"കേശവൻ വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 13: വരി 13:
| other_names =
| other_names =
| known_for =
| known_for =
| spouse = ഓമന
| children = ജയകുമാർ </br> ബിജോയ് കുമാർ
| occupation = അദ്ധ്യാപകൻ, സാഹിത്യകാരൻ
| occupation = അദ്ധ്യാപകൻ, സാഹിത്യകാരൻ
}}
}}

17:24, 5 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേശവൻ വെള്ളിക്കുളങ്ങര
കേശവൻ വെള്ളിക്കുളങ്ങര
ജനനം(1944-11-23)നവംബർ 23, 1944
വെള്ളിക്കുളങ്ങര, തൃശ്ശൂർ, കേരളം
മരണം2014 മാർച്ച് 04
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ഓമന
കുട്ടികൾജയകുമാർ
ബിജോയ് കുമാർ

മലയാള സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര (23 നവംബർ 1944 - 3 മാർച്ച് 2014).[1][2] കഥ, ബാലസാഹിത്യം, വിവർത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളിൽ ഗ്രനഥകാരൻ, എഡിറ്റർ, സമ്പാദകൻ എന്നീ നിലകളിൽ നൂറിലധികം ഗ്രനഥങ്ങൾ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[3] നിരവധി റേഡിയോ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ

തൃശൂർ നെടുമ്പാൾ തൊഴുക്കാട്ടു വീട്ടിൽ നാണു മേനോന്റെയും നാരായണിയമ്മയുടെയും മകനാണ്. ഇരിങ്ങാലക്കുട ക്രൈസ്റ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മാല്യങ്കര എസ്എൻഎം. കോളജിൽ ഊർജതന്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. 2000 ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.[4]

കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണസമിതി കൺവീനർ, യൂറീക്ക പത്രാധിപർ, ഇസ്കസ്ഐപ്സോ സംസ്ഥാന സെക്രട്ടറി, സ്റ്റെപ്സ് പ്രസിഡന്റ്, കേരളയുക്തിവാദിസംഘം വൈസ് പ്രസിഡന്റ്, സാക്ഷരതാസമിതി ജില്ലാ കോഓർഡിനേറ്റർ, ഗ്രനഥശാലാസംഘം തൃശൂർ ജില്ലാ ഉപദേശകസമിതി അംഗം, കാൻഫെഡ് തൃശൂർ ജില്ലാ വൈസ്പ്രസിഡന്റ്, കേരളബാലസാഹിത്യഅക്കാദമി പ്രസിഡന്റ്, ബാലശാസ്ത്രഅക്കാദമി പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുക്തിരേഖ, ശാസ്ത്രകേരളം, യുറീക്ക, ഗ്രേറ്റ് മാർച്ച് എന്നിവയുടെ പത്രാധിപരായും പത്രാധിപസമിതി അംഗമായിരുന്നു.

കൃതികൾ

  • അത്ഭുതബാലൻ
  • ബാലശാസ്ത്രസാഹിത്യം മലയാളത്തിൽ
  • ആപ്പിൾക്കുട്ടൻ
  • ഗാലിയ എന്ന പെൺകുട്ടി
  • അത്ഭുതമാളിക
  • അക്ഷരത്തോണി
  • പിണക്കവും ഇണക്കവും
  • പോരാട്ടത്തിന്റെ കഥ
  • അല്പം അറിയാം
  • ബിജു പഠിച്ച ശാസ്ത്രസത്യങ്ങൾ
  • കണ്ണനൊരു കത്ത്
  • ഭൂമിയെ രക്ഷിക്കുക
  • ആകാശത്തെയും
  • കേരളഭരണം മലയാളത്തിൽ
  • ശാസ്ത്രമിഠായികൾ
  • അമ്മാവന്റെ അത്ഭുതയന്ത്രം
  • ഭൂപ്രദക്ഷിണം
  • മിഠായിക്കഥകൾ
  • പപ്പടം കാച്ചി
  • പൂരമാമ്പഴം
  • ഉറുമ്പുരാക്ഷസൻ
  • ശാസ്ത്രരീതി
  • കഥപറയും കാലം
  • ഉറുമ്പുരാക്ഷസൻ
  • പോരാട്ടത്തിന്റെ കഥ
  • ആചാര്യദേവോഭവ
  • അരിപ്പ
  • ടെലിഫോണിന്റെ കഥ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമിയുടെ 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം
  • ബാലസാഹിത്യത്തിനുള്ള സയൻസ് ലിറ്ററേച്ചർ പുരസ്‌കാരം [5]
  • ഏറ്റവും നല്ല അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തകനുള്ള കാൻഫെഡിന്റെ പി.ടി. ഭാസ്‌കരപ്പണിക്കർ അവാർഡ്[6]

അവലംബം

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 103. ISBN 81-7690-042-7.
  2. "കേശവൻ വെള്ളിക്കുളങങര ഡൈസ്". ടൈംസ്ഓഫ്ഇന്ത്യ. Retrieved 05-മാർച്ച്-2014. {{cite news}}: Check date values in: |accessdate= (help)
  3. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ". Retrieved 05-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)
  4. "റൈറ്റർ കേശവൻ വെള്ളിക്കുളങ്ങര ഡെഡ്". ദ ഹിന്ദു. 05-മാർച്ച്-2014. Retrieved 05-മാർച്ച്-2014. {{cite news}}: Check date values in: |accessdate= and |date= (help)
  5. "കേരള ശാസ്ത്ര കോൺഗ്രസ്സ്". ലൈവ് വാർത്ത. Retrieved 05-മാർച്ച്-2014. {{cite news}}: Check date values in: |accessdate= (help)
  6. "പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര അന്തരിച്ചു". മാതൃഭൂമി. 2014-മാർച്ച്-5. Retrieved 2014-മാർച്ച്-5. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കേശവൻ_വെള്ളിക്കുളങ്ങര&oldid=1922413" എന്ന താളിൽനിന്ന് ശേഖരിച്ചത്