"നോമ്പ് (ക്രിസ്തീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 16: വരി 16:
* സെപ്തബർ ഒന്നു മുതൽ സ്പെതംബർ എട്ട് വരെ മറിയത്തിന്റെ സ്മരണയെ ഓർത്ത് നടത്തുന്ന നോമ്പ്
* സെപ്തബർ ഒന്നു മുതൽ സ്പെതംബർ എട്ട് വരെ മറിയത്തിന്റെ സ്മരണയെ ഓർത്ത് നടത്തുന്ന നോമ്പ്
* ഇതിനൊക്കെ പുറമെ എല്ലാ ആഴ്ചയിലും ബുധൻ, വെള്ളി ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു.
* ഇതിനൊക്കെ പുറമെ എല്ലാ ആഴ്ചയിലും ബുധൻ, വെള്ളി ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു.

== ഇതും കാണുക ==
# [[വ്രതം (ഹൈന്ദവം)]]
# [[വ്രതം (ഇസ്ലാമികം)]]

14:47, 2 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ആശയടക്കം എന്നതിന് ഔദ്യോഗിക രൂപം നൽകിയാണ് നോമ്പ് അഥവ നൊയമ്പ് അവതരിപ്പിച്ചിട്ടുള്ളത്.

നോമ്പ് കാലത്ത് ഇറച്ചിയും മീനും വർജ്ജിക്കുക എന്നതൊക്കെയാണ് സാധാരണ ആവശ്യപ്പെടുന്നത്. നോമ്പിന് എന്തൊക്കെ വർജ്ജിക്കണമെന്ന് കൃത്യമായ രൂപരേഖയൊന്നുമില്ല, അതുകൊണ്ട് തന്നെ പ്രാദേശികമായും വ്യക്തിപരമായും വിത്യസ്ത ഭക്ഷണ പാനീയങ്ങളാണ് വർജിക്കുന്നത്. അതിൽ മദ്യം, പുകവലി തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നവർ മുതൽ സൈബർ ലോകത്തെ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്നവർ വരെ നീണ്ട് നിൽക്കുന്നു. നോമ്പ് കാലത്ത് ഏതെങ്കിലും ഒരു സമയത്തെ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുക, വെള്ളിയാഴ്ച ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക, സൂര്യാസ്തമനം വരെ ഭക്ഷണപാനീയങ്ങൾ പൂർണ്ണമായും വർജിക്കുക തുടങ്ങി നോമ്പിന് വിവിധങ്ങളായ രൂപങ്ങളാണുള്ളത്. കുട്ടികളും പ്രായമായരും അസുഖമുള്ളവരും ഒഴിച്ച് എല്ലാവരും നോമ്പ് അനുവർത്തിക്കണമെന്നാണ് പറയുന്നതെങ്ങിലും നോമ്പ് ഒരു നിർബദ്ധ ആചാരമായി സഭകളിൽ കാണുന്നില്ല.

ക്രിസ്തീയ സഭകളിൽ വിവിധങ്ങളായ ആചാരനുഷ്ടാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വിത്യസ്ത രീതികളും വിത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല.

വിവിധങ്ങളായ നോമ്പുകൾ

ക്രൈസ്തവ സഭകളിൽ സാധാരണയായി കണ്ടുവരുന്ന നോമ്പുകൾ.

  • അമ്പതു നോമ്പ് - ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന നോമ്പാണിത്. ഈസ്ററിനു തൊട്ടുപിറകിലുളള 50 ദിവസങ്ങൾ കണക്കാക്കിയുളളതാണ് അമ്പതു നോമ്പ് അഥവാ വലിയ നോമ്പ്.
  • ഇരുപത്തഞ്ച് നോമ്പ് - യേശുവിന്റെ ജനനപ്പെരുന്നാളിനെ ( ക്രിസ്തുമസ്) മുൻപ് ഡിസംബർ ഒന്നുമുതൽ ഡിസംബർ 24 വരെയാണ് ചെറിയ നോമ്പ് എന്ന പേരിലറിയപ്പെടുന്ന ഈ നോമ്പ്.
  • മൂന്ന് നോമ്പ് - ഇത് പഴയ നിയമപാരമ്പര്യങ്ങളോടു കണ്ണിചേർക്കപ്പെട്ടി രിക്കുന്നു. അമ്പതുനോമ്പിനു രണ്ടാഴ്ച മുമ്പുളള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോമ്പാചരിക്കുന്നത്. യോനാനബി എന്ന പ്രവാചകൻ മൂന്ന് ദിവസങ്ങൾ തുടർച്ചയായി ഒരു വലിയ മത്സ്യത്തിന്റെ ഉദരത്തിൽ സുരക്ഷിതമായി വസിച്ചുകൊണ്ട് നാലാം ദിവസം നിനവയുടെ (പേർഷ്യ) തീരത്ത് സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ട സംഭവമാണ് മൂന്ന് നോമ്പു ദിവസങ്ങളിൽ ക്രിസ്ത്യാ നികൾ അനുസ്മരി ക്കുന്നത്.
  • ആഗസ്ത് 1 മുതൽ 15 വരെ ദിവസങ്ങളിൽ യേശുവിന്റെ അമ്മയായ മറിയത്തിന്റെ സ്മരണയെ മുൻനിറുത്തി ആചരിക്കുന്ന നോമ്പാണ്.
  • ജൂൺ 16 മുതൽ 29 വരെ യേശുവിന്റെ 12 ശിഷ്യന്മാരെ അനുസ്മരിച്ചു നടത്തി വരുന്ന ശ്ളീഹാ നോമ്പാണ്.
  • സെപ്തബർ ഒന്നു മുതൽ സ്പെതംബർ എട്ട് വരെ മറിയത്തിന്റെ സ്മരണയെ ഓർത്ത് നടത്തുന്ന നോമ്പ്
  • ഇതിനൊക്കെ പുറമെ എല്ലാ ആഴ്ചയിലും ബുധൻ, വെള്ളി ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു.

ഇതും കാണുക

  1. വ്രതം (ഹൈന്ദവം)
  2. വ്രതം (ഇസ്ലാമികം)
"https://ml.wikipedia.org/w/index.php?title=നോമ്പ്_(ക്രിസ്തീയം)&oldid=2158224" എന്ന താളിൽനിന്ന് ശേഖരിച്ചത്