"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 76: വരി 76:


*[[കണ്ണകി|കണ്ണകിയുടെ]] സാന്നിധ്യം മൂലം കൊടും നല്ലൂർ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയി.
*[[കണ്ണകി|കണ്ണകിയുടെ]] സാന്നിധ്യം മൂലം കൊടും നല്ലൂർ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയി.
*ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് [[സാമൂതിരി|സാമൂതിരിയും]] [[കൊച്ചി രാജ്യം|കൊച്ചീരാജാവും]] തമ്മിൽ) ശവങ്ങൾ കിടന്നിരുന്ന സ്ഥലം കൊടും കൊല്ലൂർ എന്നത്. <ref> വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എൻ.ബി.എസ്. </ref>
*ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് [[സാമൂതിരി|സാമൂതിരിയും]] [[കൊച്ചി രാജ്യം|കൊച്ചീരാജാവും]] തമ്മിൽ) 'കൊടുംകൊലൈയൂർ'എന്ന തമിഴ് വാക്കിൽ നിന്നുമാണെന്ന് മറ്റൊരു വിശ്വാസം. <ref> വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എൻ.ബി.എസ്. </ref>
*പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു. <ref> പ്രൊഫ. എസ്. വെങ്കിടേശ്വരയ്യർ, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992. </ref>.
*പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു. <ref> പ്രൊഫ. എസ്. വെങ്കിടേശ്വരയ്യർ, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992. </ref>.
*എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കണ്ണകിയുടെ പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, [[ജൈനമതം|ജൈനക്ഷേത്രങ്ങൾക്ക്]] പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം(കല്ല് എന്നാൽ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്. <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= [[തൃശൂർ]]‍|isbn= 81-7690-051-6}} </ref>
*എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കണ്ണകിയുടെ പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, [[ജൈനമതം|ജൈനക്ഷേത്രങ്ങൾക്ക്]] പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം(കല്ല് എന്നാൽ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്. <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= [[തൃശൂർ]]‍|isbn= 81-7690-051-6}} </ref>
വരി 82: വരി 82:
* ചേരമാൻ രാജാവായിരുന്ന ചെല്‌വക്കൊടുംകോയുടെ പേരിൽ കൊടുങ്കോനല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു.
* ചേരമാൻ രാജാവായിരുന്ന ചെല്‌വക്കൊടുംകോയുടെ പേരിൽ കൊടുങ്കോനല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു.


*'കൊടുംകൊലൈയൂർ'എന്ന തമിഴ് വാക്കിൽ നിന്നുമാണെന്ന് മറ്റൊരു വിശ്വാസം {{തെളിവ്}}
[[പ്രമാണം:TabulaPeutingerianaMuziris.jpg|thumb|200px|left|പ്യൂട്ടിങ്ങർ ടേബിൾ- മുസിരിസാണ്‌ പ്രധാന തുറമുഖമായി ചിത്രീകരിച്ചിരിക്കുന്നത്]]
[[പ്രമാണം:TabulaPeutingerianaMuziris.jpg|thumb|200px|left|പ്യൂട്ടിങ്ങർ ടേബിൾ- മുസിരിസാണ്‌ പ്രധാന തുറമുഖമായി ചിത്രീകരിച്ചിരിക്കുന്നത്]]

04:54, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊടുങ്ങല്ലൂർ
മുൻസിപ്പൽ പട്ടണം
ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ പത്തേമാരികൾ കൊടുങ്ങല്ലൂരിൽ (1708)
ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ പത്തേമാരികൾ കൊടുങ്ങല്ലൂരിൽ (1708)
CountryIndia
StateKerala
DistrictThrissur
വിസ്തീർണ്ണം
 • ആകെ17.3 ച.കി.മീ.(6.7 ച മൈ)
ഉയരം
9 മീ(30 അടി)
ജനസംഖ്യ
 (2001)
 • ആകെ33,543
 • ജനസാന്ദ്രത1,900/ച.കി.മീ.(5,000/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
PIN
680664
Telephone code0480
വാഹന റെജിസ്ട്രേഷൻKL-8 / KL 47
കൊടുങ്ങല്ലൂർ മുനമ്പം

തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായപട്ടണമാണ് കൊടുങ്ങല്ലൂർ‌ (ഇംഗ്ലീഷ്- Kodungallore അഥവാ Cranganore). നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്‌. ചേരമാൻ പെരുമാൾമാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ. ജൂത-ക്രൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ്, തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഭരണി ഉത്സവം എന്നിവയാൽ ഇന്ന് കൊടുങ്ങല്ലൂർ പ്രശസ്തമാണ്. മുസിരിസ്, മുചിരി, മുചരിപട്ടണം, ഷിംഗ്‍ലി പട്ടണം, പട്ടിണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. കോടിലിംഗപുരം എന്നും അപരനാമമുണ്ട്.

പേരിനു പിന്നിൽ

മുസിരിസ്‌ ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം(Premium EmporiumIndiac) ആണെന്നു പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്‌ [1]. വാല്മീകി രാമായണത്തിൽ സുഗ്രീവൻ മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.[2] സംഘകാല കൃതികളിൽ ഇതു മുചിരിപട്ടണമായും [1] കുലശേഖരൻ‌മാരുടെ കാലത്ത്‌ മഹോദയപുരം എന്നും ,തമിഴർ മകോതൈ, മഹൊതേവർ പട്ടിനം എന്നുമെല്ലാമായിരിക്കാം വിളിച്ചിരുന്നത്‌ എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. എന്നാൽ മുസിരിസ് എവിടെയാണെന്ന തർക്കം നിലനിൽക്കുന്നുണ്ട്[3][4]

എന്നാൽ ഇന്നത്തെ പേരായ കൊടുങ്ങല്ലൂർ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ട്.

  • കാവ്- നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് (ബലി) കല്ല് മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് കൊടും കല്ലൂർ എന്ന പേരാണ് ഇങ്ങനെയായത്. [5].
  • കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര നിർമ്മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയർ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറി [2]
  • കണ്ണകിയുടെ സാന്നിധ്യം മൂലം കൊടും നല്ലൂർ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയി.
  • ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് സാമൂതിരിയും കൊച്ചീരാജാവും തമ്മിൽ) 'കൊടുംകൊലൈയൂർ'എന്ന തമിഴ് വാക്കിൽ നിന്നുമാണെന്ന് മറ്റൊരു വിശ്വാസം. [6]
  • പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു. [7].
  • എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കണ്ണകിയുടെ പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, ജൈനക്ഷേത്രങ്ങൾക്ക് പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം(കല്ല് എന്നാൽ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്. [8]
  • നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നു. അത് ലോപിച്ചാണ്‌ കൊടുങ്ങല്ലൂരായത്
  • ചേരമാൻ രാജാവായിരുന്ന ചെല്‌വക്കൊടുംകോയുടെ പേരിൽ കൊടുങ്കോനല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു.


പ്യൂട്ടിങ്ങർ ടേബിൾ- മുസിരിസാണ്‌ പ്രധാന തുറമുഖമായി ചിത്രീകരിച്ചിരിക്കുന്നത്

ചരിത്രം

പഴയകാലത്തെ തുറമുഖമായിരുന്ന മുസിരിസ് കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ടോളമി പറയുന്ന കരൌര കോയമ്പത്തൂർ ജില്ലയിലെ കരൂർ ആണ് എന്നായിരുന്നു ബിഷപ്പ് കാഡ്വെല്ലിന്റെ അഭിപ്രയം. കൊടുങ്ങല്ലൂരാണെന്ന് പിന്നീടുണ്ടായ ഗവേഷണങ്ങൾ വഴി തെളിഞ്ഞു. 1945-ലും 1967-ലും നടന്ന ഗവേഷണങ്ങളിൽ നിന്ന് 12-ആം നൂറ്റാണ്ടിലെ തെളിവുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ അടുത്തകാലത്ത് വടക്കൻ പറവൂരിൽ നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും[9] മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും 1342-ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഡത നൽകുന്നു. [2] തമിഴ് സംഘസാഹിത്യത്തിലെ മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂർ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാർ ഇന്ന് ഏകാഭിപ്രായത്തിൽ എത്തിയിരിക്കുന്നു. [അവലംബം ആവശ്യമാണ്]

യവനർ പണ്ട് ഇന്ത്യയിൽ വന്നിരുന്ന പാതയുടെ ഏകദേശരൂപം

കേരളവുമായി റോമാക്കാരും, ഈജിപ്ത്യരും, യവനരും കൊല്ലവർഷാരംഭത്തിനു 1000 വർഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവർ വാങ്ങിയിരുന്നത്‌. കുരുമുളകിന് യവനപ്രിയ എന്ന പേർ വന്നത് അതുകൊണ്ടാണ്. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. ചേരനാടായിരുന്നു മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാൾ കൂടുതൽ ഫലഭൂയിഷ്ഠവും സമാധാനപൂർണവും. ആദ്യമായി മുസിരിസിനെ കുറിച്ച് പരാമർശം വരുന്നത് ക്രി.വ. 45 നോടടുത്ത് ഹിപ്പാലസ് വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ റോമാക്കാരുടെ പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക അഗസ്റ്റസിന്റെ ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ ഇവിടെ പണിഞ്ഞു എന്ന് ടോളമിയും സൂചിപ്പിക്കുന്നുണ്ട്‌. [10]. [11] പാശ്ചാത്യർക്ക്‌ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന്‌ വാമിംഗ്‌ടൻ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. എന്നാൽ അടുത്തുള്ള കോയമ്പത്തൂരിൽ നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. ക്രി.മു. 40 മുതൽ ക്രി.പി. 68 വരെ, അതായതു നീറോ ചക്രവർത്തിയുടെ കാലം വരെ വ്യാപാരങ്ങൾ സമൃദ്ധമായി നടന്നിരുന്നു. എന്നാൽ കറക്കുളയുടെ (കലിഗുള) കാലത്ത്‌, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങൾ തീരെ ഇല്ലാതാവുകയും പിന്നീട്‌ ബൈസാന്റിയൻ കാലത്ത്‌ വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ്‌ ചേര രാജാവായിരുന്ന കേരബത്രാസിന്റെ ഭരണത്തിൻ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു. [12] മേൽ പറഞ്ഞവ കൂടാതെ ആനക്കൊമ്പ്‌, പട്ടുതുണികൾ, വെറ്റില, അടയ്ക്ക, ആമത്തോട്‌ എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന്‌ വന്നിരുന്നവയാണ്‌. [13]

കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വർത്തക ഗതാഗതച്ചാലുകൾ അക്കാലത്തു നിലവിൽ നിന്നിരുന്നു. മണിമേഖല എന്ന സംഘകാലം കൃതിയിൽ ചേരർ മധുരയിലേക്ക് നടത്തിയിരുന്ന യാത്രയെയും പറ്റി വിശദീകരിക്കുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു തിണ്ടിസ്‌. ഇവിടെ നിന്നും ചരക്കുകൾ കയറ്റി അയക്കപ്പെട്ടിരുന്നു. മുസിരിസ് തുറമുഖം 1341-42 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി.[14] അക്കാലത്തെ മറ്റു തുറമുഖങ്ങൾ നെൽക്കിണ്ട (നീണ്ടകര), ബറക്കേ (പുറക്കാട്‌), ബലൈത (വർക്കലയോ വിഴിഞ്ഞമോ), നൗറ(കണ്ണൂർ?), വാകൈ, പന്തർ എന്നിവയായിരുന്നു. [15] [12]

പ്രമാണം:Cheraman Juma Masjid.png
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാൻ പള്ളി (പുതുക്കി പണിയുന്നതിനു മുന്ന്- കേരളീയ വാസ്തു ശില്പകലയുടെ മാതൃക കാണാം

രണ്ടാംചേര രാജാകന്മാർ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും തുടർന്നു വ്യാപാര ബന്ധങ്ങൾ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട്‌ ചേര രാജാക്കന്മാരുടെ സാമന്തന്മാർ കുലശേഖരൻ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടർന്നിരിക്കാം എന്നും വിശ്വസിക്കുന്നു. കുലശേഖര ആഴ്‌വർ തൊട്ട്‌ രാമവർമ്മ കുലശേഖരൻ വരെ പതിമൂന്നു കുലശേഖരന്മാരാണ്‌ മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്‌.[16] (ക്രി.പി.800-1102) സുന്ദരമൂർത്തി നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) തൃക്കണാമതിലകം (ഇന്ന് മതിലകം)സ്ഥിതിചെയ്യുന്നത്. ചിലപ്പതികാരം എഴുതിയ ഇളങ്കോവടികൾ ജീവിച്ചിരുന്നതിവിടെയാണ്.

ചോളന്മാരുടെ ആക്രമണങ്ങളെ തുരത്താൻ ചാവേറ്റു പടയെ സൃഷ്ടിച്ചത്‌ അവസാനത്തെ കുലശേഖരനായിരുന്ന രാമവർമ്മ കുലശേഖരനായിരുന്നു. ഇദ്ദേഹം പിന്നീട്‌ കൊല്ലം ആസ്ഥാനമാക്കി പുതിയൊരു രാജ്യം ആരംഭിയ്ക്കുകയും പിൽക്കാലത്തു വേണാട്‌ എന്നറിയപ്പെടുകയ്യും ചെയ്തു.

പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിനു മുൻപേ തന്നെ അറബികൾ കേരളത്തിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. ഒടുവിലത്തെ രാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്‌. പ്രവാചകനു ശേഷം കേരളത്തിലെത്തിയ മാലിക് അബ്നു ദിനാർ നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദ്‌ അന്നത്തെ ചേര രാജാവിന്റെ കോവിൽ തന്നെയായിരുന്നു . ഇതാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി. ഇത് കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയിൽ നിന്നു വന്ന മാലിക് ഇബ്നു ദീനാർ എന്ന മുസ്ലീം സിദ്ധൻ പെരുമാളിന്റെ സഹായത്തോടെ നിർമ്മിച്ചതാണിത്‌. അദ്ദേഹം നിർമ്മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികൾ കൊല്ലം, കാസർഗോഡ്‌, ശ്രീകണ്ഠേശ്വരം, വളർപട്ടണം, മടായി, ധർമ്മടം, പന്തലായിനിക്കൊല്ലം,ചാലിയം എന്നിവിടങ്ങളിലാണ്‌ [15]

പോർട്ടുഗീസുകാർ 1503-ൽ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിർമ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ, പശ്ചാത്തലത്തിൽ കോട്ടപ്പുറം പുഴയും കാണാം

വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും കുരുമുളക് പോലുള്ള സുഗന്ധദ്രവ്യങ്ങൾ വ്യാപരം ചെയ്യുന്നതിനുമായി 1498-ൽ കേരളത്തിലെത്തിയ പോർട്ടുഗീസുകാർ 1503-ൽ കൊച്ചിരാജാവിന്റെ സഹായത്തോടേ കോട്ടപ്പുറം, പള്ളിപ്പുറം എന്നിവിടങ്ങളിൽ കോട്ടകൾ പണിതു. മറ്റു രാജ്യക്കാരും കടൽ കൊള്ളക്കാരെയും പ്രതിരോധിക്കാനായിരുന്നു ഇത്. ഇതിന് നേതൃത്വം നൽകിയത് വാസ്കോ ഡ ഗാമ എന്ന പ്രസിദ്ധ വൈസ്രോയിയാണ്. ഇത് 17-ആം നൂറ്റാണ്ടിൽ ഡച്ചുകാരുടെ കയ്യിലായി. കൊച്ചിയെ സംരക്ഷിക്കുന്നതിനായി നിർമ്മിച്ച നെടുങ്കോട്ട ആരംഭിക്കുന്നത് കൊടുങ്ങല്ലൂരു നിന്നാണ്. പ്രശസ്ത ഡച്ചു കാപ്റ്റൻ ഡിലനോയ് ആണ് കൊടുങ്ങല്ലൂരുനിന്നും ആരംഭിച്ച് സഹ്യപർവ്വതം വരെ നീളുന്ന ബൃഹത്തായ ഈ കോട്ട രൂപകല്പന ചെയ്തത്. ഹാലക്കിന്റെ കോട്ട എന്നു ടിപ്പു സുൽത്താൻ പരാമർശിച്ചതായി രേഖകൾ ഉണ്ട്. പിന്നീട് 1790-ൽ ടിപ്പു സുൽത്താൻ വളരെയധികം ശ്രമമ [[നെടുങ്കോട്ട[[ പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ഏതാണ്ട് ഒരു പരിധിവരെ നശിപ്പിക്കുകയും ചെയ്തു. പിന്നീട് സാമൂതിരിയും ഈ കോട്ട നശിപ്പിച്ചവരുടെ കൂട്ടത്തിൽ പെടുന്നു. ഇന്ന് ജീർണ്ണിച്ച അവസ്ഥയിലായി കോട്ടയെ പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി കണക്കാക്കി സംരക്ഷിച്ചുവരുന്നു.

യഹൂദ കുടിയേറ്റം ഉണ്ടായതിനുശേഷം വളരെക്കാലം യഹൂദരുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിൻടുത്തുള്ള മാളയിൽ യഹൂദരുടെ കുടിയിരുപ്പ് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അവിടെയുള്ള യഹൂദശ്മശാനം മറ്റൊരു സംരക്ഷിതസ്മാരകമാണ് 1565യഹൂദന്മാർ പോർച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കൊടുങ്ങല്ലൂർ വിട്ട്‌ കൊച്ചിയിലേക്ക്‌ പൊയി. ഈ കുടിമാറ്റത്തിനു ശേഷമാണു മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂത സിനഗോഗ്‌ (1567)നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌.

കൃസ്തീയ ചരിത്രത്തിൽ പ്രമുഖസ്ഥാനമുള്ള ഉദയംപേരൂർ സുന്നഹദോസ്‌(1559) നടന്നത് കൊടുങ്ങല്ലൂരിനു തെക്കാണ്‌. ഇക്കാലത്ത് ‌ ഒരു വിഭാഗം ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെ സ്വാധീനത്തിലായിരുന്നു, കേരളത്തിലെ മറ്റൊരു വിഭാഗം ക്രിസ്ത്യാനികളെ കത്തോലിക്ക സഭയിലേക്ക് ചേർക്കാൻ ഈ സുന്നഹദോസിന് സാധിച്ചു.

ആരാധനാലയങ്ങൾ

ചേരമാൻ പള്ളി ഇന്ന്

കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ലോക പ്രസിദ്ധമാണ്‌. സംഘകാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മിച്ചത് ചേരൻ ചെങ്കുട്ടുവനാണ്‌. [17] പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളാണ്. ഭരണി ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, കാവുതീണ്ടൽ, തെറിപ്പാട്ട് എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകൾ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികൾ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. ഈ ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് [15] അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽ കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് കാവുതീണ്ടൽ.


ചിത്രശാല

അവലംബം

  1. പ്ലീനി ദി എൽഡർ- നാച്ചുറൽ ഹിസ്റ്ററി വാല്യം 2 താള് 419
  2. 2.0 2.1 കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  3. മലയാളം വാരിക, 2012 മെയ് 11
  4. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 725. 2012 ജനുവരി 16. Retrieved 2013 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  5. മിത്തിക്ക് സൊസൈറ്റി, ക്വാർട്ടറ്ലി ജേർണൽ 19ത് വാല്യം, പ്രതിപാദിച്ചിരിക്കുന്നത്; വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  6. വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എൻ.ബി.എസ്.
  7. പ്രൊഫ. എസ്. വെങ്കിടേശ്വരയ്യർ, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  8. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. "മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്)" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2004-03-28. Retrieved 2007-04-04.
  10. Ptolemy's Geography- Indian antiquity, Vol XII 1884, Page 328
  11. ആർ. എസ്. ശർമ്മ; പ്രാചീന ഇന്ത്യ; ഡി.സി. ബുക്സ്.
  12. 12.0 12.1 പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4. {{cite book}}: Check |isbn= value: invalid character (help)
  13. പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.
  14. ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്)-28, ഏപ്രിൽ 2012
  15. 15.0 15.1 15.2 കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  16. http://hriday.org/history/kerala.html ഹൃദയ്.ഓർഗിൽ നിന്ന്
  17. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 18-19, നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988

കുറിപ്പുകൾ

  • ^ കേരള നരവംശ ശാസ്ത്രശാഖ മുസിരിസിനെ കണ്ടെത്താനായി 2007 ഫെബ്രുവരി മാസം തുടങ്ങിയ ഉദ്ഖനനങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ തെക്കു പറവൂരു നിന്നും റോമാക്കാരുടെ കാലത്തേതു പോലുള്ള ചുടുകട്ടകൾ കൊണ്ടുള്ള വീടുകളും, മറ്റൊരിടത്തു നിന്നും പുരാതന കാലത്തേത് എന്ന് സംശയിക്കപ്പെടുന്ന പടികൾ ഉള്ള കടവുകളും വഞ്ചിയും കണ്ടെത്തുകയുണ്ടായി. കൂടുതൽ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ദിനപത്രം. പേജ് 3 2007 മാർച്ച് 27 തൃശ്ശൂർ പതിപ്പ്.
  • ^ “'വൊന്ന്ന്നൊടുവന്തു കറിയൊടുവെയരും വളങ്കെഴു മുചിരി'“ സംഘകൃതികളിൽ ഒന്നൊഴിയാതെ ഒന്നായി കപ്പലുകൾ വന്നടുക്കുന്ന സ്ഥലമായും കപ്പലുകളിൽ നിന്ന് സ്വർണ്ണം ഇറക്കി പകരം സുഗന്ധദ്രവ്യങ്ങൾ കയറ്റി പോകുന്നതായും വിവരിച്ചിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=കൊടുങ്ങല്ലൂർ&oldid=2487840" എന്ന താളിൽനിന്ന് ശേഖരിച്ചത്