"മഹാജനപദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: ko:십육대국
വരി 39: വരി 39:
[[en:Mahajanapadas]]
[[en:Mahajanapadas]]
[[es:Mahajanapadas]]
[[es:Mahajanapadas]]
[[fi:Mahajanapada]]
[[ko:마하자나파다스]]
[[hi:महाजनपद]]
[[hi:महाजनपद]]
[[it:Mahajanapadas]]
[[it:Mahajanapadas]]
[[lt:Mahadžanapada]]
[[ja:十六大国]]
[[ja:十六大国]]
[[ko:십육대국]]
[[lt:Mahadžanapada]]
[[pt:Mahajanapadas]]
[[pt:Mahajanapadas]]
[[ru:Махаджанапады]]
[[ru:Махаджанапады]]
[[fi:Mahajanapada]]

00:11, 3 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

Map of the Mahajanapadas
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

മഹാജനപദങ്ങള്‍ (സംസ്കൃതം: महाजनपद') എന്ന പദത്തിന്റെ വാച്യാര്‍ത്ഥം മഹത്തായ രാഷ്ട്രങ്ങള്‍ എന്നാണ്. (ജനപദം: രാഷ്ട്രം). അങുത്തര നികായ പോലെയുള്ള പുരാതന ബുദ്ധമത ഗ്രന്ഥങ്ങള്‍ (I. p 213; IV. pp 252, 256, 261) ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ വളര്‍ച്ചയ്ക്കുമുന്‍പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും പ്രതിപാദിക്കുന്നു. ('ശോലശ മഹാജനപദങ്ങള്‍')

പുരാതന ഇന്ത്യയിലെ രാഷ്ട്രീയക്രമങ്ങള്‍ ആരംഭിച്ചത് ജന‍ എന്ന് അറിയപ്പെട്ട അര്‍ദ്ധ-നൊമാഡിക്ക് ഗോത്ര സമൂഹങ്ങളില്‍ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാല വേദ പുസ്തകങ്ങള്‍ ആര്യന്മാരുടെ പല 'ജന'കളെ പ്രതിപാദിക്കുന്നു. ഇവര്‍ അര്‍ദ്ധ-നൊമാഡിക്ക് ഗോത്ര സ്ഥിതിയില്‍ ജീവിച്ചു, തമ്മിലും ആര്യന്മാരല്ലാത്ത മറ്റ് ഗോത്രങ്ങളുമായും പശുക്കള്‍, ആടുകള്‍, പുല്‍മേടുകള്‍ എന്നിവയ്ക്കുവേണ്ടി യുദ്ധം ചെയ്തു. ഈ ആദ്യകാല വേദ ജനങ്ങള്‍ പിന്നീട് കൂടിച്ചേര്‍ന്ന് ഇതിഹാസ കാലഘട്ടത്തിലെ ജനപദങ്ങളായി.

ജനപദം എന്ന പദത്തിന്റെ വാച്യാര്‍ത്ഥം ഒരു ഗോത്രത്തിന്റെ വാസസ്ഥലം എന്നാണ്. ജനപദം എന്ന വാക്ക് ജന എന്ന വാക്കില്‍നിന്നും പരിണമിച്ചത് ആദ്യകാലത്ത് നൊമാഡിക്ക് ഗോത്രവര്‍ഗ്ഗങ്ങള്‍ സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരതാമസമാക്കിയതിനെ സൂചിപ്പിക്കുന്നു. സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരവാസമുറപ്പിക്കുന്ന സമ്പ്രദായം ഗൗതമ ബുദ്ധന്റെയും പാണിനിയുടെയും കാലത്തിനു മുന്‍പേതന്നെ പൂര്‍ണ്ണമായും നിലവില്‍ വന്നു. ബുദ്ധനു മുന്‍പുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ ഭാഗം അതിര്‍ത്തികള്‍ കൊണ്ട് വേര്‍തിരിച്ച പല ജനപദങ്ങളായി വിഭജിച്ചിരുന്നു. പാണിനിയുടെ ഗ്രന്ഥത്തില്‍ "ജനപദം" ഒരു രാജ്യത്തെയും "ജനപദിന്‍" എന്നത് അവിടത്തെ പൗരനെയും സൂചിപ്പിക്കുന്നു. അവിടെ താമസമാക്കിയ ഗോത്രങ്ങളെ, അല്ലെങ്കില്‍ "ജന"ങ്ങളെ ആധാരമാക്കിയായിരുന്നു ഈ ജനപദങ്ങള്‍ക്ക് പേരുകള്‍ വന്നത്. ക്രി.മു. 600-ഓടെ ഇവയില്‍ പല ജനപദങ്ങളും സ്ഥലം പിടിച്ചെടുത്ത് വലിയ രാഷ്ട്രങ്ങളായി പരിണമിച്ചു, ഇവ പിന്നീട് രാജാധികാരത്തിലുള്ള സാമ്രാജ്യങ്ങളായി. ഇവയെ ആണ് ബുദ്ധമത ഗ്രന്ഥങ്ങള്‍ മഹാജനപദങ്ങള്‍ (മഹത്തായ രാഷ്ട്രങ്ങള്‍) എന്ന് വിളിക്കുന്നത്.

ബുദ്ധമതഗ്രന്ഥങ്ങളും മറ്റ് ഗ്രന്ഥങ്ങളും "സന്ദര്‍ഭവശാല്‍" മാത്രമേ ബുദ്ധന്റെ കാലത്തിനു മുന്‍പ് നിലനിന്ന പതിനാറ് മഹത്തായ രാഷ്ട്രങ്ങളെ ("ശോലസ മഹാജനപദങ്ങള്‍") പ്രതിപാദിക്കുന്നുള്ളൂ. മഗധയുടേതൊഴിച്ച് അവ മറ്റ് രാഷ്ട്രങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്നില്ല. ബുദ്ധമത ഗ്രന്ഥമായ അങുത്തര നികായ പല സ്ഥലങ്ങളിലും പതിനാറ് രാഷ്ട്രങ്ങളുടെ പേര് പ്രതിപാദിക്കുന്നു:

  1. കാശി
  2. കോസലം
  3. അംഗ
  4. മഗധ
  5. വജ്ജി (അഥവാ വ്രിജി)
  6. മല്ല
  7. ചേടി
  8. വത്സ (അഥവാ വംശ)
  9. കുരു
  10. പാഞ്ചാലം
  11. മച്ഛ (അഥവാ മത്സ്യ)
  12. സുരസേനം
  13. അസ്സാകം
  14. അവന്തി
  15. ഗാന്ധാരം
  16. കാംബോജം

അവലംബം

"https://ml.wikipedia.org/w/index.php?title=മഹാജനപദങ്ങൾ&oldid=216177" എന്ന താളിൽനിന്ന് ശേഖരിച്ചത്