"ഗഗാറിൻസ് സ്റ്റാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 45°55′13″N 63°20′32″E / 45.92028°N 63.34222°E / 45.92028; 63.34222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:
File:Soyuz expedition 19 launch pad.jpg|ഗഗാറിൻസ് സ്റ്റാർട്ടിലെ ഫ്ലെയിം ട്രെഞ്ച്‌.
File:Soyuz expedition 19 launch pad.jpg|ഗഗാറിൻസ് സ്റ്റാർട്ടിലെ ഫ്ലെയിം ട്രെഞ്ച്‌.
</gallery>
</gallery>

== സാഹിത്യത്തിൽ ==
* «Korolev: Facts and myths» - J. K. Golovanov, M: [[Nauka (publisher)|Nauka]], 1994, - ISBN 5-02-000822-2;
* [http://epizodsspace.airbase.ru/bibl/chertok/kniga-1/01.html "Rockets and people"] – [[Boris Chertok|B. E. Chertok]], M: "mechanical engineering", 1999. ISBN 5-217-02942-0 {{ref-ru}};
* «A breakthrough in space» - Konstantin Vasilyevich Gerchik, M: LLC "Veles", 1994, - ISBN 5-87955-001-X;
* "Testing of rocket and space technology - the business of my life" Events and facts - [[Arkady Ostashev|A.I. Ostashev]], [[Korolyov, Moscow Oblast|Korolyov]], 2001.[http://cosmosravelin.narod.ru/r-space/bibliografia.html];
* "Baikonur. Korolev. Yangel." - M. I. Kuznetsk, [[Voronezh]]: IPF "Voronezh", 1997, ISBN 5-89981-117-X;
* "Look back and look ahead. Notes of a military engineer" - Rjazhsky A. A., 2004, SC. first, the publishing house of the "Heroes of the Fatherland" ISBN 5-91017-018-X.
* "Rocket and space feat Baikonur" - Vladimir Порошков, the "Patriot" publishers 2007. ISBN 5-7030-0969-3
* "Unknown Baikonur" - edited by B. I. Posysaeva, M.: "globe", 2001. ISBN 5-8155-0051-8
* "Bank of the Universe" - edited by Boltenko A. C., [[Kiev]], 2014., publishing house "Phoenix", ISBN 978-966-136-169-9


{{coord|45|55|13|N|63|20|32|E|display=title}}
{{coord|45|55|13|N|63|20|32|E|display=title}}
വരി 26: വരി 37:


==അവലംബം==
==അവലംബം==
<reflist/>
{{reflist}}

09:35, 16 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗഗാറിൻസ് സ്റ്റാർട്ടിൽ നിന്നും ടി.എം.എ.-3 വിക്ഷേപിക്കപ്പെടുന്നു.

ഖസാഖ്‌സ്ഥാനിലെ ബൈക്കൊന്നൂർ കോസ്മോഡ്രോമിലുള്ള ഒരു വിക്ഷേപണനിലയമാണ് ഗഗാറിൻസ് സ്റ്റാർട്ട്[1](Russian: Гагаринский старт, Gagarinskij start). സോവിയറ്റ് ബഹിരാകാശ പരിപാടികൾക്ക് ഉപയോഗിച്ചിരുന്ന ഈ വിക്ഷേപണനിലയം ഇപ്പോൾ റോസ്കോസ്മോസ് സ്റ്റേറ്റ് കോർപറേഷന്റെ നിയന്ത്രണത്തിലാണ്.

വോസ്‌റ്റോക് 1ൽ യൂറിഗഗാറിൻ 1961ൽ നടത്തിയ ബഹിരാകാശ യാത്രയുടെ നിലയമായതിനാൽ ബഹിരാകാശ നിലയങ്ങളിൽ ആദ്യത്തേത് എന്ന അർത്ഥത്തിൽ ഒന്നാം നിലയം(സൈറ്റ് നമ്പർ 1 (Площадка №1, Ploshchadka No. 1)) എന് ഈ വിക്ഷേപണ നിലയത്തെ വിശേഷിപ്പിക്കാറുണ്ട്. NIIP-5 LC1 , Baikonur LC1, GIK-5 LC ഈനും ചിലപ്പോൾ ഈ വിക്ഷേപണ നിലയത്തെ വിശേഷിപ്പിക്കാറുണ്ട്.

1954 മാർച്ച് 17ന് മന്ത്രിസഭ പല മന്ത്രാലയങ്ങളോടും R-7 റോക്കറ്റ് പരീക്ഷിക്കാനായി 1955 ജനുവരി 1ന് മുൻപ് പരീക്ഷണനിലയം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തനായി ഉത്തരവിട്ടു. ഒരു പ്രത്യേക പര്യവേഷണ കമ്മീഷൻ സാധ്യമായ ഭൗമ മേഖലകൾ പരിഗണിച്ച് ഖസാഖ്‌ എസ്.എസ്.ആറിലെ റ്യുരട്ടം എന്ന സ്ഥലം തിരഞ്ഞെടുത്തു. 1955 ഫെബ്രുവരി 12ന് മന്ത്രിസഭ 1958ൽ നിർമാണ പൂർത്തീകരണം ലക്‌ഷ്യം വച്ച് ഈ നിർദേശം അംഗീകരിച്ചു[2]. ഒന്നാം നിലയത്തിന്റെ നിർമാണ പ്രവർത്തികൾ 1955 ജൂലൈ 20ന് സൈനിക എൻജിനീയർമാർ ആരംഭിച്ചു. രാവും പകളൂം അറുപതിലധികം ട്രക്കുകൾ നിർമാണത്തിനായി ഉപയോഗിച്ചിരുന്നു.15,000 ക്യൂബിക് മീറ്ററോളം(20,000ത്തോളം ക്യൂബിക് യാർഡ്) മണ്ണ് ഇവിടെ നിന്ന് ദിവസേന നീക്കം ചെയ്തിരുന്നു. ശിശിരത്തിൽ സ്ഫോടക വസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. 1956 ഒക്ടോബറോടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ അവസാനിച്ചു. പരീക്ഷണശാല(Монтажно-испытательный корпус, Montazhno-ispytatel'nyj korpus) രണ്ടാം നിലയം എന്ന പേരിൽ നിർമ്മിക്കപ്പെട്ടു. ഇതും വിക്ഷേപണ നിലയം സ്ഥിതി ചെയ്യുന്ന നിലയം ഒന്നുമായി പ്രേത്യേക റെയിൽ മാർഗം ബന്ധിപ്പിച്ചിരുന്നു[3].1957 ഏപ്രിലോടെ ബാക്കിയുള്ള ജോലികളും പൂർത്തിയായി നിലയം പ്രവർത്തന സജ്ജമായി.

1957 മെയ് 15ന് R-7 മിസൈലിന്റെ പ്രഥമ പരീക്ഷണം ഇവിടെ നിന്ന് നടത്തപ്പെട്ടു. 1957 ഒക്ടോബര് ൪ ന് ലോകത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായിരുന്ന സ്പുട്നിക് 1 വിക്ഷേപിക്കപ്പെട്ടതും ഇവിടെ നിന്നാണ്.യൂറി ഗഗാറിന്റെയും വാലെന്റിന തെരഷ്കോവയുടേതുമുൾപ്പെടെയുള്ള മനുഷ്യനെ ബഹിരാകാശത്തെത്തിച്ച സോവിയറ്റ് ദൗത്യങ്ങൾ ഇവിടെ നിന്നാണ് വിക്ഷേപിക്കപ്പെട്ടത്[4]. ലൂണ പ്രോഗ്രാമിന്റെയും മാർസ് പ്രോഗ്രാമിന്റെയും വെനേര പ്രോഗ്രാമിന്റെയും വാഹനങ്ങളും പല റഷ്യൻ ഉപഗ്രഹങ്ങളും വിക്ഷേപിക്കാനും ഈ നിലയം ഉപയോഗിച്ച്.1957 മുതൽ 1966വരെ ഇവിടെ ശൂന്യാകാശവാഹനങ്ങൾക്കുപരി വിക്ഷേപണ സജ്ജമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചിരുന്നു[4]. 2000 ആയപ്പോഴേക്കും നാന്നൂറിലധികം വിക്ഷേപങ്ങൾക്ക് ഗഗാറിൻസ് സ്റ്റാർട്ട് സാക്ഷ്യം വഹിച്ചിരുന്നു[5]. ഇവിടെനിന്നുള്ള 500ആം വിക്ഷേപണം 2015 സെപ്റ്റംബർ 2ന് നടന്ന സോയുസ് ടി.എം.എ.-18എമ്മിന്റെതായിരുന്നു.

1961ൽ വിക്ഷേപണങ്ങളുടെ ആധിക്യം കാരണം ബൈക്കൊന്നൂരിൽ തന്നെ ഒരു സമാന്തര വിക്ഷേപണ നിലയം LC-31/6 എന്ന പേരിൽ സ്ഥാപിച്ചു. ചിലപ്പോഴൊക്കെ ഇവിടെനിന്നാണ് സോയൂസ് റോക്കറ്റുകൾ വിക്ഷേപിക്കാറ്.

ആദ്യ കാലങ്ങളിൽ റോക്കറ്റുകളുടെ ബൂസ്റ്ററുകൾക്ക് സ്ഫോടനം സംഭവിച്ച് പലപ്പോളും നിലയം ഒന്നിന് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 2016 വരെ ഇവിടെ അവസാനം നടന്ന അപകടം 1983ൽ സെപ്റ്റംബറിൽ ഒരു സോയൂസ്-ടി-10-1 വിക്ഷേപിക്കാൻ ശ്രമിച്ചപ്പോൾ വിക്ഷേപണപൂർവ തയ്യാറെടുപ്പുകൾക്കിടയിൽ ബൂസ്റ്ററിന് തീ പിടിച്ച് പൊട്ടിത്തെറിച്ച് കനത്ത നാശശനഷ്ട്ടങ്ങൾ ഉണ്ടായി ഒന്നാം വിക്ഷേപണ നിലയം ഒരു കൊല്ലത്തോളം അടച്ചിടേണ്ടി വന്നതാണ്.

ചിത്രങ്ങൾ

സാഹിത്യത്തിൽ

45°55′13″N 63°20′32″E / 45.92028°N 63.34222°E / 45.92028; 63.34222

അവലംബം

  1. "As Suffredini spoke, a Soyuz TMA-5 spacecraft was being hoisted onto Russia's Baikonur launch pad, named "Gagarin's Start" after the first man in space. ", http://www.chinadaily.com.cn/english/doc/2004-10/13/content_381791.htm , China Daily, 2004-10-13 on Soyuz TMA-5 launch
  2. Origin of the test range in Tyuratam at Russianspaceweb.com
  3. (Russian ഭാഷയിൽ) Creation and Launch of the First Earth's Satellite by V.Poroshkov Archived 29 October 2005 at the Wayback Machine.
  4. 4.0 4.1 Baikonur LC1
  5. Gagarin's pad
"https://ml.wikipedia.org/w/index.php?title=ഗഗാറിൻസ്_സ്റ്റാർട്ട്&oldid=2522175" എന്ന താളിൽനിന്ന് ശേഖരിച്ചത്