"ഒ.സി.എൽ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"OCLC" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

06:34, 13 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒ സി എൽ സി (Online Computer Library Center, Inc.) ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥ‍ശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന സ്ഥാപനമാണ്. ഇത് ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. .[1] 1967 ൽ ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്ന പേരിലാണ് സ്ഥാപിതമായത്. ഒ സി എൽ സി യും അതിൽ അംഗത്വമെടുത്തിട്ടുള്ള ഗ്രന്ഥശാലകളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ online public access catalog (OPAC) ആയ WorldCat നിർമിച്ചതും നിലനിർത്തുന്നതും.


ചരിത്രം

പ്രമാണം:Kilgour Portrait.jpg
Fred Kilgour (ഒ സി എൽ സി യുടെ ആദ്യ അദ്ധ്യക്ഷൻ)
ഒ സി എൽ സി യുടെ ആസ്ഥാനം (ഒഹിയോ)

1967 ൽ സ്ഥാപിതമായ ഒ സി എൽ സി യുടെ ആദ്യകാല പേര് ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്നായിരുന്നു. ഒഹിയോയിലെ ലൈബ്രറികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനും അതിനായി അവയ്ക്കിടയിൽ ഒരു കമ്പ്യൂട്ടർ ശൃഖല സ്ഥാപിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒ സി എൽ സി സ്ഥാപിതമായത്. ഇതിനായി 1967 ജുലൈ 5 ന് ഒഹിയോ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഇവർ ഒത്തുചേരുകയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു.[2] Frederick G. Kilgour ആയിരുന്നു ഒ സി എൽ സി യുടെ ആദ്യ അദ്ധ്യക്ഷൻ ഇദ്ദേഹം Yale University യിലെ മെ‍ഡിക്കൽ സ്കൂൾ ലൈബ്രേറിയനായിരുന്നു. 1971 ആഗസ്ത് 26 ന് ഒഹിയോ സർവ്വകലാശാലയിലെ Alden Library ൽ ആണ് ഒ സി എൽ സി വഴി ഓൺലൈൻ കാറ്റലോഗിങ് തുടങ്ങിയത്. [2] ഇതാണ് ലോകത്തിലാദ്യത്തെ online cataloging സംരംഭം.

ഒ സി എൽ സി യുടെ ലീഡനിലെ കാര്യാലയം 

അവലംബം

"https://ml.wikipedia.org/w/index.php?title=ഒ.സി.എൽ.സി.&oldid=2299732" എന്ന താളിൽനിന്ന് ശേഖരിച്ചത്