"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sk:Program Sputnik
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Sputnik-ohjelma
വരി 17: വരി 17:
[[eo:Sputniko]]
[[eo:Sputniko]]
[[es:Programa Sputnik]]
[[es:Programa Sputnik]]
[[fi:Sputnik-ohjelma]]
[[fr:Spoutnik]]
[[fr:Spoutnik]]
[[he:תוכנית ספוטניק]]
[[he:תוכנית ספוטניק]]

22:20, 28 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Sputnik1.png
സ്പുട്നിക്.

സ്പുട്നിക് 1 മനുഷ്യ നിര്‍മ്മിതമായ ആദ്യത്തെ ഉപഗ്രഹമാണ്‌. 1957 ഒക്ടോബര്‍ 5ന്‌ സോവിയറ്റ് യൂണിയനാണ്‌ സ്പുട്‌നിക്‌ ഭ്രമണപഥത്തിലെത്തിച്ചത്‌. അമേരിക്കയടക്കമുള്ള വന്‍ശക്തികളെ ഞെട്ടിച്ച ഈ സംഭവം ബഹിരാകാശ ഗവേഷണ രംഗത്ത്‌ വന്‍ കുതിച്ചുചാട്ടം നടത്തി. ശീതയുദ്ധ കാലത്ത്‌ സോവ്യറ്റ്‌ റഷ്യ നടത്തിയ ഈ കാല്‍വയ്പ്‌ പലരുടെയും ഉറക്കം കെടുത്തി.
സോവ്യറ്റ്‌ യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ്‌ ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവില്‍വന്നത്‌. എന്നാല്‍, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോള്‍ സൈനിക സ്വഭാവത്തേക്കാള്‍ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ക്കായി പ്രാധാന്യം. 1955 ജൂലൈയില്‍ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം സോവ്യറ്റ്‌ ശാസ്ത്രജ്ഞരില്‍ ആവേശമുണര്‍ത്തി. മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജന്‍സികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോള്‍ സോവ്യറ്റ്‌ യൂണിയന്റെ പണിശാലയിലെ നിശബ്ദതയില്‍ സ്പുട്നിക്‌ പിറക്കുകയായിരുന്നു. അങ്ങനെയിരിക്കെ അമേരിക്കന്‍ ശാസ്ത്രജ്ഞരെയും ഭരണാധികാരികളെയും ഞെട്ടിച്ച്‌ അവര്‍ സ്പുട്നിക്കിനെ ആകാശത്തിലെത്തിച്ചു.
1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബര്‍ 3ന്‌ സോവ്യറ്റ്‌ യൂണിയന്‍ സ്പുട്‌നിക്‌ 2 വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന്‌ എക്സ്‌പ്ലോറര്‍ 1 വിക്ഷേപിച്ച്‌ മറുപടി നല്‍കി. ശീതയുദ്ധത്തിന്റെ നിഴലുകള്‍ക്കിടയിലാണെങ്കിലും സ്പുട്‌നിക്കിന്റെ വിക്ഷേപണത്തോടെ സോവ്യറ്റ്‌ യൂണിയന്‍ കൈവരിച്ച ശാസ്ത്രീയ നേട്ടം ഈ മേഖലയിലെ വന്‍ ഗവേഷണ കുതിച്ചുചാട്ടത്തിന്‌ അടിസ്ഥാനമായി.

"https://ml.wikipedia.org/w/index.php?title=സ്പുട്നിക്ക്_1&oldid=214568" എന്ന താളിൽനിന്ന് ശേഖരിച്ചത്