"നന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:난다 왕조
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:நந்தர்
വരി 17: വരി 17:
[[lt:Nandų dinastija]]
[[lt:Nandų dinastija]]
[[ru:Нанда]]
[[ru:Нанда]]
[[ta:நந்தர்]]

20:35, 6 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ക്രി.മു. 5-ആം നൂറ്റാണ്ടിലും 4-ആം നൂറ്റാണ്ടിലും മഗധ സാമ്രാജ്യം ഭരിച്ചിരുന്ന രാജവംശമാണ്‌ നന്ദ രാജവംശം. ഈ രാജവംശം സ്ഥാപിച്ചത് ശിശുനാഗ രാജവംശത്തിലെ രാജാവായ മഹാനന്ദന്‍ എന്ന രാ‍ജാവിന്റെ ഒരു അവിഹിതപുത്രനായ മഹാപത്മനന്ദന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. മഹാപത്മനന്ദന്‍ 88-ആം വയസ്സില്‍ മരിച്ചു. 100 വര്‍ഷം നീണ്ടുനിന്ന ഈ രാജവംശത്തിന്റെ സിംഹഭാഗവും ഭരിച്ചത് മഹാപത്മനന്ദന്‍ ആണ്. സാമ്രാജ്യത്തിന്റെ വിസ്തൃതിയുടെ പാരമ്യത്തില്‍ നന്ദ സാമ്രാജ്യം ബിഹാര്‍ മുതല്‍ കിഴക്ക് ബംഗാള്‍ വരെയും പടിഞ്ഞാറ് കിഴക്കന്‍ പഞ്ചാബ് വരെയും വ്യാപിച്ചിരുന്നു. നന്ദസാമ്രാജ്യത്തെ ചന്ദ്രഗുപ്തമൗര്യന്‍ ആക്രമിച്ച് കീഴ്പ്പെടുത്തി, മൗര്യസാമ്രാജ്യം സ്ഥാപിച്ചു.

ആദ്യത്തെ നന്ദന്‍ ആയ മഹാപത്മനന്ദന്‍ ക്ഷത്രിയരുടെ അന്തകന്‍ എന്ന് അറിയപ്പെടുന്നു. അദ്ദേഹം ഇക്ഷ്വാകു രാജവംശം, പാഞ്ചാലര്‍, കാശികള്‍, ഹൈഹയര്‍, കലിംഗര്‍, അസ്മാകര്‍, കുരുക്കള്‍, മൈഥിലര്‍, സുരസേനര്‍, വിതിഹോത്രര്‍ തുടങ്ങിയവരെ പരാജയപ്പെടുത്തി. ഡെക്കാന്റെ തെക്കുവരെ അദ്ദേഹം തന്റെ രാജ്യം വ്യാപിപ്പിച്ചു. അവസാനത്തെ നന്ദന്‍ ധനനന്ദന്‍ ആയിരുന്നു. (ക്സാന്‍ഡ്രാമെസ്, അല്ലെങ്കില്‍ അഗ്ഗ്രാമ്മെസ് എന്ന് ഗ്രീക്ക്, ലാറ്റിന്‍ ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു). പ്ലൂട്ടാര്‍ക്കിന്റെ രേഖകള്‍ പ്രകാരം ധനനന്ദന്റെ ദുഷ്:ചെയ്തികള്‍ കാരണം തന്റെ പ്രജകള്‍ അദ്ദേഹത്തെ വെറുത്തതുകൊണ്ട് ചന്ദ്രഗുപ്തമൌര്യന് ധനനന്ദനെ പരാജയപ്പെടുത്താന്‍ സാധിച്ചു എന്ന് ചന്ദ്രഗുപ്തമൌര്യന്‍ അഭിപ്രായപ്പെട്ടു.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=നന്ദ_രാജവംശം&oldid=204279" എന്ന താളിൽനിന്ന് ശേഖരിച്ചത്