"തമിഴ്‌നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 108: വരി 108:
| align="centre"| 32 || [[വിരുദുനഗർ ജില്ല|വിരുദുനഗർ]] || [[വിരുദുനഗർ]] || style="text-align:right;"| {{nts| 4280}} ച. കി.മീ || style="text-align:right;"| {{Nts| 1943309}} || style="text-align:right;"| {{nts| 454}} /ച. കി.മീ
| align="centre"| 32 || [[വിരുദുനഗർ ജില്ല|വിരുദുനഗർ]] || [[വിരുദുനഗർ]] || style="text-align:right;"| {{nts| 4280}} ച. കി.മീ || style="text-align:right;"| {{Nts| 1943309}} || style="text-align:right;"| {{nts| 454}} /ച. കി.മീ
|}
|}

==അതിരുകൾ==
{{സമീപസ്ഥാനങ്ങൾ
|Northwest = [[കർണാടക]]
|North = [[ആന്ധ്രാ പ്രദേശ്]]
|Northeast = [[ബംഗാൾ ഉൾക്കടൽ]]
|West = [[കേരളം]]
|Center = തമിഴ്‌നാട്
|South = [[ഇന്ത്യൻ മഹാസമുദ്രം]]
|Southwest = [[അറബിക്കടൽ]]
|Southeast = [[പാക് കടലിടുക്ക്]]
|East = [[ബംഗാൾ ഉൾക്കടൽ]]
|}}


{{TamilNadu-geo-stub}}
{{TamilNadu-geo-stub}}

03:00, 7 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ്‌നാട്
അപരനാമം: -
തലസ്ഥാനം ചെന്നൈ
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
കെ. റോസയ്യ
ജെ. ജയലളിത
വിസ്തീർണ്ണം 130,058ച.കി.മീ
ജനസംഖ്യ 62,405,679
ജനസാന്ദ്രത 478/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ തമിഴ്‌
ഔദ്യോഗിക മുദ്ര

തമിഴ്‌നാട്‌ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌. പേരു സൂചിപ്പിക്കുന്നതുപോലെ തമിഴ്‌ മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്‌. കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. ചെന്നൈ ആണ്‌ തമിഴ്‌നാടിന്റെ തലസ്ഥാനം.

ചരിത്രം

ബൃഹദ്ദേശ്വര ക്ഷേത്രം

പ്രാചീനകാലം മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി തിരുനെൽവേലിക്കടുത്തുള്ള ആദിച്ചനെല്ലൂർ എന്ന സ്ഥലത്തു നടത്തിയ ഉൽഖനനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. ചേരർ, ചോളർ, പാണ്ഡ്യർ, പല്ലവർ എന്നീ രാജവംശങ്ങളാണു ഇവിടെ ഭരിച്ചിരുന്നത്‌. ചോളരാജാക്കൻമാരുടെ ആദ്യ ഭരണകാലം ഒന്നാം നൂറ്റാണ്ട്‌ മുതൽ നാലാം നൂറ്റാണ്ട്‌ വരെയായിരുന്നു . നാലാം നൂറ്റാണ്ട്‌ മുതൽ ഏഴാം നൂറ്റാണ്ട്‌ വരെയുള്ള കളഭ്രവംശജരുടെ ഭരണകാലം തമിഴ്‌ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി കരുതപ്പെടുന്നു. ഇവരുടെ കാലശേഷം തെക്കു പാണ്ഡ്യരും വടക്ക്‌ പല്ലവരും ശക്തിപ്രാപിച്ചു. ഒൻപതാം നൂറ്റാണ്ടിൽ വീണ്ടും ശക്തിപ്രാപിച്ച ചോളർ, രാജരാജചോളന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളന്റെയും ഭരണകാലത്ത്‌ ഏഷ്യയിലെതന്നെ പ്രധാനശക്തികളിലൊന്നായി. തെക്കേ ഇന്ത്യയും ശ്രീലങ്കയിലെ ചില പ്രദേശങ്ങളും ഭരിച്ചിരുന്ന രാജേന്ദ്രചോളന്റെ നാവികസേന മ്യാൻ‌മാർ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്‌, സുമാത്ര, ജാവ, മലയ എന്നീ പ്രദേശങ്ങളും കീഴടക്കി. ബംഗാളിലെ മഹിപാല രാജാവിനെ തോൽപിച്ചശേഷം തന്റെ തലസ്ഥാനത്തിന്റെ പേരു ഗംഗൈകൊണ്ടചോളപുരം എന്നാക്കി. തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രം, ചിദംബരക്ഷേത്രം എന്നിവ ചോളരാജാക്കന്മാരുടെ ശിൽപചാതുര്യത്തിന്റെ മകുടോദാഹരണങ്ങളാണ്‌. പതിമൂന്നാം നൂറ്റാണ്ടോടെ ചോളരുടെ ശക്തി ക്ഷയിച്ചപ്പോൾ പാണ്ഡ്യവംശജർ പ്രബലരായെങ്കിലും 1316ലെ കിൽജിവംശജരുടെ ആക്രമണത്തോടെ ഇവരുടെ ആധിപത്യം അവസാനിച്ചു. ഇതിനെത്തുടർന്ന്‌ വിജയനഗര സാമ്രാജ്യം ഡെക്കാനിൽ സ്ഥാപിക്കപ്പെടുകയും 1370ൽ അവർ തമിഴ്‌നാട്‌ മുഴുവൻ കീഴടക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെയും ശക്തി ക്ഷയിച്ചു.

ഭൂമിശാസ്ത്രം

തമിഴ്‌നാടിന്റെ അതിർത്തികൾ പടിഞ്ഞാറ്‌ കേരളവും വടക്കുപടിഞ്ഞാറ്‌ കർണാടകയും വടക്കു ആന്ധ്ര പ്രദേശും കിഴക്ക്‌ ബംഗാൾ ഉൾക്കടലുമാണ്‌. തെക്കുപടിഞ്ഞാറ്‌ കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ തമിഴ്‌നാടിലെ കന്യാകുമാരിയാണ്‌ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനം. 130058 ച. കി.മീ വിസ്താരമുള്ള ഈ സംസ്ഥാനം വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ പതിനൊന്നാം സ്ഥാനത്താണ്‌. ഈ സംസ്ഥാനത്തിന്റെ പതിനേഴു ശതമാനത്തോളം വനങ്ങളാണ്‌.

തമിഴ്നാടിന്റെ പടിഞ്ഞാറ്, തെക്ക്, വടക്കു പടിഞ്ഞാറ് ഭാഗങ്ങൾ ധാരാളം മലനിരകളുള്ളതും വിവിധ തരം സസ്യജാലങ്ങളാൽ സമ്പുഷ്ടമായതുമാണ്. ഈ ഭാഗങ്ങളിലുള്ള പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരി കുന്നുകളിൽ വെച്ച് സന്ധിക്കുന്നു. കേരളവുമായുള്ള പടിഞ്ഞാറൻ അതിർത്തി ഏറെക്കുറെ കൈയ്യടക്കിയിരിക്കുന്ന പശ്ചിമഘട്ടം തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റിനെ തടഞ്ഞ് നിർത്തുകയും തന്മൂലം മഴയുടെ ലഭ്യത കുറയുകയും ചെയ്യുന്നു. തമിഴ്നാടിന്റെ കിഴക്കൻ ഭാഗങ്ങൾ ഫലഭൂയിഷ്ടമായ സമതല തീരപ്രദേശങ്ങളും വടക്കൻ ഭാഗങ്ങൾ സമതലങ്ങളും മലനിരകളും ചേർന്ന പ്രദേശവുമാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുറച്ച് മഴ ലഭിക്കുന്ന മധ്യഭാഗങ്ങളും തെക്കൻ ഭാഗങ്ങളും വരണ്ട സമതലങ്ങളാണ്.

നദികൾ

പാലാർ, ചെയ്യാർ, പൊന്നൈയാർ, കാവേര്, മോയാർ, ഭവാനി, അമരാവതി, വൈഗായ്, ചിറ്റാർ, താമ്രപർണി.

ഗതാഗതം

ജില്ലകൾ

തമിഴ്നാട്ടിലെ ജില്ലകൾ.

തമിഴ്നാട്ടിൽ മൊത്തം 32 ജില്ലകളുണ്ട്.

ജില്ല ആസ്ഥാനം വിസ്തൃതി ജനസംഖ്യ (2011) ജനസാന്ദ്രത
1 അരിയലുർ അരിയലുർ 1,944 ച. കി.മീ 7,52,481 387 /ച. കി.മീ
2 ചെന്നൈ ചെന്നൈ 174 ച. കി.മീ 46,81,087 26,903 /ച. കി.മീ
3 കോയമ്പത്തൂർ കോയമ്പത്തൂർ 4,642 ച. കി.മീ 31,72,578 648 /ച. കി.മീ
4 കടലൂർ കടലൂർ 3,705 ച. കി.മീ 26,00,880 702 /ച. കി.മീ
5 ധർമ്മപുരി ധർമ്മപുരി 4,527 ച. കി.മീ 15,02,900 332 /ച. കി.മീ
6 ദിണ്ടിഗൽ ദിണ്ടിഗൽ 6,054 ച. കി.മീ 21,61,367 357 /ച. കി.മീ
7 ഈറോഡ്‌ ഈറോഡ്‌ 5,692 ച. കി.മീ 22,59,608 397 /ച. കി.മീ
8 കാഞ്ചീപുരം കാഞ്ചീപുരം 4,305 ച. കി.മീ 26,90,897 666 /ച. കി.മീ
9 കന്യാകുമാരി നാഗർകോവിൽ 1,685 ച. കി.മീ 18,63,174 1,106 /ച. കി.മീ
10 കരൂർ കരൂർ 2,902 ച. കി.മീ 10,76,588 371 /ച. കി.മീ
11 കൃഷ്ണഗിരി കൃഷ്ണഗിരി 5,091 ച. കി.മീ 18,83,731 370 /ച. കി.മീ
12 മധുര മധുര 3,695 ച. കി.മീ 24,41,038 663 /ച. കി.മീ
13 നാഗപട്ടണം നാഗപട്ടണം 2,416 ച. കി.മീ 16,14,069 668 /ച. കി.മീ
14 നാമക്കൽ നാമക്കൽ 3,402 ച. കി.മീ 17,21,179 506 /ച. കി.മീ
15 നീലഗിരി ഉദഗമണ്ഡലം 2,552 ച. കി.മീ 7,35,071 288 /ച. കി.മീ
16 പേരാമ്പല്ലൂർ പേരാമ്പല്ലൂർ 1,748 ച. കി.മീ 5,64,511 323 /ച. കി.മീ
17 പുതുക്കോട്ട പുതുക്കോട്ട 4,652 ച. കി.മീ 16,18,725 348 /ച. കി.മീ
18 രാമനാഥപുരം രാമനാഥപുരം 4,180 ച. കി.മീ 13,37,560 320 /ച. കി.മീ
19 സേലം സേലം 5,249 ച. കി.മീ 34,80,008 663 /ച. കി.മീ
20 ശിവഗംഗ ശിവഗംഗ 4,140 ച. കി.മീ 13,41,250 324 /ച. കി.മീ
21 തഞ്ചാവൂർ തഞ്ചാവൂർ 3,477 ച. കി.മീ 23,02,781 661 /ച. കി.മീ
22 തേനി തേനി 2,872 ച. കി.മീ 11,43,684 397 /ച. കി.മീ
23 തൂത്തുക്കുടി തൂത്തുക്കുടി 4,599 ച. കി.മീ 17,38,376 378 /ച. കി.മീ
24 തിരുച്ചിറപ്പള്ളി തിരുച്ചിറപ്പള്ളി 4,508 ച. കി.മീ 27,13,858 602 /ച. കി.മീ
25 തിരുനെൽവേലി തിരുനെൽവേലി 6,709 ച. കി.മീ 30,72,880 458 /ച. കി.മീ
26 തിരുപ്പൂർ തിരുപ്പൂർ 5,192 ച. കി.മീ 24,71,222 476 /ച. കി.മീ
27 തിരുവള്ളൂർ തിരുവള്ളൂർ 3,552 ച. കി.മീ 37,25,697 1,049 /ച. കി.മീ
28 തിരുവണ്ണാമല തിരുവണ്ണാമല 6,188 ച. കി.മീ 41,21,965 667 /ച. കി.മീ
29 തിരുവാരൂർ തിരുവാരൂർ 2,379 ച. കി.മീ 12,68,094 533 /ച. കി.മീ
30 വേലൂർ വേലൂർ 6,081 ച. കി.മീ 40,28,106 671 /ച. കി.മീ
31 വിഴുപ്പുരം വിഴുപ്പുരം 7,185 ച. കി.മീ 34,63,284 482 /ച. കി.മീ
32 വിരുദുനഗർ വിരുദുനഗർ 4,280 ച. കി.മീ 19,43,309 454 /ച. കി.മീ

അതിരുകൾ

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=തമിഴ്‌നാട്&oldid=1936662" എന്ന താളിൽനിന്ന് ശേഖരിച്ചത്