"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5353361 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
(ചെ.) →അവലംബം: {{commons category|Elamaram Kareem}} |
||
വരി 54: | വരി 54: | ||
== അവലംബം == |
== അവലംബം == |
||
{{reflist}} |
{{reflist}} |
||
{{commons category|Elamaram Kareem}} |
|||
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ]] |
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ]] |
18:10, 25 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
എളമരം കരീം | |
---|---|
കേരള സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2006–2011 | |
മണ്ഡലം | ബേപ്പൂർ, കോഴിക്കോട് |
നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 2011 | |
മണ്ഡലം | ബേപ്പൂർ, കോഴിക്കോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എളമരം, മലപ്പുറം, കേരളം, ഇന്ത്യ | 1 ജൂലൈ 1953
ദേശീയത | ഇന്ത്യാക്കാരൻ |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
പങ്കാളി | റഹ്മത്ത് |
വസതിs | കോവൂർ, കോഴിക്കോട് |
കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവാണ് എളമരം കരീം. 2006-ൽ അധികാരത്തിലേറിയ ഇടത് ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു[1].
ജീവചരിത്രം
1953 ജൂലൈ 1-ന് എളമരത്ത് ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി ജനിച്ചു. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. റഹ്മത്താണ് ഭാര്യ. [1]
രാഷ്ട്രീയ ചരിത്രം
1971-ൽ കെ.എസ്.എഫിലൂടെയാണ് എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ൽ കെ.എസ്.വൈ.എഫിൽ അംഗമായി. ഇക്കാലത്ത് ഏറനാട് താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്നു. 1974-ൽ സി.പി.ഐ. (എം), സി.ഐ.ടി.യു. എന്നീ സംഘടനകളിൽ അംഗമായി.[1]
മാവൂരിലെ ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചിരുന്നു. 1979 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ ഒരു കോൺട്രാക്ടറുടെ അടിയിൽ ജോലി ചെയ്തിരുന്നു. 1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് തിരുവനന്തപുരം വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.[1]
1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് എളമരം കരീം.[1]
1996ൽ കോഴിക്കോട് രണ്ടിൽ നിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006-ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗമാണ്.[2]
2006-ൽ അധികാരത്തിലേറിയ എൽ.ഡി.എഫ്. മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു.[1]
2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ ആഡം മുൾസിയെ 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.[1]
അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "ELAMARAM KAREEM". Information System Section, Kerala Legislative Assembly, Thiruvananthapuram. Retrieved 27 December 2011.
- ↑ "എളമരം കരീം". LDF Keralam. Retrieved 27 December 2011.