"വെബ് സെർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 106.206.76.2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 17: വരി 17:


== വെബ് സെർവറുകളുടെ സുരക്ഷ ==
== വെബ് സെർവറുകളുടെ സുരക്ഷ ==
വെബ് സെർവറുകൾ പ്രചുര പ്രചാരത്തിലായതോടെ വെബ് സെർവറുകളുടെ സുരക്ഷയും വൻ തോതിൽ ആക്രമണ വിധേയമായിട്ടുണ്ട്. [[കംപ്യൂട്ടർ വൈറസ്‌|സോഫ്‌റ്റ്‌വെയർ വൈറസുകൾ]] , വേമുകൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന വികട സോഫ്‌റ്റ്‌വെയറുകൾ എഴുതി, വെബ് സെർവറുകളുടെ ചില നിർമ്മാണ വൈകല്യങ്ങൾ മുതലെടുത്തു കൊണ്ട്, ദുരുദ്ദേശപരമായി വിവരങ്ങൾ അനധികൃതമായി ചോർത്തിയെടുക്കുന്നത് ഒരു സാധാരണ വാർത്തയായി മാറാറുണ്ട്. [[ഫയർവാൾ]] പോലെയുള്ള സുരക്ഷാ സോഫ്‌റ്റ്‌വെയറുകളും [[എച്ച്.ടി.ടി.പി.എസ്]] പോലുള്ള സുരക്ഷിത പ്രോട്ടോക്കോളുകളും ഉപയോഗിച്ചാണ് വെബ് സെർവറുകളെ ഇത്തരം ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്. പത്രം വായന മുതൽ ബാങ്ക് ഇടപാടുകൾ വരെ ലാഘവത്തോടെ ഇന്റർനെറ്റു വഴി ചെയ്യാവുന്ന ഇക്കാലത്ത് ഇന്റർനെറ്റ് സുരക്ഷിത്വം വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ഇതിനായി ധാരാളം സോഫ്‌റ്റ്‌വെയർ ഉൽ‌പ്പന്നങ്ങളും വിപണിയിൽ ലഭ്യ
വെബ് സെർവറുകൾ പ്രചുര പ്രചാരത്തിലായതോടെ വെബ് സെർവറുകളുടെ സുരക്ഷയും വൻ തോതിൽ ആക്രമണ വിധേയമായിട്ടുണ്ട്. [[കംപ്യൂട്ടർ വൈറസ്‌|സോഫ്‌റ്റ്‌വെയർ വൈറസുകൾ]] , വേമുകൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന വികട സോഫ്‌റ്റ്‌വെയറുകൾ എഴുതി, വെബ് സെർവറുകളുടെ ചില നിർമ്മാണ വൈകല്യങ്ങൾ മുതലെടുത്തു കൊണ്ട്, ദുരുദ്ദേശപരമായി വിവരങ്ങൾ അനധികൃതമായി ചോർത്തിയെടുക്കുന്നത് ഒരു സാധാരണ വാർത്തയായി മാറാറുണ്ട്. [[ഫയർവാൾ]] പോലെയുള്ള സുരക്ഷാ സോഫ്‌റ്റ്‌വെയറുകളും [[എച്ച്.ടി.ടി.പി.എസ്]] പോലുള്ള സുരക്ഷിത പ്രോട്ടോക്കോളുകളും ഉപയോഗിച്ചാണ് വെബ് സെർവറുകളെ ഇത്തരം ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്. പത്രം വായന മുതൽ ബാങ്ക് ഇടപാടുകൾ വരെ ലാഘവത്തോടെ ഇന്റർനെറ്റു വഴി ചെയ്യാവുന്ന ഇക്കാലത്ത് ഇന്റർനെറ്റ് സുരക്ഷിത്വം വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ഇതിനായി ധാരാളം സോഫ്‌റ്റ്‌വെയർ ഉൽ‌പ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.





== ഇതര ലിങ്കുകൾ ==
== ഇതര ലിങ്കുകൾ ==

04:59, 17 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഡെൽ കമ്പനി പവർ എഡ്ജ് എന്ന പേരിൽ നിർമ്മിക്കുന്ന സെർവർ കമ്പ്യൂട്ടറിന്റെ ഉൾഭാഗം

ഇന്റർനെറ്റിലൂടെ ബ്രൗസറുകളിൽ നിന്ന് വരുന്ന എച്ച്.ടി.ടി.പി നിർദ്ദേശങ്ങളെ സ്വീകരിച്ച് ഉതകുന്ന രീതിയിൽ മറുപടി നൽകുന്ന സോഫ്റ്റ്‌വെയറുകളാണ് വെബ് സെർവറുകൾ. വെബ് സെർവ്വർ പ്രോഗ്രാമുകൾ ഉള്ള കമ്പ്യൂട്ടറുകളെയും വെബ് സെർവർ എന്ന് തന്നെ വിളിക്കാറുണ്ട്. മുഖ്യമായും എച്ച്.ടി.ടി.പി. സന്ദേശങ്ങളാണ് വെബ് സെർവറുകളുടെ വിവര വിനിമയത്തിന്റെ കാതൽ . ഇതിനാൽ ഇവയെ എച്ച്.ടി.ടി.പി. സെർവർ എന്നും വിളിക്കാം. കൂടാതെ പലതരം പ്രോഗ്രാമുകളെ സി.ജി.ഐ സംവിധാനത്തിലൂടെ പ്രവർത്തിപ്പിച്ച് അതിന്റെ ഔട്ട്പുട്ട് ബ്രൌസറുകളിലേക്കയയ്ക്കാനും വെബ് സെർവറുകൾക്കാവും.

വെബ് സെർവറുകളിലേക്ക് സന്ദേശങ്ങളയയ്ക്കുന്നതിന് ബ്രൌസറിൽ നിന്നാണ് അതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകാറ്. ഇതിനായി ഉപയോക്താവ് യു.ആർ‌.എൽ രൂപത്തിൽ വിലാസങ്ങൾ ബ്രൌസറിൽ ടൈപ്പ് ചെയ്യുന്നു. എച്ച്.ടി.എം.എൽ (ഹൈപ്പർ ടെക്സ്‌റ്റ് മാർക്കപ്പ് ലാംഗ്വേജ്) എന്നറിയപ്പെടുന്ന രീതിയിലാണ് ഔട്ട്പുട്ട് ബ്രൌസറിലേക്കയയ്ക്കുക. ഉദാഹരണത്തിന് http://ml.wikipedia.org എന്ന് ബ്രൌസറിൽ ടൈപ്പ് ചെയ്ത് അയയ്ക്കുമ്പോൾ വിക്കിപ്പീഡിയയെ ഹോസ്റ്റ് ചെയ്യുന്ന വെബ് സെർവറിൽ ആ നിർദ്ദേശം എത്തുകയും പ്രത്യുത, ആ വെബ് സെർവർ ഔട്ട്പുട്ട് ആയി വിക്കിപ്പീഡിയയുടെ ഉള്ളടക്കം എച്ച്.ടി.എം.എൽ രീതിയിൽ രൂപപ്പെടുത്തി തിരിച്ച് ബ്രൗസറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

ചില പ്രധാന വെബ് സെർവറുകൾ

ഇവയെ കൂടാതെ നൂറു കണക്കിനു വെബ് സെർവറുകൾ വേറെയുമുണ്ട്. കൂടുതൽ വിശദമായ വിവരത്തിന് വെബ് സെർവറുകളുടെ പട്ടിക കാണുക.

വെബ് ഉള്ളടക്കം

വെബ് സെർവർ ബ്രൗസറിനയച്ചു കൊടുക്കുന്ന വെബ് ഉള്ളടക്കം രണ്ടു തരത്തിലാകാം. നിശ്ചേതനവും (static) സചേതനവും (dynamic). മുൻ‌കൂറായി രൂപപ്പെടുത്തിയ ഉള്ളടക്കം ബ്രൌസറിലേക്കയയ്ക്കുകയാണെങ്കിൽ ആ ഉള്ളടക്കത്തെ നിശ്ചേതനം എന്നു വിളിക്കാം. കാരണം ആ ഉള്ളടക്കത്തിന് ഉപയോക്താവിന്റെ നിർദ്ദേശങ്ങൾ പ്രകാരം രൂപാന്തരം സംഭവിക്കുന്നില്ല. അതേ സമയം എച്ച്.ടി.എം.എൽ ഫോമുകളിലൂടെ വിവരങ്ങൾ ഉപയോക്താവിൽ നിന്നു ശേഖരിച്ച് അതിനുതകുന്ന രീതിയിൽ ഉള്ളടക്കം നിർമ്മിച്ച് ബ്രൗസറിലേക്കയയ്ക്കുന്നതാണ് സചേതന ഉള്ളടക്കം. സി.ജി.ഐ, ജാവാ സെർ‌വ്‌ലെറ്റ്, എ‌.എസ്‌.പി പേജുകൾ തുടങ്ങി പല സാങ്കേതിക രീതികളും സചേതന ഉള്ളടക്കം നിർമ്മിച്ചയയ്ക്കാനുപയോഗിക്കുന്നു.

വെബ് സെർവറുകളുടെ സുരക്ഷ

വെബ് സെർവറുകൾ പ്രചുര പ്രചാരത്തിലായതോടെ വെബ് സെർവറുകളുടെ സുരക്ഷയും വൻ തോതിൽ ആക്രമണ വിധേയമായിട്ടുണ്ട്. സോഫ്‌റ്റ്‌വെയർ വൈറസുകൾ , വേമുകൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന വികട സോഫ്‌റ്റ്‌വെയറുകൾ എഴുതി, വെബ് സെർവറുകളുടെ ചില നിർമ്മാണ വൈകല്യങ്ങൾ മുതലെടുത്തു കൊണ്ട്, ദുരുദ്ദേശപരമായി വിവരങ്ങൾ അനധികൃതമായി ചോർത്തിയെടുക്കുന്നത് ഒരു സാധാരണ വാർത്തയായി മാറാറുണ്ട്. ഫയർവാൾ പോലെയുള്ള സുരക്ഷാ സോഫ്‌റ്റ്‌വെയറുകളും എച്ച്.ടി.ടി.പി.എസ് പോലുള്ള സുരക്ഷിത പ്രോട്ടോക്കോളുകളും ഉപയോഗിച്ചാണ് വെബ് സെർവറുകളെ ഇത്തരം ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്. പത്രം വായന മുതൽ ബാങ്ക് ഇടപാടുകൾ വരെ ലാഘവത്തോടെ ഇന്റർനെറ്റു വഴി ചെയ്യാവുന്ന ഇക്കാലത്ത് ഇന്റർനെറ്റ് സുരക്ഷിത്വം വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ഇതിനായി ധാരാളം സോഫ്‌റ്റ്‌വെയർ ഉൽ‌പ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.



ഇതര ലിങ്കുകൾ

അവലംബം

ലൈറ്റിപീഡി

"https://ml.wikipedia.org/w/index.php?title=വെബ്_സെർവർ&oldid=1882751" എന്ന താളിൽനിന്ന് ശേഖരിച്ചത്