"പി.സി. ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 33: വരി 33:
==ആദ്യകാല ജീവിതം==
==ആദ്യകാല ജീവിതം==
ഏപ്രിൽ 14, 1907 ന് ഉത്തർപ്രദേശിലെ അൽമോറയിലാണ് ജോഷി ജനിച്ചത്. പിതാവ് ഹരിനന്ദൻ ജോഷി ഒരു അദ്ധ്യാപകനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അലഹബാദ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1928 ൽ മീററ്റിൽ സ്ഥാപിച്ച തൊഴിലാളികളുടേയും കർഷകരുടേയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി ജോഷി തിരഞ്ഞെടുക്കപ്പെട്ടു.<ref name=ms>{{cite news|title=പി.സി.ജോഷി, എ പൊളിറ്റിക്കൽ ജേണി|url=https://archive.today/0JOIE|publisher=മെയിൻസ്ട്രീം വീക്കിലി|accessdate=2014-08-23|last=ബിപിൻ|first=ചന്ദ്ര}}</ref>

1929 ൽ തന്റെ 22 ആമത്തെ വയസ്സിൽ മീറത്ത് ഗൂഢാലോചനയുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ പ്രതിയായി.

==അവലംബം==
==അവലംബം==

16:18, 23 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

പി.സി.ജോഷി
പൂർണ്ണ ചന്ദ്ര ജോഷി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രഥമ ജനറൽ സെക്രട്ടറി
മുൻഗാമിഇല്ല
വ്യക്തിഗത വിവരങ്ങൾ
ജനനം
പൂർണ്ണ ചന്ദ്ര ജോഷി

(1907-04-14)ഏപ്രിൽ 14, 1907
അൽമോറ, ഉത്തർപ്രദേശ്
മരണം1980 നവംബർ 09
ഡൽഹി
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ
പങ്കാളികൽപ്പന ദത്ത
കുട്ടികൾചന്ദ് ജോഷി
സുരാജ് ജോഷി

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്നു പൂർണ്ണ ചന്ദ്ര ജോഷി എന്ന പി.സി.ജോഷി (ജനനം ഏപ്രിൽ 14, 1907- മരണം നവംബർ 9, 1980).[1] ഇന്ത്യയിൽ ആദ്യകാലത്ത് നിലനിന്നിരുന്ന സമാനചിന്താഗതിക്കാരായ ഇടതുപക്ഷ സംഘടനകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനക്കു കീഴിൽ കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചു.

മീററ്റ് ഗൂഢാലോചനാ കേസിൽപ്പെട്ട് ജയിലിലടക്കപ്പെട്ടു. ആറു വർഷത്തേക്ക് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു നാടുകടത്തപ്പെട്ടുവെങ്കിലും, പ്രായം കണക്കിലെടുത്ത് ശിക്ഷ മൂന്നു വർഷമായി ബ്രിട്ടീഷ് സർക്കാർ വെട്ടിക്കുറച്ചു. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത്, ഒളിവിലിരുന്നാണ് ജോഷി സംഘടനാപ്രവർത്തനം നടത്തിയിരുന്നത്. 1935 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ദീർഘമായ 12 വർഷം അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്നു.

അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്, ഓൾ ഇന്ത്യാ കിസാൻ സഭ, ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്നീ പ്രസ്ഥാനങ്ങൾ കെട്ടപ്പടുക്കുന്നതിലും സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. 1949 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും, രണ്ടു വർഷത്തിനുശേഷം തിരികെ പ്രവേശിച്ചു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്ന പ്രൊജക്ടിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[2] 1980 നവംബർ 9 ന് അന്തരിച്ചു.

ആദ്യകാല ജീവിതം

ഏപ്രിൽ 14, 1907 ന് ഉത്തർപ്രദേശിലെ അൽമോറയിലാണ് ജോഷി ജനിച്ചത്. പിതാവ് ഹരിനന്ദൻ ജോഷി ഒരു അദ്ധ്യാപകനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അലഹബാദ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1928 ൽ മീററ്റിൽ സ്ഥാപിച്ച തൊഴിലാളികളുടേയും കർഷകരുടേയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി ജോഷി തിരഞ്ഞെടുക്കപ്പെട്ടു.[3]

1929 ൽ തന്റെ 22 ആമത്തെ വയസ്സിൽ മീറത്ത് ഗൂഢാലോചനയുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ പ്രതിയായി.

അവലംബം

  • രാമചന്ദ്രൻ (2013). നക്ഷത്രവും ചുറ്റികയും, കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964. ISBN 938325501-3.
  • ഗാർഗി, ചക്രവർത്തി (2008). പി.സി.ജോഷി, എ ബയോഗ്രഫി. നാഷണൽ ബുക് ട്രസ്റ്റ്.
  1. "പി.സി.ജോഷി". 'ജവഹർലാൽ നെഹ്രു സർവ്വകലാശാല. Retrieved 2014-08-23.
  2. നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ പുറം 25
  3. ബിപിൻ, ചന്ദ്ര. "പി.സി.ജോഷി, എ പൊളിറ്റിക്കൽ ജേണി". മെയിൻസ്ട്രീം വീക്കിലി. Retrieved 2014-08-23.
"https://ml.wikipedia.org/w/index.php?title=പി.സി._ജോഷി&oldid=1987608" എന്ന താളിൽനിന്ന് ശേഖരിച്ചത്