"വാഴപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°16′N 76°19′E / 9.27°N 76.31°E / 9.27; 76.31
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎അവലംബം: {{commons category|Vazhappally}}
വരി 73: വരി 73:
<references/>
<references/>


{{commons category|Vazhapally}}
{{commons category|Vazhappally}}


[[Category:കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ]]
[[Category:കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ]]

22:57, 27 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വാഴപ്പള്ളി
മലയാളം നടന്നെത്തിയവഴി
വാഴപ്പള്ളി അമ്പലം
വാഴപ്പള്ളി അമ്പലം
Location of വാഴപ്പള്ളി
വാഴപ്പള്ളി
Location of വാഴപ്പള്ളി
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
സമയമേഖല IST (UTC+5:30)
കോഡുകൾ

9°16′N 76°19′E / 9.27°N 76.31°E / 9.27; 76.31 കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാഴപ്പള്ളി. ചങ്ങനാശ്ശേരി നഗരത്തിലും വാഴപ്പള്ളി പഞ്ചായത്തിലും ആയിട്ട് വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. പഴയ വാഴപ്പള്ളി ഗ്രാമം ചങ്ങനാശ്ശേരി മുനിസിപാലിറ്റിക്കുവേണ്ടി, തിരിക്കുകയും തന്മൂലം വാഴപ്പള്ളിയുടെ കൂറച്ചു ഭാഗങ്ങൾ ചങ്ങനാശ്ശേരി മുനിസിപ്പൽ നഗരത്തിനോട് ചേരുകയും, ബാക്കിയുള്ള ഭാഗങ്ങൾ ചേർത്ത് വാഴപ്പള്ളി ഗ്രാമപഞ്ചായത്താക്കിയും പുനഃനിർമ്മിക്കപ്പെട്ടു.

ചരിത്രം

പഴയ വാഴപ്പള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായിരുന്നു വാഴപ്പള്ളി മഹാക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. അന്ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയുടെ ഭാഗമായിരുന്നു. വാഴപ്പള്ളിഗ്രാമം തെക്ക് തിരുവല്ല മുതൽ വടക്ക് കുറിച്ചി വരെയും, കിഴക്ക് തെങ്ങണ മുതൽ പടിഞ്ഞാറ് വെളിയനാട് വരെയും വ്യാപിച്ചിരുന്നു. പഴയ രാജപാതയായ പെരുവഴി കടന്നു പോകുന്നത് വാഴപ്പള്ളിയുടേ കിഴക്കേ അതിർത്തിയിലൂടെയാണ്. ചേരരാജാക്കന്മാരുടെ കാലത്ത് ഭരണ കാര്യങ്ങൾ‍ക്കായി പെരുമാക്കന്മാർ എഴുന്നള്ളിയിരുന്നത് വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ ആയിരുന്നു. അവിടെ നിന്നും പുറപ്പെടുവിച്ച പലകൽപ്പനകളും അതിനു ഉദാഹരണങ്ങളാണ്. ചങ്ങനാശ്ശേരി നഗരത്തിനെ രണ്ടായി തിരിക്കുമ്പോൾ നഗരത്തിന്റെ വടക്കു ഭാഗത്തായി വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. ജാതിവ്യവസ്ഥ, ജന്മിത്വം, അയിത്താചരണം തുടങ്ങിയവ ശക്തമായി നിലനിന്നിരുന്ന പ്രദേശം കൂടിയായിരുന്നു പഴയ വാഴപ്പള്ളി.

ശാസനങ്ങൾ

പ്രധാന ലേഖനം: വാഴപ്പള്ളി ശാസനം

കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണ് [1] വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കരുതുന്നു. 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ.[2]

പേരിനു പിന്നിൽ

"വാഴ്കൈ പള്ളി " യാണ് (ക്ഷേത്രം ജയിക്കട്ടെ) വാഴപ്പള്ളിയായതെന്നു കരുതുന്നു.[അവലംബം ആവശ്യമാണ്] പഴയ ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നായിരുന്നു വാഴപ്പള്ളി ഗ്രാമം. പള്ളിയെന്ന് വാക്ക് വിവക്ഷിക്കുന്നത് ബുദ്ധവിഹാരം എന്നാണ്. പാലി ഭാഷയിലെ പദമാണ്‌ പള്ളി. മലയാളത്തിലും അത്‌ പള്ളിതന്നെയെന്നറിയപ്പെട്ടുപോന്നു. അതിനാൽ ബുദ്ധ-ജൈന മത ആരാധാനായങ്ങൾ പള്ളിയെന്നറിയപ്പെട്ടിരുന്നു. പിന്നീട് ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ പലതും ഹൈന്ദവ ക്ഷേത്രങ്ങളായി പുനഃസ്ഥാപിക്കുകയുണ്ടായി[3].

വാഴപ്പള്ളി പടിഞ്ഞാറ് പോസ്റ്റോഫീസ്

ഗതാഗത സൗകര്യങ്ങൾ

ചങ്ങനാശ്ശേരി നഗരത്തിന്റെ ഭാഗമായ വാഴപ്പള്ളി ഇന്ന് കര-ജല ഗതാഗത സൗകര്യങ്ങളാൽ ഏറെ മുൻപെന്തിയിലാണ്.

റോഡ് ഗതാഗതം

ചങ്ങനാശ്ശേരിയിലെ നാലാമത്തെ ബസ് സ്റ്റാൻഡ് വാഴപ്പള്ളിയിലെ വേഴക്കാട്ട് സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം - അങ്കമാലി (എം.സി. റോഡ്); ചങ്ങനാശ്ശേരി - കുമളി (സി.വി. റോഡ്) തുടങ്ങീയ പാതകൾ വാഴപ്പള്ളിയിലൂടെ കടന്നുപോകുന്നു.

ജല ഗതാഗതം

വാഴപ്പള്ളിയിലാണ് ചങ്ങനാശ്ശേരി ബോട്ടുജെട്ടി സ്ഥിതിചെയ്യുന്നത്.

റെയിൽ ഗഗതാതം

എറണാകുളം - തിരുവനന്തപുരം റെയിൽപാതയും ഇതിലേ കടന്നുപോകുന്നു.

എയർപോർട്ട്

കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം 105 കി.മി. ദൂരത്തും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 120 കി.മി. ദൂരത്തായും സ്ഥിതിചെയ്യുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

കോളേജുകൾ

സ്കൂളുകൾ

  • വാഴപ്പള്ളി ഗവ. സ്കൂൾ
  • ഗവ.യൂ.പി.സ്ക്കൂൾ ചീരഞ്ചിറ
  • അമൃത വിദ്യാലയം-വാഴപ്പള്ളി
  • അമൃത വിദ്യാലയം
  • സെന്റ്. തെരാസസ് ഹൈസ്കൂൾ
  • ഗായത്രി വിദ്യാമന്ദിർ

അവലംബം

  1. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം
  2. കേരള ചരിത്രം -- എ. ശ്രീധരമേനോൻ -- ഡി.സി. ബുക്സ്
  3. കേരളത്തിലെ ബുദ്ധ ചരിത്രം: പ്രൊഫ. സിദ്ധാർഥ ചന്ദ്ര
"https://ml.wikipedia.org/w/index.php?title=വാഴപ്പള്ളി&oldid=2376760" എന്ന താളിൽനിന്ന് ശേഖരിച്ചത്