"പാർവ്വതി നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 8: വരി 8:
==അവലംബം==
==അവലംബം==
<references/>
<references/>

[[വർഗ്ഗം:ചിത്രകാരന്മാർ]]

07:08, 3 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

എഴുത്തുകാരിയും ചിത്രകാരിയുമാണ് പാർവ്വതി നായർ‍‍‍‍(ജനനം : 1964). ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി, പുസ്തക നിർമ്മാണം തുടങ്ങി വിവിധ മേഖലകൾ സംയോജിപ്പിച്ച് സൃഷ്ടികൾ തീർക്കുന്നു.

ജീവിതരേഖ

ന്യൂ ഡൽഹിയിൽ ജനിച്ചു. ചെന്നൈ കേന്ദ്രീകരിച്ചു കലാ പ്രവർത്തനം നടത്തുന്നു. ലണ്ടനിലെ സെൻട്രൽ സെന്റ് മാർട്ടിൻസ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദമെടുത്തു.

കൊച്ചി - മുസിരിസ് ബിനാലെ 2014 ൽ

കൊച്ചി - മുസിരിസ് ബിനാലെ 2014 ൽ 'ദി ഫ്ലൂയിഡിറ്റി ഓഫ് ഹൊറൈസൺസ്' എന്ന ചിത്രസമുച്ചയം അവതരിപ്പിച്ചിരുന്നു. മലബാർ തീരത്തെ യാത്രകളുടേയും കച്ചവടത്തിന്റെയും സുദീർഘമായ ചരിത്രത്തെ സൂചിപ്പിക്കുന്ന സൃഷ്ടി ആരംഭിക്കുന്നത് പഴയതും പുതിയതുമായ നാവിക യന്ത്രങ്ങളുടെ ചിത്രങ്ങളോടെയാണ്. സമയവും, നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനവും നിർണയിക്കുന്നതിന് ജ്യോതിശാസ്ത്രജ്ഞരും സമുദ്രപര്യവേഷകരും ഉപയോഗിച്ചിരുന്ന ആസ്‌ട്രോലാബിന്റെ രൂപത്തിൽ നിന്നുണ്ടായതാണ് ആദ്യസൃഷ്ടി. കടൽത്തീരത്തിന്റെ ഗൂഗിൾ മാപ്പും ഇതിനടുത്ത് ചിത്രീകരിച്ചിരിക്കുന്നു. ചുഴിയുടെ രൂപത്തിലുള്ള ശംഖും അറബിക്കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന കൂറ്റൻ കുരുമുളകും പരമാണു കണങ്ങളുടെ പാതയുമൊക്കെ കറുപ്പിലും വെളുപ്പിലുമുള്ള ഈ ചിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആസ്പിൻവാൾ ഹൗസിലെ കടലിന്റെ പശ്ചാത്തലത്തിലാണി ചിത്ര സമുച്ചയം. [1]

അവലംബം

  1. കൊച്ചി മുസിരിസ് ബിനലെ 2014 കൈപ്പുസ്തകം. കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ. pp. 202–203. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=പാർവ്വതി_നായർ&oldid=2137055" എന്ന താളിൽനിന്ന് ശേഖരിച്ചത്