"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 7: വരി 7:
സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് വാക്കിൽ നിന്നുത്ഭവിച്ച പദമാണ് സുന്നഹദോസ് അഥവാ സൂനഹദോസ് (ആംഗലേയത്തിൽ Synod സിനഡ്, ലത്തീനിൽ synodo സൈനാദോ).(സുൻ=ഒരുമിച്ച്; ഹോദോസ്=വഴി).[[സുറിയാനി]] ഭാഷയിലൂടെയാണിത് മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരൽ, സമ്മേളനം, പരിഷത്ത്(കൗൺസിൽ), സഭാ മേലദ്ധ്യക്ഷൻമാരുടെ പരിഷത്ത്, മെത്രാൻ സംഘം(ബിഷപ്സ് കൗൺസിൽ)എന്നൊക്കെ അർത്ഥം.
സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് വാക്കിൽ നിന്നുത്ഭവിച്ച പദമാണ് സുന്നഹദോസ് അഥവാ സൂനഹദോസ് (ആംഗലേയത്തിൽ Synod സിനഡ്, ലത്തീനിൽ synodo സൈനാദോ).(സുൻ=ഒരുമിച്ച്; ഹോദോസ്=വഴി).[[സുറിയാനി]] ഭാഷയിലൂടെയാണിത് മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരൽ, സമ്മേളനം, പരിഷത്ത്(കൗൺസിൽ), സഭാ മേലദ്ധ്യക്ഷൻമാരുടെ പരിഷത്ത്, മെത്രാൻ സംഘം(ബിഷപ്സ് കൗൺസിൽ)എന്നൊക്കെ അർത്ഥം.


സൂനഹദോസ്,സുന്നഹദോസ്,സുൻഹാദോസ് എന്നീ മൂന്നു രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുണ്ട്.'''സൂനഹദൊസ''' എന്നതാണറ്റവും പഴയ ലിപിവ്യന്യാസം. [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര(ഇന്ത്യൻ)ഓർത്തഡോക്സ് സഭ]]യുടെയും [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെയും [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]യുടെയും സ്ഥിരം ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു. സുൻഹാദോസ് എന്നു ഉപയോഗിക്കുന്നത് നെസ്തോറിയരായ [[കൽദായ സുറിയാനി സഭ|കിഴക്കേസുറിയാനി സഭക്കാരാണ്‌(കൽദായ)]].
സൂനഹദോസ്,സുന്നഹദോസ്,സുൻഹാദോസ് എന്നീ മൂന്നു രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുണ്ട്.'''സൂനഹദൊസ''' എന്നതാണറ്റവും പഴയ ലിപിവിന്യാസം. [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര(ഇന്ത്യൻ)ഓർത്തഡോക്സ് സഭ]]യുടെയും [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെയും [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]യുടെയും സ്ഥിരം ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു. സുൻഹാദോസ് എന്നു ഉപയോഗിക്കുന്നത് നെസ്തോറിയരായ [[കൽദായ സുറിയാനി സഭ|കിഴക്കേസുറിയാനി സഭക്കാരാണ്‌(കൽദായ)]].
{{-}}
{{-}}



07:47, 3 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ക്രൈസ്തവ സഭയിലെ ദൈവശാസ്ത്രപരവും വിശ്വാസാചാരപരവുമായിബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുവരുത്തുവാനും സഭയുടെ ഏകോപനത്തിനുമായി സഭാമേലദ്ധ്യക്ഷൻമാർ ഒത്തുചേരുന്ന സവിശേഷ സമ്മേളനങ്ങളാണ് സൂനഹദോസുകൾ അല്ലെങ്കിൽ സുന്നഹദോസുകൾ എന്നറിയപ്പെടുന്നത്.

പേരിനു പിന്നിൽ

സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് വാക്കിൽ നിന്നുത്ഭവിച്ച പദമാണ് സുന്നഹദോസ് അഥവാ സൂനഹദോസ് (ആംഗലേയത്തിൽ Synod സിനഡ്, ലത്തീനിൽ synodo സൈനാദോ).(സുൻ=ഒരുമിച്ച്; ഹോദോസ്=വഴി).സുറിയാനി ഭാഷയിലൂടെയാണിത് മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരൽ, സമ്മേളനം, പരിഷത്ത്(കൗൺസിൽ), സഭാ മേലദ്ധ്യക്ഷൻമാരുടെ പരിഷത്ത്, മെത്രാൻ സംഘം(ബിഷപ്സ് കൗൺസിൽ)എന്നൊക്കെ അർത്ഥം.

സൂനഹദോസ്,സുന്നഹദോസ്,സുൻഹാദോസ് എന്നീ മൂന്നു രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുണ്ട്.സൂനഹദൊസ എന്നതാണറ്റവും പഴയ ലിപിവിന്യാസം. മലങ്കര(ഇന്ത്യൻ)ഓർത്തഡോക്സ് സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെയും സ്ഥിരം ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു. സുൻഹാദോസ് എന്നു ഉപയോഗിക്കുന്നത് നെസ്തോറിയരായ കിഴക്കേസുറിയാനി സഭക്കാരാണ്‌(കൽദായ).

ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ

എണ്ണം പേര് നടന്ന_കാലഘട്ടം തീരുമാനങ്ങളും കുറിപ്പുകളും
ഓറിയന്റൽ ഓർത്തഡോക്സ്‌ സഭ, ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ , റോമൻ കത്തോലിക്കാ സഭ എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകൾ (എക്യുമെനിക്കൽ കൌൺസിൽ) മൂന്നെണ്ണമാണ്.
1 നിഖ്യാ സൂനഹദോസ് 325 മെയ്‌ - ജൂൺ
  1. പിതാവും പുത്രനും തുല്യനായ ആളാണ്. പരിശുദ്ധാത്മാവടക്കം ത്രിത്വത്തിലെ മൂന്നു വ്യക്തിത്വങ്ങളും ഏകദൈവത്തിന്റെ അംശങ്ങളാണ്. ത്രിയേകത്വത്തിലുള്ള ഏകദൈവത്തെയാണ് നാം ആരാധിക്കുന്നത്.[അവലംബം ആവശ്യമാണ്]
  2. ഞായറാഴ്ച പുണ്യദിനമായി കണക്കാക്കി.[അവലംബം ആവശ്യമാണ്]
  3. ഡിസം. 25 ക്രിസ്തുമസ് അംഗീകരിച്ചു. പെസഹ, ഈസ്റർ ആചാരം[അവലംബം ആവശ്യമാണ്]
  4. കുരിശിനെ ക്രിസ്തുമതത്തിന്റെ ചിഹ്നമാക്കി.[അവലംബം ആവശ്യമാണ്]

ഇതെല്ലാം റോമിൽ നിലനിന്നിരുന്ന സൂര്യാരാധനയുടെയും മിത്രമതത്തിന്റെയും അടിസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നു.[അവലംബം ആവശ്യമാണ്]

2 കുസ്തന്തീനോപ്പോലീസ്‌( Constantinople) സൂനഹദോസ്(കോൺസ്റ്റാന്റിനോപ്പിൾ) 381 മെയ്‌ -ജുലൈ‌
3 എഫേസൂസ്‌ സൂനഹദോസ് 431 ജൂൺ - ജുലൈ‌
മേൽ പറഞ്ഞ മൂന്നെണ്ണം കൂടാതെ ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയുടെയും റോമൻ കത്തോലിക്കാ സഭയുടെയും
മാത്രം പൊതുവായ ആകമാന സൂനഹദോസുകൾ നാലെണ്ണംകൂടിയുണ്ട്.
4 കൽക്കദോൻ സൂനഹദോസ്‌ 451 ഒക്ടോബർ - നവംബർ
5 രണ്ടാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ 553 മെയ്‌ -ജൂൺ
6 മൂന്നാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ 680 നവംബർ - 681 സെപ്റ്റംബർ
7 രണ്ടാം നിഖ്യാ സൂനഹദോസ്‌ 787 സെപ്‌തംബർ -ഒക്ടോബർ
മേൽ പറഞ്ഞ ഏഴെണ്ണം കൂടാതെ റോമൻ കത്തോലിക്കാ സഭയുടെ മാത്രമായ ആകമാന സൂനഹദോസുകൾ
8 നാലാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ 869-870 ഫെബ്രുവരി
9 ഒന്നാം ലാതറൻ സൂനഹദോസ്‌ 1123 മാർച്ച്‌- ഏപ്രിൽ
10 രണ്ടാം ലാതറൻ സൂനഹദോസ് 1139 ഏപ്രിൽ
11 മൂന്നാം ലാതറൻ സൂനഹദോസ്‌ 1179 മാർച്ച്‌
12 നാലാം ലാതറൻ സൂനഹദോസ്‌ 1215 നവംബർ
13 ഒന്നാം ലിയോൺസ് സൂനഹദോസ്‌ 1245 ജൂൺ -ജുലൈ‌
14 രണ്ടാം ലിയോൺസ് സൂനഹദോസ്‌ 1274 മെയ്‌ -ജുലൈ‌
15 വിയെൻ സൂനഹദോസ് 1311 ഒക്ടോബർ -1312 മെയ്‌
16 കോൺസ്റ്റൻസ് സൂനഹദോസ് 1414 നവംബർ -1418 ഏപ്രിൽ
17 ഫ്ലോറൻസ് സൂനഹദോസ്‌ 1431 ഡിസംബർ -1445 ഓഗസ്റ്റ്‌
18 അഞ്ചാം ലാതറൻ സൂനഹദോസ്‌ 1512 മെയ്‌ -1517 മാർച്ച്‌
19 ത്രെന്തോസ് സൂനഹദോസ്‌ 1545 ഡിസംബർ -1563 ഡിസംബർ
20 ഒന്നാം വത്തിക്കാൻ സൂനഹദോസ്‌ 1869 ഡിസംബർ -1870 ജുലൈ‌
21 രണ്ടാം വത്തിക്കാൻ സൂനഹദോസ്‌ 1962 ഒക്ടോബർ -1965 ഡിസംബർ
451-ലെ കൽക്കദോൻ പിളർപ്പിനു് ശേഷമുള്ള ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയുടെ വിഭാഗപരമായ ഏക പൊതു സൂനഹദോസ്‌
22 ആഡിസ്‌ അബാബ സൂനഹദോസ്‌ 1965 ജനുവരി
787-ലെ രണ്ടാം നിഖ്യാ സൂനഹദോസിന്‌ ശേഷം ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ നടത്തിയ വിഭാഗപരമായ ആകമാന സൂനഹദോസുകൾ
23 നാലാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ 879-880
24 അഞ്ചാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ 1341-1351

ക്രിസ്തീയസഭയിൽ നിലനിൽക്കുന്ന പിളർപ്പ് അവസാനിപ്പിച്ച് സമ്പൂർണ കൂട്ടായ്മയിലാകുന്നതിന്‌ മറ്റു സഭകൾ 21(3+4+14) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു റോമാസഭയും 7(3+4) ആകമാന സൂനഹദോസുകൾ ‍അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയും 3 ആകമാന സൂനഹദോസുകൾ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയും ശഠിയ്ക്കുന്നു.3 ആകമാന സൂനഹദോസുകൾക്കു് ശേഷം മറ്റുള്ളവർ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയോ 7നു ശേഷം റോമാസഭ നടത്തിയ 14 ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയോ തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകൾ വിഭാഗപരമായ ആകമാന സൂനഹദോസുകൾ ആയി മാത്രം തുടരുന്നു.

486-543കാലത്തു പിരിഞ്ഞ പൗരസ്ത്യത്തിന്റെ നെസ്തോറിയ സഭ(Church of the East) മൂന്നാം ആകമാന സൂനഹദോസും 19-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട യഹോവാ സാക്ഷികൾ ഒന്നാം ആകമാന സൂനഹദോസും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടിൽ പാശ്ചാത്യ സഭ(റോമാ സഭ ) പിളർന്നുണ്ടായ നവീകരണ സഭകളും അവയിൽ നിന്നുണ്ടായ പെന്തക്കോസ്തു സഭകളും അക്കാലം വരെയുള്ള റോമാ സഭയുടെ എല്ലാ ആകമാന സൂനഹദോസുകളുടെയും പ്രമാണങ്ങൾ ‍അംഗീകരിയ്കുന്നുണ്ടു.

ഇതും കാണുക

അവലംബം

കുറിപ്പുകൾ

"https://ml.wikipedia.org/w/index.php?title=സൂനഹദോസുകൾ&oldid=2286522" എന്ന താളിൽനിന്ന് ശേഖരിച്ചത്