"കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q10951603 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Added one picture
വരി 1: വരി 1:
{{prettyurl|Kallayi}}
{{prettyurl|Kallayi}}
[[പ്രമാണം:Ramakrishna Mission Highschool, Kozhikode South.jpg|ലഘുചിത്രം|Ramakrishna Mission Highschool, Kannanchery]]
[[കല്ലായിപ്പുഴ]]യുടെ തീരത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കല്ലായി. [[ചാലിയാർ|ചാലിയാറിനെ]] കല്ലായിപ്പുഴയുമായി ഒരു മനുഷ്യനിർമ്മിതമായ കനാലുകൊണ്ട് ബന്ധിച്ചിരിക്കുന്നു. [[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലാണ്]] കല്ലായി. തടി വ്യവസായത്തിന് പ്രശസ്തമാണ് കല്ലായി.
[[കല്ലായിപ്പുഴ]]യുടെ തീരത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കല്ലായി. [[ചാലിയാർ|ചാലിയാറിനെ]] കല്ലായിപ്പുഴയുമായി ഒരു മനുഷ്യനിർമ്മിതമായ കനാലുകൊണ്ട് ബന്ധിച്ചിരിക്കുന്നു. [[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലാണ്]] കല്ലായി. തടി വ്യവസായത്തിന് പ്രശസ്തമാണ് കല്ലായി.



11:09, 13 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

Ramakrishna Mission Highschool, Kannanchery

കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കല്ലായി. ചാലിയാറിനെ കല്ലായിപ്പുഴയുമായി ഒരു മനുഷ്യനിർമ്മിതമായ കനാലുകൊണ്ട് ബന്ധിച്ചിരിക്കുന്നു. കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് കല്ലായി. തടി വ്യവസായത്തിന് പ്രശസ്തമാണ് കല്ലായി.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും ചാലിയാർ നിലമ്പൂർ കാടുകളിൽ നിന്ന് വെട്ടുന്ന തടികൾ കോഴിക്കോടുള്ള കല്ലായിയിലെ പല തടി മില്ലുകളിലേക്കും ഒഴുക്കിക്കൊണ്ടുവരാനുള്ള ഒരു ജലപാതയായി ഉപയോഗിച്ചിരുന്നു. തടികൾ ചങ്ങാടമായി കെട്ടി മൺസൂൺ സമയത്ത് കല്ലായിയിലേക്ക് ഒഴുക്കിക്കൊണ്ടുവന്നിരുന്നു. കല്ലായിയിൽ നദീതീരത്തുള്ള പല തടിമില്ലുകളിലും ഈ തടി അറുത്ത് പല രൂപത്തിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. കല്ലായി ഈ സമയത്ത് തടി വ്യവസായത്തിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു.തേക്ക്, വീട്ടി തുടങ്ങിയ ശക്തിയും ഈടുമുള്ള തടികൾക്കു പ്രശസ്തമായിരുന്നു കല്ലായി. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വനത്തിൽ നിന്ന് തടിമുറിക്കുന്നത് വനനശീകരണം തടയുവാനായി നിരോധിക്കപ്പെട്ടു. ഇത് കല്ലായിയിലെ തടിവ്യവസായത്തെ വളരെയധികം ബാധിച്ചു. ഇന്നും ചില മില്ലുകൾ കല്ലായിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനം പണ്ടത്തെ അപേക്ഷിച്ച് തൂലോം കുറവാണ്. പല മില്ലുകളും അടച്ചുപൂട്ടി.

"https://ml.wikipedia.org/w/index.php?title=കല്ലായി&oldid=2313619" എന്ന താളിൽനിന്ന് ശേഖരിച്ചത്