"ശുജാഉദ്ദൗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q642993 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 35: വരി 35:
| ethnicity = [[പേർഷ്യൻ]]
| ethnicity = [[പേർഷ്യൻ]]
|}}
|}}
ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ എന്ന ശുജാഉദ്ദൗല ({{lang-hi|'''शुजा उद दौला'''}}, {{lang-ur|{{Nastaliq|'''شجاع الدولہ'''}}}})(ജനനം. {{birth date|1732|01|19|mf=y}} – മരണം. {{death date|1775|01|26|mf=y}})<ref>[http://www.worldstatesmen.org/India_princes_A-J.html#Awadh Princely States of India]</ref> <ref name="HoA">[http://www.indiancoins.8m.com/awadh/AwadhHist.html#Shujauddaula HISTORY OF AWADH (Oudh) a princely State of India by Hameed Akhtar Siddiqui]</ref> 1754 മുതൽ മരണം വരെ [[അവധ്|അവധിലെ]] നവാബായിരുന്നു.
'''ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ''' എന്ന '''ശുജാഉദ്ദൗല''' ({{lang-hi|'''शुजा उद दौला'''}}, {{lang-ur|{{Nastaliq|'''شجاع الدولہ'''}}}})(ജനനം. {{birth date|1732|01|19|mf=y}} – മരണം. {{death date|1775|01|26|mf=y}})<ref>[http://www.worldstatesmen.org/India_princes_A-J.html#Awadh Princely States of India]</ref> <ref name="HoA">[http://www.indiancoins.8m.com/awadh/AwadhHist.html#Shujauddaula HISTORY OF AWADH (Oudh) a princely State of India by Hameed Akhtar Siddiqui]</ref> 1754 മുതൽ മരണം വരെ [[അവധ്|അവധിലെ]] നവാബായിരുന്നു.


==വംശപാരംമ്പര്യം==
==വംശപാരംമ്പര്യം==

06:50, 18 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ശുജാഉ ദ്ദൗല
അവധിലെ നവാബ് വസീർ
അവധിലെ നവാബ് ശുജാഉ ദ്ദൗല
ഭരണകാലം1753–1775
പൂർണ്ണനാമംജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ ശുജാഉ ദ്ദൗല
പദവികൾനവാബ്-വസീർ
നവാബ്-വസീർ അൽ മാമാലിക്
വസീർ അൽ ഹിന്ദുസ്ഥാൻ (പ്രധാനമന്ത്രി)
സുബേദാർ(കാഷ്മീർ, ആഗ്ര, അവധ്)
ഖാൻ ബഹാദൂർ
അസദ് ജംഗ്
അർഷ് മൻസിൽ
ജനനം(1732-01-19)ജനുവരി 19, 1732
ജന്മസ്ഥലംMansion of Dara Shikoh, Delhi
മരണം1775 ജനുവരി 26
മരണസ്ഥലംഫൈസാബാദ്
അടക്കം ചെയ്തത്ഗുലാബ് ബാരി,ഫൈസാബാദ്
മുൻ‌ഗാമിസഫ്ദർജംഗ്
പിൻ‌ഗാമിഅസഫ് ഉദ് ദൗള
രാജകൊട്ടാരംനിഷാപുരി
പിതാവ്സഫ്ദർജംഗ്
മതവിശ്വാസംഷിയാ ഇസ്ലാം

ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ എന്ന ശുജാഉദ്ദൗല (ഹിന്ദി: शुजा उद दौला, ഉർദു: شجاع الدولہ)(ജനനം. (1732-01-19)ജനുവരി 19, 1732 – മരണം. 1775 ജനുവരി 26)[1] [2] 1754 മുതൽ മരണം വരെ അവധിലെ നവാബായിരുന്നു.

വംശപാരംമ്പര്യം

മുഗൾ സൈന്യത്തിലെ വീരസേനാനിയായിരുന്ന ബുർഹൻ ഉൾ മുൾക് സാദത് ഖാൻ 1732- ൽ അവധിലെ നസീം (ഗവർണ്ണർ) ആയി നിയമിക്കപ്പെട്ടു. അധികം താമസിയാതെ നവാബ് വസീ ർ പദവിയിലേക്ക് കയറ്റം കിട്ടി. മുഗൾ സമ്രാട്ട് സമ്മാനസുചകമായി നൽകിയ ഈ പദവി പരമ്പരാഗതമായി പിൻഗാമികൾക്കും കിട്ടി. അവർ മുഗൾ സമ്രാട്ടിന് വാർഷിക കപ്പം പതിവാക്കി. സാദത് ഖാനു(1722-39) ശേഷം മരുമകനായ മുഹമ്മദ് മുക്വിം (1737-53) ഈ സ്ഥാനം ഏറ്റെടുത്തു. ഇദ്ദേഹത്തിന് മുഗൾ സമ്രാട്ട് മുഹമ്മദ് ഷാ, “സഫ്ദർജംഗ്” എന്ന ഉപാധി നൽകി. സഫ്ദർജംഗിൻറെ പുത്രനാണ് ശുജാഉ ദ്ദൗല

മൂന്നാം പാനിപ്പത്ത് യുദ്ധം

തങ്ങളെ പല അവസരങ്ങളിലും സഹായിച്ചിട്ടുളള മറാഠസൈന്യത്തോടൊപ്പം നിൽക്കണമെന്ന മാതാവിൻറെ അഭിപ്രായം അംഗീകരിക്കാൻ ശുജാഉ ദ്ദൗലക്ക് കഴിഞ്ഞില്ല. മറാഠസൈന്യം ദക്ഷിണദിശയിൽ നിന്ന് മുന്നേറുന്നുണ്ടായിരുന്നെങ്കിലും അഹ്മദ് ഷാ ദുറാനിയുടെ നേതൃത്വത്തിലുളള അഫ്ഗാനികൾ അടുത്തെത്തിയിരുന്നതിനാൽ, ഗത്യന്തരമില്ലാതെ ദൌള ദുറാനിയുമായി സഖ്യം ചേർന്നു. ഇത് യുദ്ധത്തിൻറെ പ്രധാന വഴിത്തിരിവുകളിലൊന്നായി കണക്കാക്കപ്പെടുന്നു.

ബക്സർ യുദ്ധം

പ്രധാന ലേഖനം: ബക്സർ യുദ്ധം

മൂന്നാം പാനിപ്പത്ത് യുദ്ധത്തോളം തന്നെ നിർണ്ണായകമായിരുന്നു ബക്സർ യുദ്ധവും. അവധ് നവാബ് ശുജാഉ ദ്ദൗല, മുഗൾ സമ്രാട്ട് ഷാ ആലം രണ്ടാമൻ ബംഗാൾ നവാബ് മിർ കാസിം എന്നിവരുടെ സേനകൾ ഒത്തു ചേർന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പൊരുതി, പക്ഷെ കമ്പനിപ്പട ഈ സഖ്യസൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി.

അലഹബാദ് ഉടമ്പടി

മറാഠശക്തികളുടെ സഹായത്തോടെ ശുജാഉ ദ്ദൗല വീണ്ടും ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ടു. ഓഗസ്റ്റ് 16, 1765-ൽ കമ്പനിയുമായി അലഹബാദ് ഉടമ്പടിയിൽ ഒപ്പു വച്ചു. ഇതനുസരിച്ച് കോറ, അലഹബാദ് പ്രാന്തങ്ങളും, 50 ലക്ഷം രൂപയും, അവധിലെങ്ങും കച്ചവടം ചെയ്യാനുളള സ്വാതന്ത്ര്യവും കമ്പനിക്കു ലഭിച്ചു. ചുനാറിലേയും ബനാറസിലേയും കോട്ടകളും, ഘാസിപ്പൂർ ജില്ലകളും കമ്പനി വഴിയെ കൈക്കലാക്കി. 1773-ൽ അവധിൽ ഒരു ബ്രിട്ടീഷ് റസിഡൻഡിനെ സ്ഥാനമേൽക്കാൻ അനുവദിച്ചതോടെ നവാബ് മുഴുവനായും കമ്പനിയുടെ പാവയായി മാറി.

അന്ത്യം

ശുജാഉ ദ്ദൗല ജനുവരി 26, 1775 ലാണ് മരിച്ചത്. ഫൈസാബാദിലെ ഗുലാബ് ബാരിയിലാണ് ശവകുടീരം.

അവലംബം

  1. Princely States of India
  2. HISTORY OF AWADH (Oudh) a princely State of India by Hameed Akhtar Siddiqui
"https://ml.wikipedia.org/w/index.php?title=ശുജാഉദ്ദൗല&oldid=1928673" എന്ന താളിൽനിന്ന് ശേഖരിച്ചത്