"സി. ശങ്കരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 40: വരി 40:
*1934 മരണം
*1934 മരണം

[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ 1857 ജൂലായ് 15 നു ശങ്കരൻ നായർ ജനിച്ചു. കോഴിക്കോട്ടും മദ്രാ‍സിലുമായി വിദ്യാഭ്യാസം പൂർത്തിയക്കി. 1879 ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻ‌ഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാ‍നുള്ള ഇൻഡ്യൻ സെൻ‌ട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904 ൽ കമാൻഡർ ഓഫ് ഇൻ‌ഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912 ൽ സർ പദവിയും നൽകി.
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ 1857 ജൂലായ് 15 നു ശങ്കരൻ നായർ ജനിച്ചു. [[കോഴിക്കോട്|കോഴിക്കോട്ടും]] [[മദ്രാസ്|മദ്രാ‍സിലുമായി]] വിദ്യാഭ്യാസം പൂർത്തിയക്കി. 1879 ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. [[മദ്രാസ്]] സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻ‌ഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാ‍നുള്ള ഇൻഡ്യൻ സെൻ‌ട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904 ൽ കമാൻഡർ ഓഫ് ഇൻ‌ഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912 ൽ സർ പദവിയും നൽകി.

1897 ൽ അമരാവതിയിൽ വെച്ചു കൂടിയ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ]] സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണു്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇൻ‌ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ആ ദേശസ്നേഹി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ [[മാർഷൽ നിയമം|മാർഷൽ നിയമത്തിനെതിരെയും]] സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ളണ്ടിൽ ചെന്ന് കേസ് വാദിക്കുകയുണ്ടായി.<ref>http://lsgkerala.in/mankarapanchayat/history/</ref> ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളോട്,പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യ പദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1934 ഏപ്രിൽ 22നു അദ്ദേഹം അന്തരിച്ചു.

18:37, 30 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സി. ശങ്കരൻ നായർ
പ്രസിഡന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ഓഫീസിൽ
1897–1897
വ്യക്തിഗത വിവരങ്ങൾ
ജനനംജൂലൈ 11, 1857
മലബാർ, കേരളം, ഇന്ത്യ
മരണംഏപ്രിൽ 22, 1934(1934-04-22) (പ്രായം 76)
കേരളം, ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
തൊഴിൽഅഭിഭാഷകൻ
രാഷ്ട്രീയപ്രവർത്തകൻ

ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സി.ശങ്കരൻ നായർ(15 ജൂലായ് 1857 -22 ഏപ്രിൽ 1934).

ജീവിതരേഖ

  • 1857 ജനനം
  • 1877 ബിരുദം
  • 1879 നിയമബിരുദം
  • 1880 അഭിഭാഷകൻ
  • 1893 മദ്രാസ് നിയമസഭയിൽ
  • 1897 കോൺഗ്രസ് അധ്യക്ഷൻ
  • 1899 മദ്രാസ് അഡ്വക്കേറ്റ് ജനറൽ
  • 1908 ഹൈക്കോടതി ജഡ്ജി
  • 1912 'സർ' സ്ഥാനം
  • 1915 വൈസ്രോയിയുടെ കൗൺസിലിൽ
  • 1919 രാജി, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന്
  • 1920 ബ്രിട്ടനിലേക്ക്
  • 1921 ഇന്ത്യയിലേക്ക് മടങ്ങി
  • 1932 മദ്രാസ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
  • 1934 മരണം

പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ 1857 ജൂലായ് 15 നു ശങ്കരൻ നായർ ജനിച്ചു. കോഴിക്കോട്ടും മദ്രാ‍സിലുമായി വിദ്യാഭ്യാസം പൂർത്തിയക്കി. 1879 ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻ‌ഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാ‍നുള്ള ഇൻഡ്യൻ സെൻ‌ട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904 ൽ കമാൻഡർ ഓഫ് ഇൻ‌ഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912 ൽ സർ പദവിയും നൽകി.

1897 ൽ അമരാവതിയിൽ വെച്ചു കൂടിയ ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണു്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇൻ‌ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ആ ദേശസ്നേഹി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ളണ്ടിൽ ചെന്ന് കേസ് വാദിക്കുകയുണ്ടായി.[1] ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളോട്,പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യ പദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1934 ഏപ്രിൽ 22നു അദ്ദേഹം അന്തരിച്ചു.

ഗാന്ധി ആൻഡ് അനാർക്കി

ഗാന്ധിയുടെ നിയമലംഘനസമരമുറയെ ശങ്കരൻ നായർക്ക് അംഗീകരിക്കാനായില്ല. ഭരണഘടനാധിഷ്ഠിത മാർഗ്ഗങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ മമത. ഗാന്ധി ആൻഡ് അനാർക്കി (Gandhi and Anarchy) എന്ന പേരിൽ എഴുതിയ ഗ്രന്ഥത്തിൽ ഗാന്ധിയൻ രീതികളെ ശക്തിയായി വിമർശിച്ചിരിക്കുന്നു. മഹാത്മജിയുടെ നിസ്സഹകരണ സമരത്തെയും ഖിലാഫത്ത്‌ സമരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെയും രൂക്ഷമായി ഈ പുസ്തകത്തിൽ ശങ്കരൻനായർ വിമർശിച്ചു.

അവലംബം

  1. http://lsgkerala.in/mankarapanchayat/history/

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സി._ശങ്കരൻ_നായർ&oldid=2402600" എന്ന താളിൽനിന്ന് ശേഖരിച്ചത്