"കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 10: വരി 10:
leader_title_2 = കോതമംഗലം മുനിസിപ്പാലിറ്റി ചെയർപേർസൺ|
leader_title_2 = കോതമംഗലം മുനിസിപ്പാലിറ്റി ചെയർപേർസൺ|
leader_name_2 = മഞ്ജു സിജു
leader_name_2 = മഞ്ജു സിജു
website = |[http://www.kothamangalammunicipality.in വെബ്സൈറ്റ് ]
website = [http://www.kothamangalammunicipality.in WEBSITE]
footnotes = |
footnotes = |

}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ '''കോതമംഗലം'''. എറണാകുളം നഗരത്തിൽ നിന്നും 52 കിലോമീറ്റർ വടക്കു കിഴക്കു ദിശയിൽ കോതമംഗലം സ്ഥിതി ചെയ്യുന്നു.
[[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ '''കോതമംഗലം'''. എറണാകുളം നഗരത്തിൽ നിന്നും 52 കിലോമീറ്റർ വടക്കു കിഴക്കു ദിശയിൽ കോതമംഗലം സ്ഥിതി ചെയ്യുന്നു.



08:36, 18 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox Indian Jurisdiction | native_name = കോതമംഗലം | type = പട്ടണം | latd = 10| latm = 4 |lats = 48| longd = 76 | longm = 37| longs = 12| state_name = Kerala| district = എറണാകുളം | leader_title_1 = നിയമസഭാംഗം| leader_name_1 = ടി.യു. കുരുവിള| leader_title_2 = കോതമംഗലം മുനിസിപ്പാലിറ്റി ചെയർപേർസൺ| leader_name_2 = മഞ്ജു സിജു website = WEBSITE footnotes = |

എറണാകുളം ജില്ലയുടെ കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ കോതമംഗലം. എറണാകുളം നഗരത്തിൽ നിന്നും 52 കിലോമീറ്റർ വടക്കു കിഴക്കു ദിശയിൽ കോതമംഗലം സ്ഥിതി ചെയ്യുന്നു.

മുവാറ്റുപുഴ, നേര്യമംഗലം പെരുമ്പാവൂർ എന്നിവ സമീപ പട്ടണങ്ങളാണ്‌. ആലുവ മൂന്നാർ റോഡ് കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു[1] മൂന്നാറിനു 80 കിലോമീറ്റർ പടിഞ്ഞാറാണ് ഈ പട്ടണം. കേരളത്തിൽ ഏറ്റവും കൂടതൽ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ ജില്ല കോതമംഗലം ആണ് . സംസ്ഥാന കായികമേളകളിൽ സജീവ സാനിധ്യങ്ങളായ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളും സെയിന്റ് ജോർജ്ജു ഹയർ സെക്കണ്ടറി സ്കൂളും, മാതിരപ്പിള്ളി സർക്കാർ സ്കൂളും കോതമംഗലത്താണ്.

ചരിത്രം 

2500 വർഷം മുമ്പ് മുതലുളള ചരിത്ര പ്രാധാന്യവും മഹാശിലാ സംസ്കാരകാലം മുതലുളള പ്രാധാന്യവും കോതമംഗലത്തിനുണ്ട്. എന്നാൽ പിൽകാലങ്ങളിൽ ചേരരാജാക്കന്മാരുടെ ഭരണകാലചരിത്രത്തിനുശേഷം ഇടപ്രഭുക്കൻമാരായ കർത്താക്കൻമാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നു ചേർന്നതിനാൽ കൂടുതൽ കുറച്ചു നൂറ്റാണ്ടുകൾ ഇരുളടഞ്ഞതായിരുന്നു. ഈ പ്രദേശത്തിന് ജൈന ബുദ്ധ മതങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലം

പേരിനു പിന്നിൽ 

കോത -- ചേരരാജാക്കന്മാർ : കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ സ്ഥാനപേരു 'കോത' എന്നായിരുന്നു. ചേര രാജക്കന്മാരുടെ മലയോരപ്രദേശങ്ങളുടെ തലസ്ഥാനം ഇവിടെയായിരുന്നു. അവരുടെ ബഹുമാനാർത്ഥമാവാം സ്ഥലത്തിനു കോതമംഗലം എന്ന് വന്നത്. കോത -- വലിയകാവ് ക്ഷേത്രം: വലിയകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. ഭദ്രകാളിയുടെ മറ്റൊരു നാമഥേയമായ 'കോത' എന്നു ചേർത്ത് കോതമംഗലം എന്നപേര് രുപം കൊണ്ടുവെന്ന് പറയപ്പെടുന്നു. കോതയാർ (നദി) : കേരളത്തിലെ പ്രധാന നദിയായ കോതയാർ ഈ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. വലിയകാവ് ക്ഷേത്രത്തിൽ നിന്നോ, ചേര രാജാക്കന്മാരിൽ നിന്നോ നദിക്ക് കോതയാർ എന്നപേർ കിട്ടിയിരിക്കാം. നദിയിൽ നിന്നും പ്രദേശത്തിനും വന്നുചേർന്നതാവാം.

അതിരുകൾ 

വടക്ക് -- കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകൾ കിഴക്ക് -- കവളങ്ങാട് ഗ്രാമപഞ്ചായത്ത് തെക്ക് -- കോതയാർ പടിഞ്ഞാറ് -- നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്

സാമ്പത്തിക മാർഗ്ഗം 

പ്രധാനമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ ആണ് കോതമംഗലം നിവാസികൾ, കപ്പ, മഞ്ഞൾ,ചേന ചേമ്പ്, കാച്ചിൽ, വാഴ, റബ്ബർ, കണ്ണാര ചക്ക, ഇഞ്ചി, കാപ്പി , തേങ്ങ, ജാതിക്ക, കൊക്കോ, തുടങ്ങിയവ കൃഷി ചെയ്തു പോരുന്നു. കച്ചവടങ്ങളും, മാട് കൃഷിയും ധാരാളമായി ഉണ്ട്.

രാഷ്ട്രീയം 

സി പി ഐ, സി പി ഐ എം, കേരള കോൺഗ്രസ്സ് മാണി, കേരള കോൺഗ്രസ്സ് ജേക്കബ്, കേരള കോൺഗ്രസ്സ് പി സി തോമസ്‌ വിഭാഗം, കോൺഗ്രസ്, എന്നിവർക്ക് ശക്തമായി വേരോട്ടം ഉള്ള ഇടമാണ് കോതമംഗലം. എന്നാൽ ബിജെപി പൊതുവെ ദുർബ്ബല സാന്നിധ്യം മാത്രമാണ്. നിലവിൽ കേരള കോൺഗ്രസ്സ് മാണി വിഭാഗം ടി യു കുരിവിള ആണ് എം എൽ എ. എം പി സി പി ഐ എം ന്റെ സ്വതന്ത്രൻ ജോയിസ് തോമസ്‌ ആണ്. മുനിസിപ്പൽ ചെയർ പേർസൺ കോൺഗ്രസ് ന്റെ മഞ്ചു സിജു ആണ്

പ്രധാന ആരാധന ആലയങ്ങൾ 

കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്‌. എൽദോ മോർ ബസേലിയോസ് ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി. എ.സി. ഇ. 498 ൽ സ്ഥാപിതമായെന്നു കരുതുന്ന കോതമംഗലം മർത്ത മറിയം വലിയപള്ളി ടൌണിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ് .


പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ


കല്ലിൽ ഭഗവതി ക്ഷേത്രംഇവിടെ നിന്നും 18 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ കോതമംഗലം പട്ടണത്തിൽ നിന്ന് 17 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

ഇടമലയാർ ഡാം - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ ഇവിടെ നിന്നും 78 കി മി ധൂരാത്താണ് .



അവലംബം

  1. കോതമംഗലം മുനിസിപാലിറ്റി

വെബ്‌ സൈറ്റ്

"https://ml.wikipedia.org/w/index.php?title=കോതമംഗലം&oldid=2301068" എന്ന താളിൽനിന്ന് ശേഖരിച്ചത്