"കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 78: വരി 78:
|}
|}


== താലൂക്ക് ലൈബ്രറി കൌൺസിലുകൾ == പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ
== താലൂക്ക് ലൈബ്രറി കൌൺസിലുകൾ ==
* പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ


== ഭരണ സമിതി ==
== ഭരണ സമിതി ==

07:33, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഗ്രന്ഥശാലകൾ അംഗങ്ങളായുള്ള വിദ്യാഭ്യാസവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഒരു സംഘടനയാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഥവാ കേരള ഗ്രന്ഥശാലാസംഘം എന്ന പേരിൽ അറിയപ്പെടുന്നത്.

ചരിത്രം

1829 ൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. സ്വാതിതിരുനാൾ തിരുവിതാംകൂർ രാജാവായിരുന്ന കാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടു. ഇതിനെത്തുടർന്നു്, രാജഭരണകാലത്ത് അവരുടെ പ്രോത്സാഹനവും പിൽക്കാലത്തു് പുരോഗമനചിന്താഗതിക്കാരായ ജനങ്ങളുടെ പരിശ്രമവും മൂലം, കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെടുകയുണ്ടായി. 1937 ജൂൺ 14 ന് കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോടു വച്ച് ഒന്നാം മലബാർ വായനശാല സമ്മേളനം നടന്നു. കെ. ദാമോദരൻ കാര്യദർശിയും ഇ. രാമൻ മേനോൻ അദ്ധ്യക്ഷനുമായുള്ള ‘മലബാർ വായനശാല സംഘം’ ആ സമ്മേളനത്തിൽ വച്ച് രൂപീകരിക്കപ്പെട്ടു. ഇതേ കാ‍ലയളവിൽ കൊച്ചിയിൽ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരിൽ ഗ്രന്ഥശാലകളുടെ ഒരു സംഘടന ഉണ്ടാകുകയും ‘ഗ്രന്ഥവിഹാരം‘ എന്ന ഒരു ത്രൈമാസിക അവിടെ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.

തിരുവിതാംകൂറിൽ 1945 സെപ്തംബർ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ‍ വച്ച് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു ‘ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം’ വിളിച്ചു കൂട്ടി. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ ആ യോഗത്തിൽ പങ്കെടുത്തു. യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വമി അയ്യർ ആയിരുന്നു. പി.എൻ. പണിക്കർ സെക്രട്ടറിയും അഡ്വ. പി. കുഞ്ഞൻ കുറുപ്പ് പ്രസിഡന്റുമായുള്ള പി.കെ.മെമ്മോറിയൽ ഭരണസമിതിയാണ് പ്രസ്തുത സമ്മേളനത്തിന് നേത്യത്വം നൽകിയത്. അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂർ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൌൺസിൽ ആയി പരിണമിച്ചത്. പി.എൻ. പണിക്കർ എന്ന ക്രാന്തദർശിയായ മനുഷ്യന്റെ അക്ഷീണ പ്രയത്നത്താൽ 1945ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകൾ ചേർന്നു രൂപം നൽകിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം ആണ് കേരള ഗ്രന്ഥശാലാസംഘം ആയി മാറിയത്. ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948ൽ അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതേ വർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സ്ഥാപനം 1950-ൽ തിരു-കൊച്ചി ഗ്രന്ഥശാലാസംഘം ആയും കേരള സംസ്ഥാനരൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം ആയും രൂപാന്തരം പ്രാപിച്ചു.

രാഷ്ട്രീയകാരണങ്ങളാൽ 1977-ൽ കേരള ഗ്രന്ഥശാലാസംഘം ഗവണ്മെന്റ് ഏറ്റെടുത്തു. 1989ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് പ്രകാരം 1991ൽ കേരള ഗ്രന്ഥശാലാസംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആയി മാറി. അംഗ ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഭരണകർത്താക്കളായി.

നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്. 1970 ൽ ‘വായിച്ചു വളരുക’ എന്ന സന്ദേശമുയർത്തി കേരള ഗ്രന്ഥശാലസംഘം രജത ജൂബിലി ആഘോഷിച്ചു. 1977 ൽ കേരള ഗ്രന്ഥശാലസംഘത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് യു. എൻ. ഒ . ക്രൂപ്സ്കായ അവാർഡ് നൽകി. 1989 -ൽ കേരള നിയമസഭയിൽ ‘കേരള ഗ്രന്ഥശാല നിയമം’ അവതരിപ്പിക്കുകയും 1994 -ൽ അത് നടപ്പിലാക്കുകയും ചെയ്തു.‘വിജ്ഞാനം വികസനത്തിന് ‘ എന്ന കാഴ്ചപ്പാടുമായി 1995 ൽ കേരള ഗ്രന്ഥശാല സംഘം സുവർണ്ണ ജൂബിലി ആഘോഷിച്ചു.

പുരസ്കാരങ്ങൾ

ജില്ല ലൈബ്രറി കൌൺസിലുകൾ

ജില്ല [1] വിലാസം
തിരുവനന്തപുരം രാജ്ഭവൻ, ടി.സി .11/703 (1), ഡിവിഷൻഓഫീസ്റോഡ്, പി.എം.ജി, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33

ഫോൺ: 0471 2727772, E-mail- tvpmdlc@gmail.com

കൊല്ലം പബ്ലിക് ലൈബ്രറി, കൊല്ലം-691001,

ഫോൺ: 0474 2767068, E-mail –kollamdlc@gmail.com, www.librarycouncilkollam.com

പത്തനംതിട്ട കണ്ണങ്കര, പത്തനംതിട്ട പി.ഒ. -689645,

ഫോൺ:0468 2229208, E-mail-ptadlc003@gmail.com]]

ആലപ്പുഴ ശ്രീ മഹാകവി കുമാര വൈജയന്തി ബിൽഡിംഗ്, സനാതനപുരംപി.ഒ., ആലപ്പുഴ -3,

ഫോൺ: 0477 2269307, E-mail- dlcalappuzha@gmail.com

കോട്ടയം എസ്.പി.സി.എസ്ബിൽഡിംഗ്, ചെല്ലിയൊഴുക്കംറോഡ്കോട്ടയം -686001,

ഫോൺ: 0481 2562066, E-mail-kdlckottayam@gmail.com

ഇടുക്കി മുനിസിപ്പൽഷോപ്പിംഗ്കോംപ്ലക്സ്, മാർക്കറ്റ്റോഡ്, തൊടുപുഴ, ഇടുക്കി - 685 584,

ഫോൺ:04862 220432

എറണാകുളം കൊച്ചിൻകോർപ്പരേഷൻബിൽഡിംഗ്, വൈറ്റില പി.ഒ., കൊച്ചി -682 019,

ഫോൺ:0484 2307448

തൃശ്ശൂർ ഗവ. ടെക്സ്റ്റ് ബുക്ക് ഡിപ്പോയ്ക്ക് സമീപം, വെളിയനൂർ റോഡ്, തൃശ്ശൂർ-680 021,

ഫോൺ :0487 2440121

പാലക്കാട് മുൻസിപൽ ഷോപ്പിംഗ് കൊമ്പ്ലെക്സ് ഹാൾ, റോബിൻസൺ റോഡ്, പാലക്കാട് -1,

ഫോൺ: 0491 2504364

മലപ്പുറം ഫ്രൈസർഹാൾ, ജൂബിലീറോഡ്, കുന്നുമ്മൽ, മലപ്പുറം - 676 505,

ഫോൺ: 0483 2730510, E-mail-mdlcmalappuram@gmail.com

കോഴിക്കോട് റൂംനമ്പർ 3, പാളയം ബസ്സ്റ്റാന്റ് ബിൽഡിംഗ്, ചാലപ്പുറം പി.ഓ, കോഴിക്കോട് - 02,

ഫോൺ: 0495 2724109

വയനാട് ജില്ലാ ലൈബ്രറി ബിൽഡിംഗ്, കൽപ്പറ്റ - 673 121,

ഫോൺ: 0493 6207929, Email: wayanaddlc@gmail.com

കണ്ണൂർ പി.ഓ. സിവിൽസ്റ്റേഷൻ, കണ്ണൂർ - 670 002,

ഫോൺ: 0497 2706144, Email: kannurdlc@gmail.com

കാസർഗോഡ് കോട്ടച്ചേരി, കാഞ്ഞങ്ങാട്പി.ഓ. - 671 315,

ഫോൺ: 0467 2208141, Email: kasargoddlc@gmail.com

താലൂക്ക് ലൈബ്രറി കൌൺസിലുകൾ

  • പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ

ഭരണ സമിതി

അഡ്വ പി. അപ്പുകുട്ടൻ (സെക്രട്ടറി)
എൻ.എസ് വിനോദ്‌ (ജോയിന്റ് സെക്രട്ടറി)

ഡോ കെ.വി. കുഞ്ഞി കൃഷ്ണൻ (പ്രസിഡന്റ്‌)
ചവറ കെ.എസ്. പിള്ള (വൈസ് പ്രസിഡന്റ്‌)

അംഗ ഗ്രന്ഥശാലകൾ

അവലംബം

  1. "കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ". കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ. Retrieved 2015 ജനുവരി 12. {{cite web}}: Check date values in: |accessdate= (help)