"ഇ.പി. തോംസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 28: വരി 28:
1963-ൽ പ്രസിദ്ധീകരിച്ച ''ദ് മേക്കിങ് ഒഫ് ദി ഇംഗ്ലീഷ് വർക്കിങ് ക്ലാസ്സ്'' എന്ന കൃതിയാണ് ചരിത്രകാരൻ എന്ന നിലയ്ക്ക് തോംസണിനെ പ്രശസ്തനാക്കിയത്. 1790-നും 1830-നുമിടയിൽ പല വിഭാഗങ്ങളിൽപ്പെട്ട ബ്രിട്ടിഷ് തൊഴിലാളികൾ ഒരു വർഗമായി ഒന്നിക്കുകയും തൊഴിലാളി വർഗബോധം ആർജിക്കുകയും ചെയ്തതിന്റെ ചരിത്രമാണ് ഈ കൃതിയിൽ അപഗ്രഥിക്കുന്നത്. പ്രതിഷേധവാസന വളർത്തുക, സംഘടിക്കുക, ജനകീയ നീതിയെക്കുറിച്ചുള്ള പരാതികൾക്കും സ്വതന്ത്രമായ അഭിപ്രായപ്രകാശനത്തിനും നിയമപരിരക്ഷ നൽകുക എന്നിവ വ്യാവസായികവിപ്ലവത്തിലൂടെ ബ്രിട്ടിഷ് തൊഴിലാളിവർഗം ആർജിച്ച പാരമ്പര്യങ്ങളാണെന്ന് ഈ കൃതിയുടെ ഒന്നാം ഭാഗത്ത് തോംസൺ വിശദീകരിക്കുന്നു. തൊഴിലാളികളുടെ ഭൗതിക ജീവിത സാഹചര്യങ്ങളിലുണ്ടായ അപചയത്തെയും രാഷ്ട്രീയ-സാമൂഹിക-മതപരമായ അടിച്ചമർത്തലിനെയും കുറിച്ചാണ് രണ്ടാം ഭാഗത്തിൽ ചർച്ച ചെയ്തിരിക്കുന്നത്. ഈ മാറ്റങ്ങളോടുള്ള തൊഴിലാളിവർഗത്തിന്റെ പ്രതികരണമാണ് അവസാന ഭാഗത്തിന്റെ പ്രമേയം. ഇത്തരം മാറ്റങ്ങളോടുള്ള പ്രതികരണങ്ങളിലൂടെ തൊഴിലാളികൾ വർഗബോധമാർജിക്കുന്ന ചരിത്രപ്രക്രിയയെക്കുറിച്ചുള്ള സൂക്ഷ്മവിശകലനമാണ് ഈ കൃതിയെ ശ്രദ്ധേയമാക്കിയത്. മനുഷ്യരുടെ പരസ്പര ബന്ധങ്ങളിലൂടെ രൂപംകൊള്ളുന്ന മൂർത്തമായ ഒരു ചരിത്ര പ്രതിഭാസമാണ് വർഗമെന്ന് തോംസൺ ഈ കൃതിയിലൂടെ സിദ്ധാന്തിക്കുന്നു. കൈകാര്യം ചെയ്യുന്ന പ്രമേയത്തോടുള്ള പ്രതിബദ്ധത, ഗവേഷണവൈഭവം, രചനാശൈലി, പ്രത്യയശാസ്ത്രനിലപാടുകളുടെ തുറന്ന പ്രഖ്യാപനം തുടങ്ങിയവയൊക്കെ വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ചരിത്രകൃതികളിൽ ഒരു ക്ലാസ്സിക്ക് ആയിട്ടാണ് ഈ പുസ്തകം പരിഗണിക്കപ്പെടുന്നത്. 18, 19 നൂറ്റാണ്ടുകളിലെ ബ്രിട്ടിഷ് ചരിത്രം മനസ്സിലാക്കാൻ ശ്രമിക്കുന്ന ഗവേഷകർക്ക് ഒഴിവാക്കാനാവാത്ത ഒരു ഗവേഷണ സഹായിയായി ഈ കൃതി മാറിയിട്ടുണ്ട്. സാമൂഹികചരിത്രം, താഴെത്തട്ടിൽനിന്നുള്ള ചരിത്രം (History from below) തുടങ്ങിയ നൂതന ചരിത്രരചനാസമ്പ്രദായങ്ങളുടെ വികാസത്തിൽ ഈ കൃതിയുടെ സംഭാവന ഗണനീയമാണ്. മാത്രവുമല്ല തൊഴിലാളിചരിത്രം, സ്ത്രീവിമോചന ചരിത്രം, സംസ്കാരം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളിലും പുതിയ അന്വേഷണങ്ങൾക്ക് ഈ കൃതി പ്രചോദകമായിട്ടുണ്ട്.

==ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ==
==ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ==
1965-ൽ വാർവിക്ക് സർവകലാശാല പുതിയതായി തുടങ്ങിയ ''സെന്റർ ഫോർ ദ് സ്റ്റഡി ഒഫ് സോഷ്യൽ ഹിസ്റ്ററി''യുടെ ഡയറക്ടർ ആയി തോംസൺ നിയമിതനായി. 1975-ൽ ''വിഗ്സ് ആൻഡ് ഹണ്ടേഴ്സ്: ദി ഒറിജിൻ ഒഫ് ദ് ബ്ളാക്ക് ആക്റ്റ്'' എന്ന കൃതി രചിച്ചു. 1723-ലെ ബ്ലാക്ക് ആക്റ്റ് എന്ന നിയമ നിർമാണമാണ് ഇതിന്റെ പ്രമേയം. ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ലൂയി അൽത്തൂസ്സറിന്റെ ആശയങ്ങൾക്ക് 1970-കളിൽ ബ്രിട്ടനിൽ പ്രചാരം ലഭിച്ചതിനെത്തുടർന്ന്, ''തോംസൺ ദ് പോവർട്ടി ഒഫ് തിയറി ആൻഡ് അദർ എസ്സേയ്സ്'' എന്ന കൃതി പ്രസിദ്ധീകരിച്ചു. സൈദ്ധാന്തികമായ മാനവികതാവാദ വിരുദ്ധതയാണ് മാർക്സിസം എന്ന അൽത്തൂസ്സേറിയൻ വീക്ഷണത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് ഈ കൃതി. സ്വയം വിമർശനത്തിനും ധാർമിക വ്യവഹാരത്തിനുമുള്ള ധൈഷണിക ശേഷി മാർക്സിസത്തിനുണ്ടാകണമെന്ന് തോംസൺ വാദിച്ചു. ആണവായുധീകരണം മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാകുന്നതിനെക്കുറിച്ചാണ് അവസാന നാളുകളിൽ തോംസൺ ചിന്തിച്ചത്.
1965-ൽ വാർവിക്ക് സർവകലാശാല പുതിയതായി തുടങ്ങിയ ''സെന്റർ ഫോർ ദ് സ്റ്റഡി ഒഫ് സോഷ്യൽ ഹിസ്റ്ററി''യുടെ ഡയറക്ടർ ആയി തോംസൺ നിയമിതനായി. 1975-ൽ ''വിഗ്സ് ആൻഡ് ഹണ്ടേഴ്സ്: ദി ഒറിജിൻ ഒഫ് ദ് ബ്ളാക്ക് ആക്റ്റ്'' എന്ന കൃതി രചിച്ചു. 1723-ലെ ബ്ലാക്ക് ആക്റ്റ് എന്ന നിയമ നിർമ്മാണമാണ് ഇതിന്റെ പ്രമേയം. ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ലൂയി അൽത്തൂസ്സറിന്റെ ആശയങ്ങൾക്ക് 1970-കളിൽ ബ്രിട്ടനിൽ പ്രചാരം ലഭിച്ചതിനെത്തുടർന്ന്, ''തോംസൺ ദ് പോവർട്ടി ഒഫ് തിയറി ആൻഡ് അദർ എസ്സേയ്സ്'' എന്ന കൃതി പ്രസിദ്ധീകരിച്ചു. സൈദ്ധാന്തികമായ മാനവികതാവാദ വിരുദ്ധതയാണ് മാർക്സിസം എന്ന അൽത്തൂസ്സേറിയൻ വീക്ഷണത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് ഈ കൃതി. സ്വയം വിമർശനത്തിനും ധാർമിക വ്യവഹാരത്തിനുമുള്ള ധൈഷണിക ശേഷി മാർക്സിസത്തിനുണ്ടാകണമെന്ന് തോംസൺ വാദിച്ചു. ആണവായുധീകരണം മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാകുന്നതിനെക്കുറിച്ചാണ് അവസാന നാളുകളിൽ തോംസൺ ചിന്തിച്ചത്.
*ദ് മേയ് ഡേ മാനിഫെസ്റ്റോ (1968),
*ദ് മേയ് ഡേ മാനിഫെസ്റ്റോ (1968),
*സീറോ ഓപ്ഷൻ (1982)
*സീറോ ഓപ്ഷൻ (1982)

14:01, 2 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഇ.പി. തോംസൺ
ജനനം(1924-02-03)3 ഫെബ്രുവരി 1924
മരണം28 ഓഗസ്റ്റ് 1993(1993-08-28) (പ്രായം 69)
ദേശീയതbritish people
തൊഴിൽHistorianWriter

ബ്രിട്ടിഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു ഇ.പി. തോംസൺ. 1924 ഫെബ്രുവരി 3 ഓക്സ്ഫഡിൽ ജനിച്ച എഡ്വേഡ് പാമർ തോംസണിന്റെ മാതാപിതാക്കൾ ഉത്പതിഷ്ണുക്കളും ഇടതുപക്ഷാനുഭാവികളുമായിരുന്നു.

ജീവിതരേഖ

തന്റെ ജ്യേഷ്ഠനായ ഫ്രാങ്കിനെ ബൾഗേറിയൻ ഫാസിസ്റ്റുകൾ കൊലപ്പെടുത്തിയത് തോംസണിന്റെ ജീവിതത്തിലെ വഴിത്തിരിവായി. കേംബ്രിജ് സർവ്വകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1942-ൽ സർവകലാശാലാ സോഷ്യലിസ്റ്റ് ക്ലബ്ബിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തന്റെ ജ്യേഷ്ഠന്റെ വിപ്ലവാശയങ്ങളെക്കുറിച്ച് മാതാവുമായിച്ചേർന്ന് 1947-ൽ ദേർ ഈസ് എ സ്പിരിറ്റ് ഇൻ യൂറോപ്പ്: എ മെമ്മയർ ഒഫ് ഫ്രാങ്ക് തോംസൺ എന്ന കൃതി രചിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് പട്ടാളത്തിൽ സേവനമനുഷ്ഠിച്ചു. യുദ്ധാനന്തരം കേംബ്രിജിൽ പഠനം തുടർന്ന തോംസൺ, 1948-ൽ കമ്യൂണിസ്റ്റ് ലീഗ് പ്രവർത്തകയായ ഡോറതി ടവേഴ്സിനെ വിവാഹം കഴിച്ചു.

ഗവേഷണ പഠനം

ലീഡ്സ് സർവകലാശാലയിൽ ലക്ചറർ ആയി ചേർന്ന തോംസൺ, 19-ആം നൂറ്റാണ്ടിലെ കവിയും സോഷ്യലിസ്റ്റുമായിരുന്ന വില്യം മോറിസിനെക്കുറിച്ച് ഗവേഷണപഠനത്തിലേർപ്പെട്ടു. 1955-ൽ വില്യം മോറിസ്: റൊമാന്റിക് റ്റു റെവലൂഷണറി എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. സ്വന്തം വീക്ഷണങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിനുള്ള ഒരു മാധ്യമമായി മോറിസ് കലയെ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതാണ് ഈ കൃതിയിൽ ചർച്ചചെയ്യുന്നത്. കമ്യൂണിസ്റ്റ് പാർട്ടി വിട്ടതിനുശേഷം 1977-ൽ ഇദ്ദേഹം ഈ കൃതി പരിഷ്കരിക്കുകയും സ്റ്റാലിനിസത്തോടുള്ള വിമർശനം അവതരിപ്പിക്കുകയും ചെയ്തു. മാനവികതയുടെ അഭാവമാണ് സ്റ്റാലിനിസമെന്ന് തോംസൺ ഈ കൃതിയിൽ സൂചിപ്പിച്ചു. 1956-ൽ സ്റ്റാലിന്റെ ഭരണകാലത്തെക്കുറിച്ചുള്ള ക്രൂഷ്ചേവിന്റെ വെളിപ്പെടുത്തലുകളോട് ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാർട്ടി പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് ജോൺ സവുല്ലെയുമായിച്ചേർന്ന് ന്യൂ റീസണർ എന്നൊരു പ്രസിദ്ധീകരണമാരംഭിച്ചു. ഇതാണ് പിൽക്കാലത്ത് വിഖ്യാതമായ ന്യൂ ലെഫ്റ്റ് റിവ്യു ആയി മാറിയത്. സോഷ്യലിസ്റ്റ് ഹ്യൂമനിസം എന്ന ആശയമാണ് ഈ പ്രസിദ്ധീകരണത്തിലൂടെ തോംസൺ പ്രചരിപ്പിച്ചത്.

തൊഴിലാളി വർഗ്ഗബോധം

1963-ൽ പ്രസിദ്ധീകരിച്ച ദ് മേക്കിങ് ഒഫ് ദി ഇംഗ്ലീഷ് വർക്കിങ് ക്ലാസ്സ് എന്ന കൃതിയാണ് ചരിത്രകാരൻ എന്ന നിലയ്ക്ക് തോംസണിനെ പ്രശസ്തനാക്കിയത്. 1790-നും 1830-നുമിടയിൽ പല വിഭാഗങ്ങളിൽപ്പെട്ട ബ്രിട്ടിഷ് തൊഴിലാളികൾ ഒരു വർഗമായി ഒന്നിക്കുകയും തൊഴിലാളി വർഗബോധം ആർജിക്കുകയും ചെയ്തതിന്റെ ചരിത്രമാണ് ഈ കൃതിയിൽ അപഗ്രഥിക്കുന്നത്. പ്രതിഷേധവാസന വളർത്തുക, സംഘടിക്കുക, ജനകീയ നീതിയെക്കുറിച്ചുള്ള പരാതികൾക്കും സ്വതന്ത്രമായ അഭിപ്രായപ്രകാശനത്തിനും നിയമപരിരക്ഷ നൽകുക എന്നിവ വ്യാവസായികവിപ്ലവത്തിലൂടെ ബ്രിട്ടിഷ് തൊഴിലാളിവർഗം ആർജിച്ച പാരമ്പര്യങ്ങളാണെന്ന് ഈ കൃതിയുടെ ഒന്നാം ഭാഗത്ത് തോംസൺ വിശദീകരിക്കുന്നു. തൊഴിലാളികളുടെ ഭൗതിക ജീവിത സാഹചര്യങ്ങളിലുണ്ടായ അപചയത്തെയും രാഷ്ട്രീയ-സാമൂഹിക-മതപരമായ അടിച്ചമർത്തലിനെയും കുറിച്ചാണ് രണ്ടാം ഭാഗത്തിൽ ചർച്ച ചെയ്തിരിക്കുന്നത്. ഈ മാറ്റങ്ങളോടുള്ള തൊഴിലാളിവർഗത്തിന്റെ പ്രതികരണമാണ് അവസാന ഭാഗത്തിന്റെ പ്രമേയം. ഇത്തരം മാറ്റങ്ങളോടുള്ള പ്രതികരണങ്ങളിലൂടെ തൊഴിലാളികൾ വർഗബോധമാർജിക്കുന്ന ചരിത്രപ്രക്രിയയെക്കുറിച്ചുള്ള സൂക്ഷ്മവിശകലനമാണ് ഈ കൃതിയെ ശ്രദ്ധേയമാക്കിയത്. മനുഷ്യരുടെ പരസ്പര ബന്ധങ്ങളിലൂടെ രൂപംകൊള്ളുന്ന മൂർത്തമായ ഒരു ചരിത്ര പ്രതിഭാസമാണ് വർഗമെന്ന് തോംസൺ ഈ കൃതിയിലൂടെ സിദ്ധാന്തിക്കുന്നു. കൈകാര്യം ചെയ്യുന്ന പ്രമേയത്തോടുള്ള പ്രതിബദ്ധത, ഗവേഷണവൈഭവം, രചനാശൈലി, പ്രത്യയശാസ്ത്രനിലപാടുകളുടെ തുറന്ന പ്രഖ്യാപനം തുടങ്ങിയവയൊക്കെ വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ചരിത്രകൃതികളിൽ ഒരു ക്ലാസ്സിക്ക് ആയിട്ടാണ് ഈ പുസ്തകം പരിഗണിക്കപ്പെടുന്നത്. 18, 19 നൂറ്റാണ്ടുകളിലെ ബ്രിട്ടിഷ് ചരിത്രം മനസ്സിലാക്കാൻ ശ്രമിക്കുന്ന ഗവേഷകർക്ക് ഒഴിവാക്കാനാവാത്ത ഒരു ഗവേഷണ സഹായിയായി ഈ കൃതി മാറിയിട്ടുണ്ട്. സാമൂഹികചരിത്രം, താഴെത്തട്ടിൽനിന്നുള്ള ചരിത്രം (History from below) തുടങ്ങിയ നൂതന ചരിത്രരചനാസമ്പ്രദായങ്ങളുടെ വികാസത്തിൽ ഈ കൃതിയുടെ സംഭാവന ഗണനീയമാണ്. മാത്രവുമല്ല തൊഴിലാളിചരിത്രം, സ്ത്രീവിമോചന ചരിത്രം, സംസ്കാരം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളിലും പുതിയ അന്വേഷണങ്ങൾക്ക് ഈ കൃതി പ്രചോദകമായിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ

1965-ൽ വാർവിക്ക് സർവകലാശാല പുതിയതായി തുടങ്ങിയ സെന്റർ ഫോർ ദ് സ്റ്റഡി ഒഫ് സോഷ്യൽ ഹിസ്റ്ററിയുടെ ഡയറക്ടർ ആയി തോംസൺ നിയമിതനായി. 1975-ൽ വിഗ്സ് ആൻഡ് ഹണ്ടേഴ്സ്: ദി ഒറിജിൻ ഒഫ് ദ് ബ്ളാക്ക് ആക്റ്റ് എന്ന കൃതി രചിച്ചു. 1723-ലെ ബ്ലാക്ക് ആക്റ്റ് എന്ന നിയമ നിർമ്മാണമാണ് ഇതിന്റെ പ്രമേയം. ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ലൂയി അൽത്തൂസ്സറിന്റെ ആശയങ്ങൾക്ക് 1970-കളിൽ ബ്രിട്ടനിൽ പ്രചാരം ലഭിച്ചതിനെത്തുടർന്ന്, തോംസൺ ദ് പോവർട്ടി ഒഫ് തിയറി ആൻഡ് അദർ എസ്സേയ്സ് എന്ന കൃതി പ്രസിദ്ധീകരിച്ചു. സൈദ്ധാന്തികമായ മാനവികതാവാദ വിരുദ്ധതയാണ് മാർക്സിസം എന്ന അൽത്തൂസ്സേറിയൻ വീക്ഷണത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് ഈ കൃതി. സ്വയം വിമർശനത്തിനും ധാർമിക വ്യവഹാരത്തിനുമുള്ള ധൈഷണിക ശേഷി മാർക്സിസത്തിനുണ്ടാകണമെന്ന് തോംസൺ വാദിച്ചു. ആണവായുധീകരണം മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാകുന്നതിനെക്കുറിച്ചാണ് അവസാന നാളുകളിൽ തോംസൺ ചിന്തിച്ചത്.

  • ദ് മേയ് ഡേ മാനിഫെസ്റ്റോ (1968),
  • സീറോ ഓപ്ഷൻ (1982)
  • പ്രൊട്ടസ്റ്റ് ആൻഡ് സർവൈവ് (1980)
  • സ്റ്റാർ വാഴ്സ് (1985)
  • പ്രോസ്പെക്റ്റ്സ് ഫോർ എ ഹാബിറ്റബിൾ പ്ലാനറ്റ് (1987)

എന്നിവയാണ് തോംസണിന്റെ മറ്റു കൃതികൾ. 1993 ഓഗസ്റ്റ് 28-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോംസൺ, ഇ.പി. (1924 - 93) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഇ.പി._തോംസൺ&oldid=2280788" എന്ന താളിൽനിന്ന് ശേഖരിച്ചത്