"ഹാരിസ് ജയരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.)No edit summary
വരി 20: വരി 20:
}}
}}


'''ഹാരിസ് ജയരാജ് ''' (ജനനം: ജനുവരി 8, 1975) പ്രസിദ്ധനായ [[തമിഴ്]] സംഗീത സംവിധായകനാണ്. തമിഴ് കൂടാതെ [[ഹിന്ദി]] സിനിമകളിലും [[തെലുഗ്]] സിനിമകളിലും ഇദ്ദേഹം സംഗീതസം‌വിധാനം നിർവ്വഹിച്ചിട്ടുണ്ട്.
'''ഹാരിസ് ജയരാജ് ''' (ജനനം: ജനുവരി 8, 1975) പ്രസിദ്ധനായ [[തമിഴ്]] സംഗീത സംവിധായകനാണ്. തമിഴ് കൂടാതെ [[ഹിന്ദി]], [[തെലുഗ്]] സിനിമകളിലും ഇദ്ദേഹം സംഗീതസം‌വിധാനം നിർവ്വഹിച്ചിട്ടുണ്ട്.


== ചെറുപ്പക്കാലം ==
== ചെറുപ്പക്കാലം ==

19:57, 5 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഹാരിസ് jayaraj
പ്രമാണം:Harris Jayaraj 2.jpg
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംതമിഴ് നാട്, ഇന്ത്യ
തൊഴിൽ(കൾ)സംഗീത സം‌വിധായകൻ

ഹാരിസ് ജയരാജ് (ജനനം: ജനുവരി 8, 1975) പ്രസിദ്ധനായ തമിഴ് സംഗീത സംവിധായകനാണ്. തമിഴ് കൂടാതെ ഹിന്ദി, തെലുഗ് സിനിമകളിലും ഇദ്ദേഹം സംഗീതസം‌വിധാനം നിർവ്വഹിച്ചിട്ടുണ്ട്.

ചെറുപ്പക്കാലം

ചെന്നെയിലെ ഒരു ക്രിസ്ത്യൻ നാടാർ കുടുമ്പത്തിൽ 1975 ജനുവരി 8-നായിരുന്നു ഹാരിസ് ജയരാജിന്റെ ജനനം.[1] തമിഴ് ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഗിത്താർ വായിച്ചിരുന്ന എസ്.എം. ജയകുമാറാണ് ഹാരിസിന്റെ പിതാവ്. ഇദ്ദേഹവും പിൽകാലത്ത് ചലച്ചിത്രസംഗീതസം‌വിധാന രംഗത്ത് കടന്ന് വന്നിരുന്നു. മലയാള ചലച്ചിത്ര സംഗീതസം‌വിധായകനായ ശ്യാമിന്റെ സഹായി ആയിരുന്നു ജയകുമാർ. തന്റെ മകനെ ഒരു പാട്ടുകാരനാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ സം‌ഗീത സം‌വിധാനത്തിലായിരുന്നു ഹാരിസിനു കമ്പം. തന്റെ ശബ്ദം നല്ലതല്ലെന്നും അതുകൊണ്ട് തനിക്ക് പാടാൻ കഴിയില്ലെന്നും ഹാരിസ് പിന്നീട് ഒരിക്കൽ പറയുകയുണ്ടായി.

കരിയർ

എ.ആർ. റഹ്മാൻ, മണി ശർമ്മ, വിദ്യാസാഗർ, കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവരുടെ കീഴിൽ കീബോർഡ് വായിച്ചുകൊണ്ടാണ് ഹാരിസ് ചലച്ചിത്രസംഗീത ലോകത്തേയ്ക്ക് കടന്ന് വന്നത്. പന്ത്രണ്ട് വർഷത്തോളം ഇദ്ദേഹം സംഗീതസം‌വിധാനസഹായി എന്ന നിലയിൽ പ്രവർത്തിച്ചു. ഇക്കാലയളവിൽ ചില ടി.വി. പരസ്യങ്ങൾക്കും ഇദ്ദേഹം സംഗീത സം‌വിധാനം ചെയ്യുകയുണ്ടായി.[2] വാണിജ്യ സിനിമകളിൽ ഇദ്ദേഹം ആദ്യമായി സംഗീത സം‌വിധാനം ചെയ്തത് മിന്നലെ എന്ന ചിത്രത്തിനുവേണ്ടിയാണ്. ഈ ചിത്രത്തിലെ പാട്ടുകൾ വൻവിജയമായിരുന്നു. വസീഗര എന്ന് തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം ഈ ചിത്രത്തിന്റെ വിജയത്തിന്റെ തന്നെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്നു. മിന്നലെ എന്ന ചിത്രം ഹിന്ദിയിൽ രഹ്നാഹെ തേരേ ദിൽ മേം എന്ന പേരിൽ ചിത്രീകരിച്ചപ്പോൾ ഈ പാട്ടുകൾ അതേപടി ഉപയോഗിക്കുകയായിരുന്നു. മിന്നലെയ്ക്ക് ശേഷം ഹാരിസ് ജയരാജ് സംഗീതം നൽകിയ 12B, മജ്നു എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും വളരെയേറെ പ്രചാരം നേടി.

സം‌വിധായകൻ ഗൗതം മേനോന്റെ ചിത്രങ്ങളിൽ സ്ഥിരമായി സംഗീതസം‌വിധാനം ചെയ്തിരുന്നത് ഹാരിസ് ആയിരുന്നു. ഈ കൂട്ടുകെട്ടിൽ പിറന്ന മിന്നലെ, കാക്ക കാക്ക, വേട്ടായാട് വിളയാട്, പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നീ സിനിമകളിലെ ഏതാണ്ട് എല്ലാ ഗാനങ്ങളും വൻ ജനപ്രീതി തന്നെ നേടി.

വ്യക്തിജീവിതം

ജോയ്സിയാണ് (സുമ എന്നാണ് ആദ്യമുണ്ടായിരുന്ന നാമം) ഹാരിസിന്റെ ഭാര്യ. ഇവർക്ക് സാമുവൽ നിക്കോളാസ് എന്നൊരു മകനും കരേൻ നികിത എന്നൊരു മകളുമുണ്ട്.

അവലംബം

  1. A special birthday for Harris, January 8, 2008
  2. Fame on a platter

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഹാരിസ്_ജയരാജ്&oldid=2038917" എന്ന താളിൽനിന്ന് ശേഖരിച്ചത്