"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
117.201.245.148 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1972057 നീക്കം ചെയ്യുന്നു
വരി 33: വരി 33:
==ഇതും കാണുക==
==ഇതും കാണുക==
* [[ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌]]
* [[ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌]]
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ 2012 മെയ് 4ന് മുമ്പും പിമ്പും എന്നു നെടുകെ വിഭജിച്ച് സ. ടി.പി ചന്ദ്രശേഖരൻ രക്തസാക്ഷിയായി. വർഗശത്രുക്കളെക്കാൾ അപകടകാരികളായി തീർന്ന റിവിഷനിസ്റ്റുകളുടെ ഫാസിസ്റ്റ് മുറയിലുള്ള ആക്രമണത്തിലാണ് ടി.പി ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടത്. ചരിത്രത്തിൽ ഇതിനു സമാനമായി മറ്റൊരു രക്തസാക്ഷിത്വമേയുള്ളൂ. അത് ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന റോസ ലക്‌സംബർഗിന്റേതാണ്.
വലതുപക്ഷത്തേക്ക് ചുവടുമാറിയ സ്വന്തം നേതാക്കളാൽ കൊലചെയ്യപ്പെടുകയായിരുന്നു റോസ. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റുകളുടെ തൊഴിലാളി വർഗ്ഗവിരുദ്ധമായ സമീപനങ്ങളോട് വിയോജിച്ച് ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപികരിക്കുകയും അതിനകത്തെ വിപ്ലവപക്ഷമായ സ്പാർട്ടക്കസ് ഗ്രൂപ്പിന് നേതൃത്വം നൽകുകയും ചെയ്ത റോസ ലക്‌സംബർഗിനെ നാസാക്കെഗാർഡ് എന്നു വിളിക്കപ്പെട്ട പ്രതിവിപ്ലവകാരികളുടെ ക്രിമിനൽ സംഘം 1919 ജനുവരി 15ന് വെടിവെച്ചുവീഴ്ത്തി വെള്ളമൊഴുകുന്ന കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

നിരവധി മാസങ്ങൾക്കുശേഷമാണ് റോസയുടെ ഭൗതികദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. വലതുപക്ഷവുമായുള്ള തെരുവുയുദ്ധത്തിലോ അല്ലെങ്കിൽ ജയിൽമുറിയിലോ കിടന്ന് മരിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കൊല്ലപ്പെടുന്നതിന് രണ്ടു വർഷം മുമ്പേ റോസ ലക്‌സംബർഗ് തന്റെ സുഹൃത്ത് സോൽജലീബക് നെഹ്റ്റിനെഴുതിയ കത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ടി.പി ചന്ദ്രശേഖരനും റോസയെപ്പോലെ മരണം മുൻകൂട്ടിക്കണ്ട് കൊലക്കത്തിയുടെ മുമ്പിലേക്ക് ധീരമായി നടന്നുവന്ന കമ്മ്യൂണിസ്റ്റായിരുന്നു. രക്തസാക്ഷിത്വത്തിന്റെ അമരത്വത്തിലേക്കാണ് ടി.പി ചന്ദ്രശേഖരനും സഞ്ചരിച്ചത്.
പതിനെട്ടാം വയസ്സിൽ തന്റെ ജന്മഗ്രാമമായ നെല്ലാച്ചേരിയിലെ സി.പി.ഐ.എം ബ്രാഞ്ചിന്റെ സെക്രട്ടറിയായി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ച ടി.പി ചന്ദ്രശേഖരൻ ബാലസംഘത്തിലൂടെയും എസ്.എഫ്.ഐയിലൂടെയും രാഷ്ട്രീയത്തിന്റെ ആദ്യ പാഠങ്ങൾ സ്വാംശീകരിച്ച വിപ്ലവകാരിയാണ്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സമരപരമ്പരകളുടെ വേലിയേറ്റക്കാലത്ത് അതിന്റെ നേതൃനിരയിൽ ഉറച്ചുനിന്ന് പോലീസിന്റെ ക്രൂരമർദ്ദനങ്ങൾ നെഞ്ചേറ്റുവാങ്ങിയ ഈ ചെറുപ്പക്കാരൻ തന്റെ നിലപാടുകൾ ആരുടെ മുഖത്തുനോക്കിയും ഉറപ്പിച്ചു പറയുന്ന ധീരനായിരുന്നു. അതിനാൽതന്നെ അതാതുകാലത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പാദസേവയും സ്തുതിപാടലും മൂലധനമാക്കി പാർലമെന്ററി പദവിയിലേക്ക് കാലെടുത്തുവെച്ചവരും അതിന്റെ സുഖഭോഗങ്ങൾ ജീവിതാന്ത്യംവരെ ആസ്വദിക്കാനായി നിലപാടുകളെ വഴിയിലുപേക്ഷിക്കുന്നവരുമായ ഇക്കാലത്തെ സി.പി.ഐ.എം നേതൃനിരയ്ക്ക് ചന്ദ്രശേഖരൻ അസ്വീകാര്യനായി.

ചെറുപ്പം മുതലേ താൻ സ്വാംശീകരിച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളോട് വിടപറയാൻ ഒരു ഘട്ടത്തിലും ചന്ദ്രശേഖരൻ തയ്യാറായില്ല. സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകർച്ച ഒഴിവുകഴിവായി കണ്ടെത്തി റിവിഷനിസ്റ്റ് പാതയിലേക്ക് സി.പി.ഐ.എം ചുവടുമാറ്റിയപ്പോഴും ചന്ദ്രശേഖരൻ വിപ്ലവകരമായ പ്രത്യയശാസ്ത്രമായി മാർക്‌സിസത്തെ മുറുകെ പിടിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതൽ ഇന്ത്യയിൽ ആഗോളവൽക്കരണ നയങ്ങളുടെ ഗുണഭോക്താക്കളും നടത്തിപ്പുകാരുമായി സി.പി.ഐ.എം നേതൃത്വം മാറിയപ്പോഴും ചന്ദ്രശേഖരൻ തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല. ഉൾപാർട്ടി പോരാട്ടത്തിലൂടെ സി.പി.ഐ.എമ്മിനെ ഇടത്തോട്ടു നയിക്കുക അസാധ്യമാണെന്ന് അന്തിമമായി ബോധ്യപ്പെടുന്ന 2008 ജൂലൈ വരെ ചന്ദ്രശേഖരനും സഖാക്കളും സി.പി.ഐ.എമ്മിനകത്തെ വിമതപക്ഷമായി പോരടിച്ചു. ഈ സമരത്തിന്റെ ഫലമായി പുറത്താക്കപ്പെട്ടപ്പോൾ അല്പം പോലും വലത്തോട്ടു പോകാതെ ഇടത്തോട്ടു തന്നെ സഞ്ചരിച്ചു. പുതിയൊരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒഞ്ചിയത്തു രൂപം നൽകി. റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയുടെ അമരക്കാരനായി കേരളത്തിന് പ്രതീക്ഷനൽകുന്ന കമ്മ്യൂണിസ്റ്റ് ബദലിന്റെ നായകനായി. ഇടതുപക്ഷ ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡന്റും തുടർന്ന് ജനറൽ സെക്രട്ടറിയുമായി.
2008 ജൂലൈ 24ന് റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിച്ചതു മുതൽ 2012 മെയ് നാലിന് വള്ളിക്കാട്ടെ തെരുവിൽ കണ്ണൂരിലെ സി.പി.ഐ.എം നേതാക്കൾ ആശീർവദിച്ചയച്ച ക്വട്ടേഷൻ സംഘത്തിന്റെ വടിവാളുകളാൽ 51 വെട്ടേറ്റു പിടഞ്ഞു വീഴുന്നതു വരെയുള്ള ചന്ദ്രശേഖരന്റെ രാഷ്ട്രീയ പ്രവർത്തനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ അപൂർവ്വമായ ഒരധ്യായമാണ്. ധീരതയും നിശ്ചയദാർഢ്യവും സാഹസികതയും അഗാധമായ മനുഷ്യസ്‌നേഹവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള ആഴമേറിയ ബോധ്യവുമെല്ലാം ഒത്തുചേരുന്നതാണ് അത്. സി.പി.ഐ.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിലിരിക്കുന്ന മുസോളിനിമാർക്ക് തിരിച്ചറിയാനാകാത്തത്ര ഭാരമേറിയതാണ് ആ രക്തസാക്ഷിത്വം.
2012 മെയ് നാലിനുശേഷമുള്ള നാളുകളിൽ മലയാളികളടക്കം രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന ഏതൊരാളും ചന്ദ്രശേഖരൻ എന്തായിരുന്നു എന്നു സ്വന്തം നിലയ്ക്കു തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. സി.പി.ഐ.എം നേതൃത്വത്തിലിരിക്കുന്ന ഗീബൽസുമാരുടെ നുണക്കഥകൾക്കു ചെവിക്കൊടുക്കാതെ കേരളീയർ (കേരളത്തിന് പുറത്തുള്ള ലക്ഷക്കണക്കിന് മനുഷ്യരും) ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ അർത്ഥം തിരിച്ചറിയുന്നു. മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റിന്റെ സമരങ്ങളുടെയും സഹനങ്ങളുടെയും അനുഭവപാഠങ്ങൾ അവർ വരുംതലമുറകൾക്കായി ഓർത്തുവെക്കുന്നു. ഫാസിസ്റ്റ് ഉള്ളടക്കത്തിലേക്കു വഴിമാറിപ്പോയ, ചെങ്കൊടി പിടിക്കുന്ന ഒരു ഭീകരസംഘടനയോട് അസാമാന്യമായ ചങ്കുറപ്പോടെ പോരാടി നിന്ന ഒരു മാർക്‌സിസ്റ്റിനെക്കുറിച്ചാണ് വരുംതലമുറകൾക്ക് പഠിക്കാനുള്ളത്. ഇരട്ടചങ്കുള്ള ഈ മാർക്‌സിസ്റ്റിനെക്കുറിച്ച് അമ്മമാർ കുഞ്ഞുങ്ങളോട് ചരിത്രമുള്ളിടത്തോളം കാലം പറഞ്ഞുകൊണ്ടേയിരിക്കും.

ടി.പി ചന്ദ്രശേഖരന്റെ പ്രത്യയശാസ്ത്രം

സി.പി.ഐ.എം എന്ന മാഫിയ സംഘത്തിന്റെ മുഖംമൂടി വലിച്ചുകീറിയ ടി.പി ചന്ദ്രശേഖരന്റെ അരുംകൊല കേരളത്തിന്റെ സാമൂഹ്യമനസ്സാക്ഷിയെ ഇനിയും ഏറെ നാൾ വേട്ടയാടിക്കൊണ്ടിരിക്കും. സി.പി.ഐ.എമ്മിന് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പരിവർത്തനത്തെക്കുറിച്ച് ഡോ. പ്രഭാത് പട്‌നായക്കിനെപ്പോലുള്ള ആ പാർട്ടിയുടെ തന്നെ സഹയാത്രികർ ഉയർത്തുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വേണം ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവും തുടർന്നുണ്ടായ രാഷ്ട്രീയ സംവാദങ്ങളും നിരീക്ഷിക്കേണ്ടത്.
ഇടതുപക്ഷ ഏകോപനസമിതിയുടെ മുഖപത്രമായ ‘ഇടതുപക്ഷ’ത്തിന്റെ ആദ്യലക്കത്തിൽ ‘ സോഷ്യലിസ്റ്റ് ബദലിനായി പോരാടുക’ എന്ന തലക്കെട്ടിൽ ടി.പി ചന്ദ്രശേഖരൻ എഴുതിയ ശ്രദ്ധേയമായ ഒരു ലേഖനമുണ്ട് സി.പി.ഐ.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തെ അക്കമിട്ട് നിരത്തി വിമർശിക്കുന്ന ആ ലേഖനത്തിൽ എന്തുകൊണ്ട് റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി അടക്കമുള്ള സംഘടനങ്ങൾ സി.പി.ഐ.എമ്മിനോട് വിമർശനാത്മക സമീപനം പുലർത്തുന്നു എന്നു വിശദമാക്കിയിരുന്നു. ടി.പി ചന്ദ്രശേഖരന്റെ പ്രസ്ഥാനത്തിന് സി.പി.ഐ.എമ്മുമായി പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളൊന്നുമില്ല എന്ന് വിമർശിക്കുന്ന സി.പി.ഐ.എം നേതൃത്വവും അവരുടെ പെട്ടിപ്പാട്ടുകാരായി അധ:പതിച്ചുപോയ ചില മുൻകാല നക്‌സലൈറ്റ് നേതാക്കളും ഈ ലേഖനം ഒരാവർത്തി വായിക്കണമെന്നാണ് എന്റെ അപേക്ഷ. ടി.പി ചന്ദ്രശേഖരനെ നയിച്ചിരുന്ന പ്രത്യയശാസ്ത്രം എന്തായിരുന്നു എന്നു മനസ്സിലാക്കാൻ അതു സഹായിക്കും.

‘…. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും നാടടക്കി ഭരിക്കാവുന്ന സാമ്പത്തിക അധികാരശേഷിയുള്ള ഒരു വൻകിട സ്ഥാപനമായി സി.പി.ഐ.എമ്മിനെ മാറ്റിയെടുക്കുന്നതിനുള്ള വലിയ ശ്രമങ്ങളാണുണ്ടായത്. താഴെ തട്ടിലുള്ള പാർട്ടി പ്രവർത്തകരും അണികളുമെല്ലാം ഈ കോർപ്പറേറ്റ് സംവിധാനത്തിന്റെ ആശ്രിതരും ഗുണഭോക്താക്കളുമായി മാറ്റിത്തീർക്കപ്പെട്ടു. വഴങ്ങാത്തവർ അടിമുതൽ മുടിവരെ പാർട്ടിയിൽ നിന്നും ഉന്മൂലനം ചെയ്യപ്പെട്ടു. ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ ദുരുപയോഗം വ്യാപകമായി. മാർക്‌സിസം കൈയ്യൊഴിഞ്ഞ ഒരു പാർട്ടി ലെനിനിസം കൊണ്ടുനടക്കുന്നത് ഫാസിസത്തിന് കാരണമാകുമെന്ന നിരീക്ഷണങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്ന എണ്ണമറ്റ അനുഭവങ്ങളുണ്ടായി. ഇടതുവലത് ഭേദമില്ലാത്ത നേതൃത്വചങ്ങാത്തങ്ങൾക്കു പിറകിൽ ജനവിരുദ്ധ മാഫിയാ താൽപര്യങ്ങൾ അടവെച്ചു വിരിയിക്കപ്പെട്ടു. ഇരുപക്ഷത്തുമുള്ള അഴിമതിക്കാരും പെൺവാണിഭക്കാരുമെല്ലാം ഭരണമാറ്റകാലത്ത് പരസ്പരം സഹായിച്ചും കേസുകൾ ഒതുക്കിക്കൊടുത്തും നാടിനെ വഞ്ചിച്ചതിന്റെ നാണംകെട്ട കഥകളെത്രയോ പുറത്തുവന്നു.

ജീർണ്ണതകളുടെയും നയംമാറ്റങ്ങളുടെയും ഈ ഘോഷയാത്രയോടൊപ്പം വർഗവിരുദ്ധമായ പുത്തൻ സിദ്ധാന്തങ്ങളും പാർട്ടിക്കകത്തേക്ക് ഒളിച്ചു കടത്തപ്പെട്ടതും ഇക്കാലയളവിൽ തന്നെയായിരുന്നു. പങ്കാളിത്ത ജനാധിപത്യം വർഗസമര സിദ്ധാന്തത്തിന് പകരം വെക്കാനിറങ്ങിയവരും വിദേശ ഫണ്ടിങ്ങ് ഗവേഷണങ്ങൾകൊണ്ട് പാർട്ടിയെ പുനർനിർമ്മിക്കാനൊരുങ്ങിയവരും വർഗസംഘർഷങ്ങൾക്കുമേൽ സ്വത്വസങ്കൽപ്പങ്ങളെ പ്രതിഷ്ഠിക്കാനൊരുങ്ങിയവരുമെല്ലാം പാർട്ടിയുടെയും സാംസ്‌കാരിക സംഘത്തിന്റെയും ഭരണത്തിന്റെയും നയരൂപീകരണ സംവിധാനങ്ങളുടെയും മുഖ്യസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടു. ഒരു വിപ്ലവപദ്ധതി രണ്ടു പതിറ്റാണ്ടുകൊണ്ട് സമ്പൂർണ്ണമായും അട്ടിമറിക്കപ്പെട്ടതിന്റെ ചരിത്രമാണ് കേരളത്തിലെ സി.പി.ഐ.എമ്മിന്റെ വർത്തമാനകാല ചരിത്രം’. (ഇടതുപക്ഷം ജനുവരി 2012)
ടി.പി ചന്ദ്രശേഖരൻ രേഖപ്പെടുത്തിയിട്ടുള്ള വ്യതിയാനങ്ങൾ സി.പി.ഐ.എമ്മിന്റെ ഉള്ളടക്കത്തിൽ പ്രബലമായിരിക്കുന്നുവെന്ന് അതിന്റെ നേതാക്കളും അണികളും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. പാർട്ടി അച്ചടക്കത്തിന്റെ പേരിൽ പരസ്യമായി വ്യത്യസ്തനിലപാടെടുക്കാൻ നിർബന്ധിതരാണെങ്കിലും മാനസികമായി അവർ സി.പി.ഐ.എമ്മിന്റെ നയവ്യതിയാനങ്ങളോട് വിയോജിപ്പുള്ളവരാണ്. ഫ്യൂഡൽ അധികാരഘടനക്കുമേൽ ഫാസിസ്റ്റ് മാനസികഘടന സ്വാംശീകരിച്ചുറപ്പിച്ച നേതൃനിരയ്‌ക്കൊഴികെ മറ്റെല്ലാവർക്കും കാര്യങ്ങൾ ബോധ്യമാണ്. ഈ നേതൃനിരയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഒരു ജനകീയ കലാപത്തിനു മാത്രമേ സാധിക്കുകയുള്ളൂ. കാരണം അവരുടെ മനോഘടന സംവാദങ്ങൾക്കു ചെവികൊടുക്കുന്നതോ ജനാധിപത്യപരമായ പ്രവർത്തനശൈലിയെ ആദരിക്കുന്നതോ നിയമവാഴ്ചയെ അംഗീകരിക്കുന്നതോ അല്ല.

കേരളരാഷ്ട്രീയം ചന്ദ്രശേഖരനുശേഷം

മെയ് നാലിനുശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ സംഭവിച്ചിട്ടുള്ള പരിവർത്തനങ്ങൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്. നെയ്യാറ്റിൻകരയിൽ ഒരു കൊല്ലം മുമ്പ് എൽ.ഡി.എഫിനുവേണ്ടി മത്സരിച്ചു വിജയിച്ച ആർ. ശെൽവരാജ് മുന്നണിയും പാർട്ടിയും മാറി ജനകീയ കോടതിയിൽ നിന്ന് സമ്മതം തേടി യു.ഡി.എഫിന്റെ എം.എൽ.എയായി. ഇതിനൊപ്പം ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ബി.ജെ.പിയുടെ താമരവിരിഞ്ഞു എന്ന വിസ്മയവും ദൃശ്യമായി. ചന്ദ്രശേഖരന്റെ കൊലപാതകം പ്രചാരണ വിഷയമാക്കുന്നതിൽ സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും ഉള്ള അതേ അസ്വസ്ഥത അവിടെ ബി.ജെ.പിയും പ്രകടിപ്പിച്ചു എന്നതാണ് രാഷ്ട്രീയമായ അത്ഭുതം.

യുവമോർച്ചാനേതാവ് കെ.ടി ജയകൃഷ്ണൻമാസ്റ്ററുടേതടക്കം നിരവധി കൊലപാതകങ്ങളിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് ടി.പി ചന്ദ്രശേഖരന്റെ കൊലയാളികൾ വെളിപ്പെടുത്തിയിട്ടും ബി.ജെ.പി നേതൃത്വം അഗാധമായ മൗനത്തിലാണ് എന്നത് ഇതുമായി ചേർത്തുവായിക്കേണ്ടതാണ്. ഇനി കേരളത്തിൽ സി.പി.ഐ.എമ്മുമായി ശത്രുതവേണ്ട എന്ന സമർത്ഥമായ ഒരടവുനയത്തിലേക്ക് ബി.ജെ.പി എത്തിച്ചേർന്നുവോ എന്ന് ആരെയും ചിന്തിപ്പിക്കുന്നതാണ് ഈ വിലപിടിപ്പുള്ള മൗനം.
ഇതേ സ്ഥിതി യു.ഡി.എഫിലെ മുസ്‌ലീം ലീഗടക്കമുള്ള ചില കക്ഷികൾക്കും ബാധകമാണ്. അവരും അടവുനയത്തിന്റെ ഗുണഭോക്താക്കൾ തന്നെയാണല്ലോ. ഇതിനർത്ഥം മുന്നണികളുടെ വേർതിരിവുകളെയും പാർട്ടി താൽപര്യങ്ങളെയുമൊക്കെ അപ്രസക്തമാക്കുന്ന ഒരു ഒത്തുതീർപ്പ് സാമ്പത്തികമണ്ഡലത്തിൽ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ്. റിയൽ എക്‌സ്‌റ്റേറ്റ്, ബാർഹോട്ടലുകൾ, ഇടത്തരം വ്യവസായങ്ങൾ വിവിധ മാഫിയാ പ്രവർത്തനങ്ങൾ തുടങ്ങിയ സാമ്പത്തിക പ്രവർത്തനമേഖലകളിൽ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വവും പ്രാദേശികഘടകങ്ങളും ഒത്തുതീർപ്പുണ്ടാക്കി കഴിഞ്ഞിരിക്കുന്നു. ഈ ഒത്തുതീർപ്പിന്റെ രാഷ്ട്രീയമായ പ്രയോഗമാണ് മാഫിയാരാഷ്ട്രീയത്തിന്റെ നരബലിയായിത്തീർന്ന ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തോടു പുലർത്തുന്ന മൗനം. ഇത് മലയാളിയുടെ രാഷ്ട്രീയ സദാചാരത്തിനും ധാർമ്മികതയ്ക്കും മേൽ പതിക്കുന്ന വടിവാളുകളാണ്.
വലതുപക്ഷം; തീവ്ര ഇടതുപക്ഷം

ടി.പി ചന്ദ്രശേഖരന്റെ നരബലിയെ വലതുപക്ഷത്തുനിന്നും തീവ്ര ഇടതുപക്ഷത്തു നിന്നും സമീപിക്കുന്ന വിശകലനങ്ങളും ഇതിനകം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ. വേണുവിനെപ്പോലുള്ളവർ മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രശ്‌നമായി ഈ കൊലപാതകത്തെ അവതരിപ്പിക്കുകയും ലെനിനിസ്റ്റ് പാർട്ടി സങ്കല്പത്തിന്റെ പ്രശ്‌നമാണിതെന്നു സമർത്ഥിക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥ ജനാധിപത്യം പൂത്തുലയാത്തതാണ് പ്രശ്‌നങ്ങൾക്കു കാരണം എന്നാണദ്ദേഹത്തിന്റെ വാദം. അദ്ദേഹം ആവേശപൂർവ്വം പ്രസംഗിക്കുന്ന ജനാധിപത്യം മാഫിയാസംഘങ്ങളുടെ ആയുധപ്പുരകൾക്കും കള്ളപ്പണത്തിനും മുകളിലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് എന്ന് ജനങ്ങൾക്ക് ഇതിനകം ബോധ്യമാണ്. ഈ ജനാധിപത്യമാണ് ചന്ദ്രശേഖരന്റെ കൊലയാളികൾക്ക് മറയായിത്തീർന്നിട്ടുള്ളതും.കെ. വേണു ലെനിനിസ്റ്റ് ഉള്ളടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനമായി തെറ്റിദ്ധരിച്ചിട്ടുള്ള സി.പി.ഐ.എമ്മിന്റെ വർഗ്ഗ ഉള്ളടക്കം എന്താണെന്ന് ടി.പി ചന്ദ്രശേഖരൻ മുമ്പേ രേഖപ്പെടുത്തിയതുമാണ്. സി.പി.ഐ.എം ജനാധിപത്യ വൽക്കരിക്കപ്പെടുമെന്ന പ്രത്യാശ തകർന്നതുപോലെ ആ പാർട്ടിക്ക് ഒരു ഫാസിസ്റ്റ് ഉള്ളടക്കമുണ്ട് എന്ന തിരിച്ചറിവിലേക്കും കെ. വേണുവിന് വൈകാതെ എത്തിച്ചേരേണ്ടിവരും. ലെനിനിസ്റ്റ് ഉള്ളടക്കമില്ലാത്ത ഒരു പാർട്ടിയെ മുൻനിർത്തി കെ. വേണു നടത്തുന്ന സൈദ്ധാന്തിക ആക്രമണങ്ങൾ വസ്തുനിഷ്ഠമേയല്ല.
തീവ്ര ഇടതുപക്ഷത്തെ സംബന്ധിച്ചാണെങ്കിൽ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ‘ ഭരണവർഗ്ഗ പാർട്ടികൾക്കിടയിലെ അധികാരതർക്കത്തിന്റെ ‘ പ്രശ്‌നം മാത്രമാണ്. അതിൽ വിപ്ലവരാഷ്ട്രീയത്തിന്റേതായൊന്നുമില്ല. യഥാർത്ഥ്യബോധം ഏറെ കുറഞ്ഞുപോയതിനാൽ സി.പി.ഐ.എമ്മിന്റെ പരോക്ഷ പിന്തുണക്കാരായി അധ:പതിച്ചുപോയ ഇക്കൂട്ടർക്കും വലതുപക്ഷ സൈദ്ധാന്തികർക്കുമിടയിൽ നിന്ന് ടി.പി ചന്ദ്രശേഖരന്റെ രക്തം വിളിച്ചു പറയുന്നത് ഇത്രമാത്രമാണ്. ‘

സി.പി.ഐ.എം ഉൾപ്പെടെയുള്ള പാർട്ടികളെ വർഗരാഷ്ട്രീയ വീഥികളിൽ തിരിച്ചെത്തിക്കാൻ കഴിയാത്തവിധം അവർ അടിസ്ഥാന മാർക്‌സിസ്റ്റ് ദർശനങ്ങളിൽ നിന്ന് അകന്നുപോയിരിക്കുന്നു. വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചുപോയ വർഗസമര പാതകളെ വീണ്ടെടുക്കാനും സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളാനും മുതലാളിത്ത സാമ്രാജ്യത്വ ചൂഷണപദ്ധതികൾക്കെതിരെ ലോകത്തെങ്ങും വ്യാപകമാവുന്ന സമരങ്ങളെ നയിക്കാനും ശേഷിയുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ത്യാഗഭരിതമായ ചുമതലയാണ് നമുക്കിന്ന് നിർവ്വഹിക്കാനുള്ളത്’. ( ഇടതുപക്ഷം ജനുവരി 2012) തീർച്ചയായും ഈ സ്വപ്‌നം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നമ്മുടെ രാജ്യത്തു രൂപമെടുത്ത പുതിയൊരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കു നേതൃത്വം കൊടുത്തു വിപ്ലവകാരിയുടേതാണ്. വ്യക്തതയുള്ള പ്രത്യയശാസ്ത്ര ധാരണകളുടെ അടിത്തറയിലാണ് ടി.പി ചന്ദ്രശേഖരൻ റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയതും ചോരയും ജീവനും പകർന്ന് ചെങ്കൊടി വാനോളമുയർത്തിപ്പിടിച്ചതും. റിവിഷനിസ്റ്റുകൾക്കും അതിവിപ്ലവവായാടികൾക്കും വലതുപക്ഷ സൈദ്ധാന്തികർക്കുമൊക്കെ ടി.പി ചന്ദ്രശേഖരനിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.


==അവലംബം==
==അവലംബം==

19:25, 23 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ടി.പി. ചന്ദ്രശേഖരൻ
സ്താപകൻ റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം23 ജൂലൈ 1960[അവലംബം ആവശ്യമാണ്]
ഒഞ്ചിയം, കോഴിക്കോട്, ഇന്ത്യ.
മരണം5 മെയ് 2012
രാഷ്ട്രീയ കക്ഷിറെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)
പങ്കാളികെ.കെ രമ
കുട്ടികൾഒരു മകൻ (അഭിനന്ദ്)

റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവായിരുന്നു ടി.പി ചന്ദ്രശേഖരൻ[1] (ജനനം: 1960 മരണം:2012 മേയ് 5). എസ്.എഫ്.ഐ., സി.പി.എം. എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു.[2] 2012 മേയ് 5-ന് ഇദ്ദേഹം കൊല്ലപ്പെട്ടു.

വ്യക്തിജീവിതം

ചന്ദ്രശേഖരനും മകനും 2011-ൽ

രമ ഭാര്യയും അഭിനന്ദ് മകനുമാണ്.

ആദ്യകാല ജീവിതം

സി.പി.ഐ. എമ്മിന്റെ വിദ്യാർത്ഥിസംഘടനയായ എസ്.എഫ്.ഐ. (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രവർത്തകനായാണ് ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയതലത്തിലെ പ്രതിനിധി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രാദേശികനേതാവായിരുന്ന അദ്ദേഹം 2009-ലാണ് സി.പി.ഐ.എം ൽ നിന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചത്. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ സി.പി.എം. വിമതരുടെ കൂട്ടായ്മയായ ഇടതുപക്ഷ ഏകോപന സമിതിയ്ക്കുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച[3] 21833വോട്ടുകൾ അദ്ദേഹം നേടിയ ചന്ദ്രശേഖരൻടെ സാന്നിധ്യം വടകരയിലെ സി.പി.ഐ.എം സ്താനാർത്ഥിയുടെ പരാജയത്തിൽ ഒരു ഘടകമായതായി വിലയിരുത്തപ്പെടുന്നു.[4] 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുജനാധിപത്യമുന്നണിക്ക് നഷ്ടമാവുകയും ചെയ്തു.[5] തുടർന്നുനടന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആർ.എം.പിക്ക് വലിയതോതിലുള്ള ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

കൊലപാതകം

2012 മെയ് 5-ന് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.[6][7][8] സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്കു പിന്നിലെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു[9].

ഇതും കാണുക

അവലംബം

  1. "സ്മരണ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 745. 2012 ജൂൺ 04. Retrieved 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം
  3. Battle getting tougher in Vadakara
  4. http://keralaassembly.org/lok/sabha/poll_results.php4?year=2009&no=3
  5. http://www.thehindu.com/todays-paper/tp-national/tp-kerala/udf-outsmarts-ldf-in-grama-panchayats/article864485.ece
  6. "T.P. Chandrasekharan murder case was brought before the law". Retrieved May 21, 2012.
  7. "Feud in Kerala CPI(M) intensifies". Retrieved May 21, 2012.
  8. "Murder of party rebel comes to haunt CPM". Retrieved May 21, 2012.
  9. സി.പി.ഐ. എം നാരോസ് ടി.പി. മർഡർ റ്റു രാമചന്ദ്രൻ, ദി ഹിന്ദു.


Persondata
NAME Chandrasekharan, T P
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1960
PLACE OF BIRTH Onchiyam, Calicut, India.
DATE OF DEATH 2012
PLACE OF DEATH Vallikkad, Vatakara, Calicut
"https://ml.wikipedia.org/w/index.php?title=ടി.പി._ചന്ദ്രശേഖരൻ&oldid=1972095" എന്ന താളിൽനിന്ന് ശേഖരിച്ചത്