"രജൻപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{pp-pc1}} {{refimprove|date=August 2013}} {{Infobox settlement | official_name = | name = R...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 69: വരി 69:
==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.dawn.com/weekly/herald/herald45.htm Rajanpur District]
* [http://www.dawn.com/weekly/herald/herald45.htm Rajanpur District]

[[വർഗ്ഗം:പഞ്ചാബ് തിരുത്തൽ യജ്ഞം 2016]]

06:10, 26 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Pp-pc1

Rajanpur District
ضِلع راجن پُور
CountryPakistan
ProvincePunjab
HeadquartersRajanpur
ജനസംഖ്യ
 (1998)
 • ആകെ4,40,678
സമയമേഖലUTC+5 (PST)
Number of Tehsils3

പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയാണ് രജൻപൂർ.1998ലെ കണക്ക് പ്രകാരം 1,103,618 ആണ് ഇവിടത്തെ ജനസംഖ്യ.[1]

ഭരണപരമായ വിഭജനം

ഈ ജില്ലയിൽ മൂന്ന് താലൂക്കുകളുണ്ട്.ജംപൂർ,രജൻപൂർ,റോജഹാൻ എന്നിവയാണവ.[2]

ഭൂമിശാസ്ത്രം

1770ൽ ജീവിച്ച മഖ്ദൂം ശൈഖ് രാജൻ ശയുടെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്.സിന്ധു നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്.പടിഞ്ഞാറ് ഭാഗത്ത് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ദൈര ബുഗ്ദി ജില്ലയുമായും വടക്കു ഭാഗത്ത് ദൈര ഗാസി ഖാൻ ജില്ലയുമായും അതിർഥി പങ്കിടുന്നു.

ഭാഷ

90 ശതമാനം പേരും പഞ്ചാബി ഭാഷയുടെ വകഭേദങ്ങൾ സംസാരിക്കുമ്പോൾ 10 ശതമാനം പേർ മറ്റു ഭാഷകളാണ് സംസാരിക്കുന്നത്.

ചരിത്രം

മറ്റ് ജില്ലകൾക്ക് സമാനമായി ഇവിടെയും വേദ കാലത്ത് ഇന്തോ-ആര്യന്മാരുടെ ആക്രമണത്തിന് വേദിയായി.കംബോജ,ദാരദാസ്,കാകിയൻ ,മദ്രാസ്,പുരവന്മാർ,മാൾവാ ,കുരു എന്നീ രാജ വംശങ്ങളം ഈ പ്രദേശം ആക്രമിച്ചിരുന്നു.50,000 സൈന്യവുമായി ഗ്രീക്ക് ചക്രവർത്തി അലക്‌സാണ്ടർ ഈ പ്രദേശം ആക്രമിച്ചതായും ചരിത്രത്തിലുണ്ട്.കൂടാതെ മൗര്യ സാമ്രാജ്യം,ഇന്തോ-ഗ്രീക്ക് രാജ്യം,കുശാന സാമ്രാജ്യം,ഗുപ്ത സാമ്രാജ്യം,വെള്ള ഹൂണന്മാർ,ശാഹി രാജവംശം,കുശാന ഹെപത്തലീസ് എന്നിവരുടെയെല്ലാം ഭരണ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നു ഇത്. സിഇ 997ൽ സുൽത്താൻ മഹമൂദ് ഗസ്‌നവി,1005ൽ കാബുളിലെ ചക്രവർത്തിയായ ശാഹിസ് പഞ്ചാബ് പിടിച്ചടക്കി.ദൽഹി സൽത്തനത്ത് ഭരണ കാലത്ത് ഈ പ്രദേശത്ത് മുസ്ലിം ജനത ആധിപത്യമുറപ്പിച്ചു.സൂഫി പണ്ഡിതന്മാരുടെ മതപ്രബോധനമായിരുന്നു അതിന് കാരണം.

മുഗൾ രാജവംശത്തിന് ശേഷം സിഖ് രാജവംശം ഇവിടെ ഭരണം നടത്തവെ മുസ്ലിങ്ങൾക്ക് ധാരാളം നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു.ബ്രീട്ടീഷ് കാലത്ത് ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ദിച്ചു.1947ൽ ഇവിടെ ജീവിച്ചിരുന്ന മുസ്ലിങ്ങൾ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാൻ വിഭജനത്തിന് വേണ്ടി പ്രവർത്തിച്ചു.സ്വാതന്ത്ര്യാനന്തരം ഇവിടത്തെ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പാലായനം ചെയ്തു.ഇന്ത്യയിൽ നിന്നുള്ള മുസ്ലിം അഭയാർഥികൾ ഇങ്ങോട്ടും പാലായനം ചെയ്തു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രജൻപൂർ&oldid=2375949" എന്ന താളിൽനിന്ന് ശേഖരിച്ചത്