"കമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
|||
വരി 130: | വരി 130: | ||
* {{IMDB name|id=0436382|name=Kamal}} |
* {{IMDB name|id=0436382|name=Kamal}} |
||
* [http://www.cinemaofmalayalam.net/kamal.html 'Cinema of Malayalam' profile] |
* [http://www.cinemaofmalayalam.net/kamal.html 'Cinema of Malayalam' profile] |
||
* സ്മരണ - കമൽ (മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്) [http://www.madhyamam.com/weekly/3076 1], [http://www.madhyamam.com/weekly/3085 2], [http://www.madhyamam.com/weekly/3094 3], [http://www.madhyamam.com/weekly/3103 4], [http://www.madhyamam.com/weekly/3113 5], [http://www.madhyamam.com/weekly/3125 6], [http://www.madhyamam.com/weekly/3133 7], [http://www.madhyamam.com/weekly/3144 8], [http://www.madhyamam.com/weekly/3154 9] |
|||
{{India-film-director-stub}} |
{{India-film-director-stub}} |
07:55, 12 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കമൽ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
മലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകനാണ് കമാലുദ്ദീൻ മുഹമ്മദ് മജീദ് അഥവാ കമൽ.
ജീവിതരേഖ
1957 നവംബർ 27 ന് കൊടുങ്ങല്ലൂരിലെ മതിലകത്ത് മക്കാർ ഹാജിയുടെ മകനായി ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഠനത്തിനുശേഷം സിനിമ പഠിക്കാൻ തൃശൂരിലെ കലാഭാരതിയിൽ ചേർന്നു[1]. അമ്മാവൻ യൂസുഫ് പടിയത്തും നടൻ ബഹദൂറുമാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനത്തിനു കമലിന് അവസരമൊരുക്കിയത്. ത്രാസം എന്ന ചലച്ചിത്രത്തിനു കഥയെഴുതി കമൽ ചലച്ചിത്രരംഗത്തു പ്രവർത്തനം ആരംഭിച്ചു[1]. എന്നാൽ, ചലച്ചിത്രസംവിധായകാകുവാനുള്ള ആഗ്രഹം മൂലം കമൽ പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ, ഭരതൻ എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ചു. സംവിധാനത്തിൽ അറിവുകൾ നേടിയ ശേഷം ആരോരുമറിയാതെ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നു[2]. നിർഭാഗ്യവശാൽ കമലിന്റെ ഗുരുനാഥനായ കെ.എസ്. സേതുമാധവനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 1986 ജൂൺ 19-ന് പുറത്തിറങ്ങിയ മിഴിനീർ പൂക്കളാണ് ആദ്യമായി സംവിധാനം നിർവഹിച്ച ചലച്ചിത്രം[3]. തമിഴ് ചലച്ചിത്ര നിർമ്മാണ കമ്പനിയായ ശ്രീസായി പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്. ജോൺ പോളിന്റെ തിർക്കഥയിൽ മോഹൻലാലാണ് ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത്. ഇതുവരെ 42 സിനിമകൾ കമൽ സംവിധാനം ചെയ്തു.
മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലും കമൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകനു പുറമേ അദ്ദേഹം മാക്ടയുടെ (MACTA -Malayalam Cine Technicians Association) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു[4]. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ എക്സിക്യുട്ടീവ് മെമ്പർ സ്ഥാനവും അദ്ദേഹം വഹിക്കുന്നു. കമൽ മലയാളത്തിലെ മികച്ച സംവിധായകന്മാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ സംഗീതം നിറഞ്ഞ അവതരണ ശൈലി വളരെ പ്രശസ്തമാണ്. മലയാളത്തിലെ പല പ്രമുഖരായ നടീനടന്മാർക്കും ഒരു നാഴികക്കല്ലായിരുന്നു കമലിന്റെ സിനിമകൾ.
കുടുംബം
ഭാര്യ സബൂറാബി, മകൻ:ജാനൂസ് മുഹമ്മദ്, മകൾ:ഹന്ന കമൽ[5]
നേട്ടങ്ങൾ
- മികച്ച സംവിധായകൻ - ഉള്ളടക്കം (1991)
- മികച്ച ജനപ്രിയ സിനിമ - മഴയെത്തും മുമ്പേ (1995)
- മികച്ച തിരക്കഥ - മേഘമൽഹാർ (2001)
ചിത്രങ്ങൾ
[6] ||മലയാളം || പൃഥ്വിരാജ്, മംത മോഹൻദാസ്, ചാന്ദ്നി||കമൽ||2013 ഫെബ്രുവരി 15 റിലീസ്അവലംബം
- ↑ 1.0 1.1 http://www.imdb.com/name/nm0436382/bio
- ↑ മലയാള മനോരമ, ഞായറാഴ്ച, 2011 ഓഗസ്റ്റ് 21, പേജ് 4
- ↑ http://directorkamal.com/html/biography/career.html
- ↑ http://www.metromatinee.com/artist/Kamal-35
- ↑ "അയാൾ ചരിത്രം എഴുതുകയാണ്" (in മലയാളം). മാധ്യമം ദിനപ്പത്രം. 2013 ഫെബ്രുവരി 24. Retrieved 2013 ഫെബ്രുവരി 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ "സിനിമ" (PDF) (in മലയാളം). മലയാളം വാരിക. 2013 മാർച്ച് 08. Retrieved 2013 ജൂൺ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)