"കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 10°4′48″N 76°37′12″E / 10.08000°N 76.62000°E / 10.08000; 76.62000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 11: വരി 11:
district = [[എറണാകുളം ജില്ല|എറണാകുളം]] |
district = [[എറണാകുളം ജില്ല|എറണാകുളം]] |
leader_title_1 = നിയമസഭാംഗം|
leader_title_1 = നിയമസഭാംഗം|
leader_name_1 = ടി.യു. കുരുവിള|
leader_name_1 = ആന്റണി ജോൺ|
leader_title_2 = കോതമംഗലം മുനിസിപ്പാലിറ്റി ചെയർപേർസൺ|
leader_title_2 = കോതമംഗലം മുനിസിപ്പാലിറ്റി ചെയർപേർസൺ|
leader_name_2 = മഞ്ജു സിജു
leader_name_2 = മഞ്ജു സിജു

14:51, 20 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കോതമംഗലം
Map of India showing location of Kerala
Location of കോതമംഗലം
കോതമംഗലം
Location of കോതമംഗലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
നിയമസഭാംഗം ആന്റണി ജോൺ
കോതമംഗലം മുനിസിപ്പാലിറ്റി ചെയർപേർസൺ മഞ്ജു സിജു

website = WEBSITE area_magnitude= km²

സ്ത്രീപുരുഷ അനുപാതം 102.05 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 37.45 km² (14 sq mi)
കോഡുകൾ

10°4′48″N 76°37′12″E / 10.08000°N 76.62000°E / 10.08000; 76.62000

എറണാകുളം ജില്ലയുടെ കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ കോതമംഗലം (Kothamangalam). എറണാകുളം നഗരത്തിൽ നിന്നും 52 കിലോമീറ്റർ വടക്കു കിഴക്കു ദിശയിൽ കോതമംഗലം സ്ഥിതി ചെയ്യുന്നു.

മുവാറ്റുപുഴ, നേര്യമംഗലം പെരുമ്പാവൂർ എന്നിവ സമീപ പട്ടണങ്ങളാണ്‌. ആലുവ മൂന്നാർ റോഡ് കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു[1] മൂന്നാറിനു 80 കിലോമീറ്റർ പടിഞ്ഞാറാണ് ഈ പട്ടണം. കേരളത്തിൽ ഏറ്റവും കൂടതൽ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ ജില്ല കോതമംഗലം ആണ് . സംസ്ഥാന കായികമേളകളിൽ സജീവ സാനിധ്യങ്ങളായ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളും സെയിന്റ് ജോർജ്ജു ഹയർ സെക്കണ്ടറി സ്കൂളും, മാതിരപ്പിള്ളി സർക്കാർ സ്കൂളും കോതമംഗലത്താണ്.

ചരിത്രം

2500 വർഷം മുമ്പ് മുതലുളള ചരിത്ര പ്രാധാന്യവും മഹാശിലാ സംസ്കാരകാലം മുതലുളള പ്രാധാന്യവും കോതമംഗലത്തിനുണ്ട്. എന്നാൽ പിൽകാലങ്ങളിൽ ചേരരാജാക്കന്മാരുടെ ഭരണകാലചരിത്രത്തിനുശേഷം ഇടപ്രഭുക്കൻമാരായ കർത്താക്കൻമാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നു ചേർന്നതിനാൽ കൂടുതൽ കുറച്ചു നൂറ്റാണ്ടുകൾ ഇരുളടഞ്ഞതായിരുന്നു. ഈ പ്രദേശത്തിന് ജൈന ബുദ്ധ മതങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലം

പേരിനു പിന്നിൽ

കോത -- ചേരരാജാക്കന്മാർ : കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ സ്ഥാനപേരു 'കോത' എന്നായിരുന്നു. ചേര രാജക്കന്മാരുടെ മലയോരപ്രദേശങ്ങളുടെ തലസ്ഥാനം ഇവിടെയായിരുന്നു. അവരുടെ ബഹുമാനാർത്ഥമാവാം സ്ഥലത്തിനു കോതമംഗലം എന്ന് വന്നത്. കോത -- വലിയകാവ് ക്ഷേത്രം: വലിയകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. ഭദ്രകാളിയുടെ മറ്റൊരു നാമഥേയമായ 'കോത' എന്നു ചേർത്ത് കോതമംഗലം എന്നപേര് രുപം കൊണ്ടുവെന്ന് പറയപ്പെടുന്നു. കോതയാർ (നദി) : കേരളത്തിലെ പ്രധാന നദിയായ കോതയാർ ഈ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. വലിയകാവ് ക്ഷേത്രത്തിൽ നിന്നോ, ചേര രാജാക്കന്മാരിൽ നിന്നോ നദിക്ക് കോതയാർ എന്നപേർ കിട്ടിയിരിക്കാം. നദിയിൽ നിന്നും പ്രദേശത്തിനും വന്നുചേർന്നതാവാം.

അതിരുകൾ

വടക്ക് -- കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകൾ കിഴക്ക് -- കവളങ്ങാട് ഗ്രാമപഞ്ചായത്ത് തെക്ക് -- കോതയാർ പടിഞ്ഞാറ് -- നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്

സാമ്പത്തിക മാർഗ്ഗം

പ്രധാനമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ ആണ് കോതമംഗലം നിവാസികൾ, കപ്പ, മഞ്ഞൾ,ചേന ചേമ്പ്, കാച്ചിൽ, വാഴ, റബ്ബർ, കണ്ണാര ചക്ക, ഇഞ്ചി, കാപ്പി , തേങ്ങ, ജാതിക്ക, കൊക്കോ, തുടങ്ങിയവ കൃഷി ചെയ്തു പോരുന്നു. കച്ചവടങ്ങളും, മാട് കൃഷിയും ധാരാളമായി ഉണ്ട്.

രാഷ്ട്രീയം

സി പി ഐ, സി പി ഐ എം, കേരള കോൺഗ്രസ്സ് മാണി, കേരള കോൺഗ്രസ്സ് ജേക്കബ്, കേരള കോൺഗ്രസ്സ് പി സി തോമസ്‌ വിഭാഗം, കോൺഗ്രസ്, എന്നിവർക്ക് ശക്തമായി വേരോട്ടം ഉള്ള ഇടമാണ് കോതമംഗലം. എന്നാൽ ബിജെപി പൊതുവെ ദുർബ്ബല സാന്നിധ്യം മാത്രമാണ്. നിലവിൽ സി.പി.എം ലെ ആന്റണി ജോൺ ആണ് എം എൽ എ. എം പി സി പി ഐ എം ന്റെ സ്വതന്ത്രൻ ജോയിസ് തോമസ്‌ ആണ്. മുനിസിപ്പൽ ചെയർ പേർസൺ കോൺഗ്രസ് ന്റെ മഞ്ചു സിജു ആണ്

പ്രധാന ആരാധനാലയങ്ങൾ

കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്‌. എൽദോ മോർ ബസേലിയോസ് ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി. എ.സി. ഇ. 498 ൽ സ്ഥാപിതമായെന്നു കരുതുന്ന കോതമംഗലം മർത്ത മറിയം വലിയപള്ളി ടൌണിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ് .കൂടാതെ കിഴക്കേ കോതമംഗലത്ത് മൂന്ന് പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ - വലിയകാവ്, ഇളംകാവ്, അയ്യങ്കാവ് എന്നിവ സ്ഥിതിചെയ്യുന്നു.

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

അവലംബം

  1. കോതമംഗലം മുനിസിപാലിറ്റി

വെബ്‌ സൈറ്റ്

"https://ml.wikipedia.org/w/index.php?title=കോതമംഗലം&oldid=2365188" എന്ന താളിൽനിന്ന് ശേഖരിച്ചത്