"പുള്ളുവൻപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 2: വരി 2:
{{മായ്ക്കുക|പകർപ്പവകാശം, സംവാദം കാണുക.}}
{{മായ്ക്കുക|പകർപ്പവകാശം, സംവാദം കാണുക.}}
[[Image:Pulluvan pattu in Ashtamudi temple2.JPG|thumb|250px|കൊല്ലം അഷ്ടമുടി ക്ഷേത്രത്തിലെ പുള്ളുവൻ പാട്ട് വായന ]]
[[Image:Pulluvan pattu in Ashtamudi temple2.JPG|thumb|250px|കൊല്ലം അഷ്ടമുടി ക്ഷേത്രത്തിലെ പുള്ളുവൻ പാട്ട് വായന ]]
'''പുള്ളുവൻ പാട്ട്.'''നാടോടി സംഗീതം ഒരു നാടിൻറെ സംസ്കൃതിയാണ്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സംഗീത ശാഖ. നാടോടി സംഗീതയിനത്തിലാണ് ഇതുൾപ്പെടുന്നത്. വാദനത്തിന്റെ നാദ പ്പെരുക്കത്താലും ആലാപന സൌകുമാര്യത്താലും അനുപമാണ് പുള്ളുവൻ പാട്ട്. പാരമ്പര്യത്തിന്റെ ശക്തിയും തനിമയും സൌന്ദര്യവും കൊണ്ട് മഹിതമാണ് ഇത്.ഹൈന്ദവ ഭവനങ്ങളുമായി പുള്ളുവൻ പാട്ടിനുള്ള ബന്ധം അതിൻറെ ഉത്ഭവംതൊട്ടുള്ളതാണ്. ഓരോ വീടിന്റെയും ഐശ്വര്യത്തിനും നിറ സമൃദ്ധിക്കുമായാണ് പുള്ളുവൻമാർ പാട്ട് പാടുന്നത്. അടിയുറച്ച വിശ്വസത്തിന്റെയും അചാരാനുഷ്ഠാനത്തിന്റെയും സംഗീതാവിഷ്ക്കാരം കൂടിയാണിത്.<ref> മധുരം ദേവ സംഗീതം‎- ചെമ്മാണിയോ‍ട് ഹരിദാസൻ- പഠിപ്പുര - 2015 ഡിസംബർ</ref>
ഒരു നാടോടി സംഗീതമാണ് '''പുള്ളുവൻ പാട്ട്.''' പാരമ്പര്യമായി ഹൈന്ദവ ഭവനങ്ങളുമായി പുള്ളുവൻ പാട്ടുകൾ പാടാറുണ്ട്. വീടിന്റെയും ഐശ്വര്യത്തിനു വേണ്ടിയാണ് പുള്ളുവൻമാർ പാട്ട് പാടുന്നത്, വിശ്വസത്തിന്റെയും അചാരാനുഷ്ഠാനത്തിന്റെയും സംഗീതാവിഷ്ക്കാരം കൂടിയാണിത്.<ref> മധുരം ദേവ സംഗീതം‎- ചെമ്മാണിയോ‍ട് ഹരിദാസൻ- പഠിപ്പുര - 2015 ഡിസംബർ</ref>


==ഐതിഹ്യം==
==ഐതിഹ്യം==

16:54, 11 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം അഷ്ടമുടി ക്ഷേത്രത്തിലെ പുള്ളുവൻ പാട്ട് വായന

ഒരു നാടോടി സംഗീതമാണ് പുള്ളുവൻ പാട്ട്. പാരമ്പര്യമായി ഹൈന്ദവ ഭവനങ്ങളുമായി പുള്ളുവൻ പാട്ടുകൾ പാടാറുണ്ട്. വീടിന്റെയും ഐശ്വര്യത്തിനു വേണ്ടിയാണ് പുള്ളുവൻമാർ പാട്ട് പാടുന്നത്, വിശ്വസത്തിന്റെയും അചാരാനുഷ്ഠാനത്തിന്റെയും സംഗീതാവിഷ്ക്കാരം കൂടിയാണിത്.[1]

ഐതിഹ്യം

നഗാരാധനയുമായി ബന്ധപ്പെട്ടുള്ളതാണ് പുള്ളുവൻ പാട്ടിന്റെ ഐതിഹ്യം . പൌരാണിക കഥകളായ ഗരുഡോൽപ്പത്തി, കാളീയമർദ്ദനം , വിഷ പരീക്ഷ, നാഗോൽസവം , പാലാഴി മഥനം തുടങ്ങിയവയാണ് പ്രചാരത്തിലുള്ള പുള്ളുവൻ പാട്ടുകൾ. ഇതിനു പുറമേ നാവേറ് പാട്ടുകൾ എന്നൊരു വിഭാഗവും ഉണ്ട്. ചെറിയ കുട്ടികൾക്കുള്ള നാവേറ് പോകാനുള്ളതാണത്രേ ഇത്. ത്ധോടി ശ്രീ, ദുഃഖ കണ്ടാരം എന്നീ രാഗങ്ങളാണ് പുള്ളുവൻ പാട്ടിൽ ഉപയോഗിക്കുന്നത്. താളം മുത്താളമാണ്. ഈണത്തിൽ അവസരോചിതമായ വ്യത്യാസങ്ങൾ വൃത്തിയുള്ള ഒരു പ്രത്യേക തരം ആലാപനരീതിയാണ്. ആരോഹണവരോഹണ ക്രമം പാട്ടുകളിൽ പ്രകടമാണ്. സ്ത്രീകൾ പുള്ളുവക്കുടവും പുരുഷന്മാർ വീണയും പൊതുവായി ഉപയോഗിക്കാറുള്ളത്. സാധാരണദിവസങ്ങളിൽ വീടുകൾതോറും ചെന്ന് പാട്ടുകൾ പാടിയാണ്‌ ഇവർ നിത്യവൃത്തി നേടിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ ഇവരെക്കൊണ്ട് "നാവേർ" പാടിക്കുന്ന പതിവുമുണ്ട്.

താളം

സപ്ത സ്വരങ്ങളിലെ സ, രി, ഗ എന്നീ സ്വരാക്ഷരങ്ങളെ അടിസ്ഥാനമക്കി നിർമ്മിച്ച ത്രിശങ്കു വീണയാണ് പുള്ളുവൻ പാട്ടിനുള്ള ഒരു വാദ്യോപകരണം .കളി മണ്ണിൽ മെനഞ്ഞെടുത്ത പ്രത്യേക തരം കുടമാണ് മറ്റൊരു വാദ്യോപകരണം . ദേവ വാദ്യോപകരണങ്ങൾ മൂന്നെണ്ണമാണ്. ഇലത്താളവും ഉപയോഗിക്കുന്നതിനാലാണ് പുള്ളുവൻപാട്ട് ദേവ സംഗീതമാണ് എന്ന് പറയുന്നത്. സാമന്യേന വയലിനെ (violin) പ്പോലെയുള്ള ഒരു തന്തിവാദ്യമാണ്‌ ഇവരുടെ വീണ. ഒരു വില്ല്(bow) ഉപയോഗിച്ചാണ്‌ ഇതും വായിക്കുന്നത്. വില്ലിന്റെ ഒരറ്റത്ത് കുറച്ച് ലോഹച്ചിറ്റുകൾ കോർത്തിടുന്നു. വീണ വായിക്കുമ്പോൾ കൂട്ടത്തിൽ വില്ലിന്റെ ചലനം ക്രമീകരിച്ച് താളമിടാൻ ഈ ചിറ്റുകൾ സഹായിക്കുന്നു. വലിയ മൺകുടം ഉപയോഗിച്ചാണ്‌ പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്‌. ഇത് പാട്ടിന്ന് താളമിടാനാണ്‌ ഉപയോഗിക്കുന്നത്. പാടിപ്പതിഞ്ഞ ഗാനങ്ങളുമായി ഗ്രാമ ഗ്രമാന്തരങ്ങളിലൂടെ പുള്ളുവന്മാർ പാടി നടന്നിരുന്നു. ഒരു വർഷത്തിൽ രണ്ടു തവണത്തെ കൊയ്ത്തു കഴിഞ്ഞാൽ പുള്ളുവർ പാടാനായി ഊരു ചുറ്റും. നാടുനീങ്ങിക്കൊണ്ടിരിക്കുന്ന നാടോടി സംഗീതങ്ങളിൽ പുള്ളുവൻപാട്ടും ഉൾപ്പെടുന്നു.

ഇതുംകാണുക

പുള്ളുവർ

അവലംബം

  1. മധുരം ദേവ സംഗീതം‎- ചെമ്മാണിയോ‍ട് ഹരിദാസൻ- പഠിപ്പുര - 2015 ഡിസംബർ
"https://ml.wikipedia.org/w/index.php?title=പുള്ളുവൻപാട്ട്&oldid=2312701" എന്ന താളിൽനിന്ന് ശേഖരിച്ചത്