"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 39: വരി 39:
==പുറത്തേയ്ക്കുള്ള കണ്ണികൾ==
==പുറത്തേയ്ക്കുള്ള കണ്ണികൾ==
* {{cite web | title = Cultural Portal of the Aegean Archipelago | publisher = Foundation of the Hellenic World | url = http://www.egeonet.gr/index_en.html | accessdate =9 July 2012}}
* {{cite web | title = Cultural Portal of the Aegean Archipelago | publisher = Foundation of the Hellenic World | url = http://www.egeonet.gr/index_en.html | accessdate =9 July 2012}}
* [http://www.ancient.eu.com/aegean/ ഈജിയൻ: ഏൻഷ്യന്റ് ഹിസ്റ്ററി എൻസൈക്ലോപ്പീഡിയ]
* {{cite web |url=http://www.ancient.eu.com/aegean/ |title=ഈജിയൻ |last1= |first1= |last2= |first2= |date= |website=www.ancient.eu.com (ഏൻഷ്യന്റ് ഹിസ്റ്ററി എൻസൈക്ലോപ്പീഡിയ) |publisher= |accessdate=28 November 2013}}

08:46, 29 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഈജിയൻ കടൽ
ലോകഭൂപടത്തിൽ ഈജിയൻ കടലിന്റെ സ്ഥാനം
Topographical and bathymetric map

മദ്ധ്യധരണ്യാഴിയുടെ ഗ്രീസിനും ടർക്കിക്കും മധ്യേയുള്ള ഭാഗമാണ് ഈജിയൻ കടൽ. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ മാർമറ കടലിനോടും ബോസ്ഫോറസ് കടലിടുക്ക് വഴി കരിങ്കടലിനോടും ബന്ധപ്പെട്ടിരിക്കുന്നു.

പേരിന് പിന്നിൽ

പഴയകാലത്ത് ആർക്കിപെലാഗോ (ഗ്രീക്ക് ഭാഷയിൽ കടലുകളുടെ നേതാവ് എന്നർത്ഥം) എന്നറിയപ്പെട്ടിരുന്നു. ഈ വാക്ക് ഇംഗ്ലീഷ് ഭാഷയിൽ ദ്വീപസമൂഹം എന്ന അർത്ഥത്തിൽ പ്രയോഗിക്കപ്പെട്ടു പോരുന്നു. ഈജിയൻ എന്ന പേരിന് പണ്ട് മുതൽക്കു തന്നെ പല വിശദീകരണങ്ങളുമുണ്ട്. ഏയ്ഗേയ് എന്ന ഗ്രീക്ക് പട്ടണത്തിന്റെ പേരിൽ നിന്ന് രൂപം കൊണ്ടതാണെന്ന് ഒരു വിശ്വാസമുണ്ട്. ഈ കടലിൽ മുങ്ങിമരിച്ച ഈജിയ എന്നു പേരായ ആമസോണിയൻ രാജ്ഞി, മകൻ മരിച്ചുവെന്നു കരുതി ഈ കടലിൽ ചാടി ആത്മഹത്യചെയ്ത, തിസ്യൂസിന്റെ പിതാവായ ഈജിയസ്[1] എന്നിവരുടെ പേരുകളുമായി ചേർത്തും ഈജിയൻ അറിയപ്പെടുന്നു. ബൾഗേറിയൻ, സെർബിയൻ മാസിഡോണിയൻ ഭാഷകളിൽ വെളുത്ത കടൽ എന്നർത്ഥമുള്ള പേരിലാണ് ഈജിയൻ കടൽ അറിയപ്പെടുന്നത്.

ഭൂമിശാസ്ത്രം

ഏകദേശം 214,000 ചതുരശ്ര കിലോമീറ്ററാണ് ഈജിയൻ കടലിന്റെ വിസ്തീർണ്ണം. രേഖാംശത്തിന് സമാന്തരമായി 610 കിലോമീറ്ററും അക്ഷാംശത്തിന് സമാന്തരമായി 300 കിലോമീറ്ററുമാണ് ഇതിന്റെ അളവുകൾ. ക്രീറ്റ് ദ്വീപിനു കിഴക്കുഭാഗത്തായി 3,513 മീറ്റർ താഴ്ചയിലാണ് ഏറ്റവും ആഴമുള്ള ഭാഗം.

ഈജിയൻ കടലിലെ ദ്വീപുകൾ മിക്കവയും ഗ്രീസിന്റെ അധീനതയിലാണ്. ഇവയെ ഏഴ് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു.

  1. വടക്കുകിഴക്കൻ ഈജിയൻ ദ്വീപുകൾ
  2. യൂബോ
  3. വടക്കൻ സ്പൊറാഡിസ്
  4. സൈക്ലാഡിസ്
  5. സാരോണിക്
  6. ഡോഡികെനീസ്
  7. ക്രീറ്റ്

വൻകരയിലെ പർവ്വതനിരകളുടെ കടലിലേയ്ക്കുള്ള തുടർച്ചയാണ് ഇതിൽ പല ദ്വീപുകളും.

ചരിത്രം

ഓട്ടോമൻ അഡ്മിറൽ പിരി റെയിസ് തയ്യാറാക്കിയ ഈജിയൻ കടലിന്റെ ഭൂപടം (15-ആം നൂറ്റാണ്ട്)

ഈജിയൻ കടലിന്റെ തീരപ്രദേശം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടത് 4000 ബി.സി.യിലാണ്. ഹിമയുഗത്തിൽ(16000 ബി.സി.യിൽ) ഇവിടെ ജലനിരപ്പ് 130 മീ. താഴെയായിരുന്നു. ആവാസം തുടങ്ങിയ കാലത്തും ഇന്നത്തെ പല ദ്വീപുകളും കരയോട് ബന്ധപ്പെട്ട് കിടന്നിരുന്നതായി കരുതപ്പെടുന്നു[2].

ഈ പ്രദേശത്ത് രൂപം കൊണ്ട രണ്ട് ആദിമസംസ്കാരങ്ങളാണ് ക്രീറ്റിലെ മിനോവൻ സംസ്കാരവും പെലോപ്പൊന്നീസിലെ മൈസീനിയൻ സംസ്കാരവും[3]. ഈജിയൻ സംസ്കാരം എന്നറിയപ്പെടുന്നത് വെങ്കലയുഗത്തിലെ ഗ്രീക്ക് സംസ്കാരത്തോടനുബന്ധിച്ച് രൂപം കൊണ്ടതാണ്. "കുളത്തിനു ചുറ്റും തവളകൾ എന്ന് പോലെയാണ് ഈജിയൻ കടലിനു ചുറ്റും ഗ്രീക്കുകാർ" എന്ന് പ്ലേറ്റോ പ്രസ്താവിച്ചിട്ടുണ്ട്[4]. ആദ്യകാല ജനാധിപത്യവ്യവസ്ഥകൾ പലതും ഈജിയൻ മേഖലയിൽ രൂപം കൊണ്ടവയാണ്. ഇതിലെ ജലഗതാഗത മാർഗ്ഗങ്ങൾ കിഴക്കൻ മദ്ധ്യധരണ്യാഴിയിലെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിച്ചു.

തർക്കങ്ങൾ

ഈ മേഖലയിൽ ഗ്രീസ്, ടർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. 1970 മുതൽ ഇവ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളേയും ബാധിച്ചു തുടങ്ങി. 1987-ലും 1996-ലും ഈ പ്രശ്നങ്ങൾ സൈനികനടപടിയിലേക്ക് നീങ്ങിയേക്കാവുന്ന അവസ്ഥ വരെയായി. പ്രധാനമായും സമുദ്രാതിർത്തി, വ്യോമാതിർത്തി, ഈ മേഖലയിലൂടെയുള്ള യുദ്ധവിമാനങ്ങളുടെ പറക്കൽ, പ്രത്യേക സാമ്പത്തിക മേഖല മുതലായ വിഷയങ്ങളിലാണ് തർക്കങ്ങൾ[5][6] .

അവലംബം

  1. "തിസ്യൂസ് അഡ്വെഞ്ചേഴ്സ്". ഗ്രീക്ക്മിഥോളജി.കോം. Retrieved 26 നവംബർ 2013.
  2. Tjeerd H. van Andel and Judith C. Shackleton (Winter, 1982). Late Paleolithic and Mesolithic Coastlines of Greece and the Aegean]. Vol. 9, . Journal of Field Archaeology. pp. 445–454. {{cite book}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)CS1 maint: extra punctuation (link)
  3. Tracey Cullen, Aegean Prehistory: A Review (American Journal of Archaeology. Supplement, 1); Oliver Dickinson, The Aegean Bronze Age (Cambridge World Archaeology).
  4. John F. Cherry, Despina Margomenou, and Lauren E. Talalay. The familiar phrase giving rise to the title Prehistorians Round the Pond: Reflections on Aegean Prehistory as a Discipline.{{cite book}}: CS1 maint: multiple names: authors list (link)
  5. "Aegean Sea Continental Shelf (Greece v. Turkey)". www.icj-cij.org. അന്താരാഷ്ട്ര നീതിന്യായ കോടതി. Retrieved 26 നവംബർ 2013.
  6. ഓർട്ടോലാന്റ്, ഡിഡിയർ. "The Greco-Turkish dispute over the Aegean Sea : a possible solution ?". ഡിപ്ലോവെബ്.കോം. Retrieved 26 November 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഈജിയൻ_കടൽ&oldid=1875879" എന്ന താളിൽനിന്ന് ശേഖരിച്ചത്