"ജോൺ നേപ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ++
(വ്യത്യാസം ഇല്ല)

18:27, 20 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ലോഗരിതം എന്ന ഗണിതശാസ്ത്രവിഭാഗത്തിന്‌ തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകള്‍ നല്‍കുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞന്‍ ആയിരുന്നു ജോണ്‍ നേപ്പിയര്‍.

ജീവചരിത്രം

ആര്‍കിബാള്‍ഡ് നേപ്പിയന്റെയും ജാനറ്റിന്റേയും മകനായി 1550-ല്‍ സ്കോട്ട്ലന്റിലെ‍ എഡിന്‍ബറോയില്‍ ജനിച്ചു. എഡിന്‍ബറോ സ്കൂളില്‍ 13-ആം വയസ്സില്‍ പഠനം പൂര്‍ത്തിയാക്കുകയും സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു ചേരുകയും ചെയ്തു. ഗണിതവിഷയങ്ങള്‍ അല്ലാതെ വേറൊരു വിഷയത്തിലും താത്പര്യമില്ലാഞ്ഞതിനാല്‍ അദ്ദേഹത്തിന്‌ അവിടെനിന്നും ബിരുദം നേടുവാന്‍ കഴിഞ്ഞില്ല. വളരെയധികം സഞ്ചാരപ്രിയനായിരുന്നു നേപ്പിയര്‍. ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പല വ്യക്തികളുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.

1571-ല്‍ സ്വദേശമായ എഡിന്‍ബറോയില്‍ തിരിച്ചെത്തുകയും അതിന്റെ അടുത്ത വര്‍ഷം വിവാഹിതനാകുകയും ചയ്തു. അതിനുശേഷം കുറച്ചുനാള്‍ പിതാവിന്റെ കൂടെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തു. കൃഷിപ്പണി, കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിലൂടെ സസ്യങ്ങളുടേ വളര്‍ച്ചയില്‍ കറിയുപ്പിനുള്ള പ്രാധാന്യം മനസ്സിലാക്കുന്നതിന്‌ വഴിതെളിച്ചു. വെള്ളത്തെ മുകളിലേക്ക് കയറ്റുന്നതിനായി ഹൈഡ്രോളിക് സ്ക്രൂ എന്ന ഉപകരണം നിര്‍മ്മിക്കുകയും ചെയ്തു. e ആധാരമാക്കിയുള്ള ലോഗരിതം (Natural Logarithm) എന്ന ഗണിത ശാഖയുടെ ഉപജ്ഞാതാവായിരുന്നു ജോണ്‍ നേപ്പിയര്‍.

"ഡിസ്ക്രിപ്റ്റോ", കണ്‍സ്ട്രക്റ്റോ" എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, യുദ്ധാവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെ നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിത്തീര്‍ന്ന അദ്ദേഹം 1617-ല്‍ അന്തരിച്ചു.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ജോൺ_നേപ്പിയർ&oldid=210816" എന്ന താളിൽനിന്ന് ശേഖരിച്ചത്