"വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 221: വരി 221:


:: {{കൈ}}മൂന്നും ചെയ്യാൻ കഴിയുമെങ്കിൽ അടിപൊളി! ടീമിലേക്ക് സ്വയം നോമിനേറ്റ് ചെയ്യുന്നു. അത്യാവശ്യം കണ്ടന്റ് ക്രീയേഷൻ, പ്രൂഫ് റീഡിങ്ങ് എന്നിവ ഞാൻ ചെയ്യാം. കൂടെ ആരൊക്കെയുണ്ടെന്ന് ഹാജർ വയ്ക്കാമോ?[[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 21:23, 17 സെപ്റ്റംബർ 2014 (UTC)
:: {{കൈ}}മൂന്നും ചെയ്യാൻ കഴിയുമെങ്കിൽ അടിപൊളി! ടീമിലേക്ക് സ്വയം നോമിനേറ്റ് ചെയ്യുന്നു. അത്യാവശ്യം കണ്ടന്റ് ക്രീയേഷൻ, പ്രൂഫ് റീഡിങ്ങ് എന്നിവ ഞാൻ ചെയ്യാം. കൂടെ ആരൊക്കെയുണ്ടെന്ന് ഹാജർ വയ്ക്കാമോ?[[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 21:23, 17 സെപ്റ്റംബർ 2014 (UTC)
:::വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കൈപ്പുസ്തകങ്ങളുടെ ചുമതലയിൽ നിന്നൊഴിയുന്നു.ക്ഷമിക്കുക‌ അരുൺ രവി 17:51, 18 ഒക്ടോബർ 2014 (UTC)
::{{കൈ}} എന്നെ കൊണ്ടാവുന്നതു പോലെ ഞാനും. <font color="green">'''അൽഫാസ്'''</font><span style="font-size:30px">❪[[User:Alfasst|<span style="color:#2975B4">⚘</span>]] [[User talk:Alfasst|<span style="font-size:30px"> ✍</span>]]❫</span> 16:26, 1 ഒക്ടോബർ 2014 (UTC)
::{{കൈ}} എന്നെ കൊണ്ടാവുന്നതു പോലെ ഞാനും. <font color="green">'''അൽഫാസ്'''</font><span style="font-size:30px">❪[[User:Alfasst|<span style="color:#2975B4">⚘</span>]] [[User talk:Alfasst|<span style="font-size:30px"> ✍</span>]]❫</span> 16:26, 1 ഒക്ടോബർ 2014 (UTC)



17:51, 18 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

സുഹൃത്തുക്കളെ,

ഈ വർഷത്തെ വിക്കിസംഗമോത്സവം തൃശ്ശൂർ വച്ച് നടത്തുവാനാലോചിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയ്ക്കുന്നു.

സതീശൻ മാഷുടേയും വിശ്വേട്ടന്റേയും രഞ്ജിത്ത് മാഷുടേയും നേതൃത്വത്തിൽ തൃശ്ശൂരിലെ മറ്റ് വിക്കിമീഡിയരുടേയും ഇടയിൽ കുറച്ചുദിവസമായി ഇത് ചർച്ച ചെയ്ത് തുടങ്ങിയിട്ട്. ഫേസ്ബുക്കിലെ വിക്കിഗ്രൂപ്പിലെ വിശ്വേട്ടന്റെ പോസ്റ്റിന്റെ വിശദാംശങ്ങൾ ഇവിടെ പകർത്തുന്നു.

മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ വാർഷികസമ്മേളനമായ വിക്കിസംഗമോത്സവം ഈ വർഷം തൃശ്ശൂരിൽ വെച്ച് നടത്തുവാൻ തൃശ്ശൂർക്കാരായ വിക്കിപീഡിയന്മാർ മുൻകയ്യെടുക്കുന്നു. തുറന്ന അറിവുകളുടെ വിപ്ലവമായ വിക്കിമീഡിയാപദ്ധതികളെ സംബന്ധിച്ചേടത്തോളം ദേശീയതലത്തിൽ തന്നെ വാർത്താപ്രാധാന്യവും അതുവഴി ആ പദ്ധതികൾക്കു് ജനമദ്ധ്യത്തിലേക്കു് കൂടുതൽ ഇഴുകിച്ചേരാനുള്ള അവസരവുമാണു് വിക്കിസംഗമോത്സവം കാഴ്ച്ച വെയ്ക്കുന്നതു്.

ഈ വർഷത്തെ സംഗമോത്സവത്തിന്റെ പ്രധാന തീം ജീവശാസ്ത്രവും ജൈവവൈവിദ്ധ്യവും ജീവികളുടെ വർഗ്ഗീകരണവ്യവസ്ഥയും (ടാക്‌സോണമി) ആയിരിക്കണമെന്നാണു് പരിപാടിക്കു മുൻ‌കയ്യെടുക്കുന്ന സംഘാടക ഉപയോക്താക്കൾ ആഗ്രഹിക്കുന്നതു്. ജീവശാസ്ത്രവുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങളേയും സംഘടനകളേയും (പ്രത്യേകിച്ച് തൃശ്ശൂർ കേന്ദ്രമായിട്ടുള്ളവ) പരിപാടിയിൽ ഭാഗഭാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടു്.

സംഗമോത്സവത്തോടു കൂടി സമാപിക്കാനുള്ള വിധത്തിൽ ഏതാനും മത്സരങ്ങളും യജ്ഞങ്ങളും ഉടൻതന്നെ ആരംഭിക്കാനും ആലോചനയുണ്ടു്. "മലയാളം വിക്കിമീഡിയ ജീവികളെ സ്നേഹിക്കുന്നു" എന്ന പേരിൽ തുടങ്ങുന്ന മുഖ്യയജ്ഞത്തിൽ ജീവശാസ്ത്രപ്രാധാന്യമുള്ള ചിത്രങ്ങളും വീഡിയോകളും വിക്കിമീഡിയ കോമൺസിലേക്കു് ശാസ്ത്രീയമായ വിധത്തിൽ അപ്‌ലോഡ് ചെയ്യുക, അവയെ ടാക്സോണമി, ഭൂസ്ഥാനം ഇവയനുസരിച്ചു് കൃത്യമായി വർഗ്ഗം തിരിക്കുക, തക്കതായ വിക്കിപീഡിയ പേജുകളിലേക്കു് ലിങ്കുകൾ നൽകുക, കോമൺസ് അപ്‌ലോഡ് വർക്ക്ഷോപ്പ്, ടാക്സോണമി ക്യാമ്പ്, ഫോട്ടോവാക്ക്, ഡിജിറ്റൽ ഹെർബേറിയം തുടങ്ങിയവയാണു് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതു്. ഇതുകൂടാതെ, പോസ്റ്റർ മത്സരം, വിക്കി ഡിജിറ്റൈസേഷൻ തുടങ്ങിയവ സംഘടിപ്പിക്കാനും ഉദ്ദേശമുണ്ടു്.

വിക്കിസംഗമോത്സവത്തിൽ എന്തൊക്കെതരം പരിപാടികൾ ഉൾപ്പെടുത്തണം? അവയിൽ നിങ്ങൾക്കും പങ്കെടുക്കാൻ താല്പര്യമുണ്ടോ? ഏതൊക്കെ പരിപാടികളാണു് ദീർഘകാലാടിസ്ഥാനത്തിൽ വിക്കിപീഡിയയ്ക്കും മറ്റു വിക്കിസംരംഭങ്ങൾക്കും അതുവഴി ലോകജനതയ്ക്കും ഗുണപ്രദമാവുക? നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഇതിനായി മലയാളം വിക്കിപീഡിയയിലെ പദ്ധതി താളിൽ ആ അഭിപ്രായങ്ങൾ ചേർക്കാവുന്നതാണു്. https://ml.wikipedia.org/wiki/WP:WS2014 --മനോജ്‌ .കെ (സംവാദം) 18:24, 15 സെപ്റ്റംബർ 2014 (UTC)[മറുപടി]

തൃശ്ശൂരുവിക്കിമീഡിയർക്ക് നന്ദി ആദ്യം തന്നെ അറിയിക്കുന്നു. ഇത്രയുമായെ സ്ഥിതിക്ക് നമുക്ക് തീയതി, ദിവസം എന്നിവ തീരുമാനിക്കേണ്ടതുണ്ട്... എന്റെ അഭിപ്രായം; ഈ വരുന്ന ഡിസംബർ 26-30നും ഇടയിലാക്കുന്നതായിരിക്കും നല്ലത് എന്നാണ്. കാരണം പങ്കെടുക്കാനുള്ള ആളുകൾ ക്രിസ്മസ്സ് അവധിയിൽ പങ്കെടുക്കാൻ കഴിയും എന്നാണ്. ആദ്യം നമുക് തീയതി തീരുമാനിക്കാം.--സുഗീഷ് (സംവാദം) 18:22, 15 സെപ്റ്റംബർ 2014 (UTC)[മറുപടി]

തൃശൂരാർക്ക് എന്റേം അനുമോദനങ്ങൾ, ആശംസകളും. തിയതി ഡിസംബർ 20,21 അല്ലെങ്കിൽ 27,28 ശനി, ഞായർ. ഈ ശനി ഞായറാഴ്ച (സെപ്റ്റ 21,22) എറണാകുളത്ത് നടക്കുന്ന മോസില ഗെറ്റ് റ്റുഗതറിൽ നമ്മുക്ക് ഒരു സ്റ്റാളുണ്ടാവും. ആ സ്റ്റാൾ സംഗമോൽസവത്തിന്റെ ആദ്യ പരിപാടികൂടിയാവട്ടെ. പത്ത് കുട്ടികളെ മെയിലിംഗ് ലിസ്റ്റിലോ ഫേസ്ബുക്കിലെക്കോ കിട്ടിയാൽ ആവട്ടെ.--Fuadaj (സംവാദം) 18:36, 15 സെപ്റ്റംബർ 2014 (UTC)[മറുപടി]

@Fuadaj, മേക്കർ പാർട്ടി കൊച്ചി എന്നൊരു താൾ തുടങ്ങിയിട്ടുണ്ട്. ഞാൻ മിക്കതും പങ്കെടുക്കുന്നുണ്ടാകും. വിക്കിസംഗമോത്സവത്തിന്റെ ബ്രെയിൻ സ്ട്രോമിങ്ങ് ഒരു അജണ്ടയായി ഉൾപ്പെടുത്താം. സാധിക്കുന്നവർ എല്ലാവരും പങ്കെടുക്കുക. --മനോജ്‌ .കെ (സംവാദം) 20:19, 15 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഫേസ്ബുക്കിൽ ഇട്ട കമന്റുകളും പിന്നെ വേറേ കുറേ നിർദ്ദേശങ്ങളും ഇവിടെ ചേർക്കുന്നു..
1. ജീവശാസ്ത്രസംബന്ധിയായ നാട്ടറിവുകളെ ചർച്ച ചെയ്യാൻ ഒരിടം വിക്കി സംഗമോത്സവത്തിലുണ്ടാവുകയാണെങ്കിൽ നന്നായിരുന്നു. കാടിനെയും ചെടികളേയും നന്നായറിയുന്ന ഒരു ആദിവാസി മൂപ്പനോ മറ്റോ ആ സെഷൻ നയിക്കുകയാണെങ്കിൽ അസ്സലായിരിക്കും. നമ്മുടെ ജൈവവൈവിധ്യ നയങ്ങൾക്ക് മാതൃകയാക്കാൻ പ്രാന്തവൽക്കരിക്കപ്പെട്ട ജൈവ സമൂഹങ്ങളുടെ അറിവുകളേയും നേതൃത്വത്തേയും ഉപയോഗിക്കണമെന്ന ശക്തമായ ഒരു രാഷ്ട്രീയം അതിനു മുന്നോട്ട് വയ്ക്കാനാവും. എം എ നസീറിനെ പോലുള്ള ഒരു മീഡിയേറ്ററിനേയും ക്ഷണിക്കുന്നത് ഉചിതമാവും.
ഇതിന് സുഗീഷ് നൽകിയ മറുപടി: "നമുക്ക് പദ്മനാഭൻ മാഷിനേയോ ആനന്ദൻ മാഷിനേയോ ജൈവവൈവിദ്ധ്യത്തിനെക്കുറൊച്ചും പരിസ്ഥിതിയെക്കുറിച്ചും ക്ലാസ്സെടുക്കാൻ സമീപിക്കാം... അതൊക്കെ വിനയേട്ടൻ ഏറ്റെടുക്കുക.."
2. തിരഞ്ഞെടുക്കുന്ന പ്രീപ്രൈമറി കുഞ്ഞുങ്ങളുമായി ചേർന്ന് അവരുടെ വീടുകളിൽ വിക്കിച്ചെടികൾ (പ്ലാവ്, പേര, മാവ് അങ്ങിനെയൊക്കെ) നട്ടു പിടിപ്പിക്കുന്ന ഒരു പരിപാടിയായാലോ?
3. മുൻ സംഗമോത്സവങ്ങളിൽ ചെയ്തതു പോലെ "ഭിന്നശേഷിയും വിക്കിപീഡിയയും" എന്നത് ഇപ്പോഴും ഒരു വിഷയമായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇവിടെ, ഭിന്നശേഷിയുള്ളവർക്ക് വിക്കിപീഡിയ പരിശീലനം നൽകുക മാത്രമല്ല, ഭിന്നശേഷിയെ പറ്റിയുള്ള വിക്കിപീഡിയ കണ്ടന്റ് വർദ്ധിപ്പിക്കാനും നമ്മൾ ശ്രമിക്കണം. അതോടൊപ്പം വിവിധ ആക്സസ് ഫോർമാറ്റുകളിൽ വിക്കിപീഡിയ കണ്ടന്റ് വിപുലീകരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ? ഉദാ: വിക്കി ശേഖരം മുഴുവൻ ബ്രെയിലിൽ ലഭ്യമാക്കുക / ഓഡിയോ ലൈബ്രറി പബ്ലിഷ് ചെയ്യുക - അങ്ങിനെയെന്തെങ്കിലും? മറ്റൊന്ന്, ഭിന്നശേഷിയുള്ളവർ എന്നത് "അന്ധർ" "ബധിരർ" എന്നിവർ മാത്രമല്ല എന്ന കാഴ്ചപ്പാടുണ്ടാവുന്നതാണ്. ഓട്ടിസ്റ്റിക് സ്പെക്ട്രം, സെറിബ്രൽ പാൾസി, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, പഠനവൈകല്യം,സ്പർശന-സംവേദന പ്രശ്നങ്ങൾ, ഒബ്സസീവ് കമ്പൽസീവ് ഡിസോഡർ, ഡിപ്രഷൻ, ബൈപോളാർ പ്രശ്നങ്ങൾ എന്നു തുടങ്ങി കാൻസർ, പ്രമേഹം പോലുള്ള രോഗാവസ്ഥയുള്ളവർ വരെ ഭിന്നശേഷിയുള്ളവരാണ്. ഇവരിൽ എല്ലാ തരക്കാരേയും അല്ലെങ്കിലും കുറച്ച് വിഭാഗത്തിലുള്ളവരെയെങ്കിലും വിക്കിസമൂഹത്തിന്റെ ഭാഗമാക്കാനും വിക്കി ഉപഭോക്താക്കളാക്കാനും നമുക്ക് ശ്രമിച്ചു കൂടേ?
3.1 ഇതിൽ പ്രായോഗികമായ ഒരു ശ്രമം- തൃശൂരിലെ ഏതെങ്കിലും ഒരു ആശുപത്രി(കൾ) വിക്കിവൽക്കരിക്കുക എന്നതാണ്. രോഗികളും ബൈസ്റ്റാന്റേഴ്സും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ വിക്കിപീഡിയയുടെ സഹായത്തോടെ മെച്ചപ്പെടുത്താനോ അല്ലെങ്കിൽ ആ ആശുപത്രിയുടെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിവരങ്ങൾ / പ്രോസസുകൾ വിക്കിപീഡിയയിലേക്ക് അപ്ഡേറ്റ് ചെയ്യാനോ അങ്ങിനെയെന്തെങ്കിലും പരിപാടി ആലോചിച്ചാലോ?
3.2 "ഭിന്നശേഷിയുള്ളവർക്കായുള്ള ഡിജിറ്റൽ അജണ്ട" എന്ന ഒരു സെഷൻ നന്നായിരിക്കും. ഡോക്ടർമാർ, ഭിന്നശേഷി പ്രവർത്തകർ, എസ് എം സി പോലുള്ള ടെക്നോളജി ഗ്രൂപ്പുകൾ, നയരൂപീകരണ രംഗത്തു നിന്നുള്ള ഗ്രൂപ്പുകൾ (യു എൻ സി ആർ പി ഡി സി അഡ്വക്കസി ഗ്രൂപ്പുകൾ പോലെ) എന്നിവരുടെ ഒരു പാനലിന് ഇത് വളരെ ഗൗരവമായി തന്നെ ചർച്ച ചെയ്യാവുന്നതാണ്.
3.3 ഒരു ഭിന്നശേഷി പോർട്ടലിന്റെ സാധ്യതയെ പറ്റി ആലോചിച്ചു കൂടേ? ഇക്കൊല്ലത്തേക്കു തന്നെ വേണമെന്നില്ല. ഇക്കൊല്ലം തുടക്കമിട്ടാലും മതി.
3.4 അസിസ്റ്റീവ് ടെക്നോളജി ഗ്രൂപ്പുകളുടെ ഉല്പന്നങ്ങളുടെ ഒരു പ്രദർശനം വിക്കി സംഗമോത്സവ വേദിയിൽ സംഘടിപ്പിച്ചാൽ അടിപൊളിയാവും. കേരളത്തിലെ അത്തരമൊരു ആദ്യ ശ്രമം തന്നെയാവും. ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഇക്കാര്യത്തിൽ നമ്മെ സഹായിക്കാൻ കഴിയുന്ന ഒട്ടനവധി ഇൻസ്റ്റിറ്റ്യൂഷനുകൾ ഉണ്ടാവും
4. വിക്കി സംഗമോത്സവ വേദിയിൽ ഒരു "ഇന്നവേഷൻ ഫെയർ" ആലോചിക്കാൻ പറ്റുമോ? ഇന്നവേഷൻ ഫെയർ എന്നത് വല്യ ഹൈ ഫൈ ഒന്നുമാവണ്ട. റീസൈക്കിൾ ചെയ്ത് കളിപ്പാട്ടങ്ങൾ ഒക്കെ ഉണ്ടാക്കുന്ന മനോജ്.കെ യുടെ സുഹൃത്ത്, എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികളുടെ സമൂഹത്തിനുപകാരപ്പെടുന്ന പ്രോജക്ടുകൾ, സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലെ വിജയികളായ കുട്ടികളുടെ പ്രോജക്ടുകൾ ഇവയൊക്കെയുണ്ടായാൽ തന്നെ സംഭവം ഗംഭീരമാകും. ബയോഡൈവേഴ്സിറ്റി എന്ന തീമിനെ ഹൈലൈറ്റ് ചെയ്യുന്ന പ്രോജക്ടുകൾക്ക് മുൻഗണന കൊടുക്കാം
5. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയേയും, ലളിതകലാ അക്കാദമിയേയും ഒക്കെ കൂട്ടി എന്തെങ്കിലും വിക്കി അവതരണങ്ങൾ - നാടക സന്ധ്യ - തീയേറ്റർ സ്കെച്ചസ്? അരുൺ രവി (സംവാദം) 21:33, 15 സെപ്റ്റംബർ 2014 (UTC)[മറുപടി]

@അരുൺ രവി float എല്ലാം നല്ല നിർദ്ദേശങ്ങളാണ്. --മനോജ്‌ .കെ (സംവാദം) 03:59, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

കേരള ലളിതകലാ അക്കാദമി, സംഗീതനാടക അക്കദമി, സാഹിത്യ അക്കാദമി, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിലെ എല്ലാ മരങ്ങളേയും തിരിച്ചറിഞ്ഞ് എല്ലാത്തിനും "QR CODE" നൽകിയാലോ?? ആലപ്പുഴയിൽ നടത്തിയതിന്റെ അടുത്ത ഘട്ടം?--സുഗീഷ് (സംവാദം) 04:18, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
തൃശ്ശൂരിൽ നിലവിൽ അങ്ങനെ ഒരു പദ്ധതി തേക്കിൻകാട് മൈതാനത്ത് നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടെ നടക്കുന്നുണ്ട്.ഞാനും സതീശൻമാഷും ഇതിന്റെ സപ്പോർട്ടിനായി പോയിരുന്നു. https://plus.google.com/+ManojK/posts/19zXJyxuFBu ഉത്ഘാടനത്തിൽ കവിഞ്ഞ് കൂടുതലായി ഒന്നും നടന്നില്ല എന്നതാണ് കഷ്ടം. പീച്ചി വനഗവേഷണകേന്ദ്രവും സോഷ്യൽ ഫോറസ്ട്രിക്കാരെയും അഗ്രി-വെറ്റിനറി യൂണിവേഴ്സിറ്റിക്കാരെയൊക്കെ ഉൾപ്പെടുത്തി ഇതിന്റെ വിപുലമായ സാധ്യതകളന്വേഷിക്കാൻ താല്പര്യമുണ്ട്. എങ്ങനെ നടക്കുമെന്ന് നോക്കാം. --മനോജ്‌ .കെ (സംവാദം) 04:44, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
float സുഗീഷ്. ആലപ്പുഴയിലെ ആ പരിപാടിയെ പിന്നീട് ട്രാക്ക് ചെയ്തിരുന്നോ? ആലപ്പുഴ ടീംസ് എന്തു പറയുന്നു അക്കാര്യത്തിൽ? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:08, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
മനോജെ, അവരുമായി ഒന്നു ബന്ധപ്പെടൂ. നമുക്ക് ഇതൊക്കെ ഒരു പരിപാടിയായി ചെയ്യാൻ പറ്റുമെങ്കിൽ നല്ലതല്ലേ! ഒരു ദിവസം കൊണ്ട് തൃശ്ശുരുള്ള പ്രധാന മരങ്ങളുടെയെല്ലാം പേരിടുക എന്നത് നല്ല പദ്ധതിയാണ് എന്നു തോന്നുന്നു. അതിന്റെ കൂടെ പ്രധാന സ്മാരകങ്ങൾ തുടങ്ങിയവയും ആകാം. കൂടെ ഫോട്ടോ വാക്കും. ജൈവവൈവിദ്ധ്യങ്ങളുടെ പഠനത്തിന് വിലങ്ങൻ കുന്ന് പറ്റുമെങ്കിൽ അതും ആകാം.
രാജേഷ്, ആലപ്പുഴയിൽ പിന്നീട് അവർ തുടർന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടാം ഘട്ടം. കൂടുതൽ വിവരങ്ങൾ അറിയില്ല.--സുഗീഷ് (സംവാദം) 06:14, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
കേരളത്തിലെ കലാ-സാംസ്കാരിക-ആർട്ട്സ്-ആന്റ് സ്പോർട്സ് ക്ലബ്ബുകളുമായി ബന്ധപ്പെട്ട് കേന്ദ്രഗവ. സഹായത്തോടെ പ്രവർത്തുക്കുന്ന ഒരുകൂട്ടം സന്നദ്ധപ്രവർത്തകരാണ് നെഹറു യുവകേന്ദ്ര. തീർച്ചയായും അവരെ ക്ഷണിയ്ക്കേണ്ടതുണ്ട്. --മനോജ്‌ .കെ (സംവാദം) 14:35, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

@മനോജ്‌, @രാജേഷ്, ആലപ്പുഴപീഡിയ എന്ന പേരിലാണ് ആലപ്പുഴക്കാർ "QRPEDIA" പരിപാടികൾ മുന്നോട്ട് കൊണ്ടുപോവാൻ ഉദ്ദേശിച്ചിരിക്കുന്നത്. ആലപ്പുഴയിലെ തിരഞ്ഞെടുക്കപ്പെട്ട 5 സ്ഥലങ്ങളിൽ ഉടൻതന്നെ അവ ഉയർത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.--ഇർഫാൻ ഇബ്രാഹിം സേട്ട് 09:05, 19 സെപ്റ്റംബർ 2014 (UTC)[മറുപടി]

വേദി (നിർദ്ദേശം)

തൃശൂർ കില, മതിയായ സൗകര്യമുള്ളയിടമാണ്. 250 - 300 പേർക്ക് താമസവും ഭക്ഷണത്തിനും വിശ്വേട്ടനൊട്ടും ഓടേണ്ടി വരില്ല. ഡോളേർസ് മാത്രം മതി. ഐ.ടി. സ്കൂൾ ആനുവൽ മീറ്റപ്പുകൾ അവിടെ സുഗമമായി നടക്കാറുണ്ട്. --കണ്ണൻഷൺമുഖം (സംവാദം) 09:17, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

ലിസ്റ്റിൽ ഉള്ളതിൽ നോക്കുന്ന മികച്ച വേദി അതാണ്. ഗവ. പരിപാടികൾക്കല്ലാതെ കൊടുക്കാറില്ല എന്നാണ് കേട്ടത്. അന്വേഷിച്ചുകൊണ്ടിരിക്കുന്നു.--മനോജ്‌ .കെ (സംവാദം) 10:51, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
കിലയിലെ ഒരു സ്റ്റാഫ്‌ വഴി ഒരു അന്വേഷണം വിട്ടിടുണ്ട് നാളെ കഴിഞ്ഞു അറിയാം കാര്യം - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:23, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഒരു ഒതുങ്ങിയ സ്ഥലത്തല്ല വിക്കിസംഗമോത്സവം നടത്തേണ്ടത് . നാലാൾ കൂടുന്നിടത്താണ്. തൃശ്ശൂർ റൗണ്ടിനോട് അടുത്തുള്ള മോഡൽ ബോയിസ് സ്ക്കൂൾ/BEd college ആയാലോ .വിദ്യാഭ്യാസ പ്രാധാന്യമുള്ള കാര്യങ്ങൾക്ക് അവ അനുവദിക്കാം. ബിഎഡ് കുട്ടികളെ പങ്കാളികളാക്കുന്നതു വഴി രണ്ടു കൂട്ടർക്കും ഗുണം ഉണ്ടാവും. ശിഷക് സദൻ താമസ ഭക്ഷണ സൗകര്യങ്ങൾക്ക് ഉപയോഗിക്കാം.IT @ School Dist Office സേവനവും ലഭ്യമാകും--Tonynirappathu (സംവാദം) 17:22, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

ടോണി മാഷിന്റെ അഭിപ്രായത്തോട് ഞാനും പൂർണ്ണമായി യോജിക്കുന്നു. തൃശ്ശുരു നടന്ന കഴിഞ്ഞ പരിപാടിക്കു ശേഷം അവിടെ ഞാനും മനോജും ശ്രീജിത്ത് മാഷും കൂടി പോയിരുന്നു. നല്ല കമ്പ്യൂട്ടർ ലാബും സൗകര്യങ്ങളും ഉണ്ട്. കൂടാതെ സ്കൂളായതിനാൽ നമുക്ക് പ്രദർശനങ്ങളോ സ്റ്റാളുകളോ ഇടാൻ തക്ക സൗകര്യമുണ്ട്. മെയിൻ റോഡിലാണെങ്കിലും ആർക്കും ശല്യമില്ലാതെയുള്ള പ്രദേശമാണ്. --സുഗീഷ് (സംവാദം) 18:28, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
ടോണി മാഷിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ലാലു മേലേടത്ത് 16:56, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
വേദി "കില"യാണോ?--സുഗീഷ് (സംവാദം) 16:37, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]


ടോണി മാഷിൻറെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. കിലയിൽ സൗകര്യങ്ങളുണ്ട്‌, പക്ഷെ ഒറ്റപ്പെട്ട സ്ഥലമാണത് എന്നാണ്‌ എൻറെ അഭിപ്രായം. നാലാൾ കൂടുന്ന സ്ഥലമാവുമ്പോൾ പരിപാടി നടക്കുന്ന കാര്യം നാട്ടുക്കാരും അറിയും.--ഇർഫാൻ ഇബ്രാഹിം സേട്ട് 09:10, 19 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഇവിടെ ഇർഫാനും ഞാനും ടോണിമാഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ബാക്കിയാരൊക്കെയുണ്ട്?--സുഗീഷ് (സംവാദം) 19:57, 19 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഞാനും ടോണിമാഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 14:10, 25 സെപ്റ്റംബർ 2014 (UTC)[മറുപടി]
തൃശൂരത്തെ നമ്മുടെ ആൾശേഷി പരിഗണിക്കുമ്പോൾ കിലയായിരിക്കും നല്ലതെന്ന് തോന്നുന്നു. അവിടെ ഭക്ഷണം, താമസം, സെമിനാർ ഹാൾ എന്നിവ ഒരുമിച്ച് ലഭ്യമാണ്. നമ്മുടെ പണിയുടെ അറുപത് ശതമാനം കുറഞ്ഞുവെന്നർത്ഥം. കില കിട്ടിയില്ലെങ്കിൽ മാത്രം മറ്റിടങ്ങൾ ആലോചിക്കുക. സംഗമോത്സവത്തിൽ മിക്കവാറും മുൻകൂട്ടി ക്ഷണിക്കപ്പെട്ട / തീരുമാനിക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. പൊതജനം ബോർഡ് കണ്ട് കയറുന്നത് അപൂർവ്വമാണ്. അതുകൊണ്ട് അത് നഗമമദ്ധ്യത്തിൽ വേണമെന്നില്ലെന്നാണ് അഭിപ്രായം. എന്നാൽ മറ്റ് പരിപാടികൾ - മുന്നൊരുക്ക, അനുബന്ധ പരിപാടികൾ നഗരം കേന്ദ്രീകരിച്ച് നടത്താം. Adv.tksujith (സംവാദം) 03:11, 29 സെപ്റ്റംബർ 2014 (UTC)[മറുപടി]

വേദി തീരുമാനിച്ചു (കില KILA, മുളങ്കുന്നത്തുകാവു്)

വിക്കിസംഗമോത്സവത്തിലെ മുഖ്യപരിപാടികളുടെ വേദിയായി തൃശ്ശൂർ മുളങ്കുന്നത്തുകാവിലുള്ള 'കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്റ്റ്രേഷൻ' (കില) എന്ന സ്ഥാപനം നിശ്ചയിച്ചിട്ടുണ്ടു്.

വിക്കിമീഡിയാ ഇന്ത്യാ ചാപ്റ്റർ ഡയറൿടർ ബോർഡ് അംഗം കൂടിയായ ഡോ. ഇൿബാലിന്റെസഹായത്തോടെ കിലയുടെ മേധാവിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ 29 സെപ്റ്റംബർ 2014 രാവിലെ വിശ്വപ്രഭയും പ്രമുഖ വിക്കിമീഡിയാ പദ്ധതിപ്രചാരകനായ അശോകൻ ഞാറക്കലും നേരിട്ടു കണ്ടാണു് ഈ സ്ഥലം അനുയോജ്യവും ലഭ്യവുമാണെന്നുറപ്പിച്ചതു്.

സംസ്ഥാനസർക്കാരിന്റെ നിയന്ത്രണത്തിൽ സ്വയംഭരണാവകാശത്തോടെ പ്രവർത്തിക്കുന്ന, അന്താരാഷ്ട്രനിലവാരമുള്ള ഒരു പരിശീലനകേന്ദ്രമാണു് കില. പ്രകൃതിമനോഹരമായ ഒരു ഗ്രാമത്തിൽ കലാപരമായി രൂപകൽപ്പന ചെയ്തു നിർമ്മിച്ചിട്ടുള്ള ഈ കേന്ദ്രത്തിൽ മുഖ്യമായും സർക്കാർ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥർക്കും ജോലിക്കാർക്കുമുള്ള ഹ്രസ്വകാലതൊഴിൽ പരിശീലന പദ്ധതികളാണു് നടക്കുന്നതു്. വിക്കിമീഡിയ പ്രവർത്തകരുടേതുപോലുള്ള ബൃഹത്തായ ഒരു സർക്കാരിതരപരിപാടി ഇവിടെ നടക്കുന്നതു് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും.

നാം ആഗ്രഹിക്കുന്ന ഫോർമാറ്റിലും തോതിലും പരിപാടികൾ നടത്തുവാനുള്ള സൗകര്യങ്ങൾ കിലയിൽ ലഭ്യമാണു്. 600 പേരെ ഉൾക്കൊളാവുന്ന ഒരു വലിയ ഓഡിറ്റോറിയം, 200 / 150പേരെ ഉൾക്കൊള്ളാവുന്ന മറ്റു രണ്ടു ഹാളുകൾ ഇവയാണു് നമുക്കു യോജിച്ചതായി അവിടെ ഉള്ളതു്. എന്നാൽ ഇതിലെ ഹാളുകൾ 20-ആം തീയതിയ്ക്കുവേണ്ടി മുമ്പേ വേറെ ആരോ ബുക്കുചെയ്തു കഴിഞ്ഞു. എങ്കിലും ആ ബുക്കിങ്ങ് ഇനിയും ക്യാൻസൽ ആവാൻ സാദ്ധ്യതയുണ്ടു്. 18,19,20 ദിനങ്ങളിൽ തിരുവനന്തപുരത്തു് സർക്കാർ ആഭിമുഖ്യത്തിൽ മറ്റൊരു സോഫ്റ്റ്‌വെയർ പരിപാടി നടക്കുന്നതിനാൽ 20-ആം തീയതിയിലെ നമ്മുടെ പ്രോഗ്രാമുകൾ ഈ സൗകര്യത്തിൽ ഒതുക്കാനാവും.

കിലയിൽ ഭക്ഷണം, താമസം ഇവയ്ക്കുള്ള സൗകര്യം കൂടി ലഭ്യമാണു്. എന്നാൽ ഏകദേശം 50 പേർക്കുള്ള താമസസൗകര്യമേ ഇപ്പോൾ ഒഴിവുള്ളൂ. 3 പേർക്കു് താമസിക്കാവുന്ന ബാത്ത് അറ്റാച്ച്ഡ് മുറികളാണു് അവിടെയുള്ളതു്. ഇതുകൂടാതെ, ഉയർന്ന നിരക്കിലുള്ള ഏതാനും ഏസി മുറികളും (2 ബെഡ്) ലഭ്യമാണു്. കൂടുതൽ ആളുകൾക്കു താമസിക്കണമെന്നുണ്ടെങ്കിൽ മുളങ്കുന്നത്തുകാവിനു സമീപവും തൃശ്ശൂരുമായി വേണ്ടുവോളം സ്ഥലങ്ങൾ ലഭ്യമാണു്.

തൃശ്ശൂർ നഗരമദ്ധ്യത്തിൽനിന്നും ഏകദേശം 12 കിലോമീറ്ററോളം അകലെയാണു് കില. നഗരഹൃദയത്തിൽ നിന്നും അകന്നുനിൽക്കുന്നതു് കൂടുതൽ നല്ലതാണു് എന്നാണു് മുൻഅനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നതു്. പ്രതിനിധികളുടെ മുഴുനീളപങ്കാളിത്തം ഉറപ്പുവരുത്താൻ ഇതു സഹായിക്കും. കിലയുടെ അങ്കണത്തിലെ മനോഹരമായ അന്തരീക്ഷം തന്നെ നമ്മുടെ പങ്കാളികൾക്കു് സുഖപ്രദമായ ഒരോർമ്മയാകും എന്നുറപ്പു പറയാനാവും.

ഇതോടൊപ്പം, കിലയുടെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണവകുപ്പുമായി പങ്കുചേർന്നു് ഏതാനും ദീർഘകാല വിക്കിമീഡിയാപദ്ധതികൾ സംഘടിപ്പിക്കാനുള്ള സാദ്ധ്യതകളും ഞങ്ങൾ പരസ്പരം സൂചിപ്പിക്കുകയുണ്ടായി. ഇവയിൽ പഞ്ചായത്തുതലത്തിലുള്ള ഭൂപടചിത്രീകരണം, പകർപ്പവകാശവിമുക്തമായ വിജ്ഞാനകൃതികൾ, QR കോഡ് ബോർഡുകൾ തുടങ്ങിയവ ഉൾപ്പെടാം.

സംഗമോത്സവദിനങ്ങൾക്കു മുന്നോടിയായി ഒൿറ്റോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നാം സംഘടിപ്പിക്കാനുദ്ദേശിക്കുന്ന മീഡിയാ അപ്‌ലോഡ് ക്യാമ്പ്, ഹാക്കത്തോൺ തുടങ്ങിയ മുന്നൊരുക്കപ്പരിപാടികൾക്കും കില വേദിയാക്കാവുന്ന സാഹചര്യമുണ്ടു്. എന്നാൽ, ഇവ കൃത്യമായ തീയതികൾ തീരുമാനിച്ചതിനുശേഷമേ ഉറപ്പിക്കാനാവൂ.

സൗകര്യങ്ങളും നിരക്കുകളും

(ഈ നിരക്കുകൾ ഏകദേശമാണു്)

വേദി

കിലയിലെ മുഖ്യ ഓഡിറ്റോറിയത്തിൽ 600 പേരെ വരെ ഉൾക്കൊള്ളിക്കാനാവും. 7000 രൂപയാണു് ഒരു ദിവസത്തെ വാടക. 200 / 150 പേർക്കു സ്ഥലമുള്ള ഹാളുകൾക്കു് 1500, 1400 രൂപയാണു് യഥാക്രമം ദിവസവാടകകൾ. ഇതിനുപുറമേ, 2350 രൂപ വീതം ഉച്ചഭാഷിണി, സ്റ്റേജ് ലൈറ്റ്, പ്രൊജക്റ്റർ തുടങ്ങിയവയ്ക്കു് ഓരോ വേദിയിലും ചെലവുവരും. കൂടുതൽ മൈക്കുകൾക്കു് 350 രൂപ വീതം. വൈദ്യുതിയും ജനറേറ്ററും വാടകയിൽ ഉൾപ്പെടും. ജനറേറ്റർ ഉപയോഗം ഒരു മണിക്കൂറിലും കൂടുതൽ വേണ്ടിവരികയാണെങ്കിൽ ഡീസൽ വില പുറമേ വരും.
മൂന്നിടത്തും വൈ-ഫൈ ഇന്റർനെറ്റ് ലഭ്യമാക്കാൻ കിലയിൽ സജ്ജീകരണമുണ്ടു്. എന്നാൽ ഇതിനു പ്രത്യേക തുകയുണ്ടോ എന്നും നിരക്കെത്ര എന്നും ഇപ്പോൾ അന്വേഷിച്ചിട്ടില്ല.
ആവശ്യമെങ്കിൽ കിലയുടെ അംഗീകാരമുള്ള വീഡിയോ റെക്കോർഡിങ്ങ് കരാറുകാരെ ലഭ്യമാക്കും. ഏകദേശം 10,000 രൂപയാണു് ഒരു ദിവസത്തെ ഒരു ട്രാക്കിനുള്ള വീഡിയോറെക്കോർഡിങ്ങ് വാടക. വേണമെങ്കിൽ ഇതിനുപകരം നമ്മുടെത്തന്നെ കരാറുകാരെ ഏർപ്പെടുത്താവുനതാണു്.

താമസം

50 പേർക്കു താമസിക്കാനുള്ള സ്ഥലം ബുക്കുചെയ്തിട്ടുണ്ടു്. മൂന്നു പേർക്കു് സൗകര്യമുള്ള മുറികളാണു് അവിടെ ഉള്ളതു്. ദിവസവാടക 600 രൂപയോളം വരും. ഇതിനുപുറമേ ഏതാനും ഏ.സി. മുറികൾ (1500 രൂപ 2 ബെഡ്) ഉള്ളതു് (ലഭ്യമാണെങ്കിൽ), വിശിഷ്ടാതിഥികൾക്കു് മാറ്റിവെയ്ക്കാം. കൂടുതൽ താമസക്കാർ ഉണ്ടാവുകയാണെങ്കിൽ കിലയ്ക്കു പുറമേ അന്വേഷിക്കാം.

ഭക്ഷണം

കേരളീയവിഭവങ്ങൾ ഉൾപ്പെടുത്തിയ ഒരു മുഴുവൻ ദിന ഭക്ഷണമെനുവിനു് 200 രൂപയോളം വരും.ഇതിൽ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം, ഇടനേരത്തെ ചായ തുടങ്ങിയവ ഉൾപ്പെടും. ആവശ്യമെങ്കിൽ ഉത്തരേന്ത്യൻ മെനു പ്രകാരമുള്ള ഭക്ഷണവും ലഭ്യമാവും. നിരക്കുകൾക്കു് വ്യത്യാസമുണ്ടാവാം. ഉച്ചഭക്ഷണം മാത്രം ആവശ്യമുള്ള (താമസം ഉൾപ്പെടാത്ത) പങ്കാളികൾക്കു് 50 - 60 രൂപയോളം വരും.

ആവശ്യമെങ്കിൽ പുറമേനിന്നു് ഭക്ഷണം സപ്ലൈ ചെയ്യാം. എന്നാൽ, മാലിന്യനിർമ്മാർജ്ജനത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും നാം നിർവ്വഹിക്കണം. വിശ്വപ്രഭViswaPrabhaസംവാദം 22:32, 29 സെപ്റ്റംബർ 2014 (UTC) [മറുപടി]

float--കണ്ണൻഷൺമുഖം (സംവാദം) 23:03, 29 സെപ്റ്റംബർ 2014 (UTC)[മറുപടി]
കിലയ്കുവേണ്ടി ശ്രമിച്ച വിശ്വേട്ടനും അശോകൻ ഞാറയ്കലിനും ഇക്ബാൽ സാറിനും float --Adv.tksujith (സംവാദം) 00:51, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]
float-- Sreejithkoiloth (സംവാദം) 05:45, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

float സംഗമോത്സവം മൊത്തം പരിപാടിയുടെ 60% മാത്രമാണ് സംഘാടകർക്ക് ചെയ്യാനുള്ളത് . അത് ഒഴിവാക്കി ആ സമയത്ത് സംഘാടകർ എന്താണ് ചെയ്യുക. ഇനി പൊതു ജനങ്ങൾക്ക് കാണാൻ ഇഷ്ടമില്ല എങ്കിൽ മറ്റു പരിപാടികളും നഗരത്തിൽ നടത്താതിരിക്കുന്നതാണ് നല്ലത്. കിലയാണ് വേദിയെങ്കിൽ മറ്റ് പരിപാടികൾ... അതായത് പ്രദർശനങ്ങൾ സ്റ്റാളുകൾ തുടങ്ങിയവ ഒഴിവാക്കാം. പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ/എത്താൻ കഴിയാത്തിടത്ത് ഇതൊക്കെ കൊണ്ട് തൂക്കിയിട്ടിട്ട് എന്തരൊണ്ടാക്കാനാ... ഒരു സംശയം കൂടി... മലയാളം വിക്കിമീഡിയർ ഈവന്റ് മാനേജരന്മാരെക്കൊണ്ട് സംഗമോത്സവവും ശിബിരങ്ങളും നടത്താൻ തുടങ്ങിയോ??? പിന്നെ താമസത്തിന്റെ കാര്യം, പുറത്തെ ഹോട്ടലുകളിൽ അനേഷിക്കുന്നതും നന്നായിരിക്കും... --സുഗീഷ് (സംവാദം) 13:47, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

തീയതി

നമുക്ക് ആദ്യം തീയതിയേക്കുറിച്ച് തീരുമാനമെടുക്കാം. വിക്കിപിറന്നാൾ കൂടിവരുന്നതിനാൽ 21 ഡിസംബർ കൂടി ഉൾക്കൊള്ളുന്ന ഒരു തീയതി തന്നെയാകും നല്ലത്. ഫുആദ് ഡോക്ടറുടെ അഭിപ്രായത്തിലേയ്ക്ക് ഞാനും ചേരുന്നു. എത്ര ദിവസത്തെ പരിപാടിയാണെന്നതും തീരുമാനിക്കേണ്ടതാണ്.--സുഗീഷ് (സംവാദം) 12:56, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

20, 21 നല്ല ഡേറ്റ് തന്നെ. കില പോലുള്ള സ്ഥലത്തിന്റെ ലഭ്യത കൂടി പരിഗണിച്ച് അതുറപ്പിക്കാം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:25, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
അപ്പോ 20,21 ഉറപ്പിക്കാമോ??--സുഗീഷ് (സംവാദം) 13:39, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
20-21 ന് ഒരു float അരുൺ രവി (സംവാദം) 16:52, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
തീയതി 20-21 ഉറപ്പിക്കാമോ?? ,
രണ്ട് ദിവസമോ മൂന്ന് ദിവസമോ പരിപാടി?
മൂന്നാണെങ്കിൽ 19-20-21 / 20-21-22 ?
--സുഗീഷ് (സംവാദം) 09:13, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
20-21 ന് float - Irvin Calicut....ഇർവിനോട് സംവദിക്കാൻ 09:31, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഡിസംബർ 18 മുതൽ 20വരെ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കോൺഫ്രൻസ് നടക്കുന്നുണ്ട്. അതുമായി കൂട്ടിയിടിക്കാതെ നോക്കണേ.. വിശദാംശങ്ങൾക്ക് - http://www.icfoss.in ശ്രീജിത്ത് കൊയിലോത്ത്- (സംവാദം) 14:15, 25 സെപ്റ്റംബർ 2014 (UTC)[മറുപടി]

എത്ര ദിവസങ്ങൾ

രണ്ടു മുഴുവൻ ദിവസങ്ങൾ സംഗമോത്സവവും പിന്നെ ഒരു പകുതി/മുക്കാൽ ദിവസം അനുബന്ധമായി ഒരു ഫീച്ചർ (unconference) പരിപാടിയും (അങ്ങനെ മൊത്തം moonnu divasam ) എന്നതാണു് കഴിഞ്ഞ വർഷത്തെ നമ്മുടെ ഫോർമാറ്റ് ആയിരുന്നതു്. അതുതന്നെ തുടരാം എന്നാണു് അഭിപ്രായം. വിശ്വപ്രഭViswaPrabhaസംവാദം 15:41, 17 സെപ്റ്റംബർ 2014 (UTC) [മറുപടി]

float വിശ്വേട്ടാ.--സുഗീഷ് (സംവാദം) 16:33, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
floatഅനുകൂലിക്കുന്നു- അരുൺ രവി (സംവാദം) 17:51, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
floatഅനുകൂലിക്കുന്നു- ഇർഫാൻ ഇബ്രാഹിം സേട്ട്

ഡിസംബർ 17 മുതൽ 31 വരെ എത്താൻ കഴിയില്ല. പക്ഷേ ആശംസകൾ....--ടോട്ടോചാൻ (സംവാദം) 09:55, 21 സെപ്റ്റംബർ 2014 (UTC)[മറുപടി]

floatഅനുകൂലിക്കുന്നു- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 14:20, 25 സെപ്റ്റംബർ 2014 (UTC)[മറുപടി]

തീയതി തീരുമാനം

  • തീയതി 2014 ഡിസംബർ 20 (ശനി)-21 (ഞായർ) - 22 (തിങ്കൾ) ആകുന്നതിൽ സമ്മതമുള്ളവർ അനുകൂലിക്കുന്നു എന്ന് വോട്ടുചെയ്യാനഭ്യർത്ഥിക്കുന്നു. പ്രതികൂലിക്കുന്നവർ ദയവായി അഭിപ്രായം രേഖപ്പെടുത്തുക.

അനുകൂലം


പ്രതികൂലം

ഹൊ.. ആ ഒരു കാര്യം ശരിയായി. ഇനി സ്ഥലത്തിന്റെ കാര്യം കൂടി തീരുമാനിക്കണം. നമുക്ക് പണികൾ ആരംഭിക്കേണ്ടേ?? കൈപ്പുസ്തകം, മറ്റ് പദ്ധതികൾ അനുബന്ധമായി നടത്തുന്നു എങ്കിൽ അതിന്റെ കാര്യങ്ങൾ തുടങ്ങിയവ...--സുഗീഷ് (സംവാദം) 08:26, 22 സെപ്റ്റംബർ 2014 (UTC)[മറുപടി]
അപ്പോ തീയതി ഉറപ്പിച്ചോ 2014 ഡിസംബർ 20 (ശനി)-21 (ഞായർ) - 22 (തിങ്കൾ). അതിനനുസരിച്ച് ഈ ദിവസങ്ങളിലെ മറ്റ് പരിപാടിക്കൾ മാറ്റിവെക്കാൻ വേണ്ടിയാ , ഉറപ്പിക്കട്ടെ ? - Irvin Calicut....ഇർവിനോട് സംവദിക്കാൻ 09:18, 22 സെപ്റ്റംബർ 2014 (UTC)[മറുപടി]
http://www.icfoss.in/fs2014.html തിയ്യതി കണക്കിലെടുക്കണ്ടേ... Sreejithkoiloth (സംവാദം) 08:59, 25 സെപ്റ്റംബർ 2014 (UTC)[മറുപടി]

floatതീയതി ഉറപ്പിച്ചു അല്ലെ?--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 00:39, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

വിക്കിസംഗമോത്സവം 2014
വിക്കിസംഗമോത്സവം 2014, ഡിസംബർ 20, 21, 22 തീയതികളിൽ തൃശൂർ കിലയിൽ ----കണ്ണൻഷൺമുഖം (സംവാദം) 05:56, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

പ്രവർത്തക സംഘങ്ങൾ

വോളന്റിയർ ചെയ്യാൻ താല്പര്യമുള്ളവർ അവരവർക്ക് ഇഷ്ടമുള്ള പ്രവർത്തനമേഖലയ്ക്കു താഴെ ഹാജർ വച്ചാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാവും അരുൺ രവി (സംവാദം) 21:59, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]

വേദിയൊരുക്കൽ

കൈപ്പുസ്തകങ്ങൾ

  1. അൽഫാസ് 16:27, 1 ഒക്ടോബർ 2014 (UTC)[മറുപടി]

പദ്ധതി പേജ് (മലയാളം)

മെറ്റാവിക്കി പേജ് ഒരുക്കൽ

വിക്കിമീഡിയ കോ-ഓർഡിനേഷൻ സഹായങ്ങൾ

--ഇർഫാൻ ഇബ്രാഹിം സേട്ട് 09:44, 19 സെപ്റ്റംബർ 2014 (UTC)[മറുപടി]

മറ്റു പരിപാടികൾ അറേഞ്ച് ചെയ്യൽ

സാംസ്കാരിക പരിപാടികൾ

  1. അരുൺ രവി (സംവാദം) 21:59, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
  2. മനോജ്‌ .കെ (സംവാദം) 04:27, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]

ചെമ്മാണിയോട് ഹരിദാസൻ : കവിസമ്മേളനം, സംഗീത സദസ്സ്, മാജിക് എന്നിവകൂടി നന്നായിരിക്കും എന്ന് എളിയ നിർദ്ദേശം.— ഈ തിരുത്തൽ നടത്തിയത് 1.39.61.109 (സംവാദംസംഭാവനകൾ) 13:08, സെപ്റ്റംബർ 30, 2014 (UTC)

അവതരണം, സ്റ്റേജ് മാനേജ്മെന്റ്

വിദ്യാർത്ഥി സംഗമം

ഭിന്നശേഷി സെഷൻ

  1. അരുൺ രവി (സംവാദം) 21:59, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഫോട്ടോ വാക്ക്

  1. മനോജ്‌ .കെ (സംവാദം) 04:27, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]
  2. Tonynirappathu (സംവാദം) 16:41, 13 ഒക്ടോബർ 2014 (UTC)[മറുപടി]

പുറത്തു നിന്നുള്ള അതിഥികളെയും ഉദ്ഘാടകരെയും കണ്ടെത്തൽ

  1. Sivahari (സംവാദം) 07:55, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഫാക്കൽറ്റികളെ കണ്ടെത്തലും അവരുടെ യാത്ര ഒരുക്കലും

മറുഭാഷാ വിക്കി പ്രവർത്തകരെ വിവരമറിയിക്കുകയും സഹായിക്കലും

ഡിസൈൻ പബ്ലിസിറ്റി

സ്പോൺസർമാരെ കണ്ടുപിടിക്കൽ

വിക്കി യാത്ര

സമ്മാനങ്ങൾ

തിരുത്തൽ യജ്ഞങ്ങൾ

  1. മനോജ്‌ .കെ (സംവാദം) 04:27, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]
  2. ഇർഫാൻ ഇബ്രാഹിം സേട്ട് 07:30, 23 സെപ്റ്റംബർ 2014 (UTC)[മറുപടി]
  3. ശ്രീജിത്ത് കൊയിലോത്ത് Sreejithkoiloth (സംവാദം) 09:03, 25 സെപ്റ്റംബർ 2014 (UTC)[മറുപടി]
  4. --Jothi Narayanan (സംവാദം) 10:22, 26 സെപ്റ്റംബർ 2014 (UTC)[മറുപടി]
  5. Tonynirappathu (സംവാദം) 16:42, 13 ഒക്ടോബർ 2014 (UTC)[മറുപടി]

കൈപ്പുസ്തകം

കൈപ്പുസ്തകം ഇറക്കണം; പൂർവ്വാധികം ഭംഗിയായിത്തന്നെ. കഴിഞ്ഞ പ്രാവശ്യത്തേത് കിടിലൻ സാധനമായിരുന്നു. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:26, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

അതെ. കഴിഞ്ഞ തവണത്തെ കൈപ്പുസ്തകം നന്നായിരുന്നു. ഇത്തവണ കൈപ്പുസ്തകത്തിന് ഒരു സുവനീർ സ്വഭാവം കൂടി നൽകാൻ കഴിഞ്ഞാൽ കുറച്ചു കൂടി നന്നാവും. വേദി, ഇവന്റ് തീം എന്നിവയെ ഹൈലൈറ്റ് ചെയ്യണം. വർഷങ്ങൾക്കു ശേഷം എടുത്തു നോക്കിയാലും, അപ്പോൾ വിക്കി ടെക്നോളജി തന്നെ മാറിയാലും ഈ കൈപ്പുസ്തകത്തിന് ഒരു മൂല്യമുണ്ടാവണം. അരുൺ രവി (സംവാദം) 14:09, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
രണ്ടു വെവ്വേറെ കൈപ്പുസ്തകങ്ങൾ ഇറക്കണം എന്നാണെന്റെ അഭിപ്രായം. ഒന്നു് പതിവുപോലെ, വിക്കിപീഡിയയും വിക്കി എഡിറ്റിങ്ങും മലയാളം ടൈപ്പിങ്ങും എല്ലാം ചേർത്തതു്. രണ്ടു വിക്കിമീഡിയ കോമൺസ്, വിക്കിഗ്രന്ഥശാല എന്നിവയും പകർപ്പവകാശനിയമങ്ങൾ, ക്രിയേറ്റീവ് കോമൺസ് എന്നിവയും ചേർത്തു്. ഇവയുടെ രൂപനിർമ്മാണം രണ്ടു ടീമുകൾക്കായി പങ്കു വെച്ചെടുക്കാം. വേണ്ടത്ര സമയം ലഭിക്കാഞ്ഞതുകൊണ്ടാണു് കഴിഞ്ഞ വർഷം തന്നെ ഇതു നടക്കാതെ പോയതു്.
ഇതിനും പുറമേ ഒരു സോവനീറും ആവാം. സോവനീർ സ്വല്പം കൂടി ആഡംബരമായിത്തന്നെ, ധാരാളം സ്പോൺസർമാരുടെ പരസ്യങ്ങളോടെ ആവട്ടെ. അതിൽ മലയാളം വിക്കിമീഡിയ, നമ്മുടെ മെയിലിങ്ങ് ലിസ്റ്റുകൾ, മറ്റു സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ, സ്വതന്ത്ര സിനിമ,സംഗീതം, വൃക്ഷസംരക്ഷണം, ടെൿനോളജി ലേഖനങ്ങൾ, തീം / ഫീച്ചർ പേജുകൾ തുടങ്ങിയ ആവാം. മിടുക്കായി പരസ്യങ്ങൾ പിടിക്കാമെങ്കിൽ അതിന്റെ ചെലവും മോശമില്ലാത്ത ഒരു ലാഭവും കിട്ടും. ആ ലാഭം ഏതെങ്കിലും പ്രത്യേക ചെലവിലേക്കു നീക്കിവെക്കുകയുമാവാം. സോവനീർ രൂപനിർമ്മാണത്തിനുവേണ്ട അദ്ധ്വാനം ഭാഗികമായി ഔട്ട്സോർസ് ചെയ്യുകയുമാവാം. വിശ്വപ്രഭViswaPrabhaസംവാദം 20:21, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
floatമൂന്നും ചെയ്യാൻ കഴിയുമെങ്കിൽ അടിപൊളി! ടീമിലേക്ക് സ്വയം നോമിനേറ്റ് ചെയ്യുന്നു. അത്യാവശ്യം കണ്ടന്റ് ക്രീയേഷൻ, പ്രൂഫ് റീഡിങ്ങ് എന്നിവ ഞാൻ ചെയ്യാം. കൂടെ ആരൊക്കെയുണ്ടെന്ന് ഹാജർ വയ്ക്കാമോ?അരുൺ രവി (സംവാദം) 21:23, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കൈപ്പുസ്തകങ്ങളുടെ ചുമതലയിൽ നിന്നൊഴിയുന്നു.ക്ഷമിക്കുക‌ അരുൺ രവി 17:51, 18 ഒക്ടോബർ 2014 (UTC)
float എന്നെ കൊണ്ടാവുന്നതു പോലെ ഞാനും. അൽഫാസ് 16:26, 1 ഒക്ടോബർ 2014 (UTC)[മറുപടി]

സെഷനുകൾ (നിർദ്ദേശങ്ങൾ)

  1. ജീവശാസ്ത്ര സംബന്ധിയായ നാട്ടറിവുകൾ പങ്കുവയ്ക്കൽ (പങ്കെടുക്കേണ്ടവർ : ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുതിർന്ന വ്യക്തികൾ, പരിസ്ഥിതി പ്രവർത്തകർ, അക്കാദമിക് വിദഗ്ദർ)
  2. ഭിന്നശേഷിയുള്ളവർക്കായുള്ള ഡിജിറ്റൽ അജണ്ട - പ്രാഥമിക ചർച്ച(പങ്കെടുക്കേണ്ടവർ :ഭിന്നശേഷി പ്രവർത്തകർ, എസ് എം സി, മറ്റു ടെക്‌നോളജി ഗ്രൂപ്പുകൾ, ജനപ്രതിനിധികൾ) അരുൺ രവി (സംവാദം) 14:21, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
ആത്മ ഫൗണ്ടേഷൻ എന്ന, ഭിന്നശേഷിയുമായി ബന്ധപ്പെട്ട മൂവ്മെന്റിന്റെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. അരുൺ രവി (സംവാദം) 16:56, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  1. ജൈവവൈവിധ്യവും സംസ്കാരവും ഭാഷയും തമ്മിലുള്ള ബന്ധം : ആദിവാസി ഭാഷകളിൽ ജൈവവൈവിധ്യം പ്രകടമാവുന്നത്, പശ്ചിമഘട്ടത്തിന്റെ സംസ്കാര-ഭാഷാവൈവിധ്യം Ranjitp (സംവാദം) 15:36, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
@Ranjitp float--മനോജ്‌ .കെ (സംവാദം) 04:28, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]

ക്ലാസുകൾ

ഇന്ത്യയിലെ മികച്ച ടക്സോണമിസ്റ്റും (ജീവികളുടെ വർഗ്ഗീകരണവ്യവസ്ഥ) KFRI -യിലെ മുതിർന്ന ശാസ്ത്രജ്ഞനും ആയ ശ്രീ. സുജനപാൽ സാർ നമ്മുടെ സംഗമോൽസവത്തിൽ പങ്കെടുക്കാമെന്നും ഒന്നു രണ്ടു മണിക്കൂർ നേരം വർഗ്ഗീകരണവ്യവസ്ഥയെപ്പറ്റി ക്ലാസ് എടുക്കാമെന്നും സമ്മതിച്ചിട്ടുള്ള കാര്യം അതീവ സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു--Vinayaraj (സംവാദം) 15:59, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

float അത് ഉഷാറായി വിനയേട്ടാ --മനോജ്‌ .കെ (സംവാദം) 15:15, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
float ലാലു മേലേടത്ത് 16:58, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]

KFRI -യിൽ ശാസ്ത്രജ്ഞരും ഗവേഷകരുമായ ഡോ.സജീവൻ, അമൃത്, കൂടാതെ അവിടെ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച ഡോ.എസ്.ശങ്കർ എന്നിവരെയും വിളിക്കാം Ranjitp (സംവാദം) 15:38, 14 ഒക്ടോബർ 2014 (UTC)[മറുപടി]

പ്രത്യേക ശിബിരം

പുരോഗമനപരമായ സംഘടനകൾ തൃശ്ശൂർ, എറണാകുളം പാലക്കാട് പരിസരത്ത് ഏറെയുണ്ടാവും, ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ളവ, ഏതു രാഷ്ട്രീയവുമാവട്ടെ അത്തരം കുറച്ച് സംഘടനയുടെ ആളുകളെ ഔദ്യോഗികമായി ക്ഷണിച്ച് അവർക്ക് വിക്കിപീഡിയയെ പരിജയപ്പെടുത്തുന്ന ഒരു സെഷൻ വെച്ചാലോ? ക്ഷണിക്കപ്പെട്ട അദ്ധ്യാപകരും ആവാം. ഒരു മൂന്നു മണിക്കൂർ പരിപാടി ( രണ്ടുമണിക്കൂർ ക്ലാസ്സും, ഒരു മണിക്കൂർ വിക്കിപരിചയം, സംശയ നിവാരണം തുടങ്ങിയവയും). ഇവരുടെ തെരഞ്ഞെടൂപ്പിൽ അല്പം ശ്രദ്ധ വെച്ച്, താല്പര്യമുള്ളവരെ മാത്രം ഉൾപ്പെടുത്താനായാൽ ഉത്തമം. മെയിൻ പരിപാടികൾ അതിന്റെ മുറയ്ക്കു നടക്കുമ്പോൾ ഇത് ഒരു ക്ലാസ് മുറിയിൽ വേറെ തന്നെ നടത്താം. ഒരു മൂന്നു വിക്കിപുലികളുടെ പ്രത്യേക ശ്രദ്ധ മതിയാവും ഇതിന്. കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് പ്രത്യേകം നടത്തിയ പരിപാടി ഓർക്കുക. അതുപോലെ തന്നെ. എന്തു പറയുന്നു? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:46, 19 സെപ്റ്റംബർ 2014 (UTC)[മറുപടി]

float വളരെ ഇന്നവേറ്റീവ് ആയ ഒരു സജഷൻ ആണിത്. രാഷ്ട്രീയ കക്ഷികളുൾപ്പെടെയുള്ള സംഘടനകൾക്ക് അറിവിന്റെ രാഷ്ട്രീയം വിശദീകരിച്ചു കൊടുക്കുന്നത് ദൂരവ്യാപകമായ ഗുണഫലങ്ങൾ ഉണ്ടാക്കും.കഴിയുമെങ്കിൽ മേഖലാതലത്തിനു മുകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ (അതായത് ലീഡേഴ്സിനെ) തന്നെ വിളിക്കുക. തിരുവനന്തപുരത്തു വച്ച് ഈയടുത്ത് യുവജനക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ യുവ രാഷ്ട്രീയനേതാക്കൾക്കായി "സകർമ്മ" എന്നൊരു ക്യാമ്പ് നടന്നിരുന്നു. സംസ്ഥാനത്തിന്റെ പലസ്ഥലത്തു നിന്നുള്ള എല്ലാ കക്ഷികളിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു. ഏതാണ്ട് 270 പേർ ഉണ്ടായിരുന്നു. അത്യാവശ്യം നല്ല ക്യാമ്പായിരുന്നു. അവരുടെ പേരും അഡ്രസ്സും തപ്പിപ്പിടിച്ച് വ്യക്തിപരമായി ക്ഷണിക്കുന്നതും നന്നായിരിക്കും.ഒരു ഓറിയന്റേഷൻ കഴിഞ്ഞിരിക്കുന്ന ആൾക്കാരായതു കൊണ്ടു തന്നെ, അതിൽ നിന്ന് 10 പേരെങ്കിലും വന്നാൽ അതൊരു വൻ സംഭവമാകും. - അരുൺ രവി (സംവാദം) 20:07, 19 സെപ്റ്റംബർ 2014 (UTC)[മറുപടി]

മറ്റു പരിപാടികൾ

സംഗമോത്സവത്തിനു മുൻപ് നടത്തേണ്ട പരിപാടികൾ

  1. ഫൈൻ ആർട്സ് കോളേജ്, അമച്വർ ചിത്രകാരന്മാർ എന്നിവരോട് ചേർന്ന് വിക്കി ഗ്രാഫിറ്റികൾ സൃഷ്ടിക്കുന്നത് നല്ലതാണ്. കൊച്ചി ബിയന്നാലെ സമയത്ത് ഫോർട്ട് കൊച്ചി സുന്ദരിയായതു പോലെ വിക്കി സംഗമോത്സവം തൃശൂരിന്റെ ചന്തം കൂട്ടട്ടെ. അരുൺ രവി (സംവാദം) 19:16, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  2. തിരഞ്ഞെടുക്കുന്ന പ്രീപ്രൈമറി കുഞ്ഞുങ്ങളുമായി ചേർന്ന് അവരുടെ വീടുകളിൽ വിക്കിച്ചെടികൾ (പ്ലാവ്, പേര, മാവ് അങ്ങിനെയൊക്കെ) നട്ടു പിടിപ്പിക്കുന്ന പ്രവർത്തനം.അരുൺ രവി (സംവാദം) 20:36, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  3. വിക്കി പോസ്റ്റ് കാർഡുകൾ ഡിസൈൻ ചെയ്ത് പുറത്തിറക്കുക. ഇവ വിക്കി സംഗമോത്സവ വേദിയിൽ വിൽക്കുകയും സമ്മാനങ്ങൾ ആയി നൽകുകയും ചെയ്യാം.അരുൺ രവി (സംവാദം) 20:36, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  4. വിക്കി സംഗമോത്സവ ദിവസങ്ങളിലെ ഭക്ഷണത്തിനായുള്ള അരി, പലചരക്കു സാധനങ്ങൾ എന്നിവ - വിക്കി റൈസ് ബക്കറ്റ് ചലഞ്ച് എന്ന രീതിയിൽ കളക്ട് ചെയ്യുക.അരുൺ രവി (സംവാദം) 20:36, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  5. ഭിന്നശേഷിയെ പറ്റിയുള്ള വിക്കിപീഡിയ കണ്ടന്റ് വർദ്ധിപ്പിക്കുക.ഇതിനായി ഭിന്നശേഷി എന്ന ഒരു ലേഖനം തുടങ്ങിയിട്ടുണ്ട്. ഈ വർഗ്ഗത്തിൽ കൂടുതൽ ലേഖനങ്ങൾ ഉണ്ടാവേണ്ടതുണ്ട്അരുൺ രവി (സംവാദം) 20:36, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  6. വിവിധ ആക്സസ് ഫോർമാറ്റുകളിൽ വിക്കിപീഡിയ കണ്ടന്റ് വിപുലീകരിക്കുന്നതിനു തുടക്കമിടുക ഉദാ: വിക്കി ശേഖരം മുഴുവൻ ബ്രെയിലിൽ ലഭ്യമാക്കുക / ഓഡിയോ ലൈബ്രറി പബ്ലിഷ് ചെയ്യുക - അങ്ങിനെയെന്തെങ്കിലും? ഇത് ഈ സംഗമോത്സവത്തിൽ വച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാം. അടുത്ത സംഗമോത്സവത്തോടനുബന്ധിച്ച് ഇത് പുറത്തിറക്കുകയുമാവാം.അരുൺ രവി (സംവാദം) 20:36, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  7. ഒരു ഭിന്നശേഷി പോർട്ടലിന് തുടക്കമിടുക. "ശേഷീവിക്കി" - അഥവാ Ability Wiki എന്ന രൂപത്തിലാവാം ഇത്. ദേശീയ ഡിസബിലിറ്റി പോർട്ടലായ punarbhava.in നമുക്ക് മാതൃകയാക്കാവുന്നതാണ്.അരുൺ രവി (സംവാദം) 20:36, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  8. ഭിന്നശേഷിയുള്ളവരെ വിക്കി ഉപഭോക്താക്കളും വിക്കി ഉപയോക്താക്കളുമാക്കുക
ഇതിൽ പ്രായോഗികമായ ഒരു ശ്രമം- തൃശൂരിലെ ഏതെങ്കിലും ഒരു ആശുപത്രി(കൾ) വിക്കിവൽക്കരിക്കുക എന്നതാണ്. രോഗികളും ബൈസ്റ്റാന്റേഴ്സും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ വിക്കിപീഡിയയുടെ സഹായത്തോടെ മെച്ചപ്പെടുത്താനോ അല്ലെങ്കിൽ ആ ആശുപത്രിയുടെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിവരങ്ങൾ / പ്രോസസുകൾ വിക്കിപീഡിയയിലേക്ക് അപ്ഡേറ്റ് ചെയ്യാനോ അങ്ങിനെയെന്തെങ്കിലും പരിപാടി ആലോചിച്ചാലോ?അരുൺ രവി (സംവാദം) 20:36, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  1. ഈ ആഴ്ച്ച (സെപത് 20,21) തീയതികളിൽ നടക്കുന്ന മോസില മീറ്റിൽ വിക്കിപീഡീയ പരിചയപ്പെടുത്തൽ ഉണ്ടാവും. ഞാനുണ്ട്. മനോജ് കെ യും ഉണ്ടാവുമായിരിക്കും. കുറച്ച് കൈപുസ്തക വിതരണം നടക്കും . കൂട്ടത്തിൽ വാമൊഴിയായി തൃശൂരിനെ കൂറീച്ച് അറിയിക്കും

--Fuadaj (സംവാദം) 17:08, 17 സെപ്റ്റംബർ 2014 (UTC)--Fuadaj (സംവാദം) 17:08, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]

സംഗമോത്സവ ദിനങ്ങളിൽ നടത്തേണ്ട പരിപാടികൾ

1. തൃശ്ശൂരായതു കൊണ്ട്, ആദ്യ ദിവസം രാത്രിയിൽ ഒരു നാടകം പ്രതീക്ഷിക്കാമോ? കഥാപ്രസംഗം എങ്കിലും.

2. സ്ഥല സൗകര്യമനുസരിച്ച് അഭി, അനിമേഷ് പോലുള്ളവരുടെ ചിത്രപ്രദർശനം ഉൾപ്പെടുത്തിയാൽ നന്ന്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:43, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ഗഡികളോട് ഒന്നന്വേഷിച്ചു നോക്കാം. നാടകം സംഘടിപ്പിക്കാവുന്നതേയുള്ളൂ. അരുൺ രവി (സംവാദം) 13:56, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
float--സുഗീഷ് (സംവാദം) 14:01, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
സ്കൂൾ ഓഫ് ഡ്രാമയെക്കൂടാതെ രംഗചേതന (ഗണേശൻ മാഷ്), വയലാ ഫൗണ്ടേഷൻ ഇവരെയൊക്കെ നാടകത്തിനായി ബന്ധപ്പെടാനുള്ള ഓപ്ഷനുണ്ട്. കൂടെ പാക്കനാരുടെ മുളപാടും രാവ് പോലെയുള്ള പരിപാടികളോ കരിന്തലക്കൂട്ടത്തിന്റെ നാടൻപാട്ട്, വിബ്ജിയോർ, നവചിത്ര ഫിലിം സൊസൈറ്റി എന്നിവരുമായി സഹകരിച്ച് ഫിലിം/ഡോക്യു സ്ക്രീനിങ്ങ് ഒക്കെ വൈകുന്നേരങ്ങളെ ഉഷാറാക്കാൻ ആലോചിയ്ക്കാം. സുഹൃത്തായ മനുബാലകൃഷ്ണനുണ്ട് അവന്റെ ചെണ്ടയിലെ ഒരു പെരുക്കം എനിക്കെന്തായാലും ഉറപ്പ് തരാനാകും. തായമ്പകയെക്കുറിച്ചും വാദ്യകലകളെക്കുറിച്ചുമൊരു ആമുഖവും. :). (പലതും ആഗ്രഹങ്ങളാണ്.:) --മനോജ്‌ .കെ (സംവാദം) 14:46, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
float മനോജ്. പിന്നെ,സ്കൂൾ ഓഫ് ഡ്രാമ അലുംനി അസോസിയേഷന്റെ ("സോഡ" എന്ന് ചുരുക്കെഴുത്ത്) പ്രൊഡക്ഷൻ ഡിസംബർ 20-21 ദിവസങ്ങളിലൊന്നിൽ നടത്താവുന്നതാണെന്ന് അതിന്റെ ചുമതലക്കാർ പറഞ്ഞിട്ടുണ്ട്. സിംഗപ്പൂർ നാടകകൃത്തായ കുവോ പാവോ കുൻ (en:Kuo Pao Kun) ന്റെ "കുഴിവെട്ടുന്നവർ" എന്ന ഒരു നാടകം അവർ ഇപ്പോൾ ചെയ്യുന്നുണ്ട്. അതു തന്നെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രൊഡക്ഷനോ ചെയ്യാമെന്നാണ് അവർ അറിയിച്ചത്. കോസ്റ്റ് ഡീറ്റെയിൽസും ബ്രോഷറും ഉടനെ അയച്ചു തരാമെന്നു പറഞ്ഞിട്ടുണ്ട്. ഇതല്ലാതെ സ്കൂൾ ഓഫ് ഡ്രാമയിലെ ഇപ്പോഴത്തെ ബാച്ചിന്റെ പ്രൊഡക്ഷൻ വേണമെങ്കിലും അറേഞ്ച് ചെയ്യാം. രംഗചേതന, വെഞ്ഞാറമൂട്ടിലേതാണോ? അരുൺ രവി (സംവാദം) 16:46, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഞാൻ പറഞ്ഞ രംഗചേതന , കരിന്തലക്കൂട്ടം, വിബ്ജിയോർ, നവചിത്ര, ഇതുകൂടാതെ കണക്റ്റ് ചെയ്യാവുന്ന ഒരുപാട് ഗ്രൂപ്പുകളുണ്ട്. വഴിയെ എഴുതാം. --മനോജ്‌ .കെ (സംവാദം) 17:12, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
അരുൺ രവി, വെഞ്ഞാറമൂടുള്ളത് സംഘചേതനയും സൗപർണ്ണികയുമാണ്.--സുഗീഷ് (സംവാദം) 18:31, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
ശരിയാണ് സുഗീഷ്. രംഗപ്രഭാത് ആണ് ഞാൻ ഉദ്ദേശിച്ചത്. അതും സംഘചേതനയും കൂടിച്ചേർന്ന് ഒന്നായിപ്പോയി :) രംഗപ്രഭാത് - നല്ല ഓപ്ഷൻ ആണ്. കുട്ടികളുടെ നാടകസംഘം ആണ്. പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഒന്നാണ്. പക്ഷേ, അവർ തൃശൂർ വരെ എത്താനുള്ള യാത്രാക്കൂലി നല്ലൊരു തുകയാവും. തൃശൂർ കേന്ദ്രമാക്കിയ ഒരു സംഘമാണെങ്കിൽ ആ തുക ലാഭിക്കാം. അരുൺ രവി (സംവാദം) 19:16, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

3. വിവിധ പ്രസ്ഥാനങ്ങളുടെ സ്റ്റാളുകൾ ഉണ്ടാവുന്നത് നല്ലതല്ലേ .. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾക്ക് മുൻഗണന..സീക്ക് പോലുള്ളവ..

4. വിക്കി മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഒരു സെഷൻ.. തുടർപ്രവർത്തനവുമായി ബന്ധപ്പെട്ട് വേണം --[ഉപയോക്താവ്:Tonynirappathu|Tonynirappathu]] (സംവാദം) 17:28, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

float. പുസ്തകസ്റ്റാളുകൾ നിർബന്ധമായും വേണം. പിന്നെ പരിഷത്തിന്റെ ഐ ആർ ടി സി മുണ്ടൂരല്ലേ? അവരെ ക്ഷണിക്കുന്നത് നന്നായിരിക്കും. ജൈവ കാർഷികോല്പന്നങ്ങളുടെ സ്റ്റാളുകളും അയൽക്കൂട്ടങ്ങളുടെ സ്റ്റാളുകളും, കാർഷിക സർവ്വകലാശാല - ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മറ്റ് ബയോ-ഗ്രൂപ്പുകളുടെ സ്റ്റാളുകൾ എന്നിവയൊക്കെ നല്ലതാ. അരുൺ രവി (സംവാദം) 19:36, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

5.പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും നല്ല ഒരാശയമാണ് അരുൺ രവി (സംവാദം) 19:36, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

പരിഷത്തിനെ തീർച്ചയായും ക്ഷണിയ്ക്കേണ്ടതുണ്ട്. കൂടാതെ കൂട് മാസിക, കേരളീയം തുടങ്ങിയ പരിസ്ഥിതി മാസികകൾ, ആൾട്ടർമീഡിയ തുടങ്ങിയവ തൃശ്ശൂരിൽ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. വളരെയധികം ഉള്ളടക്കം അവർ ജെനറേറ്റ് ചെയ്യുന്നുണ്ട്.ഇതൊക്കെ വിക്കിയിലേക്ക് ഉപയോഗിക്കാവുന്ന ലൈസൻസിലേക്ക് മാറ്റാൻ ഇതിന്റെ കൂടെ കഴിഞ്ഞേക്കും. --മനോജ്‌ .കെ (സംവാദം) 20:08, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]


6. ആരും അധിക്കം കൈ വെക്കാത്ത വിഷയം ആണ് പാലിയെന്റോളോജി കുടുതൽ പേർ വിക്കിയിൽ ഈ ഭാഗത്തേക്ക് വരാൻ വേണ്ട പ്രജോധനം നൽക്കാൻ താഴെ പറയുന്ന സ്റ്റാൾ , ചിത്രങ്ങൾ, മത്സരം , സെഷൻ എന്നിവ നല്ലതാണ് ,

സെഷൻ
1. എങ്ങനെ ഇതുമായി ബന്ധപെട്ട ലേഖനങ്ങൾ നിങ്ങൾക്കും എഴുതാം .
2. ഇപ്പോൾ മലയാളം വിക്കിയിൽ ഇതുമായി ബന്ധപെട്ട മേഘലയുടെ അവസ്ഥ. - എന്നിവയൊക്കെ കുറിച്ച് ഓക്കേ സംവാദം ആവാം

a. പാലിയോ / ദിനോസർ തീം ആക്കി വര, കാർട്ടൂൺ, പോസ്റെരുക്കൾ എല്ലാം ചേർന്ന ഒരു സ്റ്റാൾ . അടിസ്ഥാന കാര്യങ്ങൾ/ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു സ്റ്റാൾ.
b. ചെറിയ ദിനോസർ മാതൃകകളുടെ പ്രദർശനം (അടിസ്ഥാന വിവരങ്ങൾ സഹിതം).
c. കുട്ടികൾക്കു് കളിമണ്ണുകൊണ്ടു് മോഡലിങ്ങ് മത്സരം .
d. കുട്ടികൾക്ക് ഉള്ള സമയത്തിൽ പരിജയപെടാം ദിനോസറിനെ , എന്താണ് ദിനോസറുകൾ/ അവയ്ക്ക് എന്ത് സംഭവിച്ചു എന്നി വിവരങ്ങൾ അടങ്ങിയ ഒരു ചെറു സെഷൻ / ചോദ്യോത്തരങ്ങളും. (മുതിർന്നവർക്കും തികച്ചും കൗതുകം ആയിരിക്കും)

അഭിപ്രായങ്ങൾ അറിയിക്കുക്ക , വിഷയത്തിൽ താല്പര്യം ഉള്ളവർ അറിയിക്കുക്ക - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:23, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]

പാലിയെന്റോളജി എന്നത് നല്ലൊരു വിഭാഗമാണ്. നമുക്ക് കിട്ടുന്ന സ്ഥലപരിമിതിയ്ക്കനുസരിച്ച് (സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല.) കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

a. മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങളിൽ നിന്ന് ദിനോസറുകളേക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പ്രദർശനം നന്നായിരിക്കും. ആ പ്രദർശനത്തോടെ തുടങ്ങി കേരളത്തിലെ ശലഭങ്ങൾ, തുമ്പികൾ, പശ്ചിമഘട്ടത്തിലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യ-ജന്തുജാലങ്ങളേക്കുറിച്ച്, മാടായിയിലെ ജൈവവൈവിദ്ധ്യം, തൃശ്ശൂരിലെ കോൾപാടങ്ങളിലെ ദേശാടനപക്ഷികൾ, കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ തുടങ്ങി എല്ലാം ചേർത്തൊരു പ്രദർശനം..

കുട്ടികൾക്കായുള്ള സെഷൻ നമുക്ക് വിദ്യാർത്ഥി സംഗമത്തോടെ നടത്താം. പക്ഷേ, മോഡലിങ് മത്സരം എളുപ്പമാകാൻ വഴിയില്ല.
ദിനോസറിനെ പരിചയപ്പെടുത്തുന്ന സെഷൻ തീർച്ചയായും വേണം.--സുഗീഷ് (സംവാദം) 10:58, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനത്തിന് രാമേട്ടനെ (വയനാട്) കിട്ടുമോന്ന് നോക്കട്ടേ?? Sreejithkoiloth (സംവാദം) 05:55, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

തുടർ പ്രവർത്തനങ്ങൾ

  1. വിക്കി സംഗമോത്സവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം, സംഗമോത്സവത്തിൽ പങ്കെടുത്തവർക്ക് കൈപ്പടയിൽ എഴുതിയ പോസ്റ്റ് കാർഡ് അയക്കുക. ഇതുണ്ടാക്കുന്ന ഉന്മേഷം അസ്സലായിരിക്കും. ഓൺലൈൻ ആയി ലഭിക്കുന്ന താരകത്തേക്കാൾ വലിയ ഒരു മോട്ടിവേഷൻ ഈ പ്രവർത്തനത്തിനുണ്ടാക്കാൻ കഴിയും അരുൺ രവി (സംവാദം) 20:45, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  2. വിക്കി സംഗമോത്സവത്തിനു തുടങ്ങി വയ്ക്കുന്ന ഭിന്നശേഷി പോർട്ടൽ വിപുലീകരിക്കുക അരുൺ രവി (സംവാദം) 20:45, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  3. വിവിധ ആക്സസ് ഫോർമാറ്റുകളിൽ വിക്കികണ്ടന്റ് ലഭ്യമാക്കാനുള്ള പദ്ധതികൾ തുടരുക.അരുൺ രവി (സംവാദം) 20:45, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  4. വിക്കി സംഗമോത്സവത്തിൽ ഉരുത്തിരിഞ്ഞു വരുന്ന പ്രധാന സാമൂഹ്യ വിഷയങ്ങളിൽ കൂടിയിരിപ്പുകൾ നടത്തുക. ഇത് വ്യത്യസ്ഥ ക്ലസ്റ്ററുകളായി നടത്താവുന്നതാണ്.അരുൺ രവി (സംവാദം) 20:45, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
  5. എവിടെയെങ്കിലും ഒരു കാവ് വെച്ചു പിടിപ്പിക്കാൻ കഴിയുമോ? അടുത്തുള്ള വിക്കന്മാർ അതിനെ നോക്കി അടുത്ത വിക്കി സംഗമങ്ങളിൽ വാർഷിക സന്ദർശനവും വലുതാക്കലും മറ്റും നടത്താം, ഏതെങ്കിലും മൊട്ടക്കുന്നിലൊരു ചെറിയ ചോലവനമെങ്കിലും ഉണ്ടാക്കാനായാൽ നന്നായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:24, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]

പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം (തിരുത്തൽ യത്നം)

2014 വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് കവാടം:ജീവശാസ്ത്രം നു കീഴിൽ ഒരു തിരുത്തൽ യത്നം സംഘടിപ്പിക്കുന്നു. പശ്ചിമഘട്ടത്തിന്റെ പ്രത്യേകിച്ചും കേരളത്തിന്റെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതിയും നിലവിലുള്ള ലേഖനങ്ങൾ ഉള്ളടക്കവും ചിത്രങ്ങളും ചേർത്ത് സമ്പുഷ്ടമാക്കുകയുമാണ് ലക്ഷ്യം. ജീവികളെ ഇഷ്ടപ്പെടുന്ന ജൈവവൈവിധ്യത്തിൽ ആകാംക്ഷയുള്ള ആർക്കും ഇതിന്റെ ഭാഗമാകാവുന്നതാണ്. ഇംഗ്ലീഷിൽ നിന്ന് തർജ്ജിമ ചെയ്യാൻ സാധിക്കുന്നവർക്ക് ഇംഗ്ലീഷ് വിക്കിപേജുകൾ പരിഭാഷ ചെയ്തും സഹായിക്കാവുന്നതാണ്. പശ്ചിമഘട്ടസംരക്ഷണത്തെക്കുറിച്ച് സജീവമായ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പശ്ചിമഘട്ട ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പരമാവധി വിവരശേഖരണവും അതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലേയ്ക്കെത്തണമെന്നതുമാണ് ഇതിലൂടെ ഉദ്ദ്യേശിക്കുന്നത്. പദ്ധതിതാൾ തുടങ്ങി വയ്ക്കുന്നു. എങ്ങനെ എന്ന് തുടങ്ങണമെന്നത് ചർച്ച ചെയ്യേണ്ടതുണ്ട്. --മനോജ്‌ .കെ (സംവാദം) 19:18, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

തിരുത്തൽ യത്ന കേരള പിറവി മുതൽ സംഗമോൽസവം വരെ. ജൈവ വൈവിധ്യത്തെ കേന്ദ്രീകരിച്ചായിക്കൊട്ടെ എന്നാൽ exclusive ആയിട്ട് അത് വേണം എന്നില്ലലോ. --Fuadaj (സംവാദം) 17:03, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]

വിക്കി യാത്ര

തൃശൂർ കോൾ നിലങ്ങളിലേക്കോ വിലങ്ങൻ കുന്നിലേക്കോ വിക്കി യാത്ര വേണ്ടേ?അരുൺ രവി (സംവാദം) 19:26, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]

വിലങ്ങൻ കുന്നിൽ കാര്യമായി ഒന്നുമില്ല. കോൾ നിലങ്ങളിലേക്ക് താല്പര്യമെങ്കിൽ ആലോചിക്കാവുന്നതാണ്. ദേശാടനപക്ഷികളുടെ സീസൺ തുടങ്ങുന്നേയുള്ളൂ. ഡിസംബർ ആകുമ്പോഴേക്കും ഉഷാറാകും. 2012ൽ വനയാത്ര, 2013ൽ ജലയാത്ര, 2014ൽ കൃഷിയാത്രയാണ് ആലോചിക്കുന്നത്. വെറ്റ്നറി കോളേജിലെ ഫ്രാൻസിസ് സേവ്യർ സർ, വിക്കിയുമായി സഹകരിക്കുന്ന ഉത്സാഹിയായ ഒരു വ്യക്തിയാണ്. കൃഷിയുമായി ബന്ധപ്പെട്ട നിരവധി ഓൺലൈൻ കൂട്ടായ്മകളിൾ സജീവ സാന്നിദ്ധ്യവുമാണ്. വെള്ളാനിക്കര കാർഷിക സർവ്വകലാശാല, വെറ്റ്നറി കോളേജ്, കാറ്റിൽ ബ്രീഡിങ്ങ് ഫാം, പീച്ചി വനഗവേഷണ കേന്ദ്രം, പീച്ചി ഡാം, പുത്തൂർ വരാൻ പോകുന്ന മൃഗശാലയുടെ സൈറ്റ്, പട്ടത്തിപ്പാറ തുടങ്ങി, ഒരു സർക്കിളിൽ ആവശ്യത്തിനുള്ളതുണ്ട്. സംഗമോത്സവത്തിന്റെ മൂന്നാമത്തെ ദിവസം ഇങ്ങനെ ഒരു പരിപാടിയ്ക്കായി മാറ്റി വയ്ക്കണമെന്നാണ് അഭിപ്രായം. --മനോജ്‌ .കെ (സംവാദം) 20:01, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]
മനോജെ, നമുക്കിത് 23-ൽ നടത്തിയാൽ മതിയോ? താത്പര്യമുള്ളവർ മാത്രം.--സുഗീഷ് (സംവാദം) 10:44, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
തീയതികൾ തീരുമാനം ആവാത്ത സ്ഥിതിക്ക് , എന്ന് പരിപാടി തീരുന്നുവോ പിറ്റേന്ന് യാത്ര ആവാം - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:32, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഇത് ഒന്നും തീരുമാനമാകുന്ന ലക്ഷണമില്ല. --സുഗീഷ് (സംവാദം) 13:01, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]

യാത്ര കോൾനിലങ്ങ്ലിലേക്കാനെങ്കിൽ വിലങ്ങൻങ്കുന്ന്ക്ടെയാവുന്നതുകൊണ്ട് സമയനഷ്ടം ഉണ്ടാവുകയുമില്ല. മലയും കടലും നഗരവുംകാണാമല്ലൊ സതീശൻ.വിഎൻ (സംവാദം) 60 ആനകളെ ഒരുമിച്ച് കാണൻ പുന്നത്തൂർകോട്ടയ്യാവാം സതീശൻ.വിഎൻ (സംവാദം) 02:31, 19 സെപ്റ്റംബർ 2014 (UTC)[മറുപടി]

കുറച്ച് വൈകിയാണെങ്കിലും കാര്യങ്ങൾ ഇപ്പോഴാണ് അറിഞ്ഞത്. എന്റെ അഭിപ്രായത്തിൽ കോൾ നിലങ്ങളിലേക്ക് യാത്ര ആണെങ്കിൽ മനൊക്കൊടി - പുള്ള് യാത്ര ആയാലൊ ഒരു പാട് പക്ഷികളും നല്ല അന്തരീക്ഷവുമാണ്. ----jigesh (സംവാദം) 05:36, 19 സെപ്റ്റംബർ 2014 (UTC)[മറുപടി]

കോൾ നിലങ്ങൾ അകലെനിന്നു കാണാൻ ഭംഗിയാണെങ്കിലും കാഴ്ച്ചയുടേയും പഠനത്തിന്റേയും വിനോദത്തിന്റേയും വൈവിദ്ധ്യങ്ങൾക്കു് അവ തീർത്തും പോരെന്നാണു് സ്വന്തമായി കോൾ നിലങ്ങളും വെള്ളച്ചാട്ടവും കാടുകളും കുന്നുകളുമുള്ള എന്റെ അഭിപ്രായം. അതിനേക്കാളൊക്കെ രസകരമായ ഒരു വിക്കിജീവയാത്രയ്ക്കായി പീച്ചി അണക്കെട്ടു്, കുതിരാനിലെ/പീച്ചിയിലെ വനഗവേഷണകേന്ദ്രം, കാർഷികസർവ്വകലാശാലയുടെ ഗവേഷണ-കൃഷിത്തോട്ടങ്ങൾ, അനേകം നഴ്സറികൾ, തൃശ്ശൂർ മൃഗശാല തുടങ്ങിയവ വിട്ടുതരാൻ ഞാൻ തയ്യാറാണു്. - വിശ്വപ്രഭViswaPrabhaസംവാദം 05:57, 30 സെപ്റ്റംബർ 2014 (UTC) [മറുപടി]

കെ എഫ് ആർ ഐ

പീച്ചിയിലും പാലപ്പിള്ളിയിലും കെ എഫ് ആർ ഐ യുമായി ബന്ധപ്പെടുത്തി എന്തു ചെയ്യാൻ സാധിക്കും എന്ന് ആലോചിക്കാം. കെ എഫ് ആർ ഐ വിദ്യാർത്ഥികളെ/അദ്ധ്യാപകരെ അവിടുത്തെ ലൈബ്രറി, മ്യൂസിയം എന്നിവ പ്രയോജനപ്പെടുത്തി ജൈവവൈവിധ്യലേഖനരചനാ മത്സരം, എന്നിവ ആലോചിക്കാവുന്നതാണ്.
പിന്നെ ശാസ്ത്രവിഷയങ്ങളിൽ മലയാളം വിക്കി തിരയുന്നവർ അധികമുണ്ടാകുമോ? അതിൽ സംഭാവനചെയ്യാൻ ലോകത്തിനന്റെ പലഭാഗത്തും ആൾക്കാർ ഉണ്ട് താനും കേരള പഠനം (കേരളത്തിലെ സസ്യ/ജന്തു/പരിസ്ഥിതി/ഭൂപ്രത്യേകത/ വിള-വിത്ത്പാരമ്പര്യം/കേരളത്തിന്റെ തനത് ജീവിവർഗ്ഗങ്ങൾ/ കേരളത്തിലെ ജൈവവ്യവസ്ഥകൾ എല്ലാം ഉൾപ്പടെ ) ആവണം ഊന്നൽ എന്ന് അഭിപ്രായപ്പെടുന്നു--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 14:11, 21 സെപ്റ്റംബർ 2014 (UTC)[മറുപടി]
വളരെ നല്ല നിർദ്ദേശമാണ് ദിനേഷ് മാഷ് മുന്നോട്ട് വച്ചത്.ഈ പദ്ധതി നടന്നാൽ വളരെ ഉപകാരപ്പെടുന്നതുമാണ്.— ഈ തിരുത്തൽ നടത്തിയത് 1.39.62.199 (സംവാദംസംഭാവനകൾ) 16:46, സെപ്റ്റംബർ 23, 2014 (UTC)

ഹാക്കത്തോൺ

ഈ പരിപാടിയിൽ 20-25 പേർ മതിയെന്നാണഭിപ്രായം. രണ്ടു ദിവസത്തേക്ക് പകൽ മാത്രമാണെങ്കിൽ 4 സെഷൻസ് ആയും രാത്രിയിൽ ഉണ്ടെങ്കിൽ അഞ്ചോ ആറോ സെഷൻസ് ആയും നമുക്ക് ചർച്ച നടത്താം. ഓരോ സെഷനിലേയും സബ്ജക്റ്റ് മുങ്കൂട്ടി തീരുമാനിച്ച് അത് കൈകാര്യം ചെയ്യാൻ ഒന്നോ രണ്ടോ എക്സ്പേർട്ടിനെ കണ്ടെത്തുകയും അവരുടെ പ്രാധിനിത്യം ഉറപ്പിക്കുകയും ചെയ്യണം. മുങ്കൂട്ടി വിഷയങ്ങൾ പറഞ്ഞാൽ വരുന്നവർക്കും അല്പം തയ്യാറെടുപ്പ് നടത്താവുന്നതാണ്. സജൽ വേണ്ടതു ചെയ്യുമെന്നു കരുതുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം)

സ്റ്റാറ്റസ്

കാര്യങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്നൊന്നു ചുരുക്കി വിശദീകരിക്കാമോ? വേദിയും തീയ്യതിയും മാത്രമേ തീരുമാനിച്ചതായി കാണുന്നുള്ളൂ. ബാക്കിയുള്ള കാര്യങ്ങൾ എങ്ങനെ? ഈ മാസാവസാനത്തോടെ കാര്യങ്ങൾക്കൊരു വ്യക്തത വരുത്താനാവില്ലേ? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:19, 14 ഒക്ടോബർ 2014 (UTC)[മറുപടി]

തീർച്ചയായും ഒന്നുരണ്ടാഴ്ച്ചക്കുള്ളിൽ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കും. രാജേഷും കുടുംബവും കൂടി ഉഷാറോടെ രംഗത്തുവരുമെന്നു പ്രതീക്ഷിക്കുന്നു. ഇപ്പോൾ അടിയതിരമായി ചെയ്യുവാനുള്ള കാര്യങ്ങൾ:

  1. കഴിഞ്ഞ വിക്കിസംഗമോത്സവത്തിന്റെ റിപ്പോർട്ട് ഇതുവരെ അയച്ചുകൊടുത്തിട്ടില്ല. ഇതാണു് ഏറ്റവും നിർണ്ണായകമായ തടസ്സം. ഏതു തരത്തിലുള്ള പ്ലാനിങ്ങും നടത്താൻ ആദ്യം ഈ റിപ്പോർട്ട് അയച്ചുകൊടുത്തേ പറ്റൂ. റിപ്പോർട്ടിന്റെ മലയാളം വേർഷൻ ഒട്ടൊക്കെ മുഴുവനായി. അതു തർജ്ജമ ചെയ്യാൻ ആളുകളെ ആവശ്യമുണ്ടു്. ദയവായി ആരെങ്കിലുമൊക്കെ മുന്നോട്ടു വരിക.
  2. ഈ ആഴ്ച്ച തന്നെ ഒരു സ്വാഗതസമിതി രൂപീകരിക്കണം. തൃശ്ശൂർജില്ലയിലെ നിവാസികളായ ഉപയോക്താക്കളും സന്നദ്ധസേവകരും മറ്റു സഹകാരികളും ഇതിനുവേണ്ടി തൃശ്ശൂർ ഒത്തുകൂടേണ്ടതുണ്ടു്. മനോജാണു് ഇക്കാര്യത്തിനു മുന്നിട്ടിറങ്ങാൻ ഏറ്റവും യോജിച്ച ആൾ. അശോകൻ ഞാറക്കൽ, ഡോ. ഫ്രാൻസിസ് സേവിയർ, സതീശൻ തുടങ്ങിയവരെ എല്ലാം എന്തായാലും പങ്കെടുപ്പിക്കേണ്ടതുണ്ടു്. ശ്രീജിത്ത് മാഷ്, ടോണി, സുജിത്ത് വക്കീൽ, കണ്ണൻ മാഷ് തുടങ്ങിയവരും എന്തായാലും ഉണ്ടാവണം. വേറെ ആരൊക്കെ തയ്യാറാണോ അവരും വേണം.അടുത്ത ശനിയാഴ്ച്ച (18-ആം തീയതി) ആയാലോ? തൃശ്ശൂർ അയ്യന്തോൾ ഉള്ള സതീശന്റെ വീട്ടിൽ തന്നെ ഇതിനു സൗകര്യമുണ്ടാവും. വിശ്വപ്രഭViswaPrabhaസംവാദം 14:52, 14 ഒക്ടോബർ 2014 (UTC)[മറുപടി]
ഇപ്രാവശ്യത്തെ സംഗമോത്സവം പരിസ്ഥിതിക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്നു മനസ്സിലാക്കുന്നു. അതുകൊണ്ട്, പങ്കെടുപ്പിക്കുന്ന വിക്കിക്കു പുറത്തുള്ളവർ എല്ലാവരും പരിസ്ഥിതിയുമായി ബന്ധപ്പെട്ടവർ തന്നെയാവട്ടെ. പരിസ്ഥിതി സംബമ്ന്ധിയായ കാര്യങ്ങൾ ഒരു തീം എന്ന പോലെ തന്നെ നമുക്കെടുക്കാം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:00, 15 ഒക്ടോബർ 2014 (UTC)[മറുപടി]