"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 34: വരി 34:
ആളുകൾ തിരയുന്നതും മെരുക്കലാവാനാണ് സാധ്യത.ആ നിലയ്ക്ക് ആനയെ മെരുക്കൽ എന്ന തലക്കെട്ട് പോരേ?--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 04:14, 10 മേയ് 2014 (UTC)
ആളുകൾ തിരയുന്നതും മെരുക്കലാവാനാണ് സാധ്യത.ആ നിലയ്ക്ക് ആനയെ മെരുക്കൽ എന്ന തലക്കെട്ട് പോരേ?--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 04:14, 10 മേയ് 2014 (UTC)
::ഇത് ആനയെ മെരുക്കുന്നതിനെപ്പറ്റിയല്ല. പീഢിപ്പിക്കുന്നതിനെക്കുറിച്ചാണ്--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 14:26, 10 മേയ് 2014 (UTC)
::ഇത് ആനയെ മെരുക്കുന്നതിനെപ്പറ്റിയല്ല. പീഢിപ്പിക്കുന്നതിനെക്കുറിച്ചാണ്--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 14:26, 10 മേയ് 2014 (UTC)

എന്റെ അഭിപ്രായത്തിൽ ഇങ്ങനെയൊരു തലക്കെട്ടുതന്നെ ആവശ്യമില്ല(താളിലെ വിവരങ്ങൾ പ്രസക്തമാണു താനും).മനുഷ്യർ ആനകളെ മാത്രമല്ല നായ്ക്കളെയും പശുക്കളെയും ഒക്കെ ഉപദ്രവിക്കുന്നുണ്ട്,ആ വിവരങ്ങളൊക്കെ പ്രത്യേക തലക്കെട്ടിൽ കൊടുക്കുന്നതുപോലെ ഉള്ളു ഇതും.ആനയെ മെരുക്കിവളർത്തലിന്റെ ഭാഗമായി നടക്കുന്നതല്ലേ ഈ പീഡനങ്ങൾ അതിനാൽ അതു സൂചിപ്പിക്കുന്ന ഒരു തലക്കെട്ട് പോരേ.
ഞാൻ ഈ തലക്കെട്ടിൽ കാണുന്ന ഏറ്റവും വലിയ പ്രശ്നം ആളുകൾ തിരയുന്ന ഒരു ശീരഷകമല്ല ഇത് എന്നതാണ്--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 14:40, 10 മേയ് 2014 (UTC)

14:40, 10 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനം ആനയുടെ കാഴ്ചപ്പാടിലാണ്. അതിനാൽ സന്തുലിതമല്ല എന്ന ഫലകം ചേർക്കുന്നു.--Roshan (സംവാദം) 08:59, 15 ഫെബ്രുവരി 2014 (UTC)[മറുപടി]

An Apology to Elephants.-- 117.216.67.42 09:04, 16 ഫെബ്രുവരി 2014 (UTC)[മറുപടി]

അടിമത്തത്തെപ്പറ്റിയുള്ള ലേഖനം അടിമയുടെയും ഉടമയുടെയും കാഴ്ച്ചപ്പാടിൽ നിന്നെഴുതിയില്ലെങ്കിൽ അത് അസന്തുലിതമാവുമോ? npov ഫലകം അനാവശ്യമാണെന്ന് അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 17:47, 17 ഫെബ്രുവരി 2014 (UTC)[മറുപടി]

തലക്കെട്ട്

എന്തിനാണ് ആനയെ ഇങ്ങനെ പീഡിപ്പിക്കുന്നത്? മെരുക്കിയാൽ പോരേ?മെരുക്കലിൽ അടങ്ങാത്തവയെ ആനയുടെ ചുവടെ ചേർക്കുകയും ആവാമല്ലോ?--ബിനു (സംവാദം) 17:10, 18 ഫെബ്രുവരി 2014 (UTC)[മറുപടി]

"എന്തിനാണ് ആനയെ ഇങ്ങനെ പീഡിപ്പിക്കുന്നത്?" അതുതന്നെ ചോദ്യം. പിന്നെ ലേഖനം മെരുക്കലിനെപ്പറ്റിയല്ല, പീഢിപ്പിക്കുന്നതിനെക്കുറിച്ചാണ്.--Vinayaraj (സംവാദം) 08:55, 19 ഫെബ്രുവരി 2014 (UTC)[മറുപടി]

"ആനയെ പീഡിപ്പക്കൽ" എന്നൊരു ശീർഷകം വിജ്ഞാനകോശത്തിൽ വേണ്ടതുണ്ടോ. ആരെങ്കിലും അങ്ങനെയൊരു തലക്കെട്ടിൽ തിരച്ചിൽ നടത്തുമോ?--ബിനു (സംവാദം) 17:13, 19 ഫെബ്രുവരി 2014 (UTC)[മറുപടി]

എലഫെന്റ് ക്രഷിംഗ് എന്നാണ് ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ പേര്. "മെരുക്കൽ" എന്ന വാക്കിന് "ക്രഷിംഗ്" എന്നതിന്റെ അർത്ഥം പൂർണ്ണമായി ഉൾക്കൊള്ളാനാകുന്നുണ്ടോ എന്ന് സംശയമുണ്ടെങ്കിലും ഈ പ്രക്രീയയ്ക്ക് മലയാളത്തിൽ മെരുക്കൽ എന്നു തന്നെയാണ് പറയുന്നത്. മെരുക്കൽ ഒരു ഉപദ്രവമാണെന്നത് ലേഖനത്തിന്റെ ഉള്ളടക്കത്തിൽ വിശദമാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നു. ആളുകൾ തിരയുന്നതും "മെരുക്കൽ" എന്ന പദമാവാനാണ് സാദ്ധ്യത. ചിലപ്പോൾ "ചട്ടം പഠിപ്പിക്കൽ" എന്നും തിരയാൻ സാദ്ധ്യതയുണ്ട്. തലക്കെട്ട് മാറ്റുന്നത് നല്ലതാകുമെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:40, 19 ഫെബ്രുവരി 2014 (UTC)[മറുപടി]

അയ്യോ, എലഫെന്റ് ക്രഷിംഗ് ഇപ്പോഴാണ് കണ്ടത്. മലയാളം ലേഖനത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം വളരെ സൗമ്യമായ കാര്യങ്ങളാണെന്ന് തോന്നുന്നു  :( --Vinayaraj (സംവാദം) 01:47, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

(അ)സന്തുലിതം

അല്ല, സന്തുലിതമല്ലെന്നുള്ള സംശയം മാറ്റാനായി ഇനി എന്താ നടപടി?--Vinayaraj (സംവാദം) 16:54, 21 ഏപ്രിൽ 2014 (UTC)[മറുപടി]

ലേഖനം എന്തായാലും തലക്കെട്ടിന്റെ മുഴുവൻ അർത്ഥവും ഉൾക്കൊള്ളുന്നില്ല.

  • ആനകളെ ഉപദ്രവിക്കൽ എന്നു മാത്രം പറയുമ്പോൾ ആനകളെ (കാട്ടിലെ സ്വാഭാവിക ആന) മെരുക്കാൻ വേണ്ടിയല്ലാതെ ഉപദ്രവിക്കുന്ന വിഷയവും ഉൾക്കൊള്ളേണ്ടതാണ്. ആനകളുടെ സ്വാഭാവിക ആവാസമേഖലകളിലും വഴികളിലും കയ്യേറ്റം നടത്തുകയും ഇവിടങ്ങളിലൂടെ നടക്കുകയും ലഭ്യമായ ഭക്ഷണം (അത് ഒരു പക്ഷേ കൃഷിയാകാം) കഴിക്കുകയും ചെയ്യുന്ന ആനകളെ പല മാർഗ്ഗങ്ങളുപയോഗിച്ച് (മുളകുപൊടിയും ശബ്ദകോലാഹലങ്ങളും വൈദ്യുതിയും മുതൽ വിഷം വരെ) ഉപദ്രവിക്കുന്നത് ഈ തലക്കെട്ടനുസരിച്ച് ലേഖനത്തിൽ ഉൾപ്പെടേണ്ട വിഷയമാണ്. കാട്ടാനയെ കൊമ്പിനുവേണ്ടി വെടിവെക്കുന്നതും മനുഷ്യർ തങ്ങളുടെ യുദ്ധങ്ങളുടെ ഭാഗമായി പാകിയ മൈനുകളിൽ ചവിട്ടി ആനകളുടെ കാലുകൾക്ക് പരിക്കേൾക്കുന്നതും ഉപദ്രവം തന്നെയല്ലേ?
  • ഒരു ആന (കാട്ടാന) മറ്റൊരു കാട്ടാനയുമായി പോരടിക്കുന്നതും (ഇണചേരാനുള്ള അവകാശത്തിനു വേണ്ടി?) ഇതിൽ പെടേണ്ടതല്ലേ എന്ന് വേണമെങ്കിൽ ഒരു കാര്യവുമില്ലാതെ തെറ്റിദ്ധരിക്കാം? (ഇത് വെറുമൊരു വാദത്തിനു വേണ്ടി പറയുന്നതാണേ. ആദ്യത്തെ പോയിന്റിനാണ് പ്രാധാന്യം) ഒരു ആഫ്രിക്കൻ ആനയെ ഒരു സിംഹക്കൂട്ടം പിടിച്ചുതിന്നാൻ ശ്രമിക്കുന്നത് ഞാൻ നാഷണൽ ജിയോഗ്രാഫിക്കിൽ കണ്ടിരുന്നു. അത് ഉപദ്രവമാണോ?
  • ഇവിടെ മനുഷ്യൻ മെരുക്കൽ എന്ന പേരിൽ നടത്തുന്ന ഉപദ്രവം മാത്രമാണ് ലേഖനത്തിന്റെ വിഷയം. അതിനാൽ ആനകളെ മെരുക്കൽ (ഇത് മനുഷ്യൻ മാത്രം ചെയ്യുന്ന കാര്യമാണ്) എന്ന പരിമിതമായ അർത്ഥം വരത്തക്കവിധം തലക്കെട്ട് മാറ്റിയില്ലെങ്കിൽ വിപുലമായ വിഷയത്തിന്റെ ഒരു പരിമിതമായ ഭാഗം മാത്രം ഉൾക്കൊള്ളുന്ന സന്തുലിതമല്ലാത്ത ലേഖനമായിരിക്കും ഇത് എന്നാണ് എന്റെ അഭിപ്രായം.
  • ആനകളെ ചട്ടം പഠിപ്പിക്കൽ എന്നോ ആനകളെ മെരുക്കൽ എന്നോ പേരുമാറ്റുകയോ അല്ലെങ്കിൽ ആനകൾ നേരിടുന്ന എല്ലാ ഉപദ്രവങ്ങളും ലേഖനത്തിൽ ഉൾപ്പെടുത്തുകയോ മാത്രമാണ് പ്രതിവിധി. --അജയ് (സംവാദം) 18:06, 21 ഏപ്രിൽ 2014 (UTC)[മറുപടി]

ലേഖനത്തിലെ ഉള്ളടക്കം രണ്ടായി പിരിക്കാവുന്നതുമാണ് എന്നും തോന്നുന്നു.

  1. ചട്ടം പഠിപ്പിക്കൽ എന്ന ഒരു ലേഖനം ആ വിവരങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് സൃഷ്ടിക്കാവുന്നതാണ്
  2. ഒരു ലേഖനം ആനകൾ ചട്ടം പഠിപ്പിക്കലിനുശേഷം നേരിടുന്ന പീഡനങ്ങളെപ്പറ്റിയും നിയമവശങ്ങളെപ്പറ്റിയും ഉള്ള വിവരങ്ങൾ ഉ‌ൾക്കൊള്ളിച്ച് സൃഷ്ടിക്കാവുന്നതാണ്. ഇതിന് നാട്ടാനകളെ ഉപദ്രവിക്കൽ എന്നോ മറ്റോ പേരിടാവുന്നതുമാണ്--അജയ് (സംവാദം) 18:17, 21 ഏപ്രിൽ 2014 (UTC)[മറുപടി]

(അ)സന്തുലിതം മാറിയോ

തലക്കെട്ട് മാറ്റി. ഇപ്പോൾ സന്തുലിതം ആയോ?--Vinayaraj (സംവാദം) 02:12, 10 മേയ് 2014 (UTC)[മറുപടി]

തലക്കെട്ടിന്റെ കാര്യത്തിൽ ഇപ്പോഴും പ്രശ്നമുണ്ട്.തലക്കെട്ട് തന്നെ ഒരു പ്രത്യേക വീക്ഷണകോടിയിൽനിന്നുള്ളത് അല്ലേ. മെരുക്കലിന്റെ നേർതർജ്ജമയല്ലേ ക്രഷിങ്? മെരുക്കൽ കേവലം പരിശീലിപ്പിക്കലല്ലല്ലോ പീഡിപ്പിച്ച് അനുസരിപ്പിക്കയല്ലേ.

ആളുകൾ തിരയുന്നതും മെരുക്കലാവാനാണ് സാധ്യത.ആ നിലയ്ക്ക് ആനയെ മെരുക്കൽ എന്ന തലക്കെട്ട് പോരേ?--ബിനു (സംവാദം) 04:14, 10 മേയ് 2014 (UTC)[മറുപടി]

ഇത് ആനയെ മെരുക്കുന്നതിനെപ്പറ്റിയല്ല. പീഢിപ്പിക്കുന്നതിനെക്കുറിച്ചാണ്--Vinayaraj (സംവാദം) 14:26, 10 മേയ് 2014 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ ഇങ്ങനെയൊരു തലക്കെട്ടുതന്നെ ആവശ്യമില്ല(താളിലെ വിവരങ്ങൾ പ്രസക്തമാണു താനും).മനുഷ്യർ ആനകളെ മാത്രമല്ല നായ്ക്കളെയും പശുക്കളെയും ഒക്കെ ഉപദ്രവിക്കുന്നുണ്ട്,ആ വിവരങ്ങളൊക്കെ പ്രത്യേക തലക്കെട്ടിൽ കൊടുക്കുന്നതുപോലെ ഉള്ളു ഇതും.ആനയെ മെരുക്കിവളർത്തലിന്റെ ഭാഗമായി നടക്കുന്നതല്ലേ ഈ പീഡനങ്ങൾ അതിനാൽ അതു സൂചിപ്പിക്കുന്ന ഒരു തലക്കെട്ട് പോരേ. ഞാൻ ഈ തലക്കെട്ടിൽ കാണുന്ന ഏറ്റവും വലിയ പ്രശ്നം ആളുകൾ തിരയുന്ന ഒരു ശീരഷകമല്ല ഇത് എന്നതാണ്--ബിനു (സംവാദം) 14:40, 10 മേയ് 2014 (UTC)[മറുപടി]