"സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 135: വരി 135:


===മതസൗഹാർദ്ദം===
===മതസൗഹാർദ്ദം===
മതവിശ്വാസികൾ തമ്മിൽ സൗഹാർദ്ദം നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് സംഘടന മുൻകൈ എടുക്കാറുണ്ട്. പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിനെ]] നിന്ദിക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ പരീക്ഷാ ചോദ്യാവലിയിൽ ഉൾപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ട<ref>[http://www.deccanherald.com/content/60975/prof-run-over-question-paper.html ഡെക്കാൻ ഹെറാൾഡ് 2010 മാർച്ച് 29]</ref> തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികൾ വെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനവശ്യമായ രക്തം നൽകാൻ സോളിഡാരിറ്റി പ്രവർത്തകർ മുന്നോട്ട് വന്നത് ശ്രദ്ധേയമായ ഒരു മാനുഷിക സേവനമായി വിലയിരുത്തപ്പെടുകയുണ്ടായി.<ref>[http://www.scribd.com/doc/34496126/Indian-Express Solidarity activist gave blood to Newman College teacher] ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്, പ്രിന്റ് എഡിഷൻ,2010 ജൂലൈ 8</ref><ref>[http://www.deccanchronicle.com/national/muslim-youths-donated-blood-save-prof-408 ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട്]</ref><ref>[http://www.deccanherald.com/content/79423/two-persons-arrested-attack-lecturer.html ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട്]</ref><ref>[http://www.solidarityym.net/forum/topic/show?id=4301468:Topic:42769&xgs=1&xg_source=msg_share_topic കെ.പി രാമനുണ്ണി, ആ ചോരയുടെ വില]-മാധ്യമം ദിനപത്രം 16.7.2010</ref>അക്രമത്തിനു വിധേയനായ പ്രൊഫ. ടി.ജെ ജോസഫ് ഇംഗ്ലീഷ് പത്രമായ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഈ സേവനത്തെ പ്രശംസിക്കുകയുണ്ടായി.<ref>http://sphotos.ak.fbcdn.net/hphotos-ak-snc4/hs226.snc4/38631_1516455438753_1455490623_1334003_3509966_n.jpg</ref> <ref>http://www.indiaeveryday.com/kerala/fullnews-they-chopped-off-my-palm-like-firewood-1184-1638739.htm ടി.ജെ ജോസഫ് സോളിഡാരിറ്റിയുടെ രക്തദാനത്തെ കുറിച്ച്</ref>
മതവിശ്വാസികൾ തമ്മിൽ സൗഹാർദ്ദം നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് സംഘടന മുൻകൈ എടുക്കാറുണ്ട്. പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിനെ]] നിന്ദിക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ പരീക്ഷാ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയ<ref>[http://www.deccanherald.com/content/60975/prof-run-over-question-paper.html ഡെക്കാൻ ഹെറാൾഡ് 2010 മാർച്ച് 29]</ref> തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികൾ വെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനവശ്യമായ രക്തം നൽകാൻ സോളിഡാരിറ്റി പ്രവർത്തകർ മുന്നോട്ട് വന്നത് ശ്രദ്ധിക്കപ്പെട്ടു<ref>[http://www.scribd.com/doc/34496126/Indian-Express Solidarity activist gave blood to Newman College teacher] ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്, പ്രിന്റ് എഡിഷൻ,2010 ജൂലൈ 8</ref><ref>[http://www.deccanchronicle.com/national/muslim-youths-donated-blood-save-prof-408 ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട്]</ref><ref>[http://www.deccanherald.com/content/79423/two-persons-arrested-attack-lecturer.html ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട്]</ref><ref>[http://www.solidarityym.net/forum/topic/show?id=4301468:Topic:42769&xgs=1&xg_source=msg_share_topic കെ.പി രാമനുണ്ണി, ആ ചോരയുടെ വില]-മാധ്യമം ദിനപത്രം 16.7.2010</ref>. അക്രമത്തിനു വിധേയനായ പ്രൊഫ. ടി.ജെ. ജോസഫ് ഇംഗ്ലീഷ് പത്രമായ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഈ സേവനത്തെ പ്രശംസിക്കുകയുണ്ടായി.<ref>http://sphotos.ak.fbcdn.net/hphotos-ak-snc4/hs226.snc4/38631_1516455438753_1455490623_1334003_3509966_n.jpg</ref> <ref>http://www.indiaeveryday.com/kerala/fullnews-they-chopped-off-my-palm-like-firewood-1184-1638739.htm ടി.ജെ ജോസഫ് സോളിഡാരിറ്റിയുടെ രക്തദാനത്തെ കുറിച്ച്</ref>


===ഡോക്യുമെന്ററി===
===ഡോക്യുമെന്ററി===

06:25, 21 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
ആപ്തവാക്യംകാലത്തിന്‌ മേൽ യുവതയുടെ വിപ്ലവമുദ്ര
രൂപീകരണം13 മെയ് 2003
ആസ്ഥാനംഹിറ സെന്റർ
Location
പ്രസിഡന്റ്
ടി. മുഹമ്മദ് വേളം
മാതൃസംഘടനജമാഅത്തെ ഇസ്‌ലാമി കേരള
ബന്ധങ്ങൾIslamism, ഇസ്‌ലാം
വെബ്സൈറ്റ്http://solidarityym.org

ജമാഅത്തെഇസ്‌ലാമി ഹിന്ദിന്റെ കേരളഘടകം രൂപം കൊടുത്ത യുവജനപ്രസ്ഥാനമാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. കാലത്തിന്‌ മേൽ യുവതയുടെ വിപ്ലവമുദ്ര എന്നതാണ് സോളിഡാരിറ്റിയുടെ മുദ്രാവാക്യം. കോഴിക്കോട് ആസ്ഥാനമാക്കി സേവനരംഗത്തും ഒപ്പം സമരരംഗത്തും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ സംഘടന 2003 മെയ് 13-നാണ് രൂപീകൃതമായത്.

ചരിത്രം

സോളിഡാരിറ്റി പതാക

2003 മെയ് 13 ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഔദ്യോഗികമായി രൂപംകൊണ്ടു. കൂട്ടിൽ മുഹമ്മദലിയെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായും ഹമീദ് വാണിയമ്പലത്തെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1983 ൽ രൂപീകരിക്കപ്പെട്ട എസ്.ഐ.ഒ ആയിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി-യുവജന സംഘടന. വിദ്യാഭ്യാസ പ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും ഒരുമിച്ചു കൊണ്ടു പോവുന്ന പ്രവർത്തനരീതിയാണ് അന്നുണ്ടായിരുന്നത്. എന്നാൽ 2002 ൽ എസ്.ഐ.ഒവിനെ കേരളത്തിൽ സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമാക്കാനും യുവജനങ്ങൾക്കായി പുതിയൊരു സംഘടന രൂപീകരിക്കാനും തീരുമാനമെടുക്കുകയായിരുന്നു. 2005 ഏപ്രിൽ 23 പാലക്കാട് വെച്ച് പ്രഥമ സംസ്ഥാന സമ്മേളനവും സംസ്ഥാനറാലിയും സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തി സംസ്ഥാനത്തുടനീളം ഉപസമ്മേളനങ്ങളും നടത്തിയിരുന്നു. തീരദേശ സമ്മേളനം, ആദിവാസി സമ്മേളനം, മനുഷ്യവാകാശ സമ്മേളനം, പ്ലാച്ചിമട സമ്മേളനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതായിരുന്നു. പിന്നീടുള്ള കാലവേളകളിൽ ജില്ലാ സമ്മേളനങ്ങളും പ്രാദേശിക സമ്മേളനങ്ങളുമാണ് നടന്നത്.

ആദർശലക്ഷ്യങ്ങൾ

ഇസ്‌ലാമികാടിത്തറയിൽ ഊന്നികൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് സോളിഡാരിറ്റി. മനുഷ്യസമത്വം, അടിച്ചമർത്തപ്പെട്ടവരോടുള്ള ആഭിമുഖ്യം, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം എന്നിവയാണ് സോളിഡാരിറ്റി തങ്ങളുടെ ആദർശമായി പ്രഖ്യാപിക്കുന്നത്[1].

സദാചാര നിഷ്ഠയും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവതയെ വാർത്തെടുക്കുകയും നീതിക്കു വേണ്ടി പോരാടുകയും പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുക, സാംസ്കാരിക ജീർണ്ണതകൾക്കെതിരെ ശബ്‌ദമുയർത്തുക, യുവതയിൽ സേവനസംസ്‌കാരം സൃഷ്ടിക്കുകയും അതിന് മാതൃകയാവുകയും ചെയ്യുക എന്നിവയും സംഘടന ലക്ഷ്യമാക്കുന്നതായി അവകാശപ്പെടുന്നു. [2]

സംഘടനാ സംവിധാനം

സോളിഡാരിറ്റി പത്താം വാർഷികസമ്മേളനം സൽമാ യാഖൂബ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോടെ ഹിറാസെന്ററിലാണ് സംഘടനയുടെ ആസ്ഥാനം. സംസ്ഥാനതലത്തിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും വകുപ്പു സെക്രട്ടറിമാരുമാണുള്ളത്. ഇവരെക്കൂടാതെ സംസ്ഥാന സമിതിയംഗങ്ങളും സംസ്ഥാന പ്രതിനിധിസഭാംഗങ്ങളുമുണ്ട്.

ജില്ലാ മേഖല ഏരിയാ തലങ്ങളിലും പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി എന്നിവയുണ്ട്. പ്രാദേശികതലങ്ങളിൽ പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ എക്‌സിക്യുട്ടീവും അംഗങ്ങളും അസോസിയേറ്റുകളുമുണ്ട്.

സംഘടനയുടെ ഭരണഘടന അംഗീകരിച്ച് സംസ്ഥാനനേതാവുമായുള്ള വ്യക്തിതല കൂടിക്കാഴ്ചയിലൂടെയാണ് അംഗത്വം നൽകുന്നത്. സംഘടനാംഗത്വത്തിന് ജാതിയോ മതമോ തടസ്സമല്ല.

നേതൃത്വം

രണ്ട് വർഷമാണ് സംസ്ഥാനസമിതിയുടെ കാലാവധി. പ്രസിഡന്റ്, ജെനറൽ സെക്രട്ടറി, സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ എന്നിവർ ഉൾക്കൊള്ളുന്നതാണ് സംസ്ഥാനസമിതി.

S.No കാലയളവ് പ്രസിഡന്റ് ജനറൽ സെക്രട്ടറി
1 2003 – 2005 ഡോ.കൂട്ടിൽ മുഹമ്മദാലി അബ്ദുൽ ഹമീദ് വാണിയമ്പലം
2 2005 – 2007 അബ്ദുൽ ഹമീദ് വാണിയമ്പലം പി. മുജീബുർറഹ്‌മാൻ
3 2007 – 2009 പി. മുജീബുർറഹ്‌മാൻ കെ.എ. ഷഫീഖ്
4 2009 – 2010 എം. സാജിദ്(2009–10)
പി.ഐ. നൗഷാദ്(2010-11)
5 2011 – 2013 പി.ഐ. നൗഷാദ് ടി.മുഹമ്മദ് വേളം
6 2013 – 2015 [3] ടി.മുഹമ്മദ് വേളം കളത്തിൽ ഫാറൂഖ്

പ്രവർത്തനങ്ങൾ, പരിപാടികൾ

  • യൂത്ത് സ്പ്രിങ്

സോളിഡാരിറ്റിയുടെ പത്താം വാർഷികാഘോഷത്തിൻറെ ഭാഗമായി 2013 മെയ് 17-19ന് കോഴിക്കോട് കടപ്പുറത്ത് സോളിഡാരിറ്റി യൂത്ത്സ്പ്രിങ് സംഘടിപ്പിച്ചു[4].[5] പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ സൽമാ യാഖൂബ് (ബ്രിട്ടൻ), ഡോ. നോർമൻ ഫിങ്കൽസ്റ്റീൻ, പ്രശാന്ത്‌ ഭൂഷൺ, സച്ചിദാനന്ദൻ, അമേരിക്കൻ രാഷ്ട്രീയനിരീക്ഷകയായ സാറ മർസേക് മുതലയാവർ പങ്കെടുത്തു[6]. എക്സിബിഷൻ, വേറിട്ട സമരാവിഷ്കാരങ്ങൾ, സാംസ്കാരിക പരിപാടികൾ, ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികൾ യൂത്ത് സ്പ്രിങിൽ നടന്നു.[7]

  • കേരള വികസനഫോറം

കേരള വികസനത്തിന് വേണ്ടി പുതിയ അജണ്ട സമർപ്പിക്കുന്നതിന്റെ ഭാഗമായി 2011 മാർച്ച് 11, 12 ,13 തീയ്യതികളിലായി കൊച്ചിയിൽ വെച്ച് സോളിഡാരിറ്റി കേരള വികസന ഫോറം സംഘടിപ്പിച്ചു[8]. കേരളത്തിലെ നൂറിലധികം സമരഭുമികളിൽ നിന്നുള്ള പ്രതിനിധികളെ ആദരിക്കുകയും അവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനകീയ വികസന സമ്മേളനവും വികസന ഫോറത്തിന്റെ ഭാഗമായി നടന്നു.[9] കേരളത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ഗവേഷകരും ആക്‌ടിവിസ്‌റ്റുകളും കേരളവികസനത്തെ സംബന്ധിച്ച 150 ഓളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു[10].

  • മലബാർ നിവർത്തന പ്രക്ഷോഭം

വികസന രംഗത്ത് മലബാർ മേഖല നേരിടുന്ന അനീതിക്കെതിരായ പ്രക്ഷോഭ പരിപാടിയാണ് മലബാർ നിവർത്തന പ്രക്ഷോഭം. 2011 ഒക്ടോബർ 1 മുതൽ നവംബർ 20 വരെ നീണ്ടു നിന്ന കാമ്പയിൻ, 2011 നവംബർ 19-ന് സെക്രട്ടറിയേറ്റ് വളയൽ പരിപാടിയോടെ സമാപിച്ചു[11].

സേവന പ്രവർത്തനങ്ങൾ

സോളിഡാരിറ്റി നടപ്പിലാക്കുന്ന സാമൂഹിക പദ്ധതികളെ കുറിച്ച ചിത്രം
  • പാലക്കാട്ട് നടന്ന സമ്മേളനത്തോടനുബന്ധിച്ച് സോളിഡാരിറ്റി ഭവനനിർമ്മാണ പദ്ധതി പ്രഖ്യാപിച്ച് വീടുകളും കുടിലുകളും പണിതു നൽകി. 400 വീടുകൾ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിലൂടെ ഇതിനകം ആയിരക്കണക്കിന് വീടുകൾ നിർമ്മിച്ചു നൽകി[12]. കേരള സംസ്ഥാന ഭവനനിർമാണ ബോർഡ് സന്നദ്ധ സംഘടനകൾ വഴി നടപ്പിലാക്കുന്ന സുരക്ഷ ഭവന പദ്ധതിയിൽ നിന്നും 25 വീടുകളുടെ നിർമ്മാണം സോളിഡാരിറ്റിയെ ഏല്പിച്ചു[അവലംബം ആവശ്യമാണ്].
  • കാസർഗോഡ് കശുമാവ് തോട്ടങ്ങൾക്ക് ഉപയോഗിച്ചിരുന്ന എൻഡോസൾഫാൻ കീടനാശിനിയുടെ ഇരകളായവരെ പുനരധിവസിപ്പിക്കാനായി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി. എൻഡോസൾഫാൻ മൂലം ദുരിതത്തിലായ കാസർകോട്ടെ ഗ്രാമങ്ങൾക്കുവേണ്ടി ഒരു കോടി രൂപ ചെലവഴിച്ച്‌ വമ്പിച്ച പുനരധിവാസ പരിപാടി സംഘടന സംഘടിപ്പിച്ചു. 2011 മെയ് 30 ന് പുനരധിവാസ പദ്ധതി നിർവഹണ പ്രഖ്യാപനം നടത്തിയ[13] ഒരു കോടി രൂപയുടെ പുനരധിവാസ പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കി.[14][15]

[16] [17]

  • കേരളത്തിലെ അമ്പത് ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള സോളിഡാരിറ്റിയുടെ പദ്ധതിയാണ്‌ ജനകീയ കുടിവെള്ള പദ്ധതി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവമന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ നിർ‌വഹിച്ചു[18] [19][20][21].
  • റേഷൻ പദ്ധതി

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തിൽ പാവങ്ങൾക്കായുള്ള സൗജന്യ റേഷൻ സംവിധാനം നിലവിലുണ്ട്.

സമരരംഗത്ത്

സമരങ്ങൾ സ്വയം നയിക്കുന്നതോ നടക്കുന്ന സമരങ്ങൾക്ക് പിന്തുണ അർപ്പിക്കുന്നതോ സമരത്തിനായി ജനങ്ങളെ പ്രചോദിപ്പിക്കുന്നതോ ആയ രീതിയിൽ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു[22].

  • പ്ലാച്ചിമടയിൽ കൊക്കക്കോള പ്ലാന്റിനെതിരായ സമരത്തിൽ സോളിഡാരിറ്റിയും പങ്കെടുത്തിരുന്നു.[23][24][25][26].
  • കേരളം പിളർത്താൻ സമ്മതിക്കില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന എക്‌സ്പ്രസ് ഹൈവേ വിരുദ്ധസമരം.[27]
  • ചില്ലറ വ്യാപാര മേഖല കുത്തകകൾക്ക് തുറന്നുകൊടുത്ത നയത്തിനെതിരെ സോളിഡാരിറ്റി വ്യാപാരികൾക്കൊപ്പം നിന്ന് സമരം നടത്തുന്നു. [28]
  • പത്തനംതിട്ടയിലെ ചെങ്ങറയിൽ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് സോളിഡാരിറ്റി പൂർണ്ണ പിന്തുണ നൽകിയിരുന്നു. മെഡിക്കൽക്യാമ്പ്, ഭക്ഷണ-വിഭവ സമാഹരണവും വിതരണവും, ട്രേഡ് യൂണിയൻ ഉപരോധത്തെ ലംഘിച്ച് മാർച്ച് എന്നിവ നടത്തി.
  • ദേശീയ പാത വികസിപ്പിക്കുക വിൽക്കരുത് എന്ന തലക്കെട്ടിൽ പൊതുനിരത്തുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സമരം[29][30].
  • കോഴിക്കോട് കിനാലൂരിൽ ആയിരക്കണക്കിനാളുകളെ കുടിയൊഴിപ്പിച്ച് നാലുവരിപ്പാത നിർമ്മിക്കുന്നതിനെതിരെ പ്രദേശത്തുകാർ നടത്തുന്ന സമരത്തെ സോളിഡാരിറ്റി പിന്തുണച്ചു. വ്യവസായ പാർക്കിലേക്ക് സോളിഡാരിറ്റിയും ശാസ്ത്രസാഹിത്യ പരിഷത്തും സമരസമിതിയുമെല്ലാം ബദൽ പാത നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെ അവഗണിച്ച് സമവായത്തിലെത്താതെ സ്ഥലമേറ്റെടുക്കാനുള്ള സർവെക്കെത്തിയവരെ സമരക്കാർ തടയുകയും തുടർന്ന് പോലീസ് ആയുധം പ്രയോഗിക്കുകയുമായിരുന്നു.[31][32]
  • കോഴിക്കോട് ഞെളിയൻ പറമ്പ്, പുന്നോൽ പെട്ടിപ്പാലം, തിരുവന്തപുരം വിളപ്പിൽശാല എന്നിവിടങ്ങളിലെ മാലിന്യ പ്രശ്നം പരിഹരിക്കുകയും പ്രദേശത്തെ ജനതയെ രക്ഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികൾ നടത്തുന്ന സമരങ്ങൾക്ക് സോളിഡാരിറ്റി പിന്തുണ നൽകുന്നു.[33]
  • മലപ്പുറം ചമ്രവട്ടം ശുദ്ധജല പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ട് 2006 ജനുവരി 30 ന് സെക്രട്ടറിയേറ്റിലേക്ക് കുടിനീർ മാർച്ച് നടത്തി.
  • പെരിയാർ സംരക്ഷണം , കാതിക്കുടം, കരിമുകൾ കാർബൺ ഫാക്ടറി സമരം, വെളിച്ചിക്കാല സമരം തുടങ്ങിയ പരിസ്ഥിതി സമരങ്ങൾ.
  • കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന നെറ്റ്‌വർക്ക് മാർക്കറ്റിങ് തട്ടിപ്പുകൾക്കെതിരെ[34].
  • അട്ടപ്പാടി ആദിവസികളുടെ ഭൂമി കാറ്റാടി കമ്പനി കയ്യേറുന്നതിൽ പ്രതിഷേധിച്ചുള്ള സമരം[35].

മനുഷ്യാവകാശ ഇടപെടൽ

  • മണിപ്പൂർ സംസ്ഥാനത്ത് AFSPA എന്ന കരിനിയമം (സായുധ സേനയുടെ പ്രത്യേക അധികാര നിയമം-AFSPA-Armed Forces Special Powers Act) പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 10 വർഷമായി നിരാഹാരസമരം അനുഷ്ടിക്കുന്ന മണിപ്പൂർ കവിയത്രി ഇറോം ചാനു ഷർമ്മിളക്ക് പിന്തുണപ്രഖ്യാപിക്കുകയും, 2010 ജൂണ് 10ന് എറണാകുളത്ത് സോളിഡാരിറ്റി ഇറോം ചാനു ശർമ്മിള ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു.[36]
  • ആധാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന മനുഷ്യാവകാശ പ്രശ്നങ്ങളെ ഏറ്റെടുക്കുകയും പ്രമുഖരെ പങ്കെടുപ്പിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. [37]
  • ന്യായമായ ജാമ്യം കൂടാതെ ജയിലിൽ വിചാരണത്തടവ് അനുഭവിച്ച് കൊണ്ടിരിക്കുന്ന അബ്ദുൽ നാസർ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് മനുഷ്യാവകാശ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.[38] [39].[40]
സോളിഡാരിറ്റിയുടെ പാർലമെന്റ് മാർച്ച് മേധാപട്കർ ഉദ്ഘാടനം ചെയ്യുന്നു 24.11.2010 ഇന്ത്യാവിഷന് റിപ്പോര്ട്ട്
  • എൻഡോസൾഫാൻ വിരുദ്ധസമരത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കുകൊണ്ടുവരാൻ സോളിഡാരിറ്റി നടത്തിയ ദേശീയ ഇടപെടലിലൂടെ സാധിച്ചു.[41] എൻഡോസൾഫാൻ ദുരിതബാധിതരുമായി 2010 നവംബർ 24 സോളിഡാരിറ്റി ഡൽഹിയിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തി. സാമൂഹിക പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്[42][43][44][45].
  • ഗാസ ഉപരോധം നീക്കുക, ഫലസ്തീനികൾക്ക് സ്വാതന്ത്ര്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏഷ്യൻ രാജ്യങ്ങളിലെ വിവിധ സംഘടനാ പ്രതിനിധികളും, മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് സംഘടിപ്പിച്ച ഡൽഹിയിൽ നിന്നും ഗസ്സയിലേക്കുള്ള ഏഷ്യൻ കാരവാനിൽ ഇന്ത്യയിൽ നിന്ന് സോളിഡാരിറ്റിയും പങ്കാളിയായി.[46]

[47][48]

സാമൂഹിക പ്രശ്നങ്ങൾ

മലബാർ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന തെക്രട്ടറിയേറ്റ് വളയൽ_ ഭാസുരേന്ദ്ര ബാബു സംസാരിക്കുന്നു

ജനകീയ സമരങ്ങൾക്കോപ്പം ആശയസംവാദങ്ങളും സോളിഡാരിറ്റിയുടെ പ്രവർത്തന ഭാഗമാണ്. പരിസ്ഥിതി, വികസനം, ഇടതുപക്ഷം, ആൾദൈവങ്ങളും ആത്മീയതയും,സച്ചാർ കമ്മീഷൻ റിപ്പോർട്ട്, വികസനഭൂപടത്തിലെ മലബാർ, ക്രമീലെയർ വിഷയങ്ങൾ, മാധ്യമചർച്ചകൾ, ഭീകരതയും തീവ്രവാദവും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ വിഷയങ്ങൾ എന്നിവയെല്ലാം സോളിഡാരിറ്റി വ്യത്യസ്ത സന്ദർഭങ്ങളിൽ ചർച്ചക്കെടുത്തിരുന്നു.

പോരാളികളുടെ സംവാദം

കേരളത്തിലെ മുപ്പതോളം സമരമുന്നണികളുടെ നേതാക്കൾ പങ്കെടുത്ത പോരാളികളുടെ സംവാദം പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക മേധാപട്കർ പരിപാടി ഉദ്ഘാടനം ചെയ്തു.

വികസനഭൂപടത്തിലെ മലബാർ

വികസനഭൂപടത്തിലെ മലബാർ എന്ന പരിപാടിയിൽ മലബാറിന്റെ വികസനപ്രശ്നങ്ങളെ കുറിച്ച് ഏഴ് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. [49]

മതസൗഹാർദ്ദം

മതവിശ്വാസികൾ തമ്മിൽ സൗഹാർദ്ദം നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് സംഘടന മുൻകൈ എടുക്കാറുണ്ട്. പ്രവാചകൻ മുഹമ്മദിനെ നിന്ദിക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ പരീക്ഷാ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയ[50] തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികൾ വെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനവശ്യമായ രക്തം നൽകാൻ സോളിഡാരിറ്റി പ്രവർത്തകർ മുന്നോട്ട് വന്നത് ശ്രദ്ധിക്കപ്പെട്ടു[51][52][53][54]. അക്രമത്തിനു വിധേയനായ പ്രൊഫ. ടി.ജെ. ജോസഫ് ഇംഗ്ലീഷ് പത്രമായ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഈ സേവനത്തെ പ്രശംസിക്കുകയുണ്ടായി.[55] [56]

ഡോക്യുമെന്ററി

  • "ഐക്യദാർഢ്യം ഓൺ സോളിഡാരിറ്റി " -ഡോക്യുമെന്ററി[2]
  • "വേനലും കഴിഞ്ഞ് " സോളിഡാരിറ്റിയെകുറിച്ച ഡോക്യുഫിക്ഷൻ
  • "കനിവിന്റെ മേൽക്കൂര " ഭവന നിർമ്മാണ പദ്ധതിയെ കുറിച്ച് ഡോക്യുമെന്ററി
  • "എരിഞ്ഞൊടുങ്ങും മുമ്പ്" ലഹരിക്കെതിരായ ഡോക്യുമെന്ററി
  • "സ്പർശം" എൻഡോൾഫാൻ ദുരിതബാധിതരെകുറിച്ചുള്ള ഡോക്യുമെന്ററി[3][57]
  • "അവിവേക പാത" എക്സ്പ്രസ് ഹൈവേ വിശകലന ഡോക്യുമെന്ററി
  • "പെരുവഴി:വഴിമുടക്കുന്ന പെരുമ്പാതകൾ "-ബി.ഒ.ടി വിരുദ്ധ ഡോക്യുമെന്ററി
  • "ചെറുത്തുനില്പ് " ചില്ലറവ്യപാരമേഖലയിലെ കുത്തകാധിനിവേശത്തിനെതിരെ
  • "തീരങ്ങളിൽ തീ പടരും മുമ്പേ" തീരദേശസംരക്ഷണ കാമ്പയിൻ ഡോക്യുമെന്ററി
  • "ചെങ്ങറയിലേക്ക് യുവത്വത്തിന്റെ കരുത്ത് " ചെങ്ങറസമരം
  • "മലബാർ രാജ്യം " മലബാർ വിവേചനത്തിനെതിരെ

പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ

  • "സോളിഡാരിറ്റി പത്രിക" - എല്ലാ മൂന്നുമാസത്തിലും പ്രസിദ്ധീകരിക്കുന്നു.
  • "എൻഡോസൾഫാൻ: നരകത്തിലേക്ക് തുറക്കുന്ന വാതിൽ" -എഡി. സലീം പൂപ്പലം
  • "പുതിയ കേരളം വികസന ഫോറം-പ്രബന്ധങ്ങൾ (അബ്സ്ട്രാക്റ്റ്)
  • "ചെങ്ങറ ഐക്യദാർഢ്യ പുസ്തകം "-എഡി. ടി.മുഹമ്മദ് വേളം
  • "കിനാലൂർ സമരസാക്ഷ്യം " -റഫീഖുറഹ്മാൻ മൂഴിക്കൽ
  • "വികസനം പരിസ്ഥിതി ആഗോളമുതലാളിത്തം "-ഡോ. എ.എ ഹലീം
  • "ആൾ ദൈവങ്ങളുടെ മതവും രാഷ്ട്രീയവും " -എഡി. കെ.ടി ഹുസൈൻ
  • "ആണവകരാർ: അകവും പൊരുളും " -എം.സാജിദ്

കാമ്പയിനുകൾ

വ്യത്യസ്ത വിഷയങ്ങളിൽ ജനകീയ ബോധവൽകരണങ്ങൾക്കും യുവജനങ്ങളുടെ കർമ്മോത്സുകതക്കും അധികാരികളുടെ ശ്രദ്ധക്കും വേണ്ടിയുള്ള കാമ്പയിനുകൾ സംഘടിപ്പിക്കുന്നു.

  • മുതലാളിത്തവിരുദ്ധകാമ്പയിൻ
  • സൗഹൃദകേരളത്തിന് യുവജനാഹ്വാനം (മാറാട് കലാപസാഹചര്യത്തിൽ)
  • സാമൂഹിക തിന്മകൾക്കെതിരെ (അശ്ലീലത, ലഹരി, ചൂതാട്ടം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ)
  • പോരാടുക അഴിമതിക്കെതിരെ
  • ആൾ ദൈവങ്ങളെ ആത്മീയത കൊണ്ട് ചെറുക്കുക
  • പുതിയകേരളത്തിന്
  • മലബാർ നിവർത്തന പ്രക്ഷോഭം

വികസന രംഗത്ത് മലബാർ മേഖല തിരു-കൊച്ചി മേഖലയിൽ നിന്നും വ്യത്യസ്ഥമായി നേരിടുന്ന പിന്നോക്കാവസ്ഥയെ അധികാരികൾക്കും ജനങ്ങൾക്കും മുമ്പിൽ തുറന്നു കാണിക്കാനും പരിഹാരം തേടാനുമായി "മലബാർ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു" എന്ന പേരിൽ 2011 ഒക്‌ടോബർ 01- നവംബർ 20 മലബാർ നിവർത്തന പ്രക്ഷോഭം സംഘടിപ്പിച്ചു.

നിരീക്ഷണങ്ങൾ

"വലതുപത്തുനിന്ന് ഈ സമരങ്ങളെ ഹൈജാക് ചെയ്യാൻ ശ്രമിക്കുകയാണവർ... തങ്ങൾ ഒരിക്കൽ സക്രിയവും സജീവവുമായിരുന്ന തെരുവിലേക്ക് പരിഷത്ത് തിരിച്ചുവരാൻ ശ്രമിക്കുമ്പോൾ അവിടെ സോളിഡാരിറ്റിയുടെ വിജയാരവങ്ങൾ ഇരമ്പുന്നു... വരാൻപോകുന്ന ഇടതുപ സർക്കാരിന്റെ നട്ടും ബോൾട്ടുമാകാനുള്ള വിധി ഏറ്റെടുക്കാതെ സോളിഡാരിറ്റിയെ തെരുവിൽ അഭിമുഖീകരിക്കാൻ പരിഷത്തിനാകുമോ?" - സിവിക് ചന്ദ്രൻ[58]

വിമർശനങ്ങൾ

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിനെതിരെ മത മേഖലകളിൽ നിന്നും മതേതര മേഖലകളിൽ നിന്നും കടുത്ത ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു.

  1. സോളിഡാരിറ്റി ഒരു മത തീവ്രവാദ പ്രസ്ഥാനമാണ്[അവലംബം ആവശ്യമാണ്].
  2. ഇടതുപക്ഷത്തിന്റെ അടിത്തറ ദുർബ്ബലപ്പെടുത്താനുള്ള ശ്രമമാണ് സംഘടന നടത്തുന്നത്[അവലംബം ആവശ്യമാണ്].
  3. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ രക്തം നൽകിയത് മതവിരുദ്ധമായി.
  4. നാട്ടിലെ ഏതൊരു വികസനപ്രവർത്തനത്തിനും സോളിഡാരിറ്റി എതിരാണ്.
  5. സേവന പ്രവർത്തനങ്ങൾ പൊയ്മുഖമാണ്[അവലംബം ആവശ്യമാണ്]
  6. സോളിഡാരിറ്റിയിൽ സ്ത്രീകളെ അംഗങ്ങളായി ചേർത്തുന്നില്ല.
  7. കേരളത്തിലെ ജനകീയ സമരങ്ങളെ സോളിഡാരിറ്റി ഹൈജാക്ക് ചെയ്യുകയായിരുന്നു.

ചിത്രശാല

അവലംബം

  1. ടി.കെ. ഫാറൂഖ് , മാതൃഭൂമി ആഴ്ചപ്പതിപ്പ് 11.03.2007
  2. http://www.solidarityym.org/orgdetails.php?ct=1&nid=2715
  3. http://www.madhyamam.com/news/232691/130701
  4. "ദ ഹിന്ദു" (in ഇംഗ്ലീഷ്). ദ ഹിന്ദു ദിനപ്പത്രം. 2013 മെയ് 18. Retrieved 2013 മെയ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  5. "മാതൃഭൂമി ദിനപ്പത്രം" (in ഇംഗ്ലീഷ്). മാതൃഭൂമി ദിനപ്പത്രം. 2013 മെയ് 18. Retrieved 2013 മെയ് 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  6. "മാധ്യമം ദിനപ്പത്രം" (in മലയാളം). മാധ്യമം ദിനപ്പത്രം. 2013 മെയ് 19. Retrieved 2013 മെയ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  7. http://www.youthspring.in/
  8. http://www.jihkerala.org/nkdf/index.html
  9. വികസന ഫോറം
  10. വികസന ഫോറം
  11. http://www.mathrubhumi.com/online/malayalam/news/story/1287116/2011-11-20/kerala
  12. റ്റൂ സർക്കിൾ ഡോറ്റ് നെറ്റിൽ യോഗീന്ദർ സിക്കന്ദ് എഴുതിയ ലേഖനം
  13. http://www.madhyamam.com/news/83210/110530
  14. സോളിഡാരിറ്റി എൻഡോസൾഫാൻ പദ്ധതിയെപറ്റി കേരളശബ്ദം 6.4.2008
  15. "No outlay for rehabilitation of Endosulfan victims" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2010 ഒക്റ്റോബർ 26. Retrieved 2013 ഫെബ്രുവരി 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  16. ദ ഹിന്ദു റിപ്പോർട്ട് 26.10.2009
  17. Solidarity Unveils Endosulfan Rehab Scheme
  18. മനോരമ ഓൺലൈൻ
  19. ജീവജലത്തിനു് സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതികേരളശബ്ദം വാരിക 2010 ഫെബ്രുവരി 28
  20. ലേഖനം-ജനകീയ കുടിവെള്ള പദ്ധതി
  21. [1]
  22. "ലീഗിതര സംഘടനകൾ രാഷ്ട്രീയ പരീക്ഷണത്തിന്‌". മാതൃഭൂമി. 2010-09-20. Retrieved 2010-09-20.
  23. സോളിഡാരിറ്റി പത്രിക ആഗസ്ത് 2010, പേജ് 35
  24. "Jubilation in Plachimada". ദ ഹിന്ദു. 2006-08-10. Retrieved 2010-02-09.
  25. ടെലിഗ്രാഫ് ഇൻഡ്യയിലെ റിപ്പോർട്ട്
  26. http://wikileaks.org/cable/2006/12/06CHENNAI2584.html
  27. "Road Warriors". ഔട്ട്ലുക്ക്ഇന്ത്യ. Retrieved 2010-02-09.
  28. http://solidarityym.org/malayalam/newsmore1.php?nid=312
  29. http://www.jihkerala.org/htm/malayalam/news/NEWS%20_%20ZONE/6.3.2010.htm
  30. http://highwaysamaram.blogspot.com/ ബി.ഒ.ടി. പാത വിരുദ്ധ സമരം ബ്ലോഗ്
  31. മാതൃഭൂമി ദിനപത്രം 9.5.2010
  32. കിനാലൂർ: ഇരകളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നത് അക്രമം
  33. jihkerala
  34. http://solidarityym.org/malayalam/newsmore1.php?nid=157
  35. http://solidarityym.com/malayalam/morenews1.php?nid=202
  36. മണിപ്പൂർ
  37. http://www.jihkerala.org/solidarity/news.php?nid=1897
  38. http://www.solidarityym.org/malayalam/veekshanam_more.php?id=1
  39. http://www.solidarityym.org/malayalam/morenews1.php?nid=64
  40. http://solidarityym.org/malayalam/newsmore1.php?nid=226
  41. http://www.hindustantimes.com/Kerala-package-for-endosulfan-victims/Article1-630160.aspx ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട്
  42. http://www.madhyamam.com/news/19864
  43. http://news.agropages.com/News/Newsdetail---3141.htm
  44. http://www.mathrubhumi.com/english/story.php?id=101133 മാതൃഭൂമി, 2010 നവംബർ 24
  45. http://www.twocircles.net/2010nov23/parliament_march_demand_ban_killer_pesticide_endosulphan.html
  46. http://www.defence.pk/forums/world-affairs/75520-asia-gaza-solidarity-caravan.html
  47. http://www.dawn.com/2010/12/06/gaza-caravan-passes-wagah-challenge.html
  48. മാധ്യമം ദിനപത്രം 26.11.2010
  49. സോളിഡാരിറ്റി പത്രിക 2008 ഡിസംബർ
  50. ഡെക്കാൻ ഹെറാൾഡ് 2010 മാർച്ച് 29
  51. Solidarity activist gave blood to Newman College teacher ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്, പ്രിന്റ് എഡിഷൻ,2010 ജൂലൈ 8
  52. ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട്
  53. ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട്
  54. കെ.പി രാമനുണ്ണി, ആ ചോരയുടെ വില-മാധ്യമം ദിനപത്രം 16.7.2010
  55. http://sphotos.ak.fbcdn.net/hphotos-ak-snc4/hs226.snc4/38631_1516455438753_1455490623_1334003_3509966_n.jpg
  56. http://www.indiaeveryday.com/kerala/fullnews-they-chopped-off-my-palm-like-firewood-1184-1638739.htm ടി.ജെ ജോസഫ് സോളിഡാരിറ്റിയുടെ രക്തദാനത്തെ കുറിച്ച്
  57. http://www.jihkerala.org/videos/player/playav.php?vid=99 "സ്പർശം" എൻഡോസൾഫാൻ ദുരിതബാധിതരെകുറിച്ചുള്ള ഡോക്യുമെന്ററി
  58. http://thecritic.in/archives/1697

പുറത്തേക്കുള്ള കണ്ണികൾ