"എസ്.ആർ.ഇ. ഒന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) തലക്കെട്ടു മാറ്റം: എസ്.ആര്‍.ഇ ഒന്ന് >>> എസ്.ആര്‍.ഇ. ഒന്ന്
(വ്യത്യാസം ഇല്ല)

11:08, 12 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം വിജയകരമായി നടത്തിയ പുനരുപയോഗ ബഹിരാകാശ പേടകത്തിന്റെ പ്രത്യാഗമന പരീക്ഷണമാണ് എസ് ആര്‍ ഇ ഒന്ന് അഥവാ (Space capsule Recovery Experiment: SRE - 1). 2007 ജനുവരി 10 ന് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV-C7) ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തെ 2007 ജനുവരി 22 ന് ഭൌമാന്തരീക്ഷത്തിലേക്ക് പുന:പ്രവേശിപ്പിക്കാനും ശ്രീഹരിക്കോട്ടയില്‍ നിന്ന140 കിലോമീറ്റര്‍ തെക്ക് മാറി ബംഗാള്‍ ഉള്‍ക്കടലിലേക്ക് നിപതിപ്പിക്കാനും ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞു.

വിക്ഷേപണത്തിനു ശേഷം, ഈ പേടകം 637 കിലോമീറ്റര്‍ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തില്‍ ഭൂമിയെ വലം വയ്ക്കുകയായിരുന്നു. 2007 ജനുവരി 19ന് ബാംഗ്ലൂരിലെ ബഹിരാകാശ പേടക നിയന്ത്രണ കേന്ദ്രത്തില്‍ (Spacecraft Control Centrer - SCC) നിന്ന് നിര്‍ദ്ദേശങ്ങളയച്ച് പേടകത്തെ ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാക്കി. ഭൂമിയിലേക്കുള്ള പുനരാഗമനം പ്രാപ്തമാക്കുന്നതിനായിട്ടായിരുന്നു ഇത് ചെയ്തത്. ഈ ഭ്രമണപഥത്തില്‍ പേടകവും ഭൂമിയുമായുള്ള ഏറ്റവും കുറഞ്ഞ അകലം 485 കിലോമീറ്ററും ഏറ്റവും കൂടിയ അകലം 639 കിലോമീറ്ററും ആയിരുന്നു.

"https://ml.wikipedia.org/w/index.php?title=എസ്.ആർ.ഇ._ഒന്ന്&oldid=187897" എന്ന താളിൽനിന്ന് ശേഖരിച്ചത്