"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 5.36.128.209 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 15: വരി 15:


==സാഹചര്യങ്ങൾ==
==സാഹചര്യങ്ങൾ==
#[[നമ്പൂതിരി]]മാരിലെ മൂത്തപുത്രന്മാർക്ക് മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം അല്ലെങ്കിൽ [[വേളി]] അനുവദിച്ചിരുന്നുള്ളു. മറ്റുള്ളവർ ക്ഷത്രിയർ, അമ്പലവാസികൽ, ശൂദ്രർ എന്നീ ജാതിയിൽ പെട്ട സ്ത്രീകളെ സംബന്ധം ചെയ്യുകയായിരുന്നു പതിവ്. സമൂഹത്തിലെ ഉന്നതരും പണ്ഡിതരുമായ നമ്പൂതിരിമാരുമായുള്ള ബന്ധം അവർക്കും അഭിമാനമായിരുന്നു.
#[[നമ്പൂതിരി]]മാരിലെ മൂത്തപുത്രന്മാർക്ക് മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം അല്ലെങ്കിൽ [[വിവാഹം|വേളി]] അനുവദിച്ചിരുന്നുള്ളു. മറ്റുള്ളവർ ക്ഷത്രിയർ, അമ്പലവാസികൽ, ശൂദ്രർ എന്നീ ജാതിയിൽ പെട്ട സ്ത്രീകളെ സംബന്ധം ചെയ്യുകയായിരുന്നു പതിവ്. സമൂഹത്തിലെ ഉന്നതരും പണ്ഡിതരുമായ നമ്പൂതിരിമാരുമായുള്ള ബന്ധം അവർക്കും അഭിമാനമായിരുന്നു.
# സമ്പന്നരായ സംബന്ധക്കാരിലൂടെ അവരുടെ മക്കൾക്ക് കിട്ടുന്ന സമ്പത്ത് പല ദരിദ്ര തറവാട്ടുകാർക്കും താങ്ങായിരുന്നു. കാരണവന്മാർ വഴി തറവാട്ടുസ്വത്ത് അദ്ദേഹത്തിന്റെ മക്കളുടെ വീട്ടിലേക്ക് ഒഴുകുന്നു എന്നസാഹചര്യവും ഉണ്ടായിരുന്നു.
# സമ്പന്നരായ സംബന്ധക്കാരിലൂടെ അവരുടെ മക്കൾക്ക് കിട്ടുന്ന സമ്പത്ത് പല ദരിദ്ര തറവാട്ടുകാർക്കും താങ്ങായിരുന്നു. കാരണവന്മാർ വഴി തറവാട്ടുസ്വത്ത് അദ്ദേഹത്തിന്റെ മക്കളുടെ വീട്ടിലേക്ക് ഒഴുകുന്നു എന്നസാഹചര്യവും ഉണ്ടായിരുന്നു.
#മരുമക്കത്തായം നിലവിലിരുന്ന [[നായർ]], [[വാരിയർ]] മുതലായവരിലും തറവാടിന്റെ പാരമ്പര്യാവകാശികളായ സ്ത്രീക്ക് ഇങ്ങോട്ടു വന്ന് വിവാഹബന്ധം അനുഗ്രഹമായിരുന്നു, സ്വന്തം കുടുംബത്തിന്റെ കാരണവരായവർക്കും തികച്ചും അതിഥിയായ സംബന്ധക്കാരൻ അനുഗ്രഹമായിരുന്നു, കുടുംബം ഭാഗിക്കുക എന്ന അവസ്ഥ ഒഴിവാകും.
#മരുമക്കത്തായം നിലവിലിരുന്ന [[നായർ]], [[വാരിയർ]] മുതലായവരിലും തറവാടിന്റെ പാരമ്പര്യാവകാശികളായ സ്ത്രീക്ക് ഇങ്ങോട്ടു വന്ന് വിവാഹബന്ധം അനുഗ്രഹമായിരുന്നു, സ്വന്തം കുടുംബത്തിന്റെ കാരണവരായവർക്കും തികച്ചും അതിഥിയായ സംബന്ധക്കാരൻ അനുഗ്രഹമായിരുന്നു, കുടുംബം ഭാഗിക്കുക എന്ന അവസ്ഥ ഒഴിവാകും.

19:51, 3 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിൽ ഹിന്ദു സമൂഹത്തിനിടയിൽ നിലനിന്നിരുന്ന ഒരുതരം വിവാഹരീതി. സ്മൃതിയിൽ വിധിക്കുന്ന എട്ടുതരം വിവാഹരീതികളിൽ ഗാന്ധർവ്വ വിധിയോടു സാമ്യം. എത്രകാലത്തേക്കെന്നു മുൻ കൂട്ടിതീരുമാനിക്കതെ, സാമ്പത്തികമായതോ സാമൂഹികമായകെട്ടുപാടുകളോ ഉത്തരവാദിത്തങ്ങളോ അവകാശങ്ങളൊ കൈമാറാതെ സമൂഹാംഗീകാരത്തോടെ നിലനിന്നിരുന്ന ഭാര്യാഭർതൃബന്ധം. മിക്കവാറും പുരുഷൻ സാമൂഹികമായി ഉന്നതനോ തുല്യനോ ആയിരിക്കും. സാമൂഹികമായി താഴന്ന് പുരുഷനുമായി സംബന്ധം പതിവില്ല. മിക്കവാറും സംബന്ധിയുടെ മഹിമ പെൺ വീട്ടുകാരുടെ അഭിമാനമായിരുന്നു. [1]

പ്രത്യേകതകൾ

പ്രധാനമായും കേരളത്തിലെ നായർ ജാതി സ്ത്രീകൾ ആയിരുന്നു സംബന്ധം എന്നത് ഒരു ആചാരം ആയി കണ്ടു അനുഷ്ടിച്ചത് . മറ്റുള സമുദായങ്ങളിൽ സ്ത്രീകൾക്ക് സദാചാര വിലക്ക് ഉണ്ടായിരുന്നതിനാൽ നമ്പൂതിരി ജനതയ്ക്ക് സംബന്ധ ബന്ധങ്ങൾ പുലർത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു .

  1. വരനും വധുവും തമ്മിലുള്ള ഉത്തരവാദിത്തങ്ങളില്ലാത്ത ബന്ധം. ബന്ധം നിലനിൽക്കുന്ന കാലത്തോളം മാത്രം ചിലവ്. മിക്കവാറും വധുവിന്റെ എല്ലാ ഉത്തരവാദവും അവളുടെ കുടുംബം വഹിക്കും. ശാരീരിക ആവശ്യപൂരണം കാരണവന്മാരുടെ സമ്മതത്തോടെ പുറമേനിന്നൊരാൾ നടത്തിക്കൊടുക്കുന്നു. അതിൽ പിറക്കുന്ന സന്തതികളെ കുടുംബം പോറ്റുന്നു,
  2. പുരുഷനു വിത്തുകാളയുടെ സ്ഥാനം. (മുന്തിയജനുസ്സാകണം, ആരോഗ്യവും കഴിവുകളും ഉണ്ടാകണം. ഉണ്ടാകുന്ന കുഞ്ഞിൽ കാളക്ക് ഒരവകാശവുമില്ല)
  3. വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൻ വധുവിന് ഒരു പുടവ സമ്മാനിച്ചാൽ പിന്നെ രാത്രികാലങ്ങളിൽ അയാൾക്ക് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു.
  4. ബന്ധം രണ്ടുപേർക്കും സമ്മതമായ കാലത്തോളം മാത്രം. മതിയെന്നു തോന്നിയാൽ പായ പുറത്തുവച്ച് ലളിതമായി ബന്ധം അവസാനിപ്പിക്കാം. (പലപ്പോഴും കാരണവന്മാരുടെ താത്പര്യങ്ങൾ ഇടപെടുമെങ്കിലും)
  5. എന്നാൽ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലർത്തിയിരുന്നു.
  6. പെണ്ണിന്റെയും കുഞ്ഞുങ്ങളുടെയും പാരമ്പര്യം ആ വീട്ടിലായിരിക്കും. വിഭിന്ന ജാതിയിൽ ഉള്ളവർ തമ്മിലുള്ള ബന്ധത്തിൽ പ്രത്യേകിച്ചും. സാമൂഹികമായി താഴ്ന്നവരുമായി പെണ്ണിനുബന്ധം വന്നാൽ ഒന്നുകിൽ അതു രഹസ്യമായിരിക്കും അല്ലെങ്കിൽ സമൂഹം അവരെ പുറത്താക്കും. (ഭ്രഷ്ട്)
  7. ഭർത്താവിന്റെ സ്വത്തിലോ കുടുംബത്തിലോ അവകാശങ്ങളോ ഇല്ല. മക്കളിൽ അച്ചനും. മരിച്ചാൽ പുലയോ പോലും ഇല്ല. പലതറവാടുകളിലും കാരണവർ ഭാര്യയെ കൊണ്ടുവന്നു താമസിപ്പിക്കും എങ്കിലും അയാൾ മരിച്ചാൽ ശവം പുറത്തെടുക്കുന്നതിനു മുമ്പ് ആ സ്ത്രീക്ക് അവിടം വിടണം.നായർ അനുഷ്ഠാനങ്ങൾ
  8. ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സഹജീവനം-(living together) പോലും സാമ്പത്തിക ബന്ധം ഉള്ളതിനാൽ ഇതിൽ നിന്നും വേറെ ആണ്

സാഹചര്യങ്ങൾ

  1. നമ്പൂതിരിമാരിലെ മൂത്തപുത്രന്മാർക്ക് മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം അല്ലെങ്കിൽ വേളി അനുവദിച്ചിരുന്നുള്ളു. മറ്റുള്ളവർ ക്ഷത്രിയർ, അമ്പലവാസികൽ, ശൂദ്രർ എന്നീ ജാതിയിൽ പെട്ട സ്ത്രീകളെ സംബന്ധം ചെയ്യുകയായിരുന്നു പതിവ്. സമൂഹത്തിലെ ഉന്നതരും പണ്ഡിതരുമായ നമ്പൂതിരിമാരുമായുള്ള ബന്ധം അവർക്കും അഭിമാനമായിരുന്നു.
  2. സമ്പന്നരായ സംബന്ധക്കാരിലൂടെ അവരുടെ മക്കൾക്ക് കിട്ടുന്ന സമ്പത്ത് പല ദരിദ്ര തറവാട്ടുകാർക്കും താങ്ങായിരുന്നു. കാരണവന്മാർ വഴി തറവാട്ടുസ്വത്ത് അദ്ദേഹത്തിന്റെ മക്കളുടെ വീട്ടിലേക്ക് ഒഴുകുന്നു എന്നസാഹചര്യവും ഉണ്ടായിരുന്നു.
  3. മരുമക്കത്തായം നിലവിലിരുന്ന നായർ, വാരിയർ മുതലായവരിലും തറവാടിന്റെ പാരമ്പര്യാവകാശികളായ സ്ത്രീക്ക് ഇങ്ങോട്ടു വന്ന് വിവാഹബന്ധം അനുഗ്രഹമായിരുന്നു, സ്വന്തം കുടുംബത്തിന്റെ കാരണവരായവർക്കും തികച്ചും അതിഥിയായ സംബന്ധക്കാരൻ അനുഗ്രഹമായിരുന്നു, കുടുംബം ഭാഗിക്കുക എന്ന അവസ്ഥ ഒഴിവാകും.
  4. ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. വരന് സംബന്ധം അവസാനിപ്പിക്കാം എന്നതുപോലെ വധുവിനും ബന്ധം ഒഴിയാൻ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായി സുഖകരമായിരുന്നു ഈ ബന്ധം.
  5. മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം തറവാട്ടിലെ കാര്യങ്ങൾ നോക്കുകയും രാത്രിയിൽ ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. കുടുംബസ്വത്തല്ലാതെ വ്യക്തികൾക്ക് സ്വത്തില്ലാത്തതിനാൽ ചിലവിനു നൽകുക എന്ന പ്രശനം ഇല്ലാത്ത ഈ ബന്ധം സമൂഹത്തിന്റെ ആവശ്യമായിരുന്നു.
  6. മിക്കസമൂഹങ്ങളിലും തറവാടിനു പ്രാധാന്യവും വ്യക്തിക്കും വ്യക്തിബന്ധങ്ങൾക്കും പരിഗണന ഇല്ല എന്നതായിരുന്നു അവസ്ഥ. അതുകൊണ്ടുതന്നെ, പിതൃപുത്രബന്ധം, ചാരിത്ര്യം, പാതിവ്രത്യം, തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്ക് സ്ഥാനമില്ലായിരുന്നു. തറവാടിനുവേണ്ടി യത്നിക്കുക എന്നതുമാത്രമായിരുന്നു പ്രധാനം.

അവലംബങ്ങൾ

  1. ഈരാജ്യത്തെ ഉയർന്നജന്മി മണലൂർപട്ടേരി സംബന്ധമാണാരാകേന്ദുമുഖിക്ക് ഒരുത്തനു മടുത്തിട്ടില്ലിടത്തട്ടുകാർ-ജാനകി-കുഞ്ഞുക്കുട്ടൻ തമ്പുരാൻ
"https://ml.wikipedia.org/w/index.php?title=സംബന്ധം&oldid=2222616" എന്ന താളിൽനിന്ന് ശേഖരിച്ചത്