"കെ.എസ്. ചിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കൂടുതൽ സമീപകാലത്തെ ചിത്രം പ്രധാന ചിത്രമായി ഉപയോഗിക്കുന്നു
No edit summary
വരി 4: വരി 4:
| band_name = കെ.എസ്. ചിത്ര
| band_name = കെ.എസ്. ചിത്ര
| image = [[ചിത്രം:K.S.Chithra Jan 2015 07.jpg|182x265px]]
| image = [[ചിത്രം:K.S.Chithra Jan 2015 07.jpg|182x265px]]
| alias = കർനാടക മനെമഗളു
| caption = കെ. എസ്. ചിത്ര - 2015-ലെ ചിത്രം
| caption = കെ. എസ്. ചിത്ര - 2015-ലെ ചിത്രം
| years_active = 1979–present
| years_active = 1979–present

13:09, 20 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എസ്. ചിത്ര

കെ. എസ്. ചിത്ര - 2015-ലെ ചിത്രം
രാജ്യംഇന്ത്യ
വർഷം active1979–present
സംഗീത വിഭാഗംപിന്നണി ഗായിക, കർണാടക സംഗീതം, ഭജൻ

മലയാളിയായ ഒരു പിന്നണി ഗായികയാണ്‌ കെ.എസ് .ചിത്ര (ജനനം: 1963 ജൂലൈ 27). മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പലതവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.[1]

ജീവിതരേഖ

1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻനായരുടെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. എം.ജി. രാധാകൃഷ്ണൻ ആണ് 1979ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ "ചെല്ലം ചെല്ലം" എന്ന ഗാനം പാടി. ഒരു വർഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീതസംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ "അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം.യേശുദാസിനൊപ്പം നടത്തിയ സംഗീതപരിപാടികൾ ചിത്രയുടെ ആദ്യകാല സംഗീതജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്നക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി.6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ "വാനമ്പാടി" എന്നറിയപ്പെടുന്നു.ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു.

കുടുംബം

വിജയശങ്കർ ആണ് ഭർത്താവ്. ഏകമകൾ നന്ദന (8 വയസ്സ്) 2011 ഏപ്രിൽ 14 തിയതി, വ്യാഴം ദുബായിലെ എമിറേറ്റ്‌ ഹിൽസിലുള്ള വസതിയിലെ നീന്തൽകുളത്തിൽ വീണ് മരിച്ചു.[2]

മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരങ്ങൾ

1986 - ഗാനം: "പാടറിയേൻ പഠിപ്പറിയേൻ" (സിന്ധുഭൈരവി, തമിഴ്)
1987 - ഗാനം:"മഞ്ഞൾപ്രസാദവും നെറ്റിയിൽ" (നഖക്ഷതങ്ങൾ, മലയാളം)
1989 - ഗാനം:"ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി" (വൈശാലി, മലയാളം)
1996 - ഗാനം:"മാനാ മദുരൈ" (മിൻസാരക്കനവ്, തമിഴ് )
1997 - ഗാനം:"പായ‌ലേം ചൻമൻ" (വിരാസത്, ഹിന്ദി)
2004 - ഗാനം:"ഒവ്വരു പൂക്കളുമേ" (ഓട്ടോഗ്രാഫ്, തമിഴ്)

മറ്റ് ലിങ്കുകൾ

അവലംബം

  1. Padma Shri Awardees - National Portal of India, ശേഖരിച്ച തീയ്യതി 2010 ആഗസ്റ്റ് 10
  2. http://www.mathrubhumi.com/story.php?id=180907
  3. 3.0 3.1 3.2 3.3 3.4 പാട്ടിന്റെ വഴിയിൽ ഗായിക ചിത്ര, മലയാള മനോരമ, 2011 സെപ്റ്റംബർ 4
"https://ml.wikipedia.org/w/index.php?title=കെ.എസ്._ചിത്ര&oldid=2194341" എന്ന താളിൽനിന്ന് ശേഖരിച്ചത്