"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Inserted two pictures
വരി 1: വരി 1:
{{prettyurl|Calicut}}
{{prettyurl|Calicut}}
[[പ്രമാണം:Baby Hospital. 1.jpg|ലഘുചിത്രം|Baby Memorial Hospital, Arayidathupalam]]
[[പ്രമാണം:Pottammal.jpg|ലഘുചിത്രം|Pottammal Junction, Kozhikode]]
{{കേരളത്തിലെ സ്ഥലങ്ങൾ
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ= കോഴിക്കോട്
|സ്ഥലപ്പേർ= കോഴിക്കോട്

08:57, 7 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

Baby Memorial Hospital, Arayidathupalam
Pottammal Junction, Kozhikode
കോഴിക്കോട്
അപരനാമം: കാലിക്കറ്റ് സിറ്റി

കോഴിക്കോട്
11°15′N 75°46′E / 11.25°N 75.77°E / 11.25; 75.77
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) കോർപറേഷൻ
മേയർ വി.കെ.സി. മമ്മദ് കോയ
'
'
വിസ്തീർണ്ണം 28.482 [1]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 4,36,400
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
637001
+91 495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കടൽ തീരം

കോഴിക്കോട്. ([koːɻikːoːɖ] ) ദക്ഷിണേന്ത്യൻ‌ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു.[അവലംബം ആവശ്യമാണ്] അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി,താമരശ്ശേരി,കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്.

കേരളത്തിലെ പട്ടണങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിൽ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്നിത് സംസ്ഥാനത്തെ അഞ്ചു കോർപ്പറേഷനുകളിൽ ഒന്നാണ്.

സ്ഥലനാമവിശേഷം

കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് എന്ന് കരുതപ്പെടുന്നു[2]. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.[3]

കോഴിക്കോട് എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട് കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ അഴിമുഖം എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും ഇതല്ല കോയിൽ(കൊട്ടാരം) കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു
മറ്റൊരഭിപ്രായം പോർളാതിരിയുമായി ബന്ധപ്പെട്ടതാണ് കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും(കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. കോയിൽ(കൊട്ടാരം), കോട്ട എന്നീ വാക്കുകൾ ചേർന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു.
അതുപോലെ കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട് കോഴിക്കോട്ടെ പ്രസിദ്ധമായ കാലിക്കൊ (Calico) പരുത്തിത്തുണിയെ അറബികൾ കാലിക്കോ (Kaliko) എന്നായിരിന്നു വിളിച്ചിരുന്നത് കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കറ്റുമായി (Kalikat). ബ്രിട്ടീഷുകാർ ഇത് പരിഷ്കരിച്ച് Calicut എന്നാക്കി മാറ്റി
ടിപ്പു സുൽത്താൻ മലബാർ കീഴടക്കി കോഴിക്കോടിന്റെ പേര് ഫാറൂഖാബാദ് എന്നാക്കി മാറ്റി എന്നാൽ ഇത് അധിക കാലം നിലനിന്നില്ല ഫാറൂഖാബാദ് പിന്നീട് ഫറോക്ക് എന്ന പേരിൽ അരിയപ്പെട്ടു[അവലംബം ആവശ്യമാണ്]. ഫറോക്ക് കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ് ഇവിട ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം.

ചരിത്രം

ഐതിഹ്യം

കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനു കാരണം അറബികൾ ആണ്‌ എന്നൊരു വിശ്വാസം ഉണ്ട്. അതിനു ശക്തി പകരുന്ന തരത്തിൽ ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്‌. ഔവ്വായി എന്നൊരു ജോനകൻ തപസ്സു ചെയ്യുകയും ശ്രീഭഗവതിയെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു.എന്നാൽ ശ്രീഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളിൽ പലർക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാൽ സ്ഥിരമായി അവിടെ നിൽക്കാൻ സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു. ഔവ്വായി താൻ ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു..ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് ശ്രീദേവിയാകട്ടേ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ.

ഇതേ ഐതിഹ്യം തന്നെ സാമൂതിരിയുമായി ബന്ധപ്പെടുത്തിയും മറ്റൊരു വിധത്തിൽ പ്രചരിച്ചുകാണുന്നുണ്ട്.

പുതിയ ബസ് സ്റ്റാന്റ്

ആകർഷണ കേന്ദ്രങ്ങൾ[4]

  1. റീജണൽ സയൻസ് സെന്റർ & പ്ലാനെറ്റേറിയം
  2. മാനാഞ്ചിറ സ്ക്വയർ
  3. പഴശ്ശിരാജ മ്യൂസിയം
  4. കോഴിക്കോട് ബീച്ച്
  5. ബേപ്പൂർ തുറമുഖം
  6. കാപ്പാട് ബീച്ച്
  7. മറൈൻ അക്വേറിയം
  8. സരോവരം പാർക്ക്
  9. കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ മെമോറിയൽ

ചരിത്രം

1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വർച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ്ലസിൽ നിന്ന്

ഏറെ സമ്പന്നമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. 1122 ഏ.ഡി. വരെ കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു കടലുണ്ടി. ഇതിനു മുമ്പുള്ള കാലഘട്ടം കോഴിക്കോടിന്റെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ കീഴിൽ ഇവിടം ഒരു പട്ടണമായി വളർന്നു. അവർ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാർ സാമൂതിരി അന്നറിയപ്പെടാൻ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി.

മികച്ച തുറമുഖം എന്ന നിലയിൽ‌ നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ പേരെടുത്തിരുന്ന ഈ ചെറുപട്ടണത്തിലേക്ക് വിദേശസഞ്ചാരികൾ വന്നെത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ചൈനീസ് സഞ്ചാരികൾ കോഴിക്കോട് വന്നെത്തിയതിന് തെളിവുകളുണ്ട്. ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് 1498ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ‌ അകലെയുള്ള കാപ്പാട് കടൽത്തിരത്ത് കപ്പലിറങ്ങിയതോടെ കോഴിക്കാട് ലോക ചരിത്രത്തിൽ സ്ഥാനം നേടി.

പിന്നീട് പോർച്ചുഗീസുകാർ‌ കോഴിക്കോടിന്റെ വടക്കുഭാഗ ത്തുള്ള കണ്ണൂരും തെക്കുഭാഗത്തുള്ള കൊച്ചിയും കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. എന്നാൽ പറങ്കികളെ കോഴിക്കോട് കൈപ്പിടിയിലൊതുക്കാൻ‌ സാമൂതിരി അനുവദിച്ചില്ല. നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായി ചില‍ പ്രദേശങ്ങളിൽ വാണിജ്യം നടത്താൻ പോർച്ചുഗീസുകാരെ അനുവദിക്കേണ്ടി വന്നെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാരുടെ സഹായത്തോടുകൂടി സാമൂതിരി അവ തിരിച്ചുപിടിച്ചു.

1766ൽ മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി കോഴിക്കോട് പിടിച്ചടക്കി. പിന്നീട് 1792ലെ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തെത്തുടർ‌ന്ന് ഹൈദരാലിയുടെ പിൻ‌ഗാമിയായിരുന്ന ടിപ്പു സുൽത്താൻ കോഴിക്കോട് ബ്രിട്ടിഷുകാർക്ക് കൈമാറുകയുണ്ടായി. 1956ൽ കേരളം രൂപം കൊള്ളുന്നതു വരെ ഇതു മദ്രാസ് പ്രെസിഡൻസിയുടെ കീഴിലായിരുന്നു.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ (1901)

ഗതാഗതം

റോഡ്‌ മാർഗ്ഗം

ബസ് സർവീസ്

പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും (K.S.R.T.C), സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു. മൂന്ന് ബസ് സ്റ്റേഷൻ നഗരത്തിൽ ഉണ്ട് .

  • കെ സ് ആർ ടി സി

കെ സ് ആർ ടി സി സ്റ്റാൻഡിൽ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് , മറ്റു അയൽ സംസ്ഥാനങ്ങളിലെക്കും , തുടങ്ങിയ ജില്ലയുടെ ഉള്ളിൽ ഉള്ള സ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട് .

  • പുതിയ സ്റ്റാന്റ്

കോഴിക്കോട്ടുനിന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് സ്വകാര്യബസ് സർവീസ് പുതിയ സ്റ്റാൻഡിൽ നിന്നും ആണ് .

  • പാളയം സ്റ്റാന്റ്

പാളയം ബസ്സ്റ്റാൻഡിൽ നിന്നും കുന്ദമംഗലം, മാവൂർ, തിരുവമ്പാടി, താമരശ്ശേരി, മുക്കം തുടങ്ങിയ ജില്ലയുടെ ഉള്ളിൽ ഉള്ള സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ഉള്ളത്.

ഓട്ടോറിക്ഷ

കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷാ സർവീസ് ലഭ്യമാണ്. കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ സഹകരണത്തിന്റെയും സത്യസന്ദതയുടെയും പേരിൽ ലോകമൊട്ടുക്കും പ്രസിദ്ധം ആണ്.

റെയിൽ മാർഗ്ഗം

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്‌. എല്ലാ എക്സ്പ്രസ്സുകളും വണ്ടികളും പാസഞ്ചർ വണ്ടികളും ഇവിടെ നിർത്താറുണ്ട്‌. യാത്രക്കാർക്ക് ഒരു ഒരു പ്ലാറ്റ് ഫോറത്തിൽ നിന്നും മറ്റൊന്നിലേക്ക് പോക്കാൻ ഫുട് ഒവർ ബ്രിഡ്ജ്, എസ്‌കലേറ്ററും, മൂന്ന് ലിഫ്റ്റുകളും ഉണ്ട് .

Kozhikode railway station
Ashokapuram Church, Kozhikode

വായു മാർഗ്ഗം

കോഴിക്കോട് നഗരത്തിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 26 കിലോമീറ്റർ തെക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു.

ജല മാർഗ്ഗം

കോഴിക്കോട് നഗരത്തിൽ നിന്നും ബേപ്പൂർ തുറമുഖം 12 കി.മി തെക്ക് മാറി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപിലേക്ക് ദിവസേന രണ്ട് യാത്രാകപ്പലുകൾ പുറപ്പെടുന്നു. ഒപ്പോം വടക്കൻ കേരളത്തിലേക്കുള്ള പ്രധാന ചരക്കു ഗതാഗതവും ഇവിടെ മാർഗ്ഗം ആണ് നടകുന്നത്

വ്യവസായങ്ങൾ

  1. മര വ്യവസായം-കല്ലായി
  2. ഓട്,ഇഷ്ടിക വ്യവസായം-ഫറോക്
  3. കൈത്തറി-നഗര ഹൃദയത്തിലെ മാനാഞ്ചിറക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കോമ്മൺവെൽത്ത് ട്രസ്റ്റ്, കൂടാതെ ഒട്ടനവധി സഹകരണ സ്ഥാപനങ്ങളും കൈത്തറി വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്
  4. ചെരുപ്പ് നിർമ്മാണം-രാജ്യത്തെ മുൻനിര തുകലിതര ചെരുപ്പ് നിർമാണ മേഖലയാണ് കോഴിക്കോട്. വി.കെ.സി, ഓഡീസിയ തുടങ്ങിയ വലിയ ബ്രാൻഡുകളും ഒട്ടേറേ ചെറുകിട ഇടത്തരം യൂണിറ്റുകളും
  5. ഐടി- ഊറാലുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, സൈബർ പാർക്ക്, കാഫിറ്റ് എന്നിങ്ങനെ ഐടി വ്യവസായ സമുച്ചയങ്ങൾ

മറ്റു പേരുകൾ

പ്രസിദ്ധീകരണങ്ങൾ

മലയാളത്തിലെ പല പ്രധാന വർത്തമാനപ്പത്രങ്ങളുടെയും ജന്മം കോഴിക്കോട് നഗരത്തിലാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണങ്ങൾ ചുവടെ.

ആശുപത്രികൾ

  • കോഴിക്കോട് മെഡിക്കൽ കോളേജ്. ഇത് കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ്
  • ബേബി മെമ്മോറിയൽ
  • മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മാങ്കാവ്
  • നാഷണൽ ഹോസ്പിറ്റൽ
  • അശോക
  • പി വി എസ്
  • ഇഖ്റ ഹോസ്പിറ്റൽ മലാപ്പറമ്പ്
  • മലബാർ ഹോസ്പിറ്റൽ ആൻഡ്‌ യുറോളജി സെന്റർ
  • ബീച്ചാശുപത്രി
  • കോട്ടപറമ്പ് ആശുപത്രി
  • ഫാത്തിമ ആശുപത്രി YMCA
  • ഗവ: ക്ഷയരോഗ ആശുപത്രി
  • കോംട്രസ്ററ് കണ്ണാശുപത്രി പുതിയറ
  • കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം
  • ഗവർണ്മെന്റ് ഹോമിയോ കോളേജ് കാരപ്പറമ്പ്
  • ഗവർണ്മെന്റ് ഡെന്റൽ കോളേജ്
  • വാസൻ ഡെന്റൽ കെയർ
  • വാസൻ ഐ ഹോസ്പിറ്റൽ പൊറ്റമ്മൽ
  • ഗവർണ്മെന്റ് മൃഗാശുപത്രി
  • നിർമ്മല ഹോസ്പിറ്റൽ വെള്ളിമാട്കുന്ന്
  • മെട്രോ ഹോസ്പിറ്റൽ പാലാഴി
  • അൽ സലാമ കണ്ണാശുപത്രി
  • ചെസ്റ്റ് ഹോസ്പിറ്റൽ
  • ജില്ലാ സഹകരണ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം
  • വിവേക് ഹോസ്പിറ്റൽ YMCA
  • ക്രാഡിൽ ഹോസ്പിറ്റൽ പാലാഴി
  • ആസ്റ്റൻ ഹോസ്പിറ്റൽ പന്തീരാങ്കാവ്
  • ക്രസന്റ് ഹോസ്പിറ്റൽ ഫറോക്ക്
  • കോയാസ് ഹോസ്പിറ്റൽ ചെറുവണ്ണൂർ
  • മം. ദാസൻ സഹകരണ ഹോസ്പിറ്റൽ വടകര

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

* മര്കസു സഖാഫതി സുന്നിയ്യ കാരന്തൂര്

  • മര്കസ് ഇന്റര് നാഷണല് സ്കൂള്
  • മര്കസ് ആര്ട്സ് കോളേജ്

* മര്കസ് നോളജ് സിറ്റി

  • മര്കസ് യൂനാനി മെഡിക്കല് കോളേജ്

അവലംബം

  1. Official Website of Kozhikode
  2. "വായന" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 746. 2012 ജൂൺ 11. Retrieved 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  3. വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്,ഡി സി ബുക്സ് ISBN 81-240-0493-5
  4. http://www.tourismofkerala.com/destinations/kozhikode/kozhi2.html
  5. http://sadhbhavanaschool.org/
  6. http://www.educationworld.in/rank-school/all-cities/international-school/day/2014.html
"https://ml.wikipedia.org/w/index.php?title=കോഴിക്കോട്&oldid=2308754" എന്ന താളിൽനിന്ന് ശേഖരിച്ചത്