"ആലപ്പി ബെന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Alleppey Benny}}
{{prettyurl|Alleppey Benny}}
{{Needs Image}}
{{Infobox musical artist
{{Infobox musical artist
| name = '''ആലപ്പി ബെന്നി'''
| name = '''ആലപ്പി ബെന്നി'''
| image = [[File:ആലപ്പി ബെന്നി.jpg|thumb|ആലപ്പി ബെന്നി]]
| image = File:ആലപ്പി ബെന്നി.jpg
| caption = ആലപ്പി ബെന്നി 2016ൽ
| caption = ആലപ്പി ബെന്നി 2016ൽ
| image_size = 150
| image_size = 150

10:06, 13 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പി ബെന്നി
ആലപ്പി ബെന്നി 2016ൽ
ആലപ്പി ബെന്നി 2016ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംബെനഡിക്റ്റ് ഫെർണാണ്ടസ്
ജനനം05 ജൂൺ 1952
ഉത്ഭവംആലപ്പുഴ, കേരളം,  ഇന്ത്യ
തൊഴിൽ(കൾ)നാടക നടൻ, ഗായകൻ, സംഗീതസംവിധായകൻ
ഉപകരണ(ങ്ങൾ)ഹാർമോണിയം
വർഷങ്ങളായി സജീവം1970 മുതൽ

മലയാളത്തിലെ പ്രൊഫഷണൽ നാടകരംഗത്ത് ഗായകൻ, നടൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് ആലപ്പി ബെന്നി. ആകാശവാണിയിൽ 'എ' ഗ്രേഡ് ആർട്ടിസ്റ്റാണ്[1]

ജീവിതരേഖ

റോബർട്ട് ഫെർണാണ്ടസിന്റെയും ജയിൻ ഫെർണാണ്ടസിന്റെയും പുത്രനായി ആലപ്പുഴയിൽ ജനിച്ചു. പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാർമോണിയം വായനയും പരിശീലിച്ച ബെന്നി പിന്നീട് ചെല്ലൻ ഭാഗവതർ, കുഞ്ഞുപണിക്കർ ഭാഗവതർ എന്നീ ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. സാംബശിവന്റെ സംഘത്തിൽ ഹാർമ്മോണിസ്റ്റായി കഥാപ്രസംഗവേദികളിൽ എത്തിത്തുടങ്ങിയ ബെന്നി ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തുമെത്തി. എം.ജി. സോമൻ, ബ്രഹ്മാനന്ദൻ തുടങ്ങിയവർക്കൊപ്പം തോപ്പിൽ രാമചന്ദ്രൻ പിള്ളയുടെ കായംകുളം കേരളാ തിയേറ്റേഴ്സിലൂടെയാണു നാടകരംഗത്തെത്തിയതു്.[2] പിന്നീട് സെയ്ത്താൻ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിൾ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.[3] നൂറിലധികം നാടകഗാനങ്ങൾക്കും കൃസ്തീയ ഭക്തിഗാനങ്ങൾ ഉൾപ്പെടെ നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

മലയാളസംഗീതം

"https://ml.wikipedia.org/w/index.php?title=ആലപ്പി_ബെന്നി&oldid=2411465" എന്ന താളിൽനിന്ന് ശേഖരിച്ചത്