"അയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 39: വരി 39:


പാണ്ടിനാട്ടിൽ നിന്നും കുടിയേറിയ പന്തളത്തു രാജവംശം കൊല്ലവർഷം 377 (ക്രി.വ. 1937) ലാണ് പന്തളത്തെത്തിയത്.<ref>പന്തളത്തു നൈതല്ലൂർ‌ കൊട്ടാരത്തിലെ രോഹിണി നാൾ വലിയ തമ്പുരാൻ എഴുതിയ "ശബരിഗിരി വർണ്ണന" എന്ന കൃതിയിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്</ref>. വാവരുടെ പൂർ‌വികർ പാണ്ടിനാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയതാകട്ടെ കലി വർഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ പൂർ‌വികർ കുടിയേറിയത് 500 വർഷം മുൻപു മാത്രമാണെന്നു വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള "ശ്രീഭൂതനാഥ സർ‌വ്വസ്വം" എന്ന കൃതിയിൽ പറയുന്നു. 500 കൊല്ലം മുൻപു ജീവിച്ചിരുന്ന"മലയാളി സേവക"നായിരുന്നു "വെള്ളാളകുലജാതൻ" അയ്യൻ എന്ന അയ്യപ്പൻ <ref>"ഇളവർ ശേവം" എന്ന പഴയ പാട്ട് മുരുമള്ളൂരിന്റെ കൃതിയിൽ ഉദ്ധരിച്ചതു കാണുക</ref>
പാണ്ടിനാട്ടിൽ നിന്നും കുടിയേറിയ പന്തളത്തു രാജവംശം കൊല്ലവർഷം 377 (ക്രി.വ. 1937) ലാണ് പന്തളത്തെത്തിയത്.<ref>പന്തളത്തു നൈതല്ലൂർ‌ കൊട്ടാരത്തിലെ രോഹിണി നാൾ വലിയ തമ്പുരാൻ എഴുതിയ "ശബരിഗിരി വർണ്ണന" എന്ന കൃതിയിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്</ref>. വാവരുടെ പൂർ‌വികർ പാണ്ടിനാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയതാകട്ടെ കലി വർഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ പൂർ‌വികർ കുടിയേറിയത് 500 വർഷം മുൻപു മാത്രമാണെന്നു വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള "ശ്രീഭൂതനാഥ സർ‌വ്വസ്വം" എന്ന കൃതിയിൽ പറയുന്നു. 500 കൊല്ലം മുൻപു ജീവിച്ചിരുന്ന"മലയാളി സേവക"നായിരുന്നു "വെള്ളാളകുലജാതൻ" അയ്യൻ എന്ന അയ്യപ്പൻ <ref>"ഇളവർ ശേവം" എന്ന പഴയ പാട്ട് മുരുമള്ളൂരിന്റെ കൃതിയിൽ ഉദ്ധരിച്ചതു കാണുക</ref>





saasthavil ayyapan maathram alla varunathu vishnu mayayeyum kushya saasthavu enanu parayuka vishnuvinte sakthiyum sivante sakthiyum orupole kiteetulla daivangale aanu saasthavu ennu parayunathu athil ayyapan,vishnumaya etc ingane pokum...........


==ഗ്രന്ഥം ==
==ഗ്രന്ഥം ==

13:36, 13 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാമി അയ്യപ്പൻ
തമിഴിൽஐயப்பன்
Affiliationദേവൻ
നിവാസംശബരിമല
ഗ്രഹംശനി
മന്ത്രംസ്വാമിയേ ശരണമയ്യപ്പ
ആയുധംഅമ്പും വില്ലും
Mountപുലി,കുതിര,

ദക്ഷിണേന്ത്യയിലെ ഒരു ഹൈന്ദവ ആരാധനാ മൂർത്തിയാണ് അയ്യപ്പൻ(തമിഴ്: ஐயப்பன், തെലുഗ്: అయ్యప్ప കന്നഡ: ಅಯ್ಯಪ್ಪ). ശാസ്താവ് ധർമ്മശാസ്ത, ഹരിഹരസുതൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ എന്നീ പേരുകളാലും അറിയപ്പെടുന്നു. കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. ശബരിമലയാണ് അയ്യപ്പന്റെ ആസ്ഥാനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശാസ്താവ് എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ബുദ്ധന്റെ പര്യായമാണ് ശാസ്താവ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. [1]

ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് അയ്യപ്പന്റേത്. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ ലഭിക്കുന്ന വരുമാനം 69 കോടി രൂപയാണ്‌ (2006-ലെ കണക്കുകൾ പ്രകാരം)[2]

നിരുക്തം

അയ്യൻ എന്നത് പാലിയിലെ അയ്യ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. ശ്രേഷ്ഠൻ എന്നർഥം. സംസ്കൃതത്തിലെ ആര്യഃ എന്ന പദത്തിന് സമാനമായ പാലി പദമാണ് 'അയ്യ'. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്. [3] എങ്കിലും അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യം.

മണികണ്ഠൻ: പന്തളരാജാവ് കാണുമ്പോൾ ശിശുവിന്റെ കഴുത്തിൽ(കണ്ഠത്തിൽ) രത്നം(മണി)അണിഞ്ഞിരുന്നതിനാൽ രാജാവ് ആ ശിശുവിന് മണികണ്ഠൻ എന്ന് നാമകരണം ചെയ്തു.

ചരിത്രം

ശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും [4] അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും[5] ശബരിമലയിലെ ശാസ്തക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിൽ ബുദ്ധമതാചാരങ്ങൾ ആണ്‌ മുന്നിട്ടുനിൽക്കുന്നതെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു . [6] അയ്യപ്പ ഭക്തന്മാർ തീർത്ഥാടനത്തിനു മുൻപ് നാൽപ്പത്തൊന്നു ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നതും ശബരിമലയിലെ പൂജകൾ തുളു ബ്രാഹ്മണരാണ്‌[അവലംബം ആവശ്യമാണ്]നടത്തി വരുന്നത്‌ എന്നതും തീർത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത്‌ പോലുള്ള ശരണം വിളികൾ ആണ്‌ ഉപയോഗിക്കപ്പെടുന്നതെന്നതും ഇതിന്‌ തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. [1]ശബരിമലയിൽ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങൾ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തർഭാഗങ്ങളിൽ ആണ്‌ എന്നതും ഇതിന്‌ ശക്തി പകരുന്ന മറ്റു തെളിവുകൾ ആണ്‌. ശാസ്താവിഗ്രഹങ്ങൾക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. [7] അമരകോശത്തിന്റെ കർത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുമുണ്ട്.[8] [9] എന്നാൽ വില്ലാളി വീരൻ, വീര മണികണ്ഠൻ എന്ന സംബോധനകൾ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂർണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകൾ ഒട്ടും യോജിക്കുന്നില്ല. അതുപോലെ ശരണകീർത്തനത്തിന് വൈദിക പാരമ്പര്യവുമായാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട് വൈദിക മന്ത്രങ്ങളിലെ ശരണ മന്ത്രങ്ങളേ ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.[10], അയ്യപ്പന്റെ ഇരിപ്പും ബുദ്ധന്റേതു പോലെയല്ല മറിച്ച് യോഗദക്ഷിണാമൂർത്തി, യോഗ നരസിംഹം എന്നിവരുടേതു പൊലെയാണെന്നും അഭിപ്രായമുണ്ട്. കൂടാതെ പള്ളിവേട്ട, മാളികപ്പുറത്തെ ഗുരുതി എന്നിവയും ബൗദ്ധപാരമ്പര്യത്തിനു വിരുദ്ധമാണ്.[അവലംബം ആവശ്യമാണ്]

ഐതിഹ്യം

  • പരമശിവന് വിഷ്ണുമായയിൽ പിറന്ന കുട്ടിയാണ് അയ്യപ്പൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
  • മറ്റൊരൈതിഹ്യം പന്തളരാജാവിന്റെ മകൻ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റിയാണ്‌. [11]
  • പന്തളത്തു ജീവിച്ചിരുന്ന പന്തളരാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി ചിത്രീകരിച്ച് കാണിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ ഈ യോദ്ധാവ് (അയ്യപ്പൻ എന്ന് പേര്‌) നാട്ടിലേക്കു തിരിച്ചു വന്നില്ല. മരിച്ചു പോകയോ അപ്രത്യക്ഷനാകയോ ചെയ്തിരിക്കാം എന്ന് കരുതുന്നു. എന്നാൽ ആളുകൾ അദ്ദേഹം ശാസ്താവിന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കാൻ തുടങ്ങി.

പാണ്ടിനാട്ടിൽ നിന്നും കുടിയേറിയ പന്തളത്തു രാജവംശം കൊല്ലവർഷം 377 (ക്രി.വ. 1937) ലാണ് പന്തളത്തെത്തിയത്.[12]. വാവരുടെ പൂർ‌വികർ പാണ്ടിനാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയതാകട്ടെ കലി വർഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ പൂർ‌വികർ കുടിയേറിയത് 500 വർഷം മുൻപു മാത്രമാണെന്നു വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള "ശ്രീഭൂതനാഥ സർ‌വ്വസ്വം" എന്ന കൃതിയിൽ പറയുന്നു. 500 കൊല്ലം മുൻപു ജീവിച്ചിരുന്ന"മലയാളി സേവക"നായിരുന്നു "വെള്ളാളകുലജാതൻ" അയ്യൻ എന്ന അയ്യപ്പൻ [13]



saasthavil ayyapan maathram alla varunathu vishnu mayayeyum kushya saasthavu enanu parayuka vishnuvinte sakthiyum sivante sakthiyum orupole kiteetulla daivangale aanu saasthavu ennu parayunathu athil ayyapan,vishnumaya etc ingane pokum...........

ഗ്രന്ഥം

ശബരിമല അയ്യപ്പസ്വാമിയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം ആണ്. 60 വർഷത്തോളം ലഭ്യമല്ലാതിരുന്ന ഈ കിളിപ്പാട്ട് എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം കണ്ടെത്തി 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു.


കേരളത്തിലെ അയ്യപ്പക്ഷേത്രങ്ങൾ

  1. ശബരിമല ധർമ്മശാസ്താക്ഷേത്രം, പത്തനംതിട്ട ജില്ല
  2. മീന്തലക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, തിരുവല്ല, പത്തനംതിട്ട ജില്ല
  3. അച്ചൻകോവിൽ ശാസ്താക്ഷേത്രം, കൊല്ലഠ ജില്ല
  4. ആറാട്ടുപുഴ ക്ഷേത്രം, തൃശ്ശൂർ ജില്ല
  5. ആറേശ്വരം ശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
  6. ഇളങ്ങുളം ശ്രീധർമശാസ്‌താ ക്ഷേത്രം, കോട്ടയം ജില്ല
  7. കണിമംഗലം ശാസ്താ ക്ഷേത്രം, തൃശ്ശൂർ ജില്ല
  8. ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
  9. തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം, തൃശ്ശൂർ ജില്ല
  10. പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, തൃശ്ശൂർ ജില്ല
  11. മാട്ടിൽ ശ്രീശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
  12. വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം, കോട്ടയം ജില്ല
  13. കരിക്കാട് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
  14. ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
  15. ഇട്ടിയൊട്ട് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
  16. തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം, ആലപ്പുഴ ജില്ല
  17. പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രം, ആലപ്പുഴ ജില്ല
  18. കൂളത്തൂപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം, കൊല്ലം ജില്ല
  19. ആര്യങ്കാവ് ശ്രീ ധർമ്മശാസ്താക്ഷേത്രം, കൊല്ലം ജില്ല
  20. ചടയമഠഗലഠ ശ്രീ ധർമ്മശാസ്താക്ഷേത്രം, കൊല്ലഠ ജില്ല
  21. എരുമേലി ശ്രീ ധർമ്മശാസ്താക്ഷേത്രം, പത്തനംതിട്ട ജില്ല
  22. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്, പാലക്കാട് ജില്ല
  23. വെള്ളിമുറ്റം അയ്യപ്പൻകാവ്, ആലപ്പുഴ ജില്ല
  24. ഒറ്റപ്പാലം അയ്യപ്പൻകാവ്, പാലക്കാട് ജില്ല
  25. ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രം, കോട്ടയം ജില്ല
  26. മണലൂർ അയ്യപ്പൻകാവ്ക്ഷേത്രം, തൃശ്ശൂർ ജില്ല
  27. എടത്തിരുത്തി അയ്യപ്പൻകാവ്ക്ഷേത്രം, തൃശ്ശൂർ ജില്ല
  28. കുതിരക്കുട അയ്യപ്പ ക്ഷേത്രം , കൊയിലാണ്ടി കോഴിക്കോട് കേരള
  29. ചെറുപുഴ ശ്രീധർമ്മ ശാസ്താക്ഷേത്രം കണ്ണൂർ, കേരളം
  30. തളിക്കുളംശ്രീ ധർമ്മശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
  31. ശാസ്താപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം വായാട്ടുപറമ്പ കണ്ണൂർ

അയ്യപ്പൻ പരദേവതയായ തറവാടുകൾ

  1. വെള്ളക്കാട്ടു മന വണ്ടൂർ, മലപ്പുറം ജില്ല
  2. മന്നാനമ്പറ്റ മന ഷൊർണൂർ.
  3. കൈതക്കൽ മന മഞ്ചേരി മലപ്പുറം ജില്ല
  4. പുല്ലൂർ മന മഞ്ചേരി മലപ്പുറം ജില്ല


ആധാരസൂചിക

  1. രാമൻ‌കുട്ടി, പി.വി (2006) [2006]. ഡോ.സി.എം. നീലകണ്ഠൻ (ed.). കേരളീയ ജീവിതമുദ്രകളിലെ വൈദികപ്രഭാവം - വേദങ്ങളും അന്തർ വൈജ്ഞാനിക പഠനങ്ങളും (ഏഴാം പതിപ്പ് ed.). തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-10-8. {{cite book}}: Check |isbn= value: length (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |origmonth= ignored (help)CS1 maint: multiple names: authors list (link)
  2. ജി.കെ. നായർ (2006 മേയ് 25). "ഹിന്ദു ബിസിനസ് ലൈൻ" (HTML) (in ഇംഗ്ലീഷ്). ഹിന്ദു ബിസിനസ് ലൈൻ. Retrieved മേയ് 23, 2007. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)CS1 maint: date and year (link)
  3. പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. http://www.thrikodithanam.org/intro.htm
  5. കൃഷ്ണചൈതന്യ. പി.ജി. പുരുഷോത്തമൻ പിള്ള (ed.). ഇന്ത്യയുടെ ആത്മാവ് (1996 ed.). ന്യൂഡൽഹി: നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ. ISBN 81-237-1849-7. {{cite book}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  6. കെ., ശിവശങ്കരൻ നായർ. വേണാടിന്റെ പരിണാമം (2005 ed.). കോട്ടയം: കറന്റ് ബുക്സ്. p. 238. ISBN 81-240-1513-9. എസ്.ഗുപ്തൻ നായർ. ഗ്രന്ഥത്തിന്റെ അവതാരികയിൽ {{cite book}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  7. എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. സെയ്തുമുഹമ്മദ്, പി.എ. (1992). സഞ്ചാരികൾ കണ്ട കേരളം. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ. {{cite book}}: Cite has empty unknown parameter: |coauthors= (help)
  10. ശരണം വിളിയുടെ രഹസ്യം ഡോ. എം ആർ രാജേഷ് http://www.mathrubhumi.com/books/article/spiritual/1346/
  11. കൃഷ്ണ ചൈതന്യ - കേരളം
  12. പന്തളത്തു നൈതല്ലൂർ‌ കൊട്ടാരത്തിലെ രോഹിണി നാൾ വലിയ തമ്പുരാൻ എഴുതിയ "ശബരിഗിരി വർണ്ണന" എന്ന കൃതിയിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്
  13. "ഇളവർ ശേവം" എന്ന പഴയ പാട്ട് മുരുമള്ളൂരിന്റെ കൃതിയിൽ ഉദ്ധരിച്ചതു കാണുക

ഇതും കൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

കൂടുതൽ വായനയ്ക്ക്

  • "പേട്ട തുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും" ആനിക്കാടു ശങ്കരപ്പിള്ള, ഡോ.കാനം ശങ്കരപ്പിള്ള, 1976



ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=അയ്യപ്പൻ&oldid=1938488" എന്ന താളിൽനിന്ന് ശേഖരിച്ചത്