"ആൽഫ്രഡ് ഡ്രെയ്ഫസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ഫ്രഞ്ചുകാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 14: വരി 14:


[[വർഗ്ഗം:ഫ്രാൻസിന്റെ ചരിത്രം]]
[[വർഗ്ഗം:ഫ്രാൻസിന്റെ ചരിത്രം]]
[[വർഗ്ഗം:ഫ്രഞ്ചുകാർ]]

14:34, 15 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ആൽഫ്രഡ് ഡ്രെയ്ഫസ് (9 ഒക്റ്റോബർ 1859 – 12 ജൂലൈ 1935) ജൂതവംശജനായ ഫ്രഞ്ചു സൈനികനായിരുന്നു. 1895 ജനവരി 5ന് രാജ്യദ്രോഹക്കുറ്റത്തിന് ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ചു വർഷങ്ങൾക്കു ശേഷം വിട്ടയച്ചെങ്കിലും പത്തു വർഷങ്ങൾക്കു ശേഷം 1906 ജൂലൈ 12-ന് മാത്രമേ നിരപരാധിത്വം പൂർണമായും തെളിയിക്കപ്പെടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തുള്ളു. ജൂതൻ എന്ന ഒരൊറ്റ വസ്തുതയാണ് ഡ്രെയ്ഫസിനെ പ്രതിക്കൂട്ടിൽ എത്തിച്ചതെന്നും അഭിപ്രായമുണ്ട്. ഫ്രാൻസിന്റെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്.

ജനനം, ബാല്യം

ഫ്രഞ്ചു-ജർമൻ അതിർത്തി പ്രദേശമായ അൽസാഷിലെ സമ്പന്ന ജൂതകുടുംബത്തിലാണ് ആൽഫ്രഡ് ഡ്രെയ്ഫസ് ജനിച്ചത്. തുണിനെയ്ത്തായിരുന്നു കുടുംബത്തൊഴിൽ. പക്ഷെ ആൽഫ്രഡിന് സൈനികവൃത്തിയിലായിരുന്നു താത്പര്യം.

സൈന്യത്തിൽ

പാരിസിലെ മിലിറ്ററി സ്കൂളിലെ പഠനം പൂർത്തിയാക്കി ഇരുപത്തൊന്നാമത്തെ വയസ്സിൽ ഡ്രെയ്ഫസ് ഫ്രഞ്ചു സൈന്യത്തിൽ ചേർന്നു. 1885-ൽ ലെഫ്റ്റനൻറും 1889- കാപ്റ്റനും ആയി. 1891-ൽ ഡ്രെയ്ഫസ് പ്രത്യേക യുദ്ധപരിശീലനത്തിന് തെരഞ്ഞടുക്കപ്പെട്ടു. രണ്ടു വർഷത്തെ പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ഡ്രെയ്ഫസിന് പാരിസിലെ സൈനിക ഹെഡ് ക്വാർട്ടേഴ്സിൽ നിയമനം ലഭിച്ചു. ഫ്രഞ്ചു സൈന്യത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ജൂതന്മാരുടെ സംഖ്യ കുറവായിരുന്നില്ല.[1]

ആരോപണം

Dreyfus painted by Guth for Vanity Fair, 1899

സൈനികരഹസ്യങ്ങൾ ചോർന്നുപോകുന്നതിനെപ്പറ്റി ഫ്രഞ്ച് അധികാരികൾ സംശയാലുക്കളായിരുന്ന പശ്ചാത്തലത്തിൽ, 1894 സപ്റ്റമ്പറിൽ പാരിസിലെ ജർമൻ അറ്റാഷെ കേണൽ ഷ്വാർസ്കോപ്പന്റെ ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നും തുണ്ടുകടലാസുകൾ(bordeareau) ഫ്രഞ്ച് രഹസ്യപ്പോലീസിനു ലഭിച്ചു. കൂട്ടിച്ചേർത്തു വായിച്ചപ്പോൾ അത് ഏതോ ഫ്രഞ്ചു ചാരൻ ജർമൻ അറ്റാഷേക്കു കൊമാറിയ ഫ്രഞ്ചുസൈനിക രഹസ്യങ്ങളാണെന്നു കണ്ടെത്തി. ഡ്രെയ്ഫസല്ലാതെ മറ്റാരും ഇതെഴുതിയിരിക്കാനിടയില്ലെന്നു് കൈപ്പട പരിശോധിച്ച ക്രിമിനൽ വകുപ്പും ചോദ്യം ചെയ്തപ്പോൾ ഡ്രെയ്ഫസ് വിളറിവെളുത്തുപോയെന്നു് മേജർ ദു പാറ്റിദെകാലാമും വെളിപ്പെടുത്താനാവാത്ത വേറേയും അനേകം തെളിവുകളുണ്ടെന്ന് കമാൻഡന്റ് ഹെന്റിയും അവകാശപ്പെട്ടു.[2]. ഈ തെളിവുകൾ ഡ്രെയ്ഫസിനോ അയാളുടെ വക്കീലിനോ പരിശോധിക്കാനുള്ള അവകാശം നല്കപ്പെട്ടില്ല. ഡ്രെയ്ഫസ് ജീവപര്യന്തം ഏകാന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. 1895 ജനവരിയിൽ ഡ്രെയ്ഫസ് ചെകുത്താന്റെ ദ്വീപിലേക്ക് (Devil's Island ) നിഷ്കാസിതനായി

ഡ്രെയ്ഫസ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ 1896 മേ മാസത്തിൽ അന്നത്തെ രഹസ്യവിഭാഗത്തിന്റെ തലവൻ ലെഫ്റ്റനൻറ് കേണൽ പിക്കാറിന്റെ കൈവശം വീണ്ടും അത്തരം തുണ്ടുകടലാസുകൾ എത്തിച്ചേർന്നു. ഇതും ജർമൻ എംബസിയിൽ നിന്നു കണ്ടുകിട്ടിയതായിരുന്നു. ജർമൻ മിലിറ്ററി അറ്റാഷേ ഷ്വാർസ്കോപ്പൻ , ഫ്രഞ്ചു മേജർ എസ്റ്റർഹേസിക്കെഴുതിയ സന്ദേശമായിരുന്നു അത്.ലഫ്റ്റനൻറ് കേണൽ പിക്കാർ അന്വേഷണം പുനരാരംഭിച്ചു. എസ്റ്റർഹോസ് കോർട്ട്മാർഷലിന് വിധേയനായി. എസ്റ്റർഹേസാണ് അപരാധി എന്നു തെളിഞ്ഞെങ്കിലും അധികൃതർ അതു മൂടി മറയ്ക്കാൻ ശ്രമിച്ചു. ആദ്യ വിചാരണയിൽ എസ്റ്റർഹേസ് കുറ്റവാളിയല്ലെന്ന നിഗമനത്തിലാണ് സൈനികക്കോടതി എത്തിയത്.1898-ൽ എസ്റ്റർഹേസ് വിമോചിതനായി പക്ഷെ പത്രങ്ങളും പൊതുസമൂഹവും തൃപ്തരായില്ല. ജൂതവിരോധമാണ് മൂലകാരണമെന്ന ആരോപണം ഉയർന്നു.

അവലംബം

  1. Paul Read, Piers. The Dreyfus Affair. p. 83. ISBN 978-1-4088-3057-4.
  2. എൻറെ ജീവിതത്തിലെ അഞ്ചു വർഷങ്ങൾ 1894-1899
"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_ഡ്രെയ്ഫസ്&oldid=2147712" എന്ന താളിൽനിന്ന് ശേഖരിച്ചത്