"ലെ ദുയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 37: വരി 37:


==ആദ്യകാല ജീവിതം==
==ആദ്യകാല ജീവിതം==
ഫ്രഞ്ച് ഇൻഡോചൈനയിലെ ഖുവാങ് പ്രവിശ്യയിലുള്ള ദൈ ഹാവോ ഗ്രാമത്തിൽ 1907 ഏപ്രിൽ ഏഴിനായിരുന്നു ലെ ദുയൻ ജനിച്ചത്.<ref name=bbc34>{{cite news | title = Vietnam ambivalent on Le Duan's legacy | url = https://web.archive.org/web/20161129151018/http://news.bbc.co.uk/2/hi/asia-pacific/5180354.stm | publisher = [[BBC]] | date = 2006-07-14 | accessdate = 2016-11-29}}</ref><ref>[[#roj04|The Vietnam War - Shane Armstrong]] Page - 216</ref>{{സൂചിക|൧}} ലെ വാൻ നുവാൻ എന്നതായിരുന്നു ജനിച്ചപ്പോൾ ഇട്ട പേര്. <ref>[[#haw12|The Hanois War - Lien-Hang]] Page 54</ref> അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ച് വളരെ പരിമിതമായ അറിവുകളേ ഇന്നുള്ളു. ലെ ദുയന്റെ തലമുറയിലെ ജീവിച്ചിരുന്നവർ പറയുന്നതു പ്രകാരം, അദ്ദേഹത്തിന്റെ കുടുംബം കൊല്ലന്മാരായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണെങ്കിലും, ലെ ദുയൻ വിയറ്റ്നാം റെയിൽവേ കമ്പനിയിൽ റെയിൽവേ ഗുമസ്തനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്.<ref>[[#gsh02|Vietnam: a Global Studies Handbook - Shelton]] Page 212</ref>
ഫ്രഞ്ച് ഇൻഡോചൈനയിലെ ഖുവാങ് പ്രവിശ്യയിലുള്ള ദൈ ഹാവോ ഗ്രാമത്തിൽ 1907 ഏപ്രിൽ ഏഴിനായിരുന്നു ലെ ദുയൻ ജനിച്ചത്.<ref name=bbc34>{{cite news | title = Vietnam ambivalent on Le Duan's legacy | url = https://web.archive.org/web/20161129151018/http://news.bbc.co.uk/2/hi/asia-pacific/5180354.stm | publisher = [[BBC]] | date = 2006-07-14 | accessdate = 2016-11-29}}</ref><ref>[[#roj04|The Vietnam War - Shane Armstrong]] Page - 216</ref>{{സൂചിക|൧}} ലെ വാൻ നുവാൻ എന്നതായിരുന്നു ജനിച്ചപ്പോൾ ഇട്ട പേര്. <ref>[[#haw12|The Hanois War - Lien-Hang]] Page 54</ref> അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ച് വളരെ പരിമിതമായ അറിവുകളേ ഇന്നുള്ളു. ലെ ദുയന്റെ തലമുറയിലെ ജീവിച്ചിരുന്നവർ പറയുന്നതു പ്രകാരം, അദ്ദേഹത്തിന്റെ കുടുംബം കൊല്ലന്മാരായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണെങ്കിലും, ലെ ദുയൻ വിയറ്റ്നാം റെയിൽവേ കമ്പനിയിൽ റെയിൽവേ ഗുമസ്തനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്.<ref>[[#gsh02|Vietnam: a Global Studies Handbook - Shelton]] Page 212</ref> ഇക്കാലയളവിൽ ദെ ദുയൻ ധാരാളം മാർക്സിസ്റ്റു പ്രവർത്തകരുമായി പരിചയത്തിലാവുകയും, സാവധാനം മാർക്സിസത്തിൽ ആകൃഷ്ടനാവുകയും ചെയ്തു.


==കുറിപ്പുകൾ==
==കുറിപ്പുകൾ==

15:34, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ലെ ദുയൻ
1978 ൽ എടുത്ത ചിത്രം
ജനറൽ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം
ഓഫീസിൽ
10 സെപ്തംബർ 1960 – 10 ജൂലൈ 1986
മുൻഗാമിഹോ ചി മിൻ
പിൻഗാമിടുവോങ് ചിൻ
സെക്രട്ടറി, സെൻട്രൽ മിലിട്ടറി കമ്മീഷൻ ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം)
ഓഫീസിൽ
1981–1984
പോളിറ്റ് ബ്യൂറോ അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം
ഓഫീസിൽ
1957 – 10 ജൂലൈ 1986
സെക്രട്ടറിയേറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം
ഓഫീസിൽ
1956 – 10 ജൂലൈ 1986
വ്യക്തിഗത വിവരങ്ങൾ
ജനനം
ലെ വാൻ നുവാൻ

(1907-04-07)7 ഏപ്രിൽ 1907
ഖുവാങ് പ്രവിശ്യ, ഫ്രഞ്ച് ഇൻഡോചൈന
മരണം10 ജൂലൈ 1986(1986-07-10) (പ്രായം 79)
ഹാനോയ്, വിയറ്റ്നാം
ദേശീയതവിയറ്റ്നാമീസ്
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം

വിയറ്റ്നാമിൽ നിന്നുമുള്ള ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു ലെ ദുയൻ (ജനനം7 ഏപ്രിൽ 1907 – മരണം 10 ജൂലൈ 1986). വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴേ തട്ടിൽ നിന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു വരെ എത്തിച്ചേർന്നു. അധികാരം, വ്യക്തികളിൽ നിന്നും ചെറിയ ഗ്രൂപ്പുകളിലേക്കു കൈമാറുക എന്ന ഹോചിമിന്റെ രീതി തന്നെയായിരുന്നു ലെ ദുയനും പിന്തുടർന്നത്. ഹോചിമിന്റെ ആരോഗ്യസ്ഥതി മോശമായതു മുതൽ, ലെ ദുയന്റെ മരണം വരെ അദ്ദേഹം തന്നെയായിരുന്നു പാർട്ടിയുടെ അച്ചുതണ്ട്.

ഫ്രഞ്ച് ഇൻഡോചൈനയിലെ ഖുവാങ് പ്രവിശ്യയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ലെ വാൻ നുവാൻ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചു യാതൊരു രേഖകളും ലഭ്യമല്ല. ഒരു റെയിൽവേ ക്ലാർക്കിന്റെ ജോലി ചെയ്തിരുന്ന ചെറുപ്പകാലത്തു തന്നെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി തീർന്നു. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘടനയായ ഇൻഡോ ചൈന കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപകാംഗം കൂടിയായിരുന്നു ലെ ദുയൻ. 1931 ൽ ആദ്യമായി ജയിലിലടക്കപ്പെട്ടു, 1937 ൽ ജയിൽമോചിതനായി. 1939 ൽ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു, എന്നാൽ ഓഗസ്റ്റ് വിപ്ലവത്തെത്തുടർന്ന് വിട്ടയക്കപ്പെട്ടു.[1]

ഒന്നാം ഇൻഡോചൈന യുദ്ധത്തിൽ പങ്കെടുത്തു. 1951 മുതൽ 1954 വരെ പാർട്ടി ഘടകമായിരുന്ന സെൻട്രൽ ഓഫീസ് ഓഫ് സൗത്ത് വിയറ്റ്നാമിന്റെ നേതാവായിരുന്നു. യുദ്ധത്തിലൂടെയാണെങ്കിൽ പോലും, ദക്ഷിണ,വടക്കൻ വിയറ്റ്നാമുകളുടെ ലയനം സാധ്യമായേ തീരൂ എന്ന കർശനനിലപാടുകാരനായിരുന്നു ലെ ദുയൻ. 1950 കളിൽ ലെ ദുയൻ പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി മാറി. 1960 കളുടെ തുടക്കത്തിൽ ഹോചിമിന്റെ ആരോഗ്യനില മോശമായപ്പോൾ, ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്നത് ലെ ദുയൻ ആയിരുന്നു. 1969 സെപ്തംബർ രണ്ടിനു ഹോചിമിൻ മരണമടഞ്ഞതോടെ, ലെ ദുയൻ പാർട്ടിയിലെ അനിഷേധ്യ നേതാവായി മാറി.

വിയറ്റ്നാം യുദ്ധത്തിലുടനീളം, വളരെ കർശന നിലപാടെടുത്തിരുന്ന നേതാവായിരുന്നു ലെ ദുയൻ. ആക്രമണമാണ് വിജയിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്നു വിശ്വസിക്കുകയും, അതു നടപ്പിലാക്കാൻ അണികളോടു ആവശ്യപ്പെടുകയും ചെയ്ത നേതാവായിരുന്നു ലെ ദുയൻ. 1975 ൽ വിയറ്റ്നാം യുദ്ധം ജയിച്ചതോടെ, വിയറ്റ്നാമിന്റെ ഭാവിയിൽ ലെ ദുയനും കൂട്ടർക്കും ശുഭപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ രണ്ടാം പഞ്ചവത്സര പദ്ധതി ഒരു പരാജയമായതോടെ, വിയറ്റ്നാമിന്റെ സ്ഥിതി സാമ്പത്തികമായി പരുങ്ങലിലായി. 1979 ലെ ചൈനയുമായുള്ള യുദ്ധത്തോടെ വിയറ്റ്നാം കൂടുതൽ ഒറ്റപ്പെട്ടു. 1986 ൽ ലെ ദുയൻ അന്തരിച്ചു.

ആദ്യകാല ജീവിതം

ഫ്രഞ്ച് ഇൻഡോചൈനയിലെ ഖുവാങ് പ്രവിശ്യയിലുള്ള ദൈ ഹാവോ ഗ്രാമത്തിൽ 1907 ഏപ്രിൽ ഏഴിനായിരുന്നു ലെ ദുയൻ ജനിച്ചത്.[2][3][൧] ലെ വാൻ നുവാൻ എന്നതായിരുന്നു ജനിച്ചപ്പോൾ ഇട്ട പേര്. [4] അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ച് വളരെ പരിമിതമായ അറിവുകളേ ഇന്നുള്ളു. ലെ ദുയന്റെ തലമുറയിലെ ജീവിച്ചിരുന്നവർ പറയുന്നതു പ്രകാരം, അദ്ദേഹത്തിന്റെ കുടുംബം കൊല്ലന്മാരായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണെങ്കിലും, ലെ ദുയൻ വിയറ്റ്നാം റെയിൽവേ കമ്പനിയിൽ റെയിൽവേ ഗുമസ്തനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്.[5] ഇക്കാലയളവിൽ ദെ ദുയൻ ധാരാളം മാർക്സിസ്റ്റു പ്രവർത്തകരുമായി പരിചയത്തിലാവുകയും, സാവധാനം മാർക്സിസത്തിൽ ആകൃഷ്ടനാവുകയും ചെയ്തു.

കുറിപ്പുകൾ

  • ^ Shane Armstrong രചിച്ച The Vietnam War എന്ന പുസ്തകത്തിൽ ലെ ദുയൻ ജനിച്ച വർഷം 1908 എന്നു രേഖപ്പെടുത്തിയിരിക്കുന്നു [6]

അവലംബം

  • Shane-Armstrong,, R. (2003). The Vietnam War. University of Wisconsin. ISBN 9780737714333.{{cite book}}: CS1 maint: extra punctuation (link)
  • Lien-Hang, Nguyen (2012). Hanoi's War. University of North Carolina Press. ISBN 9780807882696.
  • Woods, L. Shelton (2002). Vietnam: a Global Studies Handbook. ABC-CLIO. ISBN 9781576074169.
"https://ml.wikipedia.org/w/index.php?title=ലെ_ദുയൻ&oldid=2442105" എന്ന താളിൽനിന്ന് ശേഖരിച്ചത്