"സി.എൻ.ആർ. റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അവലംബം: {{commons category|C. N. R. Rao}} |
(ചെ.) വർഗ്ഗം:ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ... |
||
വരി 46: | വരി 46: | ||
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]] |
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]] |
||
[[വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ]] |
[[വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ]] |
||
[[വർഗ്ഗം:ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ]] |
|||
{{Bharat Ratna}} |
{{Bharat Ratna}} |
04:48, 27 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചിന്താമണി നാഗേശ രാമചന്ദ്ര റാവു | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
കലാലയം | ബനാറസ് ഹിന്ദു സർവകലാശാല |
അറിയപ്പെടുന്നത് | Solid-state chemistry Materials science |
പുരസ്കാരങ്ങൾ | Hughes Medal (2000) India Science Award (2004) (എഫ്.ആർ.എസ്.)(1984) Abdus Salam Medal (2008) Dan David Prize (2005) Legion of Honor (2005) പത്മശ്രീ പത്മവിഭൂഷൺ ഭാരതരത്നം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
സ്ഥാപനങ്ങൾ | ഐ.എസ്.ആർ.ഒ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഓക്സ്ഫോർഡ് സർവ്വകലാശാല കേംബ്രിഡ്ജ് സർവ്വകലാശാല കാലിഫോർണിയ സർവ്വകലാശാല ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് |
പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ.ആർ. റാവു (ജനനം:30 ജൂൺ 1934). ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനുമാണ്.[1]
ജീവിതരേഖ
ഹനുമന്ത നാഗേശ റാവുവിന്റേയും നാഗമ്മ നാഗേശ റാവുവിന്റേയും പുത്രനായി 1934 ജൂൺ 30നു ജനിച്ചു.
മൈസൂർ സർവകലാശാലയിൽനിന്ന് ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ സി.എൻ.ആർ. റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പർഡ്യൂ സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി. നേടിയത്.[2]
1963ൽ അദ്ദേഹം കാൺപുരിലെ ഐ.ഐ.ടി.യിൽ അധ്യാപകനായി. 1984 മുതൽ പത്തുകൊല്ലം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ഡയറക്ടറായിരുന്നു. രസതന്ത്രത്തിന് ലോകോത്തര ലാബ് ഇവിടെ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കേന്ദ്ര സർക്കാർ ബാംഗളരുവിൽ സ്ഥാപിച്ച ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ പ്രഥമ അദ്ധ്യക്ഷൻ റാവുവായിരുന്നു.[2]
പുരസ്കാരങ്ങൾ
- ഓർഡർ ഓഫ് ദ റൈസിങ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ ബഹുമതി (ജപ്പാൻ)[3]
ലോകപ്രശസ്ത സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും നല്കിയ 48 ഓണററി ഡോക്ടറേറ്റുകളും ഇദ്ദേഹത്തിനുണ്ട്[2]
- ഭാരതസർക്കാറിന്റെ പ്രഥമ ശാസ്ത്രപുരസ്കാരം
- ചൈനീസ് സയൻസ് അക്കാദമിയുടെ അന്താരാഷ്ട്ര ശാസ്ത്ര സഹകരണത്തിനുള്ള 2012-ലെ പുരസ്കാരം
- പത്മശ്രീ പുരസ്കാരം
- പത്മവിഭൂഷൺ പുരസ്കാരം
- ഭാരതരത്നം
അവലംബം
- ↑ മാതൃഭൂമി ദിനപ്പത്രം
- ↑ 2.0 2.1 2.2 / ശാസ്ത്രഗവേഷണം തന്നെ ജീവിതം - മാതൃഭൂമി ദിനപ്പത്രം
- ↑ "സി.എൻ.ആർ റാവുവിന് ജപ്പാന്റെ പരമോന്നത ബഹുമതി". www.mathrubhumi.com. Retrieved 20 ജൂൺ 2015.