"സ്കോട്ട് ഫിറ്റ്സ്‌ജെറാൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hu:F. Scott Fitzgerald
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:F. Skot Fitcdžerald
വരി 90: വരി 90:
[[sh:F. Scott Fitzgerald]]
[[sh:F. Scott Fitzgerald]]
[[simple:F. Scott Fitzgerald]]
[[simple:F. Scott Fitzgerald]]
[[sr:F. Skot Fitcdžerald]]
[[sv:F. Scott Fitzgerald]]
[[sv:F. Scott Fitzgerald]]
[[tg:Ф. Скот Фитзҷералд]]
[[tg:Ф. Скот Фитзҷералд]]

14:58, 29 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രാന്‍സിസ് സ്കോട്ട് കീ ഫിറ്റ്സ്‌ഗെറാള്‍ഡ്
എഫ്. സ്കോട്ട് ഫിറ്റ്സ്‌ഗെറാള്‍ഡ്, കാള്‍ വാന്‍ വെച്ചെന്‍ 1937-ല്‍ എടുത്ത ചിത്രം
എഫ്. സ്കോട്ട് ഫിറ്റ്സ്‌ഗെറാള്‍ഡ്, കാള്‍ വാന്‍ വെച്ചെന്‍ 1937-ല്‍ എടുത്ത ചിത്രം
ജനനംസെപ്റ്റംബര്‍ 24, 1896
സെന്റ്. പോള്‍, മിന്നെസോട്ട, അമേരിക്ക
മരണംഡിസംബര്‍ 21, 1940
ഹോളിവുഡ്, കാലിഫോര്‍ണിയ, അമേരിക്ക
തൊഴിൽനോവലിസ്റ്റ്, നാടകകൃത്ത്
ദേശീയതഅമേരിക്കന്‍
Period1920-1940
Genreസാഹിത്യം
സാഹിത്യ പ്രസ്ഥാനംമോഡേണിസം


ഫ്രാന്‍സിസ് സ്കോട്ട് കീ ഫിറ്റ്സ്‌ഗെറാള്‍ഡ് (സെപ്റ്റംബര്‍ 24, 1896ഡിസംബര്‍ 21,1940) ഒരു അമേരിക്കന്‍ ജാസ് ഏജ് നോവല്‍-ചെറുകഥ എഴുത്തുകാരനായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരില്‍ ഒരാളായി അദ്ദേഹത്തെ കരുതുന്നു. നഷ്ടപ്പെട്ട തലമുറ എന്നറിയപ്പെടുന്ന, ഒന്നാം ലോകമഹായുദ്ധകാലത്ത് എഴുതിയിരുന്ന എഴുത്തുകാരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹം നാലു നോവലുകള്‍ പൂര്‍ത്തിയാക്കി. അഞ്ചാമത്തത് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. യുവത്വം, നിരാശ, വാര്‍ദ്ധക്യം എന്നീ വിഷയങ്ങളില്‍ ധാരാളം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന കൃതി അമേരിക്കന്‍ ജാസ് ഏജ് സംസ്കാരത്തിന്റെയും അപചയത്തിന്റെയും കഥ പറയുന്ന “ഗ്രേറ്റ് ഗാറ്റ്സ്ബി” എന്ന കൃതിയായിരിക്കും.

തന്റെ ജീവിതത്തിലും നോവലുകളിലെ പോലെ വര്‍ണ്ണാഭവും ധാരാളിത്വമാര്‍ന്നതുമായ ഒരു ശൈലി ആണ് സ്കോട്ട് ഫിറ്റ്സ്‌ഗെറാള്‍ഡ് പുലര്‍ത്തിയിരുന്നത്.

"ജാസ് ഏജ്"

1920കള്‍ ആയിരുന്നു സ്കോട്ട് ഫിറ്റ്സ്ഗെറാള്‍ഡിന്റെ സാ‍ഹിത്യ ജീവിതത്തിലെ സുവര്‍ണ്ണകാലം. അദ്ദേഹത്തിന്റെ 1922-ല്‍ എഴുതിയ നോവല്‍ ദ് ബ്യൂട്ടിഫുള്‍ ആന്റ് ഡാംഡ് (സുന്ദരരും ശപിക്കപ്പെട്ടവരും) താരതമ്യേന അപക്വമായ ദിസ് സൈഡ് ഓഫ് പാരഡൈസ് എന്ന കൃതിയെക്കാളും ഒരു പരിണാമത്തെ കുറിക്കുന്നു. ഫിറ്റ്സ്ഗെറാള്‍ഡിന്റെ ഏറ്റവും നല്ല കൃതിയായി വിശേഷിപ്പിക്കുന്ന ദ് ഗ്രേറ്റ് ഗാറ്റ്സ്ബി 1925-ല്‍ പ്രസിദ്ധീകരിച്ചു. ഫിറ്റ്സ്‌ഗെറാള്‍ഡ് പല തവണ യൂറോപ്പിലേക്ക് (പ്രധാനമായും പാരീസിലേക്കും ഫ്രെഞ്ച് റിവിയേറയിലേക്കും) സഞ്ചരിച്ചു. അദ്ദേഹം അമേരിക്കന്‍ സാഹിത്യ-പ്രവാസി സമൂഹത്തിലെ പലരുമായും - പ്രധാനമായും ഏണസ്റ്റ് ഹെമ്മിംഗ്‌വേയുമായി - പാരീസില്‍ വെച്ച് സൗഹൃദം സ്ഥാപിച്ചു.

ഹെമിംഗ്‌വേ ഫിറ്റ്സ്ഗെറാള്‍ഡിനെ ഒരു എഴുത്തുപരിചയമുള്ള പ്രൊഫഷണല്‍ എഴുത്തുകാരനായി കണ്ടു. ഹെമിംഗ്‌വേ ദ് ഗ്രേറ്റ് ഗാറ്റ്സ്ബി എന്ന കൃതിയെ മഹത്തരമായി കണ്ടു. എ മൂവബിള്‍ ഫീസ്റ്റ് എന്ന തന്റെ പാരീസ് ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളില്‍ ഹെമിംഗ്‌വേ ഇങ്ങനെ എഴുതി. “ഫിറ്റ്സ്ഗെറാള്‍ഡിന് ഇത്രയും നല്ല ഒരു കൃതി രചിക്കുവാന്‍ കഴിയുമെങ്കില്‍ ഇതിലും നല്ല ഒന്ന് രചിക്കുവാന്‍ കഴിയും എന്ന് എനിക്ക് ഉറപ്പാണ്”. ഫിറ്റ്സ്ഗെറാള്‍ഡിനെയും അദ്ദേഹത്തിന്റെ തെറ്റുകള്‍ നിറഞ്ഞ, ശപിക്കപ്പെട്ട സ്വഭാവത്തെയും ഹെമിംഗ്‌വേ ആരാധിച്ചു. മൂവബിള്‍ ഫീസ്റ്റില്‍ ഫിറ്റ്സ്ഗ്ഗെറാള്‍ഡിനെ കുറിച്ച് ഹെമിംഗ്‌വേ ഇങ്ങനെ എഴുതി: “ഒരു ചിത്രശലഭം പറക്കുമ്പോള്‍ ത്തിന്റെ ചിറകില്‍ നിന്നുള്ള പൂമ്പൊടി നിര്‍മ്മിക്കുന്ന പാറ്റേണ്‍ പോലെ അനുസ്യൂതമാണ് ഫിറ്റ്സ്ഗെറാള്‍ഡിന്റെ ശൈലി. ഒരു സമയത്ത് ചിത്രശലഭം അതിന്റെ ചിറകുകള്‍ ഉരയുന്നതോ മുറിയുന്നതോ മനസ്സിലാക്കാത്തതുപോലെ ഫിറ്റ്സ്ഗെറാള്‍ഡും തന്റെ രചനയെ മനസിലാക്കിയില്ല. പിന്നീട് അദ്ദേഹം തന്റെ മുറിവേറ്റ ചിറകുകളെയും അവയുടെ രൂപഘടനയെയും മനസിലാക്കി. അദ്ദേഹം ചിന്തിക്കുവാന്‍ പഠിച്ചു. പിന്നെ അദ്ദേഹത്തിനു പറക്കുവാന്‍ കഴിഞ്ഞില്ല, കാരണം പറക്കലിനോടുള്ള പ്രണയം അസ്തമിച്ചിരുന്നു. പറക്കല്‍ എത്ര അനായാസമായിരുന്നു എന്ന് ചിന്തിച്ച് നെടുവീര്‍പ്പിടാന്‍ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ." (129)

കൃതികള്‍

നോവലുകള്‍

മറ്റ് രചനകള്‍