"ഇയാൻ മർഡോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 20: വരി 20:


==ജീവിതം==
==ജീവിതം==
1973 ഏപ്രിൽ 28ന് [[പശ്ചിമ ജർമനി|പശ്ചിമ ജർമനിയിലെ]] കോൺസ്റ്റാൻസിലാണ് ഇയാൻ മർഡോക്ക് ജനിക്കുന്നത്. മർഡോക്കിന്റെ കുടുംബം 1975ൽ അമേരിക്കയിലേക്ക് തിരിച്ചെത്തി. ഇന്ത്യാനയിലെ വെസ്റ്റ് ലാഫയെറ്റിലുള്ള വില്യം ഹാരിസൺ ഹൈ സ്കൂളിൽ നിന്ന് ബിരുദവും പർദ്യൂ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബാച്ചലർ ഡിഗ്രീയും നേടി.
1973 ഏപ്രിൽ 28ന് [[പശ്ചിമ ജർമ്മനി|പശ്ചിമ ജർമനിയിലെ]] കോൺസ്റ്റാൻസിലാണ് ഇയാൻ മർഡോക്ക് ജനിക്കുന്നത്. മർഡോക്കിന്റെ കുടുംബം 1975ൽ അമേരിക്കയിലേക്ക് തിരിച്ചെത്തി. ഇന്ത്യാനയിലെ വെസ്റ്റ് ലാഫയെറ്റിലുള്ള വില്യം ഹാരിസൺ ഹൈ സ്കൂളിൽ നിന്ന് ബിരുദവും പർദ്യൂ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബാച്ചലർ ഡിഗ്രീയും നേടി.


കോളേജ് വിദ്യാഭ്യാസ കാലത്ത് , 1993ലാണ് മർഡോക്ക് [[ഡെബിയൻ|ഡെബിയൻ പ്രൊജക്റ്റിന്]] തുടക്കം കുറിക്കുന്നത്. 1994ൽ [[ഡെബിയൻ മാനിഫെസ്റ്റോ‍‍]] എഴുതിത്തയ്യാറാക്കി. മർഡോക്കിന്റെ അന്നത്തെ കാമുകിയായിരുന്ന ഡെബ്രാ ലിന്നിന്റേയും തന്റേയും പേരുകൾ ചേർന്ന ഡെബ്+ഇയൻ ആണ് ഡെബിയൻ ആകുന്നത്. പിന്നീടി സൺ , സോളാരിസ് പോലെയുള്ള കമ്പനികളിലും ഇയാൻ ജോലി ചെയ്യുകയുണ്ടായി. ഏറ്റവും പ്രചാരമുള്ള ഗ്നു ലിനക്സ് വിതരണങ്ങളിലൊന്നായ ഡെബിയന്റെ സ്ഥാപകൻ എന്ന നിലയിലാണ് ഇയാൻ ഇന്നും പ്രശസ്തൻ.
കോളേജ് വിദ്യാഭ്യാസ കാലത്ത് , 1993ലാണ് മർഡോക്ക് [[ഡെബിയൻ|ഡെബിയൻ പ്രൊജക്റ്റിന്]] തുടക്കം കുറിക്കുന്നത്. 1994ൽ [[ഡെബിയൻ മാനിഫെസ്റ്റോ‍‍]] എഴുതിത്തയ്യാറാക്കി. മർഡോക്കിന്റെ അന്നത്തെ കാമുകിയായിരുന്ന ഡെബ്രാ ലിന്നിന്റേയും തന്റേയും പേരുകൾ ചേർന്ന ഡെബ്+ഇയൻ ആണ് ഡെബിയൻ ആകുന്നത്. പിന്നീടി സൺ , സോളാരിസ് പോലെയുള്ള കമ്പനികളിലും ഇയാൻ ജോലി ചെയ്യുകയുണ്ടായി. ഏറ്റവും പ്രചാരമുള്ള ഗ്നു ലിനക്സ് വിതരണങ്ങളിലൊന്നായ ഡെബിയന്റെ സ്ഥാപകൻ എന്ന നിലയിലാണ് ഇയാൻ ഇന്നും പ്രശസ്തൻ.


==മരണം==
==മരണം==

02:52, 24 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇയാൻ മർഡോക്ക്
മർഡോക്ക് 2008 ഏപ്രിലിൽ ഒരു ഇന്റർവ്യൂക്കിടയിൽ
ജനനം
ഇയാൻ ആഷ്‍ലീ മർഡോക്ക്

(1973-04-28)ഏപ്രിൽ 28, 1973
മരണംഡിസംബർ 28, 2015(2015-12-28) (പ്രായം 42)
മരണ കാരണംആത്മഹത്യ
തൊഴിൽപ്രോഗ്രാമർ
തൊഴിലുടമഡോക്കർ
അറിയപ്പെടുന്നത്ഡെബിയൻ
ജീവിതപങ്കാളി(കൾ)ഡെബ്ര ലിൻ ( 2008ൽ വിവാഹമോചനം)
കുട്ടികൾ3

ഇയാൻ ആഷ്‍ലീ മർഡോക്ക് (28 ഏപ്രിൽ 1973 – 28 ഡിസംബർ 2015) ഒരു അമേരിക്കൻ സോഫ്റ്റ്‍വെയർ എഞ്ജീനീയറായിരുന്നു. ഡെബിയൻ ലിനക്സിന്റെ‍ സ്ഥാപകൻ എന്ന നിലയിലാണ് മർഡോക്ക് പ്രസിദ്ധനാകുന്നത്.

ജീവിതം

1973 ഏപ്രിൽ 28ന് പശ്ചിമ ജർമനിയിലെ കോൺസ്റ്റാൻസിലാണ് ഇയാൻ മർഡോക്ക് ജനിക്കുന്നത്. മർഡോക്കിന്റെ കുടുംബം 1975ൽ അമേരിക്കയിലേക്ക് തിരിച്ചെത്തി. ഇന്ത്യാനയിലെ വെസ്റ്റ് ലാഫയെറ്റിലുള്ള വില്യം ഹാരിസൺ ഹൈ സ്കൂളിൽ നിന്ന് ബിരുദവും പർദ്യൂ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബാച്ചലർ ഡിഗ്രീയും നേടി.

കോളേജ് വിദ്യാഭ്യാസ കാലത്ത് , 1993ലാണ് മർഡോക്ക് ഡെബിയൻ പ്രൊജക്റ്റിന് തുടക്കം കുറിക്കുന്നത്. 1994ൽ ഡെബിയൻ മാനിഫെസ്റ്റോ‍‍ എഴുതിത്തയ്യാറാക്കി. മർഡോക്കിന്റെ അന്നത്തെ കാമുകിയായിരുന്ന ഡെബ്രാ ലിന്നിന്റേയും തന്റേയും പേരുകൾ ചേർന്ന ഡെബ്+ഇയൻ ആണ് ഡെബിയൻ ആകുന്നത്. പിന്നീടി സൺ , സോളാരിസ് പോലെയുള്ള കമ്പനികളിലും ഇയാൻ ജോലി ചെയ്യുകയുണ്ടായി. ഏറ്റവും പ്രചാരമുള്ള ഗ്നു ലിനക്സ് വിതരണങ്ങളിലൊന്നായ ഡെബിയന്റെ സ്ഥാപകൻ എന്ന നിലയിലാണ് ഇയാൻ ഇന്നും പ്രശസ്തൻ.

മരണം

ഫെഡറൽ പോലീസുമായി ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം താൻ ജീവനൊടുക്കിയേക്കും എന്ന് ഇയാൻ തന്റെ ട്വിറ്റർ പേജിൽ കുറിച്ചിരുന്നു. പോലീസ് തന്നെ വേട്ടയാടുകയാണെന്നും ഇയാൻ കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് അദ്ദേഹം അതേ ട്വിറ്റർ അക്കൌണ്ടിൽ മറ്റൊരു ട്വീറ്റ് വഴി, ജീവനൊടുക്കില്ല എന്നും അറിയിച്ചു. എന്നാൽ 2015 ഡിസംബർ 28ന് ഇയാനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു വാക്വം ക്ലീനറിന്റെ ഇലക്ട്രിക്കൽ കോർഡുപയോഗിച്ചാണ് ഇയാൻ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് നിഗമനം. ഇയാന്റെ മരണത്തിനു പിന്നിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. അതിനിടെ 2017 ജൂൺ 17ന് പുറത്തിറങ്ങിയ ഡെബിയൻ സ്ട്രെച്ച് സമർപ്പിച്ചിരിക്കുന്നത് ഇയാനാണ്.

"https://ml.wikipedia.org/w/index.php?title=ഇയാൻ_മർഡോക്ക്&oldid=2587588" എന്ന താളിൽനിന്ന് ശേഖരിച്ചത്