"വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
(ചെ.) അന്തര്‍വിക്കി ചേര്‍ത്തു
വരി 74: വരി 74:
[[Category:വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും|{{PAGENAME}}]]
[[Category:വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും|{{PAGENAME}}]]


[[ar:ويكيبيديا:قواعد النقاش]]
[[az:Vikipediya:Müzakirə səhifəsi]]
[[bs:Wikipedia:Pravila korištenja stranice za razgovor]]
[[en:Wikipedia:Talk page guidelines]]
[[en:Wikipedia:Talk page guidelines]]
[[es:Wikipedia:Políticas de edición y páginas de discusión]]
[[fa:ویکی‌پدیا:رهنمود صفحه بحث]]
[[ms:Wikipedia:Garis panduan laman perbincangan]]
[[ja:Wikipedia:ノートページでの慣習的な決まり]]
[[sl:Wikipedija:Smernice pogovornih strani]]
[[tr:Vikipedi:Tartışma sayfası]]
[[zh:Wikipedia:討論頁指導方針]]

09:11, 9 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഔദ്യോഗികമാര്‍ഗ്ഗരേഖഫലകം:മാര്‍ഗ്ഗരേഖകള്‍ വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധര്‍മ്മം.

സംവാദം താളില്‍ എഴുതുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ എഴുത്തുകള്‍ അപ്രസക്തമോ സൃഷ്ടിപരമല്ലാത്തതോ ആകാം. സംവാദം താളുകളുടെ ഉദ്ദേശം വിനയത്തോടും ബഹുമാനത്തോടുമുള്ള ആശയവിനിമയമാണ്.

അടിസ്ഥാന പ്രമാണങ്ങള്‍

വിക്കിപീഡിയയുടെ നയങ്ങള്‍ കാത്തുസൂക്ഷിക്കുക

സംവാദം താള്‍ ലേഖനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കുള്ള വേദിയാണ്, ലേഖനങ്ങളില്‍ ഉപയോഗിക്കേണ്ട എല്ലാ കാര്യങ്ങളും സംവാദം താളിലും കാത്തുസൂക്ഷിക്കുക. ചര്‍ച്ചയില്‍, പരിശോധനായോഗ്യത, സന്തുലിതമായ കാഴ്ചപ്പാട്, കണ്ടെത്തലുകള്‍ പാടില്ല എന്നീ മൂന്നു നയങ്ങളും പൂര്‍ണ്ണമായും പാലിക്കുക. തീര്‍ച്ചയായും സംവാദം താളില്‍ വിശകലനം, നിര്‍ദ്ദേശങ്ങള്‍, പുനരന്വേഷണങ്ങള്‍ മുതലായവയെല്ലാം ഉപയോഗിക്കാം. പക്ഷെ അത് എന്തെങ്കിലും ലക്ഷ്യത്തോടെയാവരുത്.

ശുഭപ്രതീക്ഷയോടെ മറ്റൊരാളോട് ഇടപഴകുക, അദ്ദേഹം താങ്കളെപ്പോലെ തന്നെ, വികാരവും, ചിന്താശക്തിയും, വിക്കിപീഡിയ മെച്ചപ്പെടുത്തണെമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതുമായ ആളാണ്. ആരെങ്കിലും താങ്കളോട് എതിര്‍ക്കുകയാണെങ്കില്‍ അത് താങ്കളുടെ കുറ്റമാകാനാണ് സാധ്യത എന്നു കരുതുക.

സംവാദം താളില്‍ ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ ശക്തമല്ലാത്ത തെളിവുകളുടെ പിന്‍ബലത്തോടെ എഴുതുകയാണെകില്‍ അത് നിര്‍ബന്ധമായും മായ്ച്ചുകളയുക.

എങ്ങിനെ ലേഖനങ്ങളുടെ സംവാദം താള്‍ ഉപയോഗിക്കാം

  • ആശയവിനിമയത്തിന്: താങ്കള്‍ക്കൊരു സംശയമുണ്ടായാല്‍, അത് മറ്റുള്ളവരെ മനസ്സിലാക്കാനും അവര്‍ പറയുന്നത് മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. സൗഹൃദത്തോടെ പെരുമാറുക എന്നതാണ് ഏറ്റവും നല്ലകാര്യം. അത് താങ്കളുടെ കാഴ്ചപ്പാടിന് മറ്റുള്ളവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. സമവായത്തിലെത്താന്‍ താങ്കളുടെ അഭിപ്രായം സഹായിച്ചേക്കാം.
  • വിഷയത്തില്‍ ഉറച്ചുനില്‍ക്കുക:സംവാദം താളില്‍ കൊച്ചുവര്‍ത്തമാനം ഒഴിവാക്കുക. ലേഖനങ്ങളെ എങ്ങിനെ മെച്ചപ്പെടുത്താം എന്നവിടെ ചിന്തിക്കുക. വിഷയേതര പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍വദാ യോഗ്യമാണ്.
  • ശുഭോദര്‍ശികളാകൂ:ലേഖനങ്ങളുടെ സംവാദം താള്‍ ലേഖനങ്ങളെ എങ്ങിനെ മെച്ചപ്പെടുത്താം എന്നു കണ്ടെത്താന്‍ മാത്രമുള്ളതാണ്, നിരൂപണങ്ങളോ, പക്ഷം ചേരലോ, ലേഖനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളോ അവിടെ കൊടുക്കാതിരിക്കുക.
  • നിഷ്പക്ഷനായി നിലകൊള്ളുക: സംവാദം താള്‍ വിവിധ കാഴ്ചപ്പാടുള്ളവര്‍ തമ്മില്‍ പോരാടാനുള്ള വേദിയല്ല. വിവിധ ദ്വിതീയ പ്രമാണങ്ങളെ അവലംബിച്ച് എങ്ങിനെ ഒരു വിക്കിപീഡിയ ലേഖനം എഴുതാം എന്നു കണ്ടെത്താനുള്ള വേദിയാണ്. അതിനാല്‍ തന്നെ സംവാദത്തിന്റെ അവസാന ഫലം സന്തുലിതമാവണം.
  • വസ്തുതകള്‍ വെളിപ്പെടുത്തുക: പരിശോധനക്കു വിധേയമാകേണ്ട കാര്യങ്ങളെ കണ്ടെത്താന്‍ സംവാദം താള്‍ ഉത്തമമായ സ്ഥലമാണ്. സംശയമുള്ള കാര്യങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ഇവിടെ ആവശ്യപ്പെടുക.
  • വിവരങ്ങള്‍ പങ്കുവെയ്ക്കുക:നല്ല സ്രോതസ്സുകള്‍ ലഭിക്കാത്ത കാര്യങ്ങള്‍ സംവാദം താളില്‍ കുറിച്ചിടുക. മറ്റാര്‍ക്കെങ്കിലും അതുമായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ അറിയാമെങ്കില്‍ അവര്‍ പിന്നീട് ചേര്‍ത്തുകൊള്ളും. ലേഖനത്തിലുള്ള സ്രോതസ്സുകള്‍ ലഭ്യമല്ലാത്ത കാര്യങ്ങളും അങ്ങോട്ടു മാറ്റുക.
  • തിരുത്തലുകളെ കുറിച്ച് ചര്‍ച്ചചെയ്യുക: താങ്കളുടെ തിരുത്തലുകള്‍ ആരെങ്കിലും റിവേര്‍ട്ട് ചെയ്തെങ്കില്‍ അതെന്തുകൊണ്ട് എന്ന് സംവാദം താളില്‍ ചോദിക്കുക. തിരുത്തലുകളെ കുറിച്ചുള്ള ഏതുതരം സംശയവും അവിടെ ചോദിക്കുക.
  • പരിഗണനക്കുവെക്കുക: താങ്കളുടെ കൈയിലുള്ള നിര്‍ദ്ദേശങ്ങള്‍ സംവാദം താളില്‍ പരിഗണനക്കുവെക്കുക. തലക്കെട്ട് മാറ്റം, ലേഖനങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കല്‍, വലിയലേഖനത്തെ കഷണങ്ങള്‍ ആക്കല്‍ എന്നിങ്ങനെ എന്തും.

നല്ല പെരുമാറ്റ രീതികള്‍

  • എഴുത്തുകളില്‍ ഒപ്പു പതിപ്പിക്കുക: മൊഴികളില്‍ ഒപ്പു പതിപ്പിക്കാന്‍ നാലു റ്റില്‍ദ് ചിഹ്നങ്ങള്‍ പതിപ്പിച്ചാല്‍ മതിയാവും(~~~~), അവ സ്വയം താങ്കള്‍ ഉപയോഗിക്കുന്ന പേര്, അപ്പോഴത്തെ സമയം എന്നിവയായി മാറിക്കൊള്ളും, ഇതുപോലെ-- പ്രവീണ്‍:സംവാദം‍ 18:31, 3 ഡിസംബര്‍ 2006 (UTC). സംവാദം താളില്‍ അജ്ഞാതനായിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഓര്‍മ്മിക്കുക. അവിടെ താങ്കളുടെ ഐ.പി. വിലാസം ശേഖരിക്കുന്നുണ്ട്.
  • ആക്രോശങ്ങള്‍ ഒഴിവാക്കുക: സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ സംവദിക്കാതിരിക്കുക.
  • സംക്ഷിപ്തരൂപം ഉപയോഗിക്കുക: താങ്കള്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന കാര്യം നൂറുവാക്കിലും കവിയുകയാണെങ്കില്‍ അത് ചുരുക്കാന്‍ ശ്രമിക്കുക. വലിയ സന്ദേശങ്ങള്‍ മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ്. അവ പലപ്പോഴും ആളുകള്‍ വായിക്കാതെ വിടുകയാണ് പതിവ്. ചിലപ്പോള്‍ ഏതാനം വരികള്‍ വായിച്ച് തെറ്റിദ്ധരിക്കാനും മതി.
  • രൂപം കാത്തു സൂക്ഷിക്കുക: സംവാദം താള്‍ ആകര്‍ഷകരൂപം ഉള്ളതാകട്ടെ. ആവര്‍ത്തനവും വിഷയേതര പരാമര്‍ശവും ഒഴിവാക്കുക. സംവാദം താളില്‍ എത്രത്തോളം വ്യത്യസ്തമായ ആശയങ്ങള്‍ വരുന്നോ അത്രയും ലേഖനം ആകര്‍ഷകമാണെന്നര്‍ത്ഥം.
  • സഞ്ചയികകള്‍ വായിക്കുക: വലിയ സംവാദം താള്‍ ചിലപ്പോള്‍ പലതായി ഭാഗിച്ചിരിക്കാം അപ്പോള്‍ സംവാദം താളില്‍ അത്തരം സഞ്ചയികകളിലേക്കുള്ള ലിങ്കുണ്ടായിരിക്കും അവ വായിച്ചു നോക്കുക. താങ്കളുടെ ആശയം/സംശയം നേരത്തേ പരാമര്‍ശിച്ചിട്ടുണ്ടാവാം.
  • മലയാളം ഉപയോഗിക്കുക:നമ്മുടേത് മലയാളം വിക്കിപീഡിയയാണ് അതില്‍ മലയാളം ഉപയോഗിക്കുക.

അനുയോജ്യമല്ലാത്ത പെരുമാറ്റങ്ങള്‍

വിക്കിപീഡിയയുടെ ഔദ്യോഗിക നയങ്ങള്‍ പാലിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കുക. ഇവ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്.

  • വ്യക്തിപരമായി ആക്രമിക്കാതിരിക്കുക: വ്യക്തിപരമായി ആക്രമിക്കുക എന്നു പറഞ്ഞാല്‍ ഒരാളെ ഏതെങ്കിലും തരത്തില്‍ താഴ്ത്തിക്കാണാന്‍ ശ്രമിക്കലാണ്
    • ഇകഴ്ത്താതിരിക്കുക: ഒരാളെ ഇകഴ്ത്തിക്കാണുന്ന തരം വാക്കുകള്‍ വിളിക്കാതിരിക്കുക, ഉദാഹരണത്തിന് വിഡ്ഢീ, എന്നോ മറ്റോ ഉള്ള വിളി. പകരം എന്തുകൊണ്ട് അയാള്‍ തെറ്റാണെന്നു തോന്നുന്നു എന്നും അതെങ്ങിനെ തിരുത്താം എന്നും പറഞ്ഞുകൊടുക്കുക.
    • ഭയപ്പെടുത്താതിരിക്കുക: ഉദാഹരണത്തിന് ഞാന്‍ ‘അഡ്മിനാണ് അറിയാമോ?’ എന്ന രീതിയില്‍ പെരുമാറാതിരിക്കുക.
    • നിയമം വലിച്ചിഴക്കാതിരിക്കുക:ഞാന്‍ കോടതിയെ സമീപിക്കും എന്ന മട്ടിലുള്ള കാര്യങ്ങള്‍ വിക്കിപീഡിയയെ വിഷമസന്ധിയില്‍ കുടുക്കുകയേ ചെയ്യുകയുള്ളു.
    • വ്യക്തിപരമായ കാര്യങ്ങള്‍ നല്‍കാതിരിക്കുക: ഒരുപയോക്താവിന് സമ്മതമല്ലെങ്കില്‍ അയാളെക്കുറിച്ചുള്ള കാര്യങ്ങള്‍ എവിടേയും ഉപയോഗിക്കാതിരിക്കുക.
  • മറ്റുള്ളവരെ തെറ്റായി പ്രതിനിധാനം ചെയ്യരുത്: വിക്കിപീഡിയ എല്ലാകാര്യങ്ങളും ശേഖരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് വിക്കിപീഡിയയ്ക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ ഇവ ചെയ്യരുത്.
    • മറ്റൊരാളുടെ മൊഴി തിരുത്തരുത്: ഒരാളുടെ അനുവാദമില്ലാതെ മറ്റൊരാളുടെ മൊഴി തിരുത്തരുത്(ഈ നയം മോശപ്പെട്ട പദപ്രയോഗങ്ങളുടേയും ഭാഷയുടേയും കാര്യത്തില്‍ പിന്തുടരേണ്ടതില്ല). സംവാദങ്ങള്‍ ലേഖനങ്ങള്‍ അല്ല. അവ അക്ഷരപിശകിനേയോ, വ്യാകരണപിഴവിനേയോ കാര്യമാക്കുന്നില്ല. ആശയവിനിമയം മാത്രമാണവയുടെ കാതല്‍, അത്തരം കാര്യങ്ങള്‍ക്കായി അവ തിരുത്തേണ്ടതില്ല.
      • ഒപ്പിടാത്ത മൊഴികള്‍: ഒപ്പിടാത്ത മൊഴികളില്‍ {{unsigned}} എന്ന ഫലകം കൂട്ടിച്ചേര്‍ക്കാം. ആ മൊഴി ചേര്‍ത്തത് ആരെന്ന് ആ ഫലകം ഇങ്ങനെ കാട്ടിത്തരും — ഈ തിരുത്തൽ നടത്തിയത് അജ്ഞാതന്‍ (സംവാദംസംഭാവനകൾ)
  • സ്വന്തം എഴുത്തുകളും മാറ്റരുത്: താങ്കള്‍ താങ്കള്‍ എഴുതിയ ഏതെങ്കിലും കാര്യം നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് വെട്ടിക്കളയാന്‍ ശ്രമിക്കുക. അതായത് <s>ഇതുപോലെ</s> ഇത്തരത്തില്‍ അത് പ്രത്യക്ഷമാകും ഇതുപോലെ
    • നീക്കം ചെയ്തേ മതിയാവൂയെങ്കില്‍: ചിന്താരഹിതവും വിവേകരഹിതവുമായ ഈ മൊഴി സ്രഷ്ടാവ് തന്നെ നീക്കം ചെയ്തു എന്ന് അവിടെ കുറിക്കുക. ഒരു പക്ഷേ താങ്കളുടെ എഴുത്ത് വേദനിപ്പിച്ച സഹവിക്കിപീഡിയര്‍ക്ക് ആശ്വാസമാകുമത്.

സാങ്കേതികവും ഘടനാപരവുമായ മാനകങ്ങള്‍

രൂപഘടന

  • അടിയിലടിയിലായി ഉത്തരങ്ങള്‍ എഴുതുക: അപ്പോള്‍ അടുത്ത എഴുത്ത് അതിനടിയില്‍ വരും അത് സമയക്രമത്തില്‍ എഴുത്തുകള്‍ വായിക്കാന്‍ സഹായിക്കും. ഏറ്റവും പുതിയത് ഏറ്റവും താഴെയായിരിക്കും.
  • വ്യത്യസ്ത കാര്യങ്ങള്‍ ഇടയിട്ടെഴുതുക: ഒരു മൊഴിയില്‍ തന്നെ വ്യത്യസ്ത കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് ഖണ്ഡികയായി തിരിച്ചെഴുതുവാന്‍ ശ്രദ്ധിക്കുക.
  • എഴുത്തുകള്‍ക്കുമുന്നില്‍ അല്പം ഇടയിട്ടെഴുതുക: ഓരോ പോസ്റ്റിലും ഇത്തരത്തില്‍ ചെയ്യുന്നതുമൂലം എഴുതിയ ഓരോത്തരേയും വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും. അതിനായി, അര്‍ദ്ധ വിരാമങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
    • ഓരോ ഉപയോക്താവും അവനവന്‍ ഇട്ട ഇട വീണ്ടുമുപയോഗിക്കുക:എഴുത്തു തുടങ്ങിയയാള്‍ താളിന്റെ ഏറ്റവും ഇടത്തു ഭാഗത്തുനിന്നാവും തുടങ്ങുക. അടുത്തയാള്‍ ഒരിടവിട്ടും(:), രണ്ടാമത്തെയാള്‍ രണ്ടിടവിട്ടും തുടങ്ങുക(::) ആദ്യത്തെയാള്‍ വീണ്ടുമെഴുതുകയാണെങ്കില്‍ അയാള്‍ താളിന്റെ ഏറ്റവും ഇടതുഭാഗം ഉപയോഗിക്കുക.

പുതിയ തലക്കെട്ടുകളും വിഷയങ്ങളും

  • പുതിയ തലക്കെട്ട് താളിന്റെ ഏറ്റവും താഴെയായി തുടങ്ങുക:താങ്കള്‍ താളിന്റെ ഏറ്റവും മുകളിലായി എഴുത്തു തുടങ്ങിയാല്‍ അത് ശ്രദ്ധയാകര്‍ഷിച്ചേക്കാം, എന്നാല്‍ അത് കുഴപ്പിച്ചുകളയും. പുതിയ വിഷയങ്ങള്‍ താളിന്റെ ഏറ്റവും താഴെയാണു കാണുക.
  • പുതിയ വിഷയത്തിന് പുതിയ തലക്കെട്ടു കൊടുക്കുക: പുതിയ വിഷയം പുതിയ തലക്കെട്ടിനടിയില്‍ കൊടുക്കുക. അത് മറ്റുള്ളവയില്‍ നിന്നും വ്യത്യാസപ്പെട്ട് കാര്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. (താങ്കള്‍ വിക്കിപീഡിയയുടെ സ്വതവേയുള്ള എടുത്തുകെട്ടാണുപയോഗിക്കുന്നതെങ്കില്‍ സംവാദം താളിനുപരിയായുള്ള “+“ റ്റാബില്‍ അമര്‍ത്തുന്നതു വഴി അത് എളുപ്പത്തില്‍ സാധിക്കുന്നതാണ്)
  • ലേഖനവുമായി ബന്ധപ്പെട്ട തലക്കെട്ടുകള്‍ നല്‍കുക: വിഷയത്തിന് ലേഖനവുമായി ബന്ധമുണ്ടെന്ന് തലക്കെട്ടില്‍ അറിയിക്കുക.
  • തലക്കെട്ടുകള്‍ നിഷ്പക്ഷമായിരിക്കട്ടെ:തലക്കെട്ടുകള്‍ എന്താണ് കാര്യം എന്നറിയിക്കുന്നതായിരിക്കണം, താങ്കള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നാകരുത്.
    • തലക്കെട്ടില്‍ പുകഴ്ത്തലുകള്‍ വേണ്ട:താങ്കള്‍ പുകഴ്ത്തുന്ന കാര്യം മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാത്തതാവാം അതിനാല്‍ അപ്രകാരം ചെയ്യരുത്.
    • തലക്കെട്ടില്‍ ഇകഴ്ത്തലുകള്‍ വേണ്ട: താങ്കള്‍ ഇകഴ്ത്തുന്ന കാര്യം മറ്റൊരാള്‍ക്ക് ഇഷ്ടപ്പെട്ടതാവാം അതിനാല്‍ അപ്രകാരം ചെയ്യരുത്.
    • മറ്റുള്ളവരെ തലക്കെട്ടുവഴി സംബോധന ചെയ്യരുത്: നാമൊരു സമൂഹമാണ്; സന്ദേശം ഒരാള്‍ക്കായി മാത്രം നല്‍കുന്നത് ശരിയല്ല.

അങ്കനം

  • എച്ച്.റ്റി.എം.എല്‍ അങ്കന രീതി സംവാദം താളില്‍ ഉപയോഗിക്കരുത്. എന്നിരുന്നാലും മുകളില്‍ നേരത്തെ പ്രതിപാദിച്ചതനുസരിച്ച് <s> ഉപയോഗിക്കുന്നതില്‍ തെറ്റുമില്ല.

ലിങ്ക്, സമയം, താളിന്റെ പേര്

  • ലിങ്കുകള്‍ ഉണ്ടാക്കുക:സംവാദം താളുകളില്‍ ശൂന്യമായതാണെങ്കില്‍ കൂടി ലിങ്കുകള്‍ ഉണ്ടാക്കുക.
  • ആഗോള സമയക്രമം സൂക്ഷിക്കുക:ലോകത്തെല്ലായിടത്തുമുള്ളവര്‍ വിക്കിപീഡിയ ഉപയോഗിക്കുന്നു അതിനാല്‍ ആഗോള സമയക്രമം പാലിക്കുക.

താളുകള്‍ വലുതാകുമ്പോള്‍

  • ശേഖരിക്കുക-മായ്ച്ചുകളയരുത്:സംവാദം താളിന്റെ വലിപ്പം വളരെ വര്‍ദ്ധിച്ചാല്‍ അവ സഞ്ചയികകളാക്കി ശേഖരിക്കുക.
  • പുതിയൊരു താളുണ്ടാക്കുക
  • അത് സംവാദം താളിന്റെ അനുബന്ധമായാകട്ടെ.
  • അനുയോജ്യമായ പേരു നല്‍കുക.
  • സംവാദം താളിലെ ചര്‍ച്ചകള്‍ വെട്ടിയെടുക്കുക.
  • അത് പുതിയ താളില്‍ ചേര്‍ക്കുക.

ഫലകങ്ങളുടെ സംവാദം താള്‍

ഫലകങ്ങളുടെ സംവാദം താള്‍ രണ്ടുപയോഗങ്ങള്‍ക്കുപയോഗിക്കാറുണ്ട്. ഫലകം എങ്ങിനെ, എന്തിനുപയോഗിക്കണെമെന്നു വിശദീകരിക്കാനും ചര്‍ച്ചകള്‍ക്കും. അതിനു രണ്ടിനും വ്യത്യസ്ഥ തലക്കെട്ടുകള്‍ ആദ്യമേ നല്‍കി പ്രശ്നം പരിഹരിക്കാം.

=ഉപയോഗരീതി=
 =ചര്‍ച്ചകള്‍=

എന്നിങ്ങനെ