"പി.എച്ച്.പി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 154: വരി 154:


== പി.എച്.പി ഫ്രെയിംവ൪ക്ക്‌സ്==
== പി.എച്.പി ഫ്രെയിംവ൪ക്ക്‌സ്==
വെബ് ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ നിർമ്മിക്കാനുള്ള ഒരു ചട്ടക്കൂടാണ് ഫ്രെയിംവ൪ക്ക്‌സ്. വേഗത്തിലും എളുപ്പത്തിലും വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാവശ്യമായ സഹായക പ്രോഗ്രാമുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മോഡൽ വ്യൂ കണ്ട്രോളർ മാതൃകയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ചട്ടക്കൂടുകളാണ് സെന്റ് ഫ്രെയിംവ൪ക്ക്, കോഡ് ഇഗ്നിറ്റര്, കേക്ക് പി.എച്ച്.പി. എന്നിവ.
വെബ് ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ നിർമ്മിക്കാനുള്ള ഒരു ചട്ടക്കൂടാണ് ഫ്രെയിംവ൪ക്ക്‌സ്. വേഗത്തിലും എളുപ്പത്തിലും വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാവശ്യമായ സഹായക പ്രോഗ്രാമുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മോഡൽ വ്യൂ കണ്ട്രോളർ മാതൃകയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ പി.എച്ച്.പി. ചട്ടക്കൂടുകളാണ് സെന്റ് ഫ്രെയിംവ൪ക്ക്, കോഡ് ഇഗ്നിറ്റര്, കേക്ക് പി.എച്ച്.പി. എന്നിവ.


== അവലംബം ==
== അവലംബം ==

10:11, 6 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

പി.എച്ച്.പി.
PHP
ശൈലി:imperative, object-oriented
പുറത്തുവന്ന വർഷം:1995
രൂപകൽപ്പന ചെയ്തത്:Rasmus Lerdorf
വികസിപ്പിച്ചത്:The PHP Group
ഏറ്റവും പുതിയ പതിപ്പ്:5.3.5/ 6 January 2011
ഡാറ്റാടൈപ്പ് ചിട്ട:Dynamic, weak (duck typing)
സ്വാധീനിക്കപ്പെട്ടത്:C, Perl
Java, C++, Python
ഓപറേറ്റിങ്ങ് സിസ്റ്റം:Cross-platform
അനുവാദപത്രം:PHP License
വെബ് വിലാസം:http://php.net/


സചേതന വെബ് താളുകൾ നിർമ്മിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ സ്ക്രിപ്റ്റിങ്ങ് ഭാഷയാണ്‌ പി.എച്ച്.പി. സെർവർ-വശ സ്ക്രിപ്റ്റിങ്ങാണ് ഇതിന്റെ പ്രധാന ഉപയോഗം. കമാൻഡ്‌ലൈനിലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഗ്രാഫിക്കൽ ആപ്ലിക്കേഷനുകളിലും ഇത് ഉപയോഗിക്കാൻ കഴിയും.

1995 ൽ റാസ്മസ് ലെർഡോഫ് ആദ്യമായി പി.എച്ച്.പി നിർമ്മിച്ചത്. ഇപ്പോൾ പി.എച്ച്.പി ഗ്രൂപ്പ് ആണ്‌ പ്രധാനമായും ഇത് നിർമ്മിച്ച് പുറത്തിറക്കുന്നത്. പി.എച്ച്.പി അനുവാദപത്രം പ്രകാരം ഇത് ലഭ്യമാണ്‌. സ്വതന്ത്ര സോഫ്റ്റ്വെയർ സംഘടന പി.എച്ച്.പി യെ സ്വതന്ത്ര സോഫ്റ്റ്വെയറായാണ്‌ പരിഗണിച്ചിരിക്കുന്നത്. ഏകദേശം എല്ലാത്തരം വെബ് സെർവറുകളിലും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും പി.എച്ച്.പി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. 2 കോടിയിലേറെ വെബ്‌ സൈറ്റുകളിലും 10 ലക്ഷത്തിലേറെ വെബ് സെർവറുകളിലും പി.എച്ച്.പി ഉപയോഗിച്ചു വരുന്നു.

ചരിത്രം

ഒരു കൂട്ടം പേൾ (perl) സ്ക്രിപ്റ്റ് ഉപയോഗിച്ച് 1994 മുതൽ തന്നെ റാസ്മസ് ലെർഡോഫ് എന്നാ പ്രോഗ്രാമ്മർ തന്റെ സ്വകാര്യ പേജുകൾ പുനർനിർമിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 1997 ഓടെ ഇസ്രായൽ സ്വദേശികളായ രണ്ടു പ്രോഗ്രാമ്മർ സീവ് സുരസ്കി ഉം അന്ടിഗട്മൻ ഉം ചേർന്ന് റാസ്മസ് ലെർഡോഫ് എഴുതിയ സ്ക്രിപ്റ്റ് പുനഃക്രമീകരിക്കുകയും ഒരു പാർസർ നിർമിക്കുകയും ചെയ്തു.ഈ പാർസർ PHP3 ക്ക് വേണ്ടിയുള്ള പാർസർ ആയി പിന്നീടു ഉപയോഗിക്കുകയായിരുന്നു. PHP3 നിർമിച്ചതിന് ശേഷമാണ് PHP യുടെ മുഴുവൻ നാമം ഹൈപർ ടെക്സ്റ്റ്‌ പ്രീപ്രോസസ്സർ എന്നായി അറിയപ്പെട്ടത്‌. PHP യുടെ ഔദ്യോഗികമായ പതിപ്പ് 1998 ഇൽ പുറത്തിറക്കി. 2008 ഓടെ PHP5 പുറത്തിറങ്ങി.ഓരോ പതിപ്പ് പുറത്തിറക്കുമ്പോഴും കൂടുതൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുവാൻ PHP ക്ക് കഴിഞ്ഞിട്ടുണ്ട്. പഴയ പതിപ്പിൽ നിന്നും പുതിയ പതിപ്പിൽ എത്തുമ്പോൾ ചില മാറ്റങ്ങൾ PHP ക്ക് സംഭവിച്ചിട്ടുണ്ട് .ഉദാഹരണത്തിന് രജിസ്റ്റർ ഗ്ലോബൽ (register _global) പുതിയ പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടില്ല.PHP യുടെ ഇന്റർപ്രെട്ടർ (interpreter) 32 -ബിററിലും 64 -ബിററിലും പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനു അനുയോജ്യമായ രീതിയിൽ ലഭ്യമാണ്.

പുറത്തിറക്കിയ പതിപ്പുകളുടെ ചരിത്രം

അർത്ഥം
ചുവപ്പ് പുറത്തിറക്കിയ പതിപ്പിന് പിന്തുണ ലഭ്യമല്ല
പച്ച പുറത്തിറക്കിയ പതിപ്പിന് പിന്തുണ ലഭ്യമാണ്
നീല ഭാവിയിൽ പുറത്തിറങ്ങും
പ്രധാന പതിപ്പുകൾ അപ്രധാനമായ പതിപ്പുകൾ പുറത്തിറക്കിയ തീയതി കുറിപ്പ്
1 1.0.0 1995-06-08 ഔദ്യോഗികമായി " പേർസണൽ ഹോം പേജ് ടൂൾ " എന്നറിയപ്പെടുന്നു.
2 2.0.0 1997-11-01 ഏറ്റവും വേഗത്തിലും എളുപ്പത്തിലും സചേതന വെബ്പേജുകൾ നിർമിക്കുവാൻ കഴിയുന്ന ടൂൾ ആയി പരിഗണിച്ചു
3 3.0.0 1998-06-06 ഒരു പ്രത്യേക വ്യക്തിയിൽ നിന്നും ഒന്നിൽ കൂടുതൽ വ്യക്തികളിലേക്ക് പി.എച്.പി യുടെ നിർമാണം കൈമാറി
4 4.0.0 2000-05-22 സെൻട് എൻജിൻ നിർമിച്ചു
4.1.0 2001-12-10 സൂപർഗ്ലോബാൽ എന്ന രീതിക്ക് തുടക്കം കുറിച്ച് ($_GET ,$_POST ,$_SESSION)
4.2.0 2002-04-22 രജിസ്റ്റർ_ഗ്ലോബല്സ്(register_globals) താൽക്കാലികമായി ഇല്ലാതായി
4.3.0 2002-12-27 സി.എൽ.ഐ(CLI)ക്ക് തുടക്കം കുറിച്ചു
4.4.0 2005-07-11 പി എച് പി കോൺഫിഗ് പേജിനു വേണ്ടി മാൻ പേജിനു തുടക്കം കുറിച്ചു
4.4.9 2008-08-07 പഴയ പതിപ്പിൽ നിലനിന്നിരുന്ന തെറ്റുകൾ തിരുത്തി
5 5.0.0 2004-07-13 സെൻട് എൻജിൻ II നിർമിച്ചു
5.1.0 2005-11-24 പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ടു
5.2.0 2006-11-02 ജെസൺ പിന്തുണ ആരംഭിച്ചു
5.2.17 2011-01-06 ദശാംശ സംഖ്യ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പരിഹരിച്ചു.
5.3.0 2009-06-30 നെയിം സ്പേസ് ,ലേറ്റ് ബൈഡിംഗ്,മൈം,ഗാർബേജ് കലക്ഷൻ തുടങ്ങിയ രീതികളെ പിന്തുണച്ചു തുടങ്ങി .
5.3.1 2009-11-19 പഴയ പതിപ്പിൽ നിലനിന്നിരുന്ന 100 ഓളം തെറ്റുകൾ തിരുത്തി .
5.3.2 2010-03-04 പ്രവർത്തനം മെച്ചപ്പെടുത്തി.
5.3.3 2010-07-22 കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുവാൻ സാധിച്ചു .
5.3.4 2010-12-10 കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുകയും പിഴവുകൾ പരിഹരിക്കുകയും ചെയ്തു.
5.3.5 2011-01-06 ദശാംശ സംഖൃ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പരിഹരിച്ചു
5.3.6 2011-03-10
പി.എച്.പി-ട്രങ്ക്-ഡേവ് ?.? തിയതി തീരുമാനിച്ചിട്ടില്ല സെഷൻ_റെജിസ്ററർ()(session _register),സെഷൻ_അൺറെജിസ്ററർ(session _unregister),സേഫ്_മോഡ്(safe _mod) തുടങ്ങിയവ ഒഴിവാക്കും.

വാക്യഘടന

പി.എച്ച്.പി ദ്വിഭാഷി(ഇന്റെർപ്രെറ്റെർ) , പി.എച്ച്.പി ടാഗുകളുടെ ഇടയിലുള്ള കോഡ് മാത്രമെ എക്സികുട്ട് ചെയ്യുകയുള്ളൂ.
പി.എച്.പിയുടെ ടാഗുകൾ നാല് തരത്തിൽ ഉപയോഗിച്ചുവരുന്നു
1 .<?php  ?>
2 .<?  ?>
3 .<?=  ?>
4 .<script language ="php"></script >

വേരിയബൾ

ലൂസ്ലി ടൈപ് സ്ക്രിപ്റ്റിങ്ങ് ഭാഷയാണ്‌ പി.എച്ച്.പി. വേരിയബൾടൈപ് നമ്മൾ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പി.എച്ച്.പി. സ്വയം അതിന്റെ ടൈപ് മാറ്റുന്നതാണ്. പി എച്ച് പി വേരിയബൾ തുടങ്ങുന്നതു '$' പ്രതീകത്തിലാണ്. ഉദാഹരണം - $x,$y,$_test .
തെറ്റായ വെരിയബൾ - $34,$89rt,$ fgf, $34 gg

വേരിയബിൾ സംഖ്യയിൽ ആരംഭിക്കാൻ പാടില്ല വേരിയബിൾ പേരിനിടയിൽ സ്പെയ്സ് പാടില്ല വേരിയബിൾ ആരംഭിക്കുന്നത് ആൽഫബെറ്റിലോ , _ ലോ ആയിരിക്കണം[1].

പി.എച്.പി ഒബ്ജെക്റ്റ് ഓറിയന്റഡ് പ്രോഗ്രാം

പി.എച്ച്.പി പ്രോഗ്രാം ഒബ്ജെക്റ്റ് ഓറിയൻറ് രീതിയെ പിന്തുണയ്ക്കുന്ന പ്രോഗ്രാം ഭാഷയാണ്. ഒബ്ജെക്റ്റ് ഓറിയൻറ് പ്രോഗ്രാം ഭാഷയിൽ സാധാരണ കാണുന്ന ക്ലാസ്സ്‌,ഒബ്ജെക്റ്റ്,പോളിമോർഫിസം,ഇൻഹെറിറ്റൻസ്, ഇന്റർഫേസ് തുടങ്ങിയ ഒബ്ജെക്റ്റ് ഓറിയൻറ് പ്രോഗ്രാം ഭാഷയുടെ എല്ലാ സാധ്യതകളും പി.എച്.പി നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.

പി.എച്.പി ഫ്രെയിംവ൪ക്ക്‌സ്

വെബ് ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ നിർമ്മിക്കാനുള്ള ഒരു ചട്ടക്കൂടാണ് ഫ്രെയിംവ൪ക്ക്‌സ്. വേഗത്തിലും എളുപ്പത്തിലും വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാവശ്യമായ സഹായക പ്രോഗ്രാമുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മോഡൽ വ്യൂ കണ്ട്രോളർ മാതൃകയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ പി.എച്ച്.പി. ചട്ടക്കൂടുകളാണ് സെന്റ് ഫ്രെയിംവ൪ക്ക്, കോഡ് ഇഗ്നിറ്റര്, കേക്ക് പി.എച്ച്.പി. എന്നിവ.

അവലംബം

  1. http://www.w3schools.com/php/php_variables.asp


"https://ml.wikipedia.org/w/index.php?title=പി.എച്ച്.പി.&oldid=1902592" എന്ന താളിൽനിന്ന് ശേഖരിച്ചത്