"അന്താരാഷ്ട്ര വനിതാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 75 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q38964 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 12: വരി 12:
|relatedto=[[മാതൃദിനം]], [[സാർവ്വദേശീയ ശിശുദിനം]], [[സാർവ്വദേശീയ പുരുഷദിനം]]
|relatedto=[[മാതൃദിനം]], [[സാർവ്വദേശീയ ശിശുദിനം]], [[സാർവ്വദേശീയ പുരുഷദിനം]]
}}
}}
'''അന്താരാഷ്ട്ര വനിതാദിനം''', എല്ലാ വർഷവും [[മാർച്ച്‌ 8|മാർച്ച്‌ എട്ടിനാണ്]].<ref>[http://www.international-mens-day.com/IWD_IMD.php Origins and Evolution: Perspectives of Two International Days]</ref> ദേശത്തിന്റെ അതിർത്തികൾക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങൾക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്ന്, വനിതകൾക്കായി ഒരു ദിനം. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
അന്താരാഷ്‌ട്ര വനിതാദിനം എല്ലാ വര്ഷവും മാര്ച്ച്[[ 8]] ആം തീയതി ആചരിക്കുന്നു .<ref>[http://www.international-mens-day.com/IWD_IMD.php Origins and Evolution: Perspectives of Two International Days]</ref> ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്ക്കായി ഒരു ദിനം എന്ന ചിന്തയില നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്.ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.


==ചരിത്രം==
==ചരിത്രം==

12:37, 4 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര വനിതാദിനം
Poster for Women's Day, March 8, 1914
ആചരിക്കുന്നത്ലോകമെമ്പാടുമുള്ള സ്ത്രീ-പുരുഷന്മാർ
തരംസാർവ്വദേശീയം
പ്രാധാന്യംപൊതുജനാവബോധം സൃഷ്ടിക്കൽ
വനിതകളുടെയും and പെൺകുട്ടികളുടെയും ദിനം
Anti-sexism day
തിയ്യതിവർഷംതോറും മാർച്ച് 8 ന്
ബന്ധമുള്ളത്മാതൃദിനം, സാർവ്വദേശീയ ശിശുദിനം, സാർവ്വദേശീയ പുരുഷദിനം

അന്താരാഷ്‌ട്ര വനിതാദിനം എല്ലാ വര്ഷവും മാര്ച്ച്8 ആം തീയതി ആചരിക്കുന്നു .[1] ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്ക്കായി ഒരു ദിനം എന്ന ചിന്തയില നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്.ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.

ചരിത്രം

ആസ്ട്രേലിയയിലെ സിഡ്നിയിൽ കെട്ടിട നിർമാണ സ്ത്രീ തൊഴിലാളികളുടെ 1975 ലെ പ്രകടനം

1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണി മില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തി നെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.

ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാ ദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാ ദിനാചരണം.

അതിനെ തുടർന്ന് 1910 ൽ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാ ദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്‌. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. ഇതനുസരിച്ച്,1911 മാർച്ച്‌ 19നു ജർമ്മനിയും സ്വിറ്റ്സർലാന്റുംഉൾപ്പെടെ ഉള്ള രാജ്യങ്ങൾ വനിതാ ദിനം ആചരിച്ചു. [2].

1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാ ദിന പ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ്[3] 1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.

മഞ്ഞ മിമോസ (technically, the Silver Wattle), ഇറ്റലിയിലും റഷ്യയിലും വനിതാ ദിനത്തിന്റെ സൂചകങ്ങൾ ആണ്

ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് ഇന്ന് രാഷ്ട്രീയഭേദമന്യേ ഒട്ടുമിക്കരാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളർന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പല രാജ്യങ്ങളിലും വിവിധ ആചാര അനുഷ്ടാനങ്ങൾ രൂപം കൊണ്ടിട്ടൊണ്ട്‌. ഇറ്റലിയിൽ, പുരുഷന്മാർ സ്ത്രീകൾക്ക് മഞ്ഞ മിമോസ പുഷ്പങ്ങൾ നൽകുന്നത് പതിവാണ്.[4][5]. റഷ്യയിലും അല്ബേനിയയിലും ചോക്ലേറ്റു കൂടി ഉപഹാരമായി കൊടുക്കാറൊണ്ട് .

മുദ്രാവാക്യം

തമിഴ്നാട്ടിലെ ഗ്രാമീണ ഇഡ്ഡലിക്കടയിൽ പണിയെടുക്കുന്ന സ്ത്രീ

ഓരോ വർഷവും ,ഐക്യരാഷ്ട്രസഭയുടെ യു.എൻ. വുമൺ മുന്നോ മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നത് . ആ വർഷം മുഴുവൻ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കുന്നതും പതിവാണ്.

  • 2011 ലെ മുദ്രാവാക്യം : "ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ-പരിശീലന രംഗത്ത് തുല്യത, സ്ത്രീകള്ക്ക് മാന്യമായ തൊഴിലിലേക്ക് മാർഗദർശനം"
  • 2012 ലെ മുദ്രാവാക്യം : "ഗ്രാമീണവനിതകളെ ശാക്തീകരിക്കുക - ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക" ഈ മുദ്രാവാക്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ - കി - മൂൺ ആവശ്യപ്പെടുന്നത് "ഗ്രാമീണവനിതകൾക്കായി നിക്ഷേപിക്കുക. നിയമത്തിലും പ്രയോഗത്തിലും അവർക്കെതിരായ വിവേചനങ്ങൾക്കറുതിവരുത്തുക. അവരുടെ ആവശ്യങ്ങൾക്കനുസൃതമായ നയങ്ങൾ നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുക. വിഭവങ്ങളിൽ തുല്യ ലഭ്യത ഉറപ്പുവരുത്തുക. തീരുമാനമെടുക്കൽ പ്രക്രിയയിൽ ഗ്രാമീണവനിതകളെ പങ്കാളികളാക്കുക" എന്നതാണ് [6]
  • 2013 ലെ മുദ്രാവാക്യം : "വാഗ്ദാനം, വാഗ്ദാനമായിരിക്കട്ടെ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുവാനുള്ള പരിപാടികളാരംഭിക്കുവാൻ സമയമായിരിക്കുന്നു" [7]

നൂറുവർഷത്തെ സ്ത്രീ ശാക്തീകരണം നേടിയത്

2011 മാർച്ച്‌ എട്ടിന്, ലോകമെമ്പാടുമായി, 1600 സ്ഥലങ്ങളിൽ,'അന്താരാഷ്ട്ര വനിതാദിനം ഔദ്യോഗികമായി ആചരിക്കപ്പെട്ടു.ചൈന , റഷ്യ, വിയെറ്റ്നാം, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ ദേശീയ അവധി അനുവദിക്കപ്പെട്ടു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ നൂറുവർഷം പിന്നിട്ടിട്ടും, സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നതായി 82 ശതമാനം യൂറോപ്പ്യരും വിലയിരുത്തുന്നു . സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം ഇല്ലാതാക്കണമെന്ന് 61 ശതമാനം പേർ ആവശ്യപ്പെടുന്നു. ശൈശവ വിവാഹ നിരോധനം, ഗർഭനിരോധനം, നിയമ വിധേയമായ ഗർഭശ്ചിദ്രം ‍,സ്തനാർബുദം കണ്ടെത്താനുള്ള മമോഗ്രാം പരിശോധന, ആരോഗ്യരംഗത്തെ മറ്റു സാങ്കേതിക വളർച്ച എന്നിവ ഇക്കാലയളവിലെ വൻ നേട്ടങ്ങളാണെന്ന് മാർഗരെറ്റ് താചെർ എന്ന മഹതി അഭിപ്രായപ്പെടുന്നു. ഇവർ ,ലോകാരോഗ്യ സംഘടനയുടെ ഡെയരക്ട്ടർ ജനറലാണ് [8]

അവലംബം