"പുല്ലേല ഗോപീചന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 36: വരി 36:
[[വർഗ്ഗം:ദ്രോണാചാര്യ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ദ്രോണാചാര്യ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]

12:59, 18 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

പുല്ലേല ഗോപീചന്ദ്
വ്യക്തി വിവരങ്ങൾ
രാജ്യം ഇന്ത്യ
ജനനം (1973-11-16) നവംബർ 16, 1973  (50 വയസ്സ്)
അന്ധ്രാപ്രദേശ്, ഇന്ത്യ
ഉയരം1.88 m (6 ft 2 in)
കൈവാക്ക്വലത്ത്
മെൻസ് സിംഗിൾ
ഉയർന്ന റാങ്കിങ്5[1] (15 മാർച്ച് 2001)
BWF profile

പുല്ലേല ഗോപീചന്ദ് (Telugu : పుల్లెల గొపీచంద్) (ജനനം 16 നവംബർ 1973 ഇന്ത്യൻ ബാഡ്മിന്റൺ താരമാണ്.

2001-ൽ ആൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ചൈനയുടെ ചെൻ ഹോങിനെ പരാജയപ്പെടുത്തി.[2] പ്രകാശ് പാദുകോണിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഭാരതീയനാണ് ഗോപീചന്ദ്.[3][4]

2001-ൽ അദ്ദേഹത്തിന് രാജ്യം രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം സമ്മാനിച്ചു.[5] പക്ഷേ പിന്നീട് പരിക്കുകൾ മൂലം അദ്ദേഹത്തിന്റെ റാങ്ക് 2003-ൽ 126-ലേയ്ക്ക് താണു. 2005-ൽ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.[6]

2012-ൽ മുൻ ബാഡ്മിന്റൺ താരങ്ങളായ സഞയ് ശർമയും ശാചി ശർമയും ചേർന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം "പുല്ലേല ഗോപീചന്ദ്: ദി വേൾഡ് ബിനീത് ഹിസ് ഫീറ്റ്" പുറത്തിറക്കി. നിലവിൽ അദ്ദേഹം ഹൈദ്രാബാദിൽ ഗോപീചന്ദ് ബാദ്മിന്റൻ അക്കാദമി നടത്തുന്നു. [4] ഇപ്പോൾ രാജ്യത്തെ മികച്ച ബാഡ്മിന്റൺ പരിശീലകരിൽ ഒരാളും ദ്രോണാചാര്യ പുരസ്കാര ജേതാവും ആണ്. സൈന നേവാൾ, പി. കശ്യപ് തുടങ്ങിയ പ്രതിഭാധനന്മാർ ഗോപീചന്ദിന്റെ ശിഷ്യഗണത്തിൽപ്പെടുന്നവരാണ്.[7][8]

അവലംബം

  1. "ചരിത്രനേട്ടമായ റാങ്കിങ്". Badminton World Federation. Retrieved 7 February 2010.
  2. "പുല്ലേല ഗോപീചന്ദ്". mapsofindia.com. Retrieved 7 February 2010.
  3. "പുല്ലേല ഗോപീചന്ദ്". The Times of India. 11 December 2002. Retrieved 7 February 2010.
  4. 4.0 4.1 "പുല്ലേല ഗോപീചന്ദ്- ദി ഫൗണ്ടർ". Gopichand Badminton Academy. Retrieved 7 February 2010.
  5. "Gopichand completes rare treble with Dronacharya". Indian Express. 21 July 2009. Retrieved 7 February 2010.
  6. "പദ്മശ്രീ ജേതാക്കൾ". Government of India. Retrieved 7 February 2010.
  7. "Better coaching, big events acting as a booster: Gopichand". Indian Express. 4 December 2009. Retrieved 7 February 2010.
  8. "Gopi Chand believes India can make it to Group II". The Hindu. 7 May 2009. Retrieved 7 February 2010.
"https://ml.wikipedia.org/w/index.php?title=പുല്ലേല_ഗോപീചന്ദ്&oldid=2384675" എന്ന താളിൽനിന്ന് ശേഖരിച്ചത്