"താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 22: വരി 22:
*3ലഘു-1പ്ലുതം
*3ലഘു-1പ്ലുതം
*4ലഘു-1കാകപാദം
*4ലഘു-1കാകപാദം
==പഞ്ചനടകള്‍==
പഞ്ചനടകള്‍ താഴേപ്പറയുന്നവയാണ്
*.ചതുരശ്രം-തകധിമി 4അക്ഷരം
*.ത്ര്യശ്രം-തകിട 3അക്ഷരം
*.മിശ്രം-തകിടതകധിമി 7അക്ഷരം
*.ഖണ്ഡം-തകതകിട 5അക്ഷരം
*.തകധിമിതകതകിട 9അക്ഷരം
ലോകസം‌ഗീതശാഖയിലുള്ള ഏതുതാളം പ്രയോഗിയ്ക്കാനും പഞ്ചനടകള്‍ കൂട്ടിയോജിപ്പിച്ച് പെരുക്കിയും കുറച്ചും ഉപയോഗിച്ചാല്‍ മതിയത്രേ.ഈ നടകളുപയോഗിച്ച് പുതിയ താളങ്ങള്‍ ഉണ്ടാക്കാനും കൃതികള്‍ രചിയ്ക്കാനും നൃത്തം ചിട്ടപ്പെടുത്താനും സാദ്ധ്യമത്രേ
==അവലംബം==
==അവലംബം==
നാട്യകല:സിദ്ധാന്തവും പ്രയോഗവും,പി.ജി.ജനാര്‍‌ദ്ദനന്‍ISBN:81-8264-125-X
നാട്യകല:സിദ്ധാന്തവും പ്രയോഗവും,പി.ജി.ജനാര്‍‌ദ്ദനന്‍ISBN:81-8264-125-X

16:38, 18 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

സംഗീതത്തിന്റെ സമയക്രമത്തെയാണ്‌ താളം എന്നു പറയുന്നത്. സം‌ഗീതത്തിന്റെ പിതാവ് താളവും മാതാവ് ശ്രുതിയുമാണെന്ന് സങ്കല്‍‌പിച്ചുവരുന്നു.തൗര്യത്രികങ്ങളായ നൃത്തം,ഗീതം,വാദ്യം എന്നിവയെ കോര്‍‌ത്തിണക്കുന്നതാണ് താളം.നാട്യശാസ്ത്രം 108 തരത്തില്‍ താളം പ്രയോഗിയ്ക്കുന്നതിനുള്ള രീതി നിര്‍‌ദ്ദേശിയ്ക്കുന്നുണ്ട്.സംഗീതത്തിനും നൃത്തത്തിനും അടിസ്ഥാനമായ താളക്രമത്തേയാണ് നാട്യശാസ്ത്രത്തില്‍ വിവരിയ്ക്കുന്നത്.

പുരാണസങ്കല്‍‌പം

"തകാരം ശിവപ്രോക്തസ്യ ലകാരം ശക്തിരം‌ബിക ശിവശക്തിയുതോ യസ്മാദ് തസ്മാത് താലോ നിരൂപിതാ" ഇപ്രകരമാണ് ശിവതാണ്ഡവത്തേയാണ് പരാമര്‍‌ശിയ്ക്കുന്നത്.ശിവന്‍ താണ്ഡവവും പാര്‍‌വതി ലാസ്യവും പ്രകടിപ്പിയ്ക്കുന്നു.ശിവന്റെ ശക്തമായ ചലനത്താല്‍ 'ത'എന്ന ശബ്ദവും പാര്‍‌വതിയുടെ ലാസ്യനടനത്താല്‍ 'ല'എന്ന ശബ്ദവും ഉണ്ടാകുന്നു.ഇപ്രകാരം താലം അഥവാ താളം ഉണ്ടായത്രേ.സമയത്തിന്റെ തുല്യ അകലത്തില്‍ സംഭവിയ്ക്കുന്നതാണ് താളം.താളങ്ങള്‍‌ക്കിടയില്‍ വരുന്ന സമയമാണ് ലയം.ശിവപാര്‍‌വതി നടനത്തില്‍ താളം നല്‍കിയത് ബ്രഹ്മാവാണെന്ന സങ്കല്‍‌പം പ്രപഞ്ച സൃഷ്ടി തന്നെ താളാത്മകമായിരുന്നു എന്ന ആശയത്തെ വിവരിയ്ക്കുന്നു.

താളവും സമയവും

താളത്തിലെ മാത്രകള്‍ക്കും മറ്റും നാട്യശാസ്ത്രത്തില്‍ നിര്‍‌ദ്ദേശങ്ങള്‍ കാണാം.

ക്ഷണം

100 താമരയില മേല്‍‌ക്കുമേല്‍ അടുക്കിവെച്ചതിനു ശേഷം അതില്‍ ഒരു സൂചി കൊണ്ട് കുത്തുക.അപ്പോള്‍ സൂചി ഒരു ഇലയില്‍ നിന്നും മറ്റേ ഇലയിലെത്താനെടുക്കുന്ന സമയമാണ് ഒരു ക്ഷണം.ഇത് പ്രയോഗത്തിനും മേലേ അനുഭവപ്പെടുന്ന ഒരു സങ്കല്പം മാത്രമാണ്.തത്‌ഫലമായുണ്ടാകുന്ന ശബ്ദത്തേയാണ് ശ്രുതി എന്നുപറയുന്നത്.

ക്ഷണത്തിന്റെ ഗുണിതങ്ങളായ താളാം‌ഗങ്ങള്‍

  • 8 ക്ഷണം-1 ലവം
  • 8ലവം-1 കാഷ്ട
  • 8 കാഷ്ട-1 നിമിഷം
  • 8നിമിഷം-1 കല
  • 2കല-1 ത്രുടി
  • 2ത്രുടി-1അനുദ്രുതം
  • 2അനുദ്രുതം-1ദ്രുതം
  • 2ദ്രുതം-1ലഘു
  • 2ലഘു-1ഗുരു
  • 3ലഘു-1പ്ലുതം
  • 4ലഘു-1കാകപാദം

പഞ്ചനടകള്‍

പഞ്ചനടകള്‍ താഴേപ്പറയുന്നവയാണ്

  • .ചതുരശ്രം-തകധിമി 4അക്ഷരം
  • .ത്ര്യശ്രം-തകിട 3അക്ഷരം
  • .മിശ്രം-തകിടതകധിമി 7അക്ഷരം
  • .ഖണ്ഡം-തകതകിട 5അക്ഷരം
  • .തകധിമിതകതകിട 9അക്ഷരം

ലോകസം‌ഗീതശാഖയിലുള്ള ഏതുതാളം പ്രയോഗിയ്ക്കാനും പഞ്ചനടകള്‍ കൂട്ടിയോജിപ്പിച്ച് പെരുക്കിയും കുറച്ചും ഉപയോഗിച്ചാല്‍ മതിയത്രേ.ഈ നടകളുപയോഗിച്ച് പുതിയ താളങ്ങള്‍ ഉണ്ടാക്കാനും കൃതികള്‍ രചിയ്ക്കാനും നൃത്തം ചിട്ടപ്പെടുത്താനും സാദ്ധ്യമത്രേ

അവലംബം

നാട്യകല:സിദ്ധാന്തവും പ്രയോഗവും,പി.ജി.ജനാര്‍‌ദ്ദനന്‍ISBN:81-8264-125-X

ഇതും കാണുക

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=താളം&oldid=191286" എന്ന താളിൽനിന്ന് ശേഖരിച്ചത്