"യൂസഫലി കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 19: വരി 19:


==ജീവിതരേഖ==
==ജീവിതരേഖ==
1934 മെയ് 16-ന്‌ [[തൃശ്ശൂർ ജില്ല]]യിലെ [[കേച്ചേരി]] എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എൽ (ഇന്നത്തെ LLB) നേടി. [[വക്കീൽ|വക്കീലായി]] ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.
1934 മെയ് 16-ന്‌ [[തൃശ്ശൂർ ജില്ല]]യിലെ [[കേച്ചേരി]] എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എൽ (ഇന്നത്തെlLLB നേടി. [[വക്കീൽ|വക്കീലായി]] ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.


മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ]] ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ [[കെ.പി. നാരായണ പിഷാരോടി|കെ.പി. നാരായണപിഷാരടിയുടെ]] കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. [[ഇന്ത്യ|ഇന്ത്യയിൽതന്നെ]] [[സംസ്കൃതം|സംസ്കൃതത്തിൽ]] മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌.
മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ]] ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ [[കെ.പി. നാരായണ പിഷാരോടി|കെ.പി. നാരായണപിഷാരടിയുടെ]] കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. [[ഇന്ത്യ|ഇന്ത്യയിൽതന്നെ]] [[സംസ്കൃതം|സംസ്കൃതത്തിൽ]] മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌.

16:39, 29 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

യൂസഫലി കേച്ചേരി
യൂസഫലി കേച്ചേരി
ജനനം(1934-05-16)മേയ് 16, 1934
മരണം2015 മാർച്ച് 21
ദേശീയതഇന്ത്യൻ
തൊഴിൽകവി, ഗാനരചയിതാവ്, ചലച്ചിത്രസം‌വിധായകൻ
അറിയപ്പെടുന്നത്ചലച്ചിത്രഗാനങ്ങൾ
ജീവിതപങ്കാളി(കൾ)ഖദീജ
കുട്ടികൾഅജിത, ബൈജി, ഹസീന, സബീന, സൂരജ് അലി

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്രസം‌വിധായകനുമായിരുന്നു യൂസഫലി കേച്ചേരി (1934 മേയ് 16 - 2015 മാർച്ച് 21). കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു.

ജീവിതരേഖ

1934 മെയ് 16-ന്‌ തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എൽ (ഇന്നത്തെlLLB നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.

മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ കെ.പി. നാരായണപിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയിൽതന്നെ സംസ്കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ" യാണ്‌. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി.[1]

1962-ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979 ൽ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഏറെക്കാലം വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ശ്വാസകോശ അണുബാധ മൂലം 2015 മാർച്ച് 21-ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു.[2] മരിയ്ക്കുമ്പോൾ 81 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം കേച്ചേരി പട്ടിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഖദീജയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.

കൃതികൾ

  • സൈനബ
  • സ്തന്യ ബ്രഹ്മം
  • ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
  • അഞ്ചു കന്യകകൾ
  • നാദബ്രഹ്മം
  • അമൃത്
  • മുഖപടമില്ലാതെ
  • കേച്ചേരിപ്പുഴ
  • ആലില
  • കഥയെ പ്രേമിച്ച കവിത
  • ഹജ്ജിന്റെ മതേതര ദർശനം
  • പേരറിയാത്ത നൊമ്പരം

സം‌വിധാനം ചെയ്ത ചിത്രങ്ങൾ

  • നീലത്താമര (1979)
  • വനദേവത (1976)
  • മരം (1972)

ഗാനരചന നിർ‌വ്വഹിച്ച ഏതാനും ചലച്ചിത്രങ്ങൾ

  • ചൂണ്ട (2003)
  • ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ (2002)
  • കരുമാടികുട്ടൻ(2001)
  • മഴ(2000)
  • ദാദാ സാഹിബ്(2000)
  • ചിത്രശലഭം(1998)
  • പരിണയം(1994)
  • സർഗ്ഗം(1992)
  • ഗസൽ[3]
  • പട്ടണപ്രവേശം(1988)
  • ധ്വനി
  • ഇതിലേ ഇനിയും വരൂ(1986)
  • ഇനിയെങ്കിലും(1983)
  • പിൻ‌നിലാവ്(1983)
  • ശരപഞ്ചരം(1979)
  • ഈറ്റ(1978)
  • മൂടുപടം(1962)

സംസ്കൃത ഭാഷയിലെഴുതിയ മലയാളചലച്ചിത്രങ്ങളിലെ ഗാനങ്ങൾ

ക്ര.നം. ഗാനം വർഷം ചലച്ചിത്രം പാടിയത് സംഗീതം രാഗം
1 ജാനകീ ജാനേ 1988 ധ്വനി പി. സുശീല /യേശുദാസ് നൗഷാദ് അലി യമുനാകല്യാണി
2 കൃഷ്ണകൃപാസാഗരം 1992 സർഗം യേശുദാസ് ബോംബെ രവി ചാരുകേശി
3 ഗേയം ഹരിനാമധേയം 2000 മഴ യേശുദാസ് രവീന്ദ്രൻ ചാരുകേശി

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ്,
  • കവനകൗതുകം അവാർഡ്,
  • ഓടക്കുഴൽ അവാർഡ്,
  • ആശാൻ പ്രൈസ്,
  • രാമാശ്രമം അവാർഡ്,
  • ചങ്ങമ്പുഴ അവാർഡ്,
  • നാലപ്പാടൻ അവാർഡ്
  • വള്ളത്തോൾ പുരസ്കാരം - 2012[4]

അവലംബം

  1. http://buy.mathrubhumi.com/books/autherdetails.php?id=558
  2. "യൂസഫലി കേച്ചേരി അന്തരിച്ചു". മനോരമ. Retrieved 2015 മാർച്ച് 21. {{cite web}}: Check date values in: |accessdate= (help)
  3. "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 701. 2011 ആഗസ്ത് 01. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  4. "വള്ളത്തോൾ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്‌". മാതൃഭൂമി. Retrieved 2012 ഒക്ടോബർ 3. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=യൂസഫലി_കേച്ചേരി&oldid=2563849" എന്ന താളിൽനിന്ന് ശേഖരിച്ചത്