"ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 45: വരി 45:
|92.04%
|92.04%
|}
|}
==കടപ്പാട് ==

[http://www.unnikulamonline.com UNNIKULAM ONLINE]
==അവലംബം==
==അവലംബം==
*http://www.trend.kerala.gov.in
*http://www.trend.kerala.gov.in
*http://lsgkerala.in/unnikulumpanchayat
*http://lsgkerala.in/unnikulumpanchayat
*http://www.unnikulamonline.com/p/blog-page.html
*http://www.unnikulamonline.com/p/blog-page.html

*Census data 2001
*Census data 2001
{{Kozhikode-geo-stub}}
{{Kozhikode-geo-stub}}

08:55, 12 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌

ചരിത്രം കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ ബാലുശ്ശേരി ബ്ലോക്ക് പരിധിയിൽ ഉണ്ണികുളം, ശിവപുരം വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്‌ ആണ് ഉണ്ണികുളം. പഞ്ചായത്തിന്റെ വിസ്തീർണ്ണം 38.26 ചതുരശ്ര കിലോമീറ്റർ ആണ്. കോഴിക്കോട് ജില്ലയിലെ ജനസാന്ദ്രതകൊണ്ടും ഭൂവിസ്ത്രിതി കൊണ്ടും ഏറ്റവും വലിയ പഞ്ചായത്ത് ആണ് ഉണ്ണികുളം പഴയ മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിലെ അവസാനത്തെ അംശമായ (104) ഉണ്ണികുളം 1937 ലാണ് പഞ്ചായത്തായി രൂപീകൃതമായത്. 1937 മുതൽ 1940 വരെ തച്ചോത്ത് കുഞ്ഞികൃഷ്ണൻ നായർ പ്രസിടന്റ്റ് ആയിരുന്നു. 1940 മുതൽ 1962 വരെ ചെറിയ പറമ്പത്ത് രാമൻ കുട്ടി കിടാവായിരുന്നു. 1962 ലെ കേരള പഞ്ചായത്ത് ആക്റ്റ് പ്രാബല്യത്തിൽ വന്നതോടെ ബാലറ്റ് സമ്പ്രദായം നിലവിൽ വന്നു അതുപ്രകാരം അന്നുവരെ പഞ്ചായത്തിൽ ഉള്പ്പെടാതിരുന്ന ശിവപുരം വില്ലേജ് കൂടി ഉണ്ണികുളത്തോട് കൂട്ടിച്ചേർത്തു നടന്ന തെരഞ്ഞെടുപ്പിൽ എൻ കെ കൃഷ്ണൻ നമ്പ്യാർ പ്രസിഡൻറ് ആയ പഞ്ചായത്ത് ബോർഡ് നിലവിൽ വരികയും ചെയ്തു ഒരുകാലത്ത് കളരിക്കളങ്ങളും കളരി ഗുരുക്കന്മാരും ഒരുപാട് ഉണ്ടായിരുന്ന നാടായിരുന്നു ഉണ്ണികുളം. കാളപൂട്ട്‌ മത്സരത്തിന് പേര് കേട്ട സ്ഥലം കൂടിയായിരുന്നു ഉണ്ണികുളം.കാന്തപുരത് വര്ഷംതോറും നടന്നു വന്നിരുന്ന ഈ വിനോദം ഗ്രാമ വാസികൾക്ക് ഹരം പകർന്നിരുന്നു. വളരെ പുരാതനമായ ക്ഷേത്രങ്ങളും മുസ്ലീം പള്ളികളും ഈ പഞ്ചായത്തിലുണ്ട്. ആയിരം വർഷത്തെ പഴക്കം അവകാശപ്പെടുന്ന കരുമല വിഷ്ണു ക്ഷേത്രവും, ഭഗവതി ക്ഷേത്രവും, കാന്തപുരം കോട്ടമല ക്ഷേത്രവും, ശിവപുരം, കാന്തപുരം പ്രദേശങ്ങളിലെ മുസ്ലീം പള്ളികളും ഇവയിൽ പെട്ട ചിലതാണ്.കരിയാത്താൻകാവിലെ പ്രാചീനമായ ലക്ഷ്മീ നാരായണ ക്ഷേത്രവും പരിസരവും ഒരുകാലത്ത് നമ്പൂതിരിമാരുടെ കേന്ദ്രമായിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനമായ എകരൂലിൽ ഉണ്ണികുളങ്ങര ഭഗവതി ക്ഷേത്രം എന്ന പേരിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നു “.ഉണ്ണികുളം” എന്ന പേരിൽ വിശാലമായ ഒരു പൊതുകുളവും ഉണ്ടായിരുന്നു.ഇതുകൊണ്ടായിരിക്കാം ഈ പ്രദേശത്തിനു ഉണ്ണികുളം എന്ന നാമം വന്നത് എന്ന് കരുതപ്പെടുന്നു. ഹൈന്ദവ നവോത്ഥാന പ്രസ്ഥാനമായിരുന്ന ആത്മ വിദ്യാ സംഘത്തിന്റെ ഉപന്ജ്ജാതാവ് വാഗ്ഭാടാനന്ദ സ്വാമികൾ ഈ പ്രദേശം സന്തര്ശിച്ചിരുന്നു. വിനോബ ഭാവേ, കെ കേളപ്പൻ, ജയപ്രകാശ് നാരായണൻ മുതലായ നേതാക്കന്മാർ ഉണ്ണികുളത്ത് സന്ദർശനം നടത്തിയിട്ടുണ്ട്.

അതിരുകൾ

  • തെക്ക്‌ - കിഴക്കോത്ത്, നരിക്കുനി, കാക്കൂർ പഞ്ചായത്തുകൾ
  • വടക്ക് -പനങ്ങാട്, താമരശ്ശേരി പഞ്ചായത്തുകൾ
  • കിഴക്ക് - താമരശ്ശേരി, കട്ടിപ്പാറ, കിഴക്കോത്ത് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - നന്മണ്ട, പനങ്ങാട്, കാക്കൂർ പഞ്ചായത്തുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കോഴിക്കോട്
ബ്ലോക്ക് ബാലുശ്ശേരി
വിസ്തീര്ണ്ണം 38.26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 40,229
പുരുഷന്മാർ 20,254
സ്ത്രീകൾ 19,975
ജനസാന്ദ്രത 1051
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 92.04%

കടപ്പാട്

UNNIKULAM ONLINE

അവലംബം

  • Census data 2001